Search
  • Follow NativePlanet
Share
» »കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമായ മയ്യനാട്

കൊല്ലത്തിന്റെ സാംസ്കാരിക കേന്ദ്രമായ മയ്യനാട്

നാടിന്റെ പച്ചപ്പും ഹരിതാഭവും ഒക്കെയായി, ബഹളങ്ങളിൽ ഒന്നിലും പെടാതെ കിടക്കുന്ന മയ്യനാട്...

കയറിന്‍റെയും കശുവണ്ടിയുടെയും നാടായ കൊല്ലത്തെ കാഴ്ചകൾ എല്ലാം രസമുള്ളവയാണ്. കടലും തീരങ്ങളും മീൻപിടുത്തക്കാരും അവരുടെ വഞ്ചികളും ഒക്കെയായി എന്നും തിരക്കുള്ള നഗരം...അവിടെ നഗരത്തിന്റെ തിരക്കിൽ നിന്നും കിലോമീറ്ററുകൾ മാറി ബഹളങ്ങൾ ഒന്നുമില്ലാതെ കിടക്കുന്ന ഒരിടമുണ്ട്. നാടിന്റെ പച്ചപ്പും ഹരിതാഭവും ഒക്കെയായി, ബഹളങ്ങളിൽ ഒന്നിലും പെടാതെ കിടക്കുന്ന മയ്യനാട്... ക്ഷേത്രങ്ങളുടെ പേരിൽ പ്രസിദ്ധമായ മയ്നാടിന്റ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം....

മയ്യനാട്

മയ്യനാട്

കൊല്ലം നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മയ്യനാട് മനോഹരമായ ഒരു ഗ്രാമത്തിന്ഡറെ എല്ലാ ലക്ഷണങ്ങളുമായി നില്‍ക്കുന്ന ഇടമമാണ്. തികച്ചും ഗ്രാമീണമായ കാഴ്ചകളും ജീവിതങ്ങളും ഒക്കെയാണ് ഇവിടുത്തെ പ്രത്യേകതകൾ. പരവൂർ കായലിന്റെ തീരത്തായാണ് മയ്യനാട് ഉള്ളത്.

PC:Girish

മയ്യനാട് എന്നാൽ

മയ്യനാട് എന്നാൽ

മധ്യത്തിലുള്ള അല്ലെങ്കിൽ നടുവിലുള്ള നാട് എന്നാണ് മയ്യനാട് എന്ന വാക്കിന്റെ അർഥം. ഗുണ്ടർട്ടിന്റെ മലയാളം നിഘണ്ടുവിൽ മയ്യം എന്നാൽ നടുവ എന്നാണ് എഴുതിയിരിക്കുന്നത്. കൊല്ലം മുതൽ പരവൂർ വരെ നീണ്ടു കിടന്നിരുന്ന അക്കാലത്തെ വേണാട് രാജ്യത്തിന്‍റെ മധ്യഭാഗം മയ്യനാട് ആയിരുന്നുവത്രെ. അങ്ങനെ നടുവിൽ കിടക്കുന്ന ഇടം എന്ന അർഥത്തിലാണ് ഇവിടം മയ്യനാട് ആയതെന്നാണ് പറയപ്പെടുന്നത്.

കടലോരത്തോട് ചേർന്ന്

കൊല്ലത്തെ ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ഇവിടം. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പ്രകൃതിമനോഹരമായ !ഒരു ഗ്രാമമാണ്. വയലുകളും തോടുകളും ഒക്കെയാണ് ഇവിടുത്തെ കാഴ്ചകൾ. അറബിക്കടലിന് സമാന്തരമായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

മയ്യനാട് ബീച്ച്

ഒരു ദിവസം മുഴുവൻ കണ്ട് കറങ്ങിവരുവാൻ പറ്റിയ കാഴ്ചകൾ ഒന്നും ഇവിടെയില്ലെങ്കിലും കൊല്ലംകാരുടെ പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് മയ്യനാട് ബീച്ച്. ശാന്തമായി കിടക്കുന്ന ഇവിടെ അധികം സഞ്ചാരികളൊന്നും എത്താറില്ല. കൂടുതലും പ്രദേശവാസികൾ തന്നെയാണ് ഇവിടുത്തെ സന്ദർശകർ.

ക്ഷേത്രങ്ങളുടെ നാട്

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിൽ കൂടുതൽ ഇവിടുത്തെ ക്ഷേത്രങ്ങളുടെ പേരിലാണ് മയ്യനാട് പ്രശസ്തമായിരിക്കുന്നത്. ഉമയനല്ലൂർ സുബ്രഹ്മണ്യ ക്ഷേത്രവും അവിടുത്തെ ആനവാൽപിടി എന്ന ചടങ്ങും വലിയവിള മാൻനടയും മരിയൻ തീർഥാടന കേന്ദ്രമായ പുല്ലിച്ചിറ പള്ളിയും ഒക്കെ ഇവിടുത്തെ പ്രശസ്തമായ ആരാധനാ കേന്ദ്രങ്ങളാണ്.

കൊല്ലത്തിന്റെ സാംസ്കാരിക തലസ്ഥാനം

കേരള ചരിത്രത്തിലെ തന്നെ മഹാരഥന്മാരായ കുറേ ആളുകൾക്ക് ജന്മം നല്കിയ നാടാണ് മയ്യനാട്. സി. കേശവൻ, സി.വി. കുഞ്ഞരാമൻ തുടങ്ങിയ മഹാരഥൻമാർ ജനിച്ച് വളർന്ന മണ്ണാണ് ഇവിടുത്തേത്. കൂടാതെ കേരള കൗമുദി ദിനപത്രം തുടങ്ങിയതും ഇവിടെ നിന്നാണ്. അതുകൊണ്ടെല്ലാം ഇവിടം കൊല്ലത്തിൻറെ സാസ്കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്.
'ഉണ്ണുനീലിസന്ദേശം', 'കുചേലവൃത്തം വഞ്ചിപ്പാട്ട്', 'മയൂര സന്ദേശം' തുടങ്ങിയ കാവ്യങ്ങളിലും മയയ്നാടിനെ പരാമർശിക്കുന്നുണ്ട്.

ഉമയനല്ലൂർ സുബ്രഹ്മണ്യ ക്ഷേത്രം

കൊല്ലത്തെ എന്നല്ല, കേരളത്തിലെ തന്നെ പ്രസിദ്ധമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലൊന്നാണ് ഉമയനല്ലൂർ സുബ്രഹ്മണ്യ ക്ഷേത്രം. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം മയ്യനാട്ടെ 9 പ്രധാന ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ്. ആനവാൽപിടി എന്ന ചടങ്ങാണ് ഇവിടം പ്രശസ്തമായിരിക്കുന്നത്. സുബ്രഹ്മണ്യ​ന്റെയും ഗണപതിയുടെയും ബാല്യകാലലീലകളെ അനുസ്മരിപ്പിക്കുന്നതാണ് ആനവാൽപിടി. ‌
ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളത്തിനു ശേഷം ചങ്ങല അഴിച്ചു മാറ്റി ആനയെ നിവേദ്യം നല്കി ആനക്കൊട്ടിലിലെത്തിക്കുന്നതാണ് ചടങ്ങിന്റെ ആദ്യപടി. തുടർന്ന് ചങ്ങലയില്ലാത്ത ആന വള്ളിയമ്പലത്തിലേക്ക് ഓടുകയുംതിരഞ്ഞെടുക്കപ്പെട്ട വിശ്വസികൾ ആനയുടെ വാലിൽ പിടിച്ച് പിന്നാലെ ഓടുകയും ചെയ്യുന്ന ചടങ്ങാണിത്. ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇത് കാണുവാനെത്തുന്നത്.

പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി

പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി

ദക്ഷിണ കേരളത്തിലെ ആദ്യ മരിയൻ തീർഥാടന കേന്ദ്രമാണ് മയ്യനാട് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി. കിഴക്കുനോക്കിയമ്മ എന്നും മലനോക്കിയമ്മ എന്നും വിളിക്കപ്പെടുന്ന ഇവിടുത്തെ മാതാവിനെ പോർച്ചുഗീസുകാരാണ് ആദ്യമായി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. പൂർണ്ണമായും തടിയിൽ നിർമ്മിച്ചിരിക്കുന്ന മാതാവിനെ കിഴക്കോട്ട് പ്രതിഷ്ഠിച്ചിരിക്കുന്നതിനാലാണ് ഈ പേരുകൾ.
കൊല്ലത്തെ ഏറ്റവും പഴക്കമേറിയ ദേവാലയം കൂടിയാണിത്. എല്ലാ വർഷവും ജിസംബർ മാസത്തിലാണ് ഇവിടുത്തെ തിരുന്നാൾ നടക്കുക. പുല്ലൂച്ചിറ തീർഥാടനം എന്നറിയപ്പെടുന്ന ഇതിൽ പങ്കെടുക്കുവാൻ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്തുന്നു.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കൊല്ലം നഗരത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ് മയ്യനാട് സ്ഥിതി ചെയ്യുന്നത്. കൊല്ലത്തു നിന്നും കൊട്ടിയത്തു നിന്നും ഇവിടേക്ക് എപ്പോഴും ബസ് സർവ്വീസുകൾ ഉള്ളതിനാൽ എളുപ്പത്തിൽ എത്താം.

ആലുംകടവ്

ആലുംകടവ്

മയ്യനാട് നിന്നും കുറച്ച് ദൂരത്തിലാണെങ്കിലും ഇവിടെ എത്തിയാൽ കണ്ടിരിക്കേണ്ട ഒരിടമാണ് ഈലുംകടവ്. മന്നുടെ കായലുകളിലും മറ്റും കാണുന്ന കെട്ടു വഞ്ചികൾ പിറവിയെടുക്കുന്ന നാടാണിത്. കൊല്ലം നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ കൊല്ലം-ആലപ്പുഴ ദേശീയ ജലപാതയ്ക്കരുകിലാണ് ആലുംകടവ് സ്ഥിതി ചെയ്യുന്നത്. അഷ്ടമുടി കായലിനോട് ചേർന്നുള്ള ഒരു തീരദേശ ഗ്രാമമാണിത്.കേരളത്തിലെ കെട്ടുവള്ളങ്ങളുടെ ജൻമദേശം എന്നറിയപ്പെടുന്ന സ്ഥലമാണ് ആലുംകടവ്. കേരളത്തിൽ ആദ്യമായി ഹൗസ് ബോട്ടുകൾ നിർമ്മിച്ച സ്ഥലം കൂടിയാണ് ഇവിടം.

PC:Silver Blue

കൊല്ലം ബീച്ച്

കൊല്ലം ബീച്ച്

മഹാത്മാഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന ബീച്ച്‌ മനോഹരമായ ഒരു മണല്‍പ്പരപ്പാണ്‌. നഗരഹൃദയത്തില്‍ നിന്ന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ ബീച്ച്‌. കൊല്ലത്തെ ഏറ്റവും പ്രമുഖമായ ഉല്ലാസകേന്ദ്രങ്ങളില്‍ ഒന്നാണ്‌ കൊല്ലം ബീച്ച്‌. ബീച്ചിന്‌ സമീപത്തായി ഒരു പാര്‍ക്കുണ്ട്‌. മഹാത്മാഗാന്ധി പാര്‍ക്ക്‌ എന്നറിയപ്പെടുന്ന ഇവിടെ നടക്കാനും വിശ്രമിക്കാനും അനുയോജ്യമാണ്‌. കുറഞ്ഞ ചെലവില്‍ താമസിക്കാനും ആഹാരം കഴിക്കാനും കഴിയുന്ന നിരവധി ഹോട്ടലുകളും റിസോട്ടുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.

PC: Rajeev Nair

തിരുമുല്ലവാരം

തിരുമുല്ലവാരം

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളിലൊന്നായി അറിയപ്പെടുന്ന ഇടമാണ് തിരുമുല്ലവാരം,.കൊല്ലത്തെ മറ്റു തീരങ്ങളെ അപേക്ഷിച്ച് കൂടുതൽ ശാന്തമായി കിടക്കുന്ന ഒരിടമാണ് ഈ ബീച്ച്. എല്ലായ്പ്പോഴും ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന അറബിക്കടലിനെ ശാന്തമായി കാണുന്ന അപൂർവ്വം ഇടങ്ങളിലൊന്നും തിരുമുല്ലവാരമാണ്. കടലിൽ കുളിക്കുവാനും നീന്തൽ പഠിക്കുവാനും എല്ലാം സൗകര്യങ്ങളൊരുക്കുന്ന ഈ ബീച്ച് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ യോജിച്ച സ്ഥലം കൂടിയാണ്. ആഴം കുറവായതിനാൽ ഒന്നും പേടിക്കാതെ കടലിലിറങ്ങാൻ സാധിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.കൊല്ലത്തു നിന്നും 8.5 കിലോമീറ്റർ അകലെയാണ് തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്.

അഞ്ച് വിളക്കിന്റെ നാടായ ചങ്ങനാശ്ശേരി അഞ്ച് വിളക്കിന്റെ നാടായ ചങ്ങനാശ്ശേരി

ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര ബാംഗ്ലൂരിൽ നിന്നും ഊട്ടിയിലേക്ക് ഒരു കിക്കിടിലൻ യാത്ര

ആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾആസ്വദിച്ച് പോകുവാൻ പറ്റിയ കോട്ടയത്തെ കിടുക്കൻ റൂട്ടുകൾ

PC:Arunvrparavur

Read more about: mayyanad kollam beach villages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X