Search
  • Follow NativePlanet
Share
» »മേടം രാശിക്കാർക്ക് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം, ഐശ്വര്യവും സമൃദ്ധിയും നേടുവാൻ ഇവിടെ പ്രാർത്ഥിക്കാം

മേടം രാശിക്കാർക്ക് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം, ഐശ്വര്യവും സമൃദ്ധിയും നേടുവാൻ ഇവിടെ പ്രാർത്ഥിക്കാം

മേടം രാശിക്കാർക്ക് സന്ദർശിക്കാവുന്ന രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രത്തെക്കുറിച്ച് വായിക്കാം

ജീവിതത്തിൽ ഉയർച്ചയും ഐശ്വര്യങ്ങളും ഉണ്ടാകുവാൻ വിശ്വാസികള്‍ ക്ഷേത്രദർശനം നടത്തുന്നു. ഏതെങ്കിലും ഒരു ക്ഷേത്രത്തിൽ പോവുക എന്നതിനേക്കാൾ നമ്മുടെ ജന്മ രാശിക്ക് അനുകൂലമായ ക്ഷേത്രത്തിൽ പോകുന്നത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തുന്നു. ഓരോ രാശിക്കാര്‍ക്കും രാശിയുടെ ഫലമനുസരിച്ച് വ്യത്യസ്തങ്ങളായ ക്ഷേത്രങ്ങളാണ് ദർശനം നടത്തേണ്ടത്. ഇതാ മേടം രാശിയുള്ള ആളുകൾ പോയിരിക്കേണ്ട ക്ഷേത്രം ഏതാണെന്നു നോക്കാം

മേടം രാശി

മേടം രാശി

രാശി ചക്രത്തിലെ ഒന്നാമത്തെ രാശിയാണ് മേടം. ചൊവ്വ അധിപനായി വാഴുന്ന ഈ രാശിക്കാർ എല്ലാ കാര്യങ്ങളിലും ഉത്സാഹം കണ്ടെത്തുന്നവരാണ്. കാര്യങ്ങൾ ഏറ്റെടുത്തു നടത്തുവാൻ പ്രത്യേക കഴിവുള്ള ഇവർ ആത്മവിശ്വാസത്തോടെ മാത്രമേ കാര്യങ്ങളെ സമീപിക്കാറുള്ളൂ. എല്ലാ കാര്യങ്ങളിലും മുന്നിട്ടു മികച്ചു നിൽക്കുവാൻ ഇവർ ആഗ്രഹിക്കുന്നു. പൊതുവേ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നവരാണ് ഈ രാശിയിലുള്ളവർ. സൗഹൃദപരമായാണ് ഇവർ ആളുകളോട് ഇടപഴകുന്നത്. മത്സര സ്വഭാവമാണ് ഇക്കൂട്ടരുടെ മറ്റൊരു പ്രത്യേകത.

മേടം രാശിക്കാർ പോകേണ്ട ക്ഷേത്രം

മേടം രാശിക്കാർ പോകേണ്ട ക്ഷേത്രം

മേടം രാശിക്കാരെ സംബന്ധിച്ചെടുത്തോളം അവർ സന്ദർശിച്ചിരിക്കേണ്ട ക്ഷേത്രമാണ് രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട ഈ ക്ഷേത്രം മേടം രാശിക്കാർക്ക് ഒട്ടേറെ ഗുണഫലങ്ങൾ നല്കുന്നു.

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം

വൈഷ്ണവ വിശ്വാസികളും ശൈവ വിശ്വാസികളും ഒരുപോലെ വിശുദ്ധമായി കണക്കാക്കുന്ന ഇടമാണ് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന രാമേശ്വരം രാമനാഥ സ്വാമി ക്ഷേത്രം. ചാർ ദാം ക്ഷേത്രങ്ങളിലൊന്നായ ഈ ക്ഷേത്രത്തില്‍ ശിവപ്രതിഷ്ഠ നടത്തിയത് ശ്രീരാമൻ ആണെന്നാണ് വിശ്വാസം. രാവണ നിഗ്രഹത്തിനു ശേഷം നാട്ടിലേക്കു സീതയുമായി മടങ്ങിയെത്തിയ രാമൻ, തന്നെ പാപപരിഹാരത്തിനായി പ്രതിഷ്ഠ നടത്തി പ്രാർത്ഥിച്ച ഈ ക്ഷേത്രം ഇന്ന് തീർത്ഥാടകരുടെ സങ്കേതമാണ്. സീതയാണ് ഇവിടുത്തെ വിഗ്രഹം നിർമ്മിച്ചതെന്നാണ് മറ്റുചില വിശ്വാസങ്ങൾ പറയുന്നത്.

PC:Arunjayantvm

ജ്യോതിർലിംഗ ക്ഷേത്രം

ജ്യോതിർലിംഗ ക്ഷേത്രം

ഭാരതത്തിലെ നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടം 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നും കൂടിയാണ്. ജ്യോതിർലിംഗങ്ങളിൽ ഏറ്റവും തെക്കേയറ്റത്തുള്ളതും ഈ ക്ഷേത്രമാണ്. കേരളത്തിൽ നിന്നും പോകുവാൻ ഏറ്റവും എളുപ്പവും സൗകര്യവുമുള്ള ഒരു ജ്യോതിർലിംഗ ക്ഷേത്രമായതിനാൽ നാട്ടിൽനിന്നും വിശ്വാസികൾ ഇവിടേക്ക് തീർത്ഥാടനം നടത്തുന്നു. രാമേശ്വരത്ത് ശിവലിംഗത്തിൽ ഗംഗാ ജലത്താൽ അഭിഷേകം നടത്തുന്നയാളുടെ ആഗ്രഹങ്ങളെല്ലാം ശിവൻ സാധിച്ചുകൊടുക്കുമന്നാണ് വിശ്വാസം.

PC:Wanderlusts

ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി

ലോകത്തിലെ ഏറ്റവും വലിയ ഇടനാഴി

മഹാക്ഷേത്രങ്ങളിലൊന്നായാണ് രാമേശ്വരം ക്ഷേത്രത്തെ കണക്കാക്കുന്നത്. ക്ഷേത്രത്തിനുള്ളിൽ കാണുന്ന മൂന്ന് ഇടനാഴികളിൽ ആദ്യത്തെ ഇടനാഴി ലോകത്തിലെ ഏറ്റവും വലിയ ഇടനാഴിയാണ്. ഇതിനകത്തായാണ് ക്ഷേത്രത്തിന്റെ കൊടിമരവും നന്ദി പ്രതിഷ്ഠയുമുള്ളത്. 22 അടി നീളവും 17 അടി വീതിയും 17 അടി ഉയരവുമുള്ള നന്ദിയാണ് ഈ ഇടനാഴിക്കുള്ളിലുള്ളത്.
ഓരോ ദിവസവും ആയിരക്കണക്കിന് വിശ്വാസികളും സന്ദര്‍ശകരുമാണ് വിവിധ ഇടങ്ങളിൽ നിന്നായി ഈ ക്ഷേത്രത്തിലെത്തുന്നത്.

PC:SUDEEP PRAMANIK

64 ക്ഷേത്രങ്ങളും തീർത്ഥാടന സ്ഥാനങ്ങളും

64 ക്ഷേത്രങ്ങളും തീർത്ഥാടന സ്ഥാനങ്ങളും

രാമേശ്വരം ശരിക്കും മറ്റൊരു ലോകമാണ് ആത്മീയതയുടെ ഒരു ലോകം. ഈ നഗരത്തിനു ചുറ്റുമായി ഇഷ്ടംപോലെ ക്ഷേത്രങ്ങളും തീര്‌‍ത്ഥാടന സ്ഥാനങ്ങളുമുണ്ട്. ഒരിക്കലും രാമനാഥ സ്വാമത്തിലെ ദർശംനം കൊണ്ടുമാത്രം ഇവിടേക്കുള്ള യാത്ര പൂർണ്ണമാകില്ല. ഇവിടെ 64 ക്ഷേത്രങ്ങൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കാണാം. ഇതുകൂടാതെ രാമനുമായി ബന്ധപ്പെട്ടുള്ള വേറെ 13 തീർത്ഥാടന കേന്ദ്രങ്ങളുമുണ്ട്. ഗന്ധമാദന പർവതം,ശ്രീ കോദണ്ഡരാമക്ഷേത്രം,ആഞ്ജനേയക്ഷേത്രം, അഗ്നി തീർത്ഥം, ജ‍ഡായു തീർത്ഥം,സീതാ തീര്‍ത്ഥം തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്.

PC:Vinayaraj

മേടം രാശിക്കാരും രാമേശ്വരം ക്ഷേത്രവും

മേടം രാശിക്കാരും രാമേശ്വരം ക്ഷേത്രവും

മേടം രാശിക്കാരുടെ രാശി ക്ഷേത്രമാണ് രാമേശ്വരം. ചൊവ്വാഴ്ച ദിവസമാണ് ഇവർ ക്ഷേത്ര ദർശനം നടത്തേണ്ടത്. രാമേശ്വരത്ത് പോകുന്നതിനു മുൻപായി ധനുഷ്കോടിയിൽ പോയി പ്രാർത്ഥിക്കുന്നത് നല്ലതാണെന്നും വിശ്വസിക്കപ്പെടുന്നു. രാമേശ്വരത്തെ ക്ഷേത്രവുമായി പലതരത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന നിരവധി ക്ഷേത്രങ്ങൾ ഈ പ്രദേശത്തു കാണാം. ഇവിടങ്ങളിൽ സന്ദര്‍ശനം നടത്തുന്നതം വളരെ നല്ലതായിരിക്കും.

PC:Sugeesh

മീനം രാശിക്കു അനുഗ്രഹം ഇവിടെ നിന്നും ..രോഗശാന്തി നല്കുന്ന ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങൾമീനം രാശിക്കു അനുഗ്രഹം ഇവിടെ നിന്നും ..രോഗശാന്തി നല്കുന്ന ശിവക്ഷേത്രത്തിന്‍റെ വിശേഷങ്ങൾ

നവഗ്രഹങ്ങളെ പ്രീതിപ്പെടുത്താം, ശിവനെ ആരാധിക്കാം.. കുംഭം രാശിക്കാർ പോകേണ്ട ക്ഷേത്രങ്ങൾനവഗ്രഹങ്ങളെ പ്രീതിപ്പെടുത്താം, ശിവനെ ആരാധിക്കാം.. കുംഭം രാശിക്കാർ പോകേണ്ട ക്ഷേത്രങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X