Search
  • Follow NativePlanet
Share
» »മേലുക്കോട്ടെയെന്ന പുണ്യനഗരത്തിന്റെ വിശേഷങ്ങൾ

മേലുക്കോട്ടെയെന്ന പുണ്യനഗരത്തിന്റെ വിശേഷങ്ങൾ

പാറക്കെട്ടുകൾക്കു മുകളിലായി, കാവേരി താഴ്വരയെ നോക്കി സ്ഥിതി ചെയ്യുന്ന മേലുകൊട്ടയുടെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

തെക്കേ ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ നഗരം ഏതാണ് എന്നറിയുമോ? തിരുപ്പതിയും രാമേശ്വരവും ഗുരുവായൂരും വേളാങ്കണ്ണിയും ഒക്കെ മനസ്സിലൂടെ പോകുമെങ്കിലും അതൊന്നുമല്ല ആ സ്ഥലം എന്നതാണ് യാഥാര്‍ഥ്യം. സമ്പന്നമായ പൈതൃകം കാത്തു സൂക്ഷിക്കുന്ന കർണ്ണാടകയിലെ മേലുകോട്ട എന്ന ഇടമാണ് ഏറ്റവും വിശുദ്ധമായ ഇടമായി അറിയപ്പെടുന്നത്. പാറക്കെട്ടുകൾക്കു മുകളിലായി, കാവേരി താഴ്വരയെ നോക്കി സ്ഥിതി ചെയ്യുന്ന മേലുകൊട്ടയുടെ വിശേഷങ്ങളും പ്രത്യേകതകളും വായിക്കാം...

എവിടെയാണിത്

എവിടെയാണിത്

കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയിലാണ് മേലുകോട്ടെ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 133 കിലോമീറ്ററും മൈസൂരിൽ നിന്നും 51 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

മേലുകോട്ടെയും ജയലളിതയും

മേലുകോട്ടെയും ജയലളിതയും

തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയും കർണ്ണാടകയിലെ മേലുകോട്ടെയും തമ്മിലെന്താണ് ബന്ധം എന്നല്ലേ.. ജലയളിതയുടെ ജന്മസ്ഥലം തമിഴ്നാട് അല്ല എന്നു നമുക്ക് അറിയാം. യഥാർഥത്തിൽ മേലുകോട്ടെയാണ് അവരുടെ ജന്മസ്ഥലം. കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം തിരുനാരായണപുരം എന്നും അറിയപ്പെടുന്നു.

PC: sai sreekanth mulagaleti

രാമാനുജാചാര്യരുടെ ഇടം

രാമാനുജാചാര്യരുടെ ഇടം


മേലുകോട്ടെ എങ്ങനെയാണ് പുണ്യ ഇടമായി മാറിയത് എന്നതിനു പിന്നിൽ ഒരു കഥയണ്ട്. വേദാന്ത ദര്‍ശനത്തിലെ പ്രധാന ഗുരുക്കളിലൊരാളായിരുന്ന രാമാനുജാചാര്യർ ഏകദേശം 12 വർഷത്തിലധികം ഇവിടെ താമസിച്ചിരുന്നുവെന്നാണ് വിശ്വാസം. തമിഴ്നാട്ടിൽ നിന്നായിരുന്നുവത്രെ അദ്ദേഹം ഇവിടെ എത്തിയത്. ശ്രീവൈഷ്ണവ സമ്പ്രദായത്തിന്റെ നേതാവായിരുന്ന അദ്ദേഹത്തിന്റെ സാന്നിധ്യമുള്ളതിനാൽ ഇതൊരു പ്രശസ്ത തീർഥാടന കേന്ദ്രവും പുണ്യ ഇടവും കൂടിയാണ്.

PC:Bharath12345

ചെലുവ നാരായണ സ്വാമി ക്ഷേത്രം

ചെലുവ നാരായണ സ്വാമി ക്ഷേത്രം

പുരാതന ക്ഷേത്രങ്ങൾ ഒരുപാട് സ്ഥിതി ചെയ്യുന്ന മേലുകോട്ടയുടെ പ്രധാന ആകർഷണമാണ് ചെലുവ നാരായണ സ്വാമി ക്ഷേത്രം. ചെലുവ നാരായണ സ്വാമി എന്നറിയപ്പെടുന്ന തിരുനാരായണനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. മൈസൂർ രാജാക്കന്മാർ അടിക്കടി സന്ദർശിച്ചിരുന്ന ഈ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്.

PC:Prathyush Thomas

രാമൻ പൂജിച്ചിരുന്ന വിഗ്രഹവും ക്ഷേത്രവും

രാമൻ പൂജിച്ചിരുന്ന വിഗ്രഹവും ക്ഷേത്രവും

ശ്രീ രാമൻ പൂജിച്ചിരുന്ന വിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് വിശ്വാസം. കൂടാതെ ശ്രീ കൃഷ്ണന്റെ വംശത്തിലുള്ളവരും അദ്ദേഹവും പിന്നീട് വന്നവരും ഒക്കെ പൂജിച്ചിരുന്നതും ഈ ക്ഷേത്രത്തിൽ രാമന്‍ പൂജിച്ചിരുന്ന വിഗ്രഹത്തെയാണെന്നാണ് വിശ്വാസം.
അങ്ങനെ രാമനും കൃഷ്ണനും ഒരുപോലെ ആരാധിച്ചിരുന്ന വിഗ്രഹം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.
മൈസൂർ രാജവംശത്തിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ക്ഷേത്രമായതിനാൽ സമ്പത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണ് ഇവിടം. അത്യപൂർവ്വങ്ങളായ ആഭരണങ്ങളും കിരീടങ്ങളും ഒക്കെ ഇവിടെ സംരക്ഷിക്കപ്പെടുന്നു. പ്രത്യേക അവസരങ്ങളിൽ മാത്രമാണ് ഇവ പുറത്തെടുക്കുവാറുള്ളത്

PC:Pallavi Damera

യോഗ നരസിംഹ ക്ഷേത്രം

യോഗ നരസിംഹ ക്ഷേത്രം

ഇവിടുത്തെ യദുഗിരി മലയുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് യോഗ നരസിംഹ ക്ഷേത്രം. യോഗ നരസിംഹത്തിന് സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം പ്രഹ്ളാദൻ സ്ഥാപിച്ചതാണെന്നും ഒരു വിശ്വാസമുണ്ട്. ഇത് കൂടാതെ പ്രഹ്ളാദൻ തന്നെയാണ് ഇവിടെ ആരാധിക്കുന്ന യോഗ നരസിംഹന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതെന്നും പറയപ്പെടുന്നു.

PC:Bikashrd

സിനിമകളിലെ കുളം

സിനിമകളിലെ കുളം

യോഗ നരസിംഹ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ് ഇവിടുത്തെ കല്യാണി അഥവാ പുഷ്കർണി ക്ഷേത്രക്കുളം. മനോഹരമായ കെട്ടിയിരിക്കുന്ന കൽപ്പടവുകൾ ഇറങ്ങിച്ചെല്ലുന്ന കുളത്തിന്റെ കാഴ്ച മനോഹരമാണ്. ഒട്ടേറെ സിനിമകളിൽ ഈ കുളത്തിന‍്‍റെ സൗന്ദര്യം ഒപ്പിയെടുത്തിട്ടുണ്ട്.
Theconspired

മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം

മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം

ചെന്നായ്ക്കളെ മാത്രം സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ സ്ഥാപിതമായ ഒരു വന്യജീവി സങ്കേതമാണ് മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം. 1974 ജൂൺ 17 നാണ് ഇത് നിലവിൽ വരുന്നത്. ഇപ്പോൾ ഇവിടെ ചെന്നായ്ക്കളെ കൂടാതെ വേറെയും മൃഗങ്ങളെ സംരക്ഷിക്കുന്നുണ്ട്. കൂടാതെ പക്ഷി നിരീക്ഷകരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് മേൽകോട്ടെ ക്ഷേത്രം വന്യജീവി സങ്കേതം .

PC:Bikashrd

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിൽ മാണ്ഡ്യ ജില്ലയിലാണ് മേലുകോട്ടെ സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും 133 കിലോമീറ്ററും മൈസൂരിൽ നിന്നും 51 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ മൈസൂരും (51 കിമീ), എയർപോർട്ട് ബാംഗ്ലൂരുമാണ്.

കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ കേരളത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടമായി ഗൂഗിൽ പറഞ്ഞ ബംഗ്ലാവിൻറെ കഥ

ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം തേക്കടിയിലെ ഈ ഇടങ്ങൾ!ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണം തേക്കടിയിലെ ഈ ഇടങ്ങൾ!

Read more about: karnataka mandya temple mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X