Search
  • Follow NativePlanet
Share
» »സോളോ യാത്രയിൽ കൂടെക്കൂട്ടുവാൻ പറ്റിയ ആപ്പുകൾ!

സോളോ യാത്രയിൽ കൂടെക്കൂട്ടുവാൻ പറ്റിയ ആപ്പുകൾ!

യാത്ര പ്ലാൻ ചെയ്യുമ്പോൾ ഏറ്റവും എളുപ്പമുള്ള പണി സ്ഥലം തിരഞ്ഞെടുക്കലും ഏറ്റവും ബുദ്ധിമുട്ടുള്ള പണി യാത്ര പ്ലാൻ ചെയ്യസുമാണ്. പോകുന്ന വണ്ടി മുതൽ അല്ലെങ്കിൽ ടിക്കറ്റ് മുതൽ തിരിച്ച് വീട്ടിലെത്തുന്ന കാര്യം വരെ ഒരു മുടക്കവുമില്ലാതെ ചെയ്തു തീർക്കുന്നത് ചെറിയ പണിയൊന്നുമല്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്നതും യാത്രയിലെ താമസ സൗകര്യങ്ങളും ഭക്ഷണവും അതിൽ തന്നെ മികച്ചത് കിട്ടുന്ന ഇടങ്ങളും പോകുന്ന സ്ഥലത്തെ കാലാവസ്ഥയും സന്ദർശിക്കേണ്ട സമയവും ടിക്കറ്റും ഒക്കെ അവിടെ പോയി അറിയുക എന്നത് പ്രായോഗികമല്ല ഇക്കാലത്ത്. അതിന് നമ്മള സഹായിക്കുവാനായി നൂറു കണക്കിന് മൊബൈൽ ആപ്ലിക്കേഷനുകളുണ്ട്. കാലാസ്ഥ പറയുന്നതും നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകെ ലിസ്റ്റ് ചെയ്തിരിക്കുന്നതുമടക്കം യാത്രയിൽ ഉപകരിക്കുന്ന കുറേയേറെ ആപ്പുകൾ. വഴി തെറ്റി പോയാൽ പോലും നേർവഴിക്കു കൊണ്ടുപോകുന്ന ആപ്പുകളുമുണ്ട്. പ്രത്യേകിച്ച് തനിയെയുള്ള യാത്രകളിൽ ഇത്തരം ആപ്പുകൾ നല്കുനമ്ന സഹായങ്ങൾ പറഞ്ഞാൽ തീരുന്നതല്ല. സോളോ ട്രിപ്പുകളിൽ മൊബൈലിൽ ഉണ്ടായിരിക്കേണ്ട പ്രധാന ആപ്പുകളെ പരിചയപ്പെടാം.

ട്രിപ്പ് അഡ്വൈസർ

ട്രിപ്പ് അഡ്വൈസർ

ഒരു യാത്രയെ എല്ലാ വിധത്തിലും സഹായിക്കുവാൻ പറ്റിയ ആപ്പുകളിലൊന്നാണ് ട്രിപ്പ് അഡ്വൈസർ. പോകേണ്ട സ്ഥലത്തെക്കുറിച്ച് മാത്രമല്ല, അവിടുത്തെ ഹോട്ടലുകൾ, ഭക്ഷണം, മറ്റ് ആളുകളുടെ റിവ്യൂ, അനുഭവങ്ങൾ തുടങ്ങിയവയും ഈ ആപ്പിൽ ലഭ്യമാണ്. എവിടെയാണോ പോകുന്നത്. ആ പ്രദേശത്തെക്കുറിച്ച് കൂടുതലറിയുവാനും ഈ ആപ്പ് സഹായിക്കും.

മേക്ക് മൈ ട്രിപ്പ്

മേക്ക് മൈ ട്രിപ്പ്

ട്രിപ്പ് അഡ്വൈസർ പോലെതന്നെ ഒരു സഞ്ചാരിയെ എല്ലാ വിധത്തിലും സഹായിക്കുന്ന മറ്റൊരു ആപ്പാണ് മേക്ക് മൈ ട്രിപ് ആപ്പ്. ക്യാബുകളും വിമാന ടിക്കറ്റുകളും നിലവിയെ യാത്രാ അപ്ഡേറ്റുകളും മേക്ക് മൈ ട്രിപ്പിൽ ലഭിക്കും. ആളുകളിുടെ എണ്ണവും ബജറ്റും യാത്രാ പ്ലാനും അനുസരിച്ച് വിവിധ പ്ലാനുകൾ തിരഞ്ഞെടുക്കുവാനും സാധിക്കും.

യുപിഐ ആപ്പുകൾ

യുപിഐ ആപ്പുകൾ

കയ്യിൽ കാശില്ലെങ്കിലും ഓൺലൈൻ വാലറ്റുകൾ ഉണ്ടെങ്കിൽ പേടിക്കേണ്ട ആവശ്യമില്ല. ഫോൺ പേ, ഗൂഗിൾ പേ, ഭീം ആപ്പ്. പേ ടിഎം തുടങ്ങിയ ആപ്പുകൾ എളുപ്പത്തിൽ പണം ട്രാൻസ്ഫർ ചെയ്യുവാനും ബിവ്വ് അടയ്ക്കുവാനും സാധിക്കും. ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യുവാനും ട്രെയിനും ബസും ബുക്ക് ചെയ്യുവാനും ഇത്തംര ആപ്പുകൾ സഹായിക്കും.

ഒപ്പറാ മിനി

ഒപ്പറാ മിനി

യാത്രയ്ക്കിടയിൽ കയറി വരുന്ന പ്രധാന തലവേദനകളിൽ ഒന്ന് ഡാറ്റയുടെ ഉപയോഗമാണ്. ഓൺലൈനായി മാപ്പും മറ്റും ഉപയോഗിക്കുമ്പോൾ ഡാറ്റ പോകുന്ന സ്പീഡ് കണ്ടുവെന്നു പോലും വരില്ല. ഈ പ്രശ്നം പരിഹരിക്കുവാനയി ഒപേറാ മിനി ബ്രൗസർ ഉപയോഗിക്കാം. അധികം ഡാറ്റ നഷ്ടപ്പെടുത്താതെ ഓൺലൈനിൽ തിരയുവാൻ ഇത് സഹായിക്കും. ഇതോടൊപ്പം ഒപ്പേറ മാക്സും ഉപയോഗിക്കാം.

ഗൂഗിൾ ട്രാൻസ്ലേറ്റ്

ഗൂഗിൾ ട്രാൻസ്ലേറ്റ്

തനിച്ചുള്ള, ഭാഷയറിയാത്ത നാടുകളിലേക്കുള്ള യാത്രയിൽ ഏറ്റവും സഹായിക്കുന്നത് ഗൂഗിൾ ട്രാൻസ്ലേറ്ററാണ്. അത്യാവശ്യം വേണ്ടുന്ന കാര്യങ്ങൾ ട്രാൻസ്ലേറ്ററിന്‍റെ സഹായത്തോടെ തർജിമ ചെയ്ത് സംസാരിക്കാം. പോകുന്ന നാട്ടിലെ ആളുകളെ കയ്യിലെടുക്കുവാനും അവരോട് ഒരു സൗഹൃദം സ്ഥാപിക്കുവാനും ഈ ആപ്പ് സഹായിക്കും. ഏകദേഷശം130 ഓളം ഭാഷകൾ ഗൂഗിൾ ട്രാൻസ്ലേറ്റിൽ കൈകാര്യം ചെയ്യുവാൻ സാധിക്കും.

ട്രാവ് കാർട്ട്

ട്രാവ് കാർട്ട്

ട്രിപ് അഡ്വൈസറും മേക്ക് മൈ ട്രിപ്പും പോലെ യാത്രകളിൽ സഹായിക്കുന്ന മറ്റൊന്നാണ് ട്രാവ് കാർട്ട്. ഇന്‍റർനെറ്റില്ലാതെ എളുപ്പത്തിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതിനാൽ ഇതിന് ഒരുപാട് ആരാധകരുമുണ്ട്. സ്ഥലങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും കൂടാതെ അതുമായി ബന്ധപ്പെട്ട യാത്രാ വിവരങ്ങളും അടുത്തുള്ള ഹോട്ടലുകളിലെ ഓഫറുകൾ, അടുത്തുള്ള സൗകര്യങ്ങൾ തുടങ്ങിയവ എല്ലാം ട്രാവ്കാർട്ട് വഴി ലഭിക്കും.

ആക്യൂ വെതർ

ആക്യൂ വെതർ

കാലാവസ്ഥയുടെ കാര്യത്തിൽ എല്ലാ സഹായങ്ങളും കൃത്യതയോടെ ചെയ്തു സഹായിക്കുന്ന ആപ്പാണ് ആക്യൂ വെതർ. ലോകത്തിന്റെ ഏതൊരു ഭാഗത്തു പോയാലും കാലാവസ്ഥ മുന്നറിയിപ്പുകൾ കൊണ്ടും താപനില അടയാളപ്പെടുത്തിയും ഒക്കെ യാത്ര സുഖമമാക്കാന്‍ അക്യൂ വെതർ സഹായിക്കും.

ഗൂഗിൾ മാപ്സ്

ഗൂഗിൾ മാപ്സ്

ജിപിഎസ് എന്ന വാക്കിനൊപ്പം തന്നെ ചേർന്നു കിടക്കുന്ന മറ്റൊന്നാണ് ഗൂഗിൾ മാപ്സ്. ഏറ്റവും അടുത്തുള്ള പെട്രോൾ പമ്പു മുതൽ എടിഎം വരെ കണ്ടു പിടിച്ചു തരുവാൻ ഗൂഗിൾ മാപ്പ് സഹായിക്കുന്നത്രയും മറ്റാരും ചെയ്യില്ല! മാപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓഫ് ലൈനിൽ ഉപയോഗിക്കുവാൻ സാധിക്കുന്ന സൗകര്യമാണ് ഗൂഗിൾ മാപ്സ് നല്കുന്നത്. മാപ്പ് ഡൗൺലോഡ് ചെയ്യുവാൻ ആപ്പിലെ മോർ മെനുവിൽ നിന്നും ആദ്യം ഓഫ് ലൈൻ മാപ്പ് തിരഞ്ഞെടുക്കണം. മുൻപേ സേവ് ചെയ്തിരിക്കുന്ന ഇടങ്ങളുൾപ്പെടുത്തി ഗൂഗിൾ മാപ്പ് തരും. അതല്ല മറ്റൊരു ഇടത്തേയ്ക്കുള്ള ഓഫ് ലൈന്‍ മാപ്പാണ് വേണ്ടതെങ്കിൽ സ്ഥലം തിരഞ്ഞെടുത്ത് ഓഫ് ലൈനിൽ സേവ് ചെയ്യാം.

മാപ്സ്.മീ

മാപ്സ്.മീ

മുഴുവൻ സൗജന്യമായിട്ടുള്ള മറ്റൊരു ആപ്പാണ് മാപ്സ്.മീ. ഓഫ് ലൈൻ നാവിഗേഷനാണ് ഉപയോഗിക്കുന്നതെങ്കിൽ വിശ്വസിച്ച് ഉപയോഗിക്കുവാൻ സാധിക്കുന്ന ഒന്നായാണ് ഇതിനെ വിലയിരുത്തുന്നത്. റീ റൂട്ടിങ്ങ്, സേർച്ച് ഓപ്ഷൻ, വോയിസ് നാവിഗേഷൻ, അടുത്തുള്ള റെസ്റ്റോറന്‍റുകൾ, എടിഎം തുടങ്ങിയവ ഒക്കെ ഇതുകൊണ്ട് കണ്ടെത്താം. ഓണ്‍ ലൈനിലാണെങ്കിൽ ബുക്ക് മാർക് ചെയ്യുവാനും ലൊക്കേഷൻ ഷെയർ ചെയ്യുവാനും ഒക്കെ സാധിക്കും.

വഴികാണിക്കും ഓഫ് ലൈനിലും...മികച്ച ആൻഡ്രോയിഡ് ഓഫ് ലൈൻ ജിപിഎസ് ആപ്ലിക്കേഷനുകൾ

തലപുകയ്ക്കാതെ യാത്ര എളുപ്പമാക്കാം...ഈ ആപ്പുകളുണ്ടെങ്കിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X