» »ഹരിയാനയിലെ ഈ ഹില്‍സ്‌റ്റേഷനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

ഹരിയാനയിലെ ഈ ഹില്‍സ്‌റ്റേഷനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

Written By: Elizabath

മലമുകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും എന്നും പ്രിയപ്പെട്ടതാണ്. ഊഷ്മളമായ കാലാവസ്ഥയും ആരും കൊതിക്കുന്ന കാഴ്ചകളും മലിനീകരിക്കപ്പെടാത്ത വായുവും ഒക്കെ ആരെയും മലമുകളിലെ വിനോദകേന്ദ്രങ്ങളിലേക്ക് ആകര്‍ഷിക്കും എന്നതില്‍ തര്‍ക്കമില്ല. അത്തരത്തിലുള്ള ഒരിടമാണ് ഹരിയാനയിലെ മോര്‍നി ഹില്‍സ്‌റ്റേഷന്‍.

ഹരിയാനയിലെ ഏറ്റവും ഉയരമുള്ള ഹില്‍സ്‌റ്റേഷന്‍

ഹരിയാനയിലെ ഏറ്റവും ഉയരമുള്ള ഹില്‍സ്‌റ്റേഷന്‍

ഹിമാലയത്തിലെ ശിവാലിക് മലനിരകളുടെ ഭാഗമായ മോര്‍നി ഹില്‍സ്‌റ്റേഷന്‍ ഹരിയാനയിലെ ഏറ്റവും ഉയരമുള്ള സ്ഥലം കൂടിയാണ്.ഭോജ് ജബിയാല്‍ എന്നും ഇത് അറിയപ്പെടുന്നു. മോര്‍നി ഗ്രാമം സമുദ്രനിരപ്പില്‍ നിന്നും നാലായിരത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Manojkhurana

വേറിട്ട അനുഭവം

വേറിട്ട അനുഭവം

ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചാല്‍ വീണ്ടും വീണ്ടും ഇവിടം വിളിച്ചുകൊണ്ടിരിക്കും. അത്രയും നല്ല അനുഭവങ്ങളും കാഴ്ചകളുമാണ് മോര്‍നി ഹില്‍സ്‌റ്റേഷന്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ശിവാലിക് മലനിരകളുടെ സാമീപ്യവും അപൂര്‍വ്വങ്ങളായ സസ്യങ്ങളും ജീവികളും കൂടാതെ ശാന്തമായ പ്രകൃതിയും ഇവിടുത്തെ പ്രശസ്തമായ ഇരട്ടതടാകങ്ങളും കാഴ്ചകളില്‍ അത്ഭുതം നിറയ്ക്കും എന്നു പറയേണ്ടതില്ല.

PC:Manojkhurana

മോര്‍നിയിലെ ഇരട്ടതടാകങ്ങള്‍

മോര്‍നിയിലെ ഇരട്ടതടാകങ്ങള്‍

രണ്ടു മലകള്‍ക്കിടയില്‍ അപ്പുറവും ഇപ്പുറവുമായി സ്ഥിതി ചെയ്യുന്ന മനുഷ്യനിര്‍മ്മിതമായ രണ്ടു തടാകങ്ങള്‍ ഇവിടുത്തെ പ്രധാന വിനോദകേന്ദ്രമാണ്. ഭൂമിക്കടിയിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇതിലെ ജലനിരപ്പ് എല്ലായ്‌പ്പോഴും ഒരുപോലെയാണ്. ഈ തടാകങ്ങളെയും ഇതിലെ ജലത്തെയും ഗ്രാമീണര്‍ വിശുദ്ധമായാണ് കണക്കാക്കുന്നത്.

PC: Manojkhurana

മോര്‍നി ഫോര്‍ട്ട്

മോര്‍നി ഫോര്‍ട്ട്

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന മോര്‍നി ഫോര്‍ട്ട് മോര്‍നി കുന്നുകള്‍ക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ വമ്പന്‍കോട്ടയില്‍ നിന്നും താഴെ മോര്‍നി ഗ്രാമത്തിന്റെ കാഴ്ച അതിമനോഹരമാണ്. സഞ്ചാരികള്‍ക്കായി തകര്‍ന്ന കോട്ടയുടെ ചിലഭാഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.

PC: Manojkhurana

മോര്‍നി അഡ്വഞ്ചര്‍ പാര്‍ക്ക്

മോര്‍നി അഡ്വഞ്ചര്‍ പാര്‍ക്ക്

സാഹസികര്‍ക്കു കടന്നുവന്ന് ഒന്ന് റീച്ചാര്‍ജ് ചെയ്ത് പോകാന്‍ പറ്റിയ ഇടമാണ് മോര്‍നി അഡ്വഞ്ചര്‍ പാര്‍ക്ക്. ബോട്ടിങ്, കനോയിങ്, കയാക്കിങ്, റോക്ക് ക്ലൈംബിങ്, ട്രക്കിങ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

PC: Dave Gingrich

 സന്ദര്‍ശിക്കാന്‍

സന്ദര്‍ശിക്കാന്‍

ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള സമയമാണ് മോര്‍നി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. വേനല്‍ക്കാലങ്ങളില്‍ ചൂട് കഠിനമായതിനാല്‍ അപ്പോഴുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

PC: Manojkhurana

മോര്‍നിയിലെത്താന്‍

മോര്‍നിയിലെത്താന്‍

ചണ്ഡിഗഡില്‍ നിന്നും 42 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മോര്‍നി. ചണ്ഡിഗഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും മോര്‍നിയിലേക്ക് എല്ലായ്‌പ്പോഴും വാഹനങ്ങള്‍ ലഭിക്കും .