Search
  • Follow NativePlanet
Share
» »രാത്രി മാത്രമല്ല, ഇനി പകലും പോകാം കാട്ടിലൂടെ, മോണിങ് ജംഗിൾ സഫാരിയുമായി മാനന്തവാടി

രാത്രി മാത്രമല്ല, ഇനി പകലും പോകാം കാട്ടിലൂടെ, മോണിങ് ജംഗിൾ സഫാരിയുമായി മാനന്തവാടി

ഇപ്പോഴിതാ, മോർണിങ് ജംഗിൾ സഫാരി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

വയനാട് യാത്രയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി താരം കെഎസ്ആർടിസിയുടെ ജംഗിൾ സഫാരിയാണ്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രിയുടെ വന്യതയിൽ കാട്ടുവഴികളിലൂടെയുള്ള യാത്ര വൻ ആവേശത്തോടുകൂടിയാണ് സഞ്ചാരികൾ സ്വീകരിച്ചത്. സമീപജില്ലക്കാർ മാത്രമല്ല, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പോൾ വയനാട്ടിലേക്ക് നടത്തുന്ന യാത്രകളിൽ നൈറ്റ് ജംഗിൾ സഫാരി ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുമുണ്ട്.

മോർണിങ് ജംഗിൾ സഫാരി

മോർണിങ് ജംഗിൾ സഫാരി

ഇപ്പോഴിതാ, മോർണിങ് ജംഗിൾ സഫാരി അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. മാനന്തവാടി ഡിപ്പോയിൽ നിന്നും പുലർച്ചെ ആരംഭിക്കുന്ന സഫാരി തിരികെ 9.30ന് മാനന്തവാടി ഡിപ്പോയിലെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നേരത്തെ മാനന്തവാടിയിൽ നടന്ന വയനാട് ജില്ലയിലെ ആദ്യ ഗ്രാമവണ്ടി ഉദ്ഘാടന വേളയിലാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇക്കാര്യം അറിയിച്ചത്.

ജംഗിൾ സഫാരി പോകുവാൻ ആഗ്രഹിക്കുന്നവർക്ക്കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും ഫോൺ: 7560855189, 9446784184

ഇ.മെയില്‍ - [email protected], [email protected]
വാട്‌സ്ആപ്പ് നമ്പർ: 91886 19368

യാത്രയിങ്ങനെ

യാത്രയിങ്ങനെ

രാവിലെ 5.30ന് ആരംഭിക്കുന്ന മോർണിങ് സഫാരി മാനന്തവാടി-കാട്ടിക്കുളം വഴി തിരുനെല്ലിയിലെത്തി അവിടുന്ന് തോൽപ്പെട്ടി വഴി കാട്ടിക്കുളം എത്തും. ഇവിടുന്ന് പോകുന്നത് കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന ബാവലിയിലേക്കാണ്. ബാവലിയിൽ നിന്നും തിരികെ മാനന്തവാടിയിലേക്ക് വരുന്ന രീതിയിലാണ് യാത്രയും റൂട്ടും ക്രമീകരിച്ചിരിക്കുന്നത്. നാലു മണിക്കൂർ ദൈർഘ്യമുള്ള ഈ മോർണിങ് ജംഗിൾ സഫാരിക്ക് 300 രൂപ ആയിരിക്കും ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.

ഇതിനോടൊപ്പം തീർത്തും കുറഞ്ഞ ചിലവിൽ സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കുന്ന സ്ലീപ്പർ ബസ് സൗകര്യവും മാനന്തവാടിയിലും ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

നൈറ്റ് ജംഗിൾ സഫാരി

നൈറ്റ് ജംഗിൾ സഫാരി

സഞ്ചാരികൾ വയനാട്ടിൽ ഇരുകയ്യും നീട്ടി സ്വീകരിച്ച് പാക്കേജാണ് നൈറ്റ് ജംഗിൾ സഫാരി. കാടിന്റെ രാത്രിക്കാഴ്ചകൾ, ഒരു കെഎസ്ആർടിസി ബസിലിരുന്ന് കാണുവാനും ആസ്വദിക്കുവാനും സാധിക്കും എന്നതാണ് ഇതിനെ ജനപ്രിയമാക്കിയത്. വയനാടിന്‍റെ കാടുകളുടെ രാത്രിക്കാഴ്ച ആസ്വദിക്കുവാൻ ഇതിലും മികച്ച മറ്റൊരു മാർഗ്ഗമില്ല. മാന്‍ കൂട്ടങ്ങളെയും കാട്ടാനകളെയും യാത്രയിൽ കാണാം. കുറച്ചുകൂടി ഭാഗ്യമുണ്ടെങ്കിൽ പുലിയും കടുവയുമെല്ലാം വഴിയിൽ ദർശനം നൽകും

 യാത്രയിങ്ങനെ

യാത്രയിങ്ങനെ

സുൽത്താൻ ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നത്. പുൽപ്പള്ളി വഴി മൂലങ്കാവ്, വടക്കനാട് കൂടിവള്ളുവാടി- നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തിച്ചേരും. ഇവിടുന്ന് തിരികെ ഇരുളത്തേയ്ക്ക് വന്ന് അവിടുന്ന് ഡിപ്പോയിലേക്ക് മടങ്ങി വരുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 6.60 ന് തുടങ്ങുന്ന യാത്ര 10.30 ആകുമ്പോൾ ഡിപ്പോയിൽ തിരിച്ചെത്തും. വെറും 300 രൂപയ്ക്ക് ഈ യാത്ര ആസ്വദിക്കുവാൻ സാധിക്കുകയും ചെയ്യും.

താമസിക്കാം സ്ലീപ്പർ ബസിൽ

താമസിക്കാം സ്ലീപ്പർ ബസിൽ

ബത്തേരിയിൽ ഹിറ്റായി മാറിയ സ്ലീപ്പർ ബസിലെ താമസം നമുക്കറിയാം. മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത് . കോമൺ ബെർത്തുകൾ, ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ സി സംവിധാനം സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നീ സൗകര്യങ്ങളുണ്ട്.

കുടുംബവുമായി വരുന്നവർക്ക് താമസിക്കുവാൻ ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് ഡീലക്സ് റൂമുകളാണ് ഇവിടെ ലഭ്യമായിട്ടുള്ളത്.

സിംഗിൾ കോട്ടിന് 160 രൂപയാണ് നിരക്ക്, ഇത് ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കാണ്ഒരു തലയണ, ഒരു പുതപ്പ്, ഒരുബെഡ് ഷീറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഫാമിലി റൂം സൗകര്യങ്ങള്‍ക്ക് 890 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ജിഎസ്ടിയും മൂന്ന് തലയണ, മൂന്ന് പുതപ്പ്, മൂന്ന് ബെഡ് ഷീറ്റ് എന്നിവയും ഉള്‍പ്പെടുന്നു.

ആനവണ്ടിയിൽ ഗവിയിലേക്ക്! തിരുവനന്തപുരത്തു നിന്നും സൂപ്പർ പാക്കേജ്! ഇപ്പോൾ ബുക്ക് ചെയ്യാം!ആനവണ്ടിയിൽ ഗവിയിലേക്ക്! തിരുവനന്തപുരത്തു നിന്നും സൂപ്പർ പാക്കേജ്! ഇപ്പോൾ ബുക്ക് ചെയ്യാം!

ഗവിയും മൂന്നാറും നെല്ലിയാമ്പതിയും കണ്ടു വരാം.. പാലക്കാട് കെഎസ്ആർടിസിയുടെ കിടിലൻ ബജറ്റ് യാത്രകൾഗവിയും മൂന്നാറും നെല്ലിയാമ്പതിയും കണ്ടു വരാം.. പാലക്കാട് കെഎസ്ആർടിസിയുടെ കിടിലൻ ബജറ്റ് യാത്രകൾ

Read more about: wayanad ksrtc travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X