Search
  • Follow NativePlanet
Share
» »സാഹസികത തെളിയിക്കണോ... എങ്കില്‍ പോരേ...

സാഹസികത തെളിയിക്കണോ... എങ്കില്‍ പോരേ...

By Elizabath

സാഹസിക പ്രിയരുടെ പ്രിയപ്പെട്ട നാടേതാണ് എന്നു ചോദിച്ചാല്‍ ഉത്തരം അല്പം വൈകിയാലും കേരളമാണ് ആ നാട് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. വര്‍ക്കല ക്ലിഫും കോവളം ബീച്ചും മുതല്‍ വാഗമണ്ണും ഇല്ലിക്കല്‍കല്ലും വയനാടും മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചുമെല്ലാം സഞ്ചാരികളെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നത് സത്യമാണ്.
സാഹസികതയില്‍ പയറ്റിത്തെളിയാന്‍ പറ്റിയ കേരളത്തിലെ സ്ഥലങ്ങള്‍ ഒന്നു പരിചയപ്പെട്ടാലോ...

വര്‍ക്കല ബീച്ച്

വര്‍ക്കല ബീച്ച്

അനന്തപുരിയുടെ ആകര്‍ഷണങ്ങളിലൊന്നാണ് വര്‍ക്കല ബീച്ച് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.

PC: Thejas Panarkandy

സാഹസികരുടെ കേന്ദ്രം

സാഹസികരുടെ കേന്ദ്രം

തലസ്ഥാനത്തെ സാഹസികരുടെ പ്രിയപ്പെട്ട കേന്ദ്രമാണ് വര്‍ക്കല ബീച്ച്. പാരാസൈലിങ്ങിനും
പാരാ ഗ്ലൈഡിങ്ങിനും സൗകര്യമുള്ള ഇവിടെ ഇതിനായി ധാരാളം ആളുകള്‍ എത്താറുണ്ട്. കൂടുതലും വിദേശികളാണ് വര്‍ക്കലയെ ആശ്രയിക്കുന്നത്.

PC:Kerala Tourism

ആകര്‍ഷണങ്ങള്‍

ആകര്‍ഷണങ്ങള്‍


കാലാവസ്ഥ, രുചികരമായ നാടന്‍ ഭക്ഷണം, ക്ഷേത്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയാണ് വര്‍ക്കലയിലെ പ്രധാന ആകര്‍ഷണങ്ങള്‍.

PC: Dmitriy Stepanov

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരത്ത് നിന്ന് വടക്കോട്ടേക്ക് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ വര്‍ക്കലയില്‍ എത്താം. കൊല്ലത്ത് നിന്നും ഇവിടെ എത്താന്‍ എളുപ്പമാണ്. . വര്‍ക്കല നഗരത്തില്‍ നിന്ന് 10 മിനിറ്റ് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്താല്‍ ഈ ബീച്ചില്‍ എത്തിച്ചേരാം.

PC:Emmanuel DYAN

ജഡായു നേച്ചര്‍ പാര്‍ക്ക്

ജഡായു നേച്ചര്‍ പാര്‍ക്ക്

ലോകത്തിലെ ഏറ്റവും വലിയ ശില്പം, കേബിള്‍ കാര്‍ യാത്ര, പാറകളില്‍ കൂടിയുള്ളസാഹസിക യാത്ര ഇതൊക്കെയുള്ള ഒരിടം നമ്മുടെ കേരളത്തിലുണ്ട്.
കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു സമീപമുള്ള ജഡായു നേച്ചര്‍ പാര്‍ക്കിലാണ് ഈ വിസ്മയങ്ങള്‍ ഉള്ളത്.

മലമുകളില്‍ സാഹസികരാവാം...പറന്നുയരാന്‍ ജടായുപ്പാറ

PC:Youtube

65 ഏക്കറിലെ വിസ്മയം

65 ഏക്കറിലെ വിസ്മയം

65 ഏക്കര്‍ സ്ഥലത്തായാണ് ജഡായു എര്‍ത്ത് സെന്റര്‍ എന്ന നിര്‍മ്മാണ വിസ്മയവും അതിനോടൊപ്പമുള്ള അത്ഭുത ലോകവും സ്ഥിതി ചെയ്യുന്നത്.
പക്ഷി ശ്രേഷ്ഠനായ ജഡായു ചിറകറ്റ് വീണ രീതിയിലുള്ള ശില്പമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം സിക്‌സ് ഡി തിയേറ്റര്‍, ഓഡിയോ വിഷ്വല്‍ മ്യൂസിയം തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

PC:Youtube

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊല്ലം ജില്ലയിലെ ചടയമംഗലത്തിനു സമീപമാണ് ജടായുപ്പാറ സ്ഥിതി ചെയ്യുന്നത്. കൊല്ലം തിരുവനന്തപുരം റോഡില്‍ പാരിപ്പള്ളി എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് തിരിയേണ്ടത്. ചടയമംഗലത്തു നിന്നും രണ്ടു കിലോമീറ്ററില്‍ താഴെ മാത്രമേ ജടായുപ്പാറയിലേക്ക് ദൂരമുള്ളു. തിരുവനന്തപുരത്തു നിന്നും 53 കിലോമീറ്ററും കൊട്ടാരക്കരയില്‍ നിന്ന് 20.5 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

 തെന്‍മല

തെന്‍മല

ഇക്കോടൂറിസം നടപ്പില്‍ വരുത്തിയ ഇന്ത്യയിലെ ആദ്യത്തെ സ്ഥലമാണ് കൊല്ലം ജില്ലയിലെ തെന്‍മല.
പ്രകൃതി സ്‌നേഹികളും സാഹസികരും ഒരുപോലെ എത്തിച്ചേരുന്ന ഇവിടം ട്രക്കിങ്ങിനും റോക്ക് ക്ലൈബിംങ്ങിനും റിവര്‍ ക്രോസിങ്ങിനുമൊക്കെ പറ്റിയ ഇടമാണ്.

തെന്മലയിൽ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

PC: Akhilan

സാഹസികത ഇവിടെ തെളിയിക്കാം

സാഹസികത ഇവിടെ തെളിയിക്കാം

തെന്‍മലയില്‍ നിന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നടത്താവുന്ന ട്രക്കിങ് മുതല്‍ മൂന്ന് ദിവസം എടുക്കുന് ട്രക്കിങ്ങ് വരെയുണ്ട്. ഇക്കോ ടൂറിസത്തിന്റെ കീഴില്‍ നടത്തുന്ന ഇതില്‍ പങ്കെടുക്കണമെങ്കില്‍ ഇവിടെ മുന്‍കൂട്ടി അറിയിച്ചാല്‍ മതിയാവും.

PC: Kerala Tourism

ഇല്ലിക്കല്‍ കല്ല്

ഇല്ലിക്കല്‍ കല്ല്

പിടി തരാന്‍ ഇത്തിരി പാടുള്ള കൂട്ടത്തിലാണ് ഇല്ലിക്കല്‍കല്ല് എന്ന് ഒരിക്കല്‍ ഇവിടെ വന്നുപോയിട്ടുള്ളവര്‍ക്ക് അറിയാം.
സമുദ്രനിരപ്പില്‍ നിന്നും 3400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ല് കോട്ടയം ജില്ലയിലെ തീക്കോയിക്ക് സമീപമാണുള്ളത്.

PC: Akhilan

അതിസാഹസികത വേണ്ട

അതിസാഹസികത വേണ്ട

മൂന്ന് പാറക്കൂട്ടങ്ങളാണ് ഇല്ലിക്കല്‍ കല്ല്. ഇതില്‍ ഏറ്റവും ഉയര്‍ന്ന് കൂണുപോലെ നില്‍ക്കുന്ന കല്ല് കൂടക്കല്ല് എന്നാണ് അറിയപ്പെടുന്നത്. അതിനടുത്ത് ഫണം വിടര്‍ത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയര്‍ന്ന് നില്‍ക്കുന്നുണ്ട് കൂനന്‍കല്ല് എന്നാണ് നാട്ടുകാര്‍ ഇതിനെ വിളിക്കുന്നത്. ശ്രദ്ധയില്ലാത്തതു കാരണം മാത്രം ഇവിടെ ജീവന്‍ നഷ്ടമായവര്‍ ഉള്ളതിനാല്‍ സാഹസികത പാടില്ല എന്നു ചുരുക്കം.

മഴയിലെ ഇല്ലിക്കല്‍ കല്ലിനെ സൂക്ഷിക്കാം

 ഇലവീഴാപൂഞ്ചിറ

ഇലവീഴാപൂഞ്ചിറ

കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന ഇടമാണ് ഇലവീഴാപൂഞ്ചിറ. സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ കോട്ടയം ജില്ലയിലാണ് ഇലവീഴാപൂഞ്ചിറ സ്ഥിതി ചെയ്യുന്നത്.

ത്രില്ലടിപ്പിക്കുന്ന യാത്രയ്ക്ക് ഇലവീഴാപൂഞ്ചിറ

 മരങ്ങള്‍ വളരാത്ത പൂഞ്ചിറ

മരങ്ങള്‍ വളരാത്ത പൂഞ്ചിറ

ഈ പ്രദേശത്ത് മരങ്ങള്‍ വളരില്ല എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാലാണ് ഈ സ്ഥലത്തിന് ഇലവീഴാപൂഞ്ചിറ എന്ന പേരു വന്നത്.

ജീപ്പ് സഫാരി

ജീപ്പ് സഫാരി

സമീപ സ്ഥലമായ കാഞ്ഞാറില്‍ നിന്നും ഇലവീഴാപൂഞ്ചിറയിലേക്കുള്ള ജീപ്പ് യാത്രയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ചെങ്കുത്തായതും ദുര്‍ഘടവുമായ പാതകളിലൂടെ ആടിയുലയുന്ന ജീപ്പ് യാത്ര ജീവന്‍ കയ്യില്‍പിടിച്ചൊരു യാത്രയായിരിക്കും എന്നതില്‍ സംശയമില്ല.

വാഗമണ്‍

വാഗമണ്‍

ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട കേരളത്തിലെ അതിലും പ്രിയപ്പെട്ട ഒരിടമാണ് വാഗമണ്‍.
തേയിലത്തോട്ടങ്ങളും പുല്‍ത്തകിടികളും മൊട്ടക്കുന്നുകളുമെല്ലാം നിറഞ്ഞ വാഗമണ്‍ സഞ്ചാരികളുടെ ഹരമാണ്.
കോട്ടയം-ഇടുക്കി ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വാഗമണ്‍ നാഷണല്‍ ജോഗ്രഫിക് ട്രാവലറിന്റെ പത്ത് ലോകസഞ്ചാരകേന്ദ്രങ്ങളിലൊന്നായതോടെയാണ് സഞ്ചാരികളുടെ ശ്രദ്ധയില്‍ പെടുന്നത്.

PC: Madhu Kannan

സാഹസിക ടൂറിസത്തിന്റെ കേന്ദ്രം

സാഹസിക ടൂറിസത്തിന്റെ കേന്ദ്രം

കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഗ്ലൈഡിംങ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഇവിടെ നടക്കാറുണ്ട്.

PC: Bobinson K B

ചെമ്പ്ര ട്രക്കിങ്

ചെമ്പ്ര ട്രക്കിങ്

വയനാടിന്റെ നെരുകയില്‍ കയറാന്‍ താല്പര്യമുള്ളവര്‍ക്കായുള്ളതാണ് ചെമ്പ്ര ട്രക്കിങ്.
പ്രൊഫഷണല്‍ ട്രക്കേഴ്‌സ് അടക്കമുള്ളവരുടെ പ്രിയപ്പെട്ട ട്രക്കിങ് കേന്ദ്രമാണ് വയനാട്ടിലെ മേപ്പാടിക്ക് സമീപമുള്ള ചെമ്പ്ര മല.

കാത്തിരിപ്പിന് അവസാനമിട്ട് വീണ്ടും ചെമ്പ്ര ട്രക്കിങ്!!

PC:Aneesh Jose

200 പേര്‍ മാത്രം

200 പേര്‍ മാത്രം

പത്തു പേര്‍ വീതം അടങ്ങിയ 20 ഗ്രൂപ്പിനാണ് ഒരു ദിവസം ഇവിടെ ട്രക്കിങ് നടത്താന്‍ അനുവാദമുള്ളത്. രാവിലെ ഏഴു മണി മുതല്‍ 12 മണി വരെ മാത്രമേ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കൂ. 2017 ഫെബ്രുവരിയില്‍ അഗ്നിബാധയെത്തുടര്‍ന്ന് അടച്ചിട്ട ചെമ്പ്ര കര്‍ശനമായ നിബന്ധനകളോടെ ഓഗസ്റ്റിലാണ് വീണ്ടും തുറന്ന് കൊടുത്തത്.

PC: Sarath Kuchi

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more