Search
  • Follow NativePlanet
Share
» »മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

ചില യാത്രകള്‍ ഭയപ്പെടുത്തുന്നവയാണ്.. തിരിച്ചു വരുമോ എന്നു പോലും ഉറപ്പില്ലാതെ, യാത്ര ചെയ്യണം എന്ന സന്തോഷം മാത്രം ആഗ്രഹിച്ച് പോകുന്ന ചില സഞ്ചാരങ്ങള്‍... അതില്‍ തന്നെ വീണ്ടു സാഹസികമായവയുണ്ട്.. എത്ര ധൈര്യശാലിയാണെങ്കില്‍ പോലും ഒരു നിമിഷം അന്തിച്ചു നില്‍ക്കുന്ന ചില ഇടങ്ങള്‍... കണ്ണെത്തുന്നതിലും ഉയരത്തില്‍ എങ്ങനെ കയറിപ്പോകും എന്നു സംശയിപ്പിക്കുന്ന തരത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരങ്ങളായ കുറച്ച് സ്ഥലങ്ങള്‍... എന്നാല്‍ ആ സ്ഥലത്തിന്‍റ സൗന്ദര്യം പിന്നെയും യാത്ര ചെയ്യുവാന്‍ തന്നെ തോന്നിപ്പിച്ചുകൊണ്ടേയിരിക്കും. മലയുടെ തുഞ്ചത്തും പര്‍വ്വതത്തിന്റ അറ്റത്തും കുന്നിനു മുകളിലും വഴിപോലുമില്ലാത്ത സ്ഥലത്തും ഒക്കെയായി ഇത്തരത്തില്‍ പേടിപ്പെടുത്തുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന ഇടങ്ങളില്‍ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പരിചയപ്പെടാം..

ഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തുംഉരുകിയ ഇരുമ്പ് കോരിയൊഴിച്ച് നാടന്‍ വെടിക്കെട്ട്!! ഈ ചൈന അത്ഭുതപ്പെടുത്തും

 സാന്‍റ് അഗത ഡി ഗോതി, ഇറ്റലി

സാന്‍റ് അഗത ഡി ഗോതി, ഇറ്റലി

ഒറ്റ നോട്ടത്തില്‍ തന്നെ അല്പം നിഗൂഢത തോന്നിയാലും ഇവിടെ അതിശയിക്കാനൊന്നുമില്ല... മാന്ത്രിക കോട്ട പോലെയും മായാജാല കഥകളിലെ അകത്തളങ്ങള്‍ പോലെയൊമൊക്കെ തോന്നിക്കുന്ന സാന്‍റ് അഗത ഡി ഗോതി ഇറ്റലിയിലെ വിസ്മയങ്ങളിലൊന്നാണ്. മധ്യകാലഘട്ടത്തിലെ ഒരു പട്ടണത്തില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്ന എല്ലാം ഈ കൊട്ടാരം കണ്‍മുന്നില്‍ കാണിച്ചു തരും. നദിയുടെ മുകളിലായി കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന ഇത് കാഴ്ചയിലെ ആദ്യ അത്ഭുതം കഴിയുമ്പോള്‍ പേടിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട.

മെറ്റിയോറ, ഗ്രീസ്

മെറ്റിയോറ, ഗ്രീസ്

നാടോടിക്കഥകളിലെ നഗരം പോലെയോ ഹോളിവുഡ് സിനിമകളിലെ സെറ്റ് പോലെയോ ഒക്കെ തോന്നിപ്പിക്കുന്ന സ്ഥലമാണ് ഗ്രീസിലെ മെറ്റിയോറ. ഈ സ്ഥലം യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്നറിയുവാന്‍ തന്നെ രണ്ടു തവണ നമ്മള്‍ ചിത്രം നോക്കുമെന്ന കാര്യം ഉറപ്പ്. പാറകള്‍കൊണ്ടുള്ള തൂണൂകള്‍ക്കു മുകളിലായി നിര്‍മ്മിച്ചിരിക്കുന്ന ആശ്രമങ്ങളാണ് ഇവിടെ കാണുവാനുള്ളത്. ആറ് ആശ്രമങ്ങളാണ് ഇങ്ങനെ പാറകള്‍ക്കു മുകളില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചെങ്കുത്തായ മണൽക്കൽ ശിലകളാല്‍ നിര്‍മ്മിതമാണ് ഇവിടുത്തെ പാറകള്‍. തെസ്സല്ലിയിലെ പിനിയോസ് നദിക്കും പിൻഡോസ് പർവ്വതനിരയ്ക്കും സമീപത്തായാണ് മെറ്റെയോറ സ്ഥിതിചെയ്യുന്നത്.
1995 മുതല്‍ ഗ്രീസിലെ വിശുദ്ധ ഇടങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇവിടം അതേ വര്‍ഷം തന്നെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടിയിരുന്നു. ഗ്രീസിലെ പൗരസ്ത്യ ഓർത്തഡോക്സ് സഭയുടെ സന്യാസിമഠ സമുച്ചയങ്ങളാണ് ഇവ. ലോകത്തില്‍ മറ്റൊരിടത്തും ഈ തരത്തിലുള്ള നിര്‍മ്മിതികള്‍ കാണുവാന്‍ സാധിക്കില്ല.

PC:Stathis floros

സെൻറ്-മൈക്കൽ ഡി അയിഗിൽഹെ, ഫ്രാൻസ്

സെൻറ്-മൈക്കൽ ഡി അയിഗിൽഹെ, ഫ്രാൻസ്

അഗ്നിപര്‍വ്വതത്തിന്‍റെ ദ്വാരത്തില്‍ സ്ഥിതി ചെയ്യുന്ന വിചിത്രമായ ഒരു ചാപ്പലാണ് ഫ്രാന്‍സിലെ സെൻറ്-മൈക്കൽ ഡി അയിഗിൽഹെ. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ഈ ചാപ്പല്‍ തെക്കന്‍ ഫ്രാന്‍സിലാണുള്ളത്. പാറയില്‍ കൊത്തിയിരിക്കുന്ന 268 പടികള്‍ കയറി മാത്രമേ ചാപ്പലിനുള്ളില്‍ എത്തുവാന്‍ സാധിക്കൂ.

PC:W. Bulach

 കാറ്റ്സ്കി പില്ലർ, ജോർജിയ

കാറ്റ്സ്കി പില്ലർ, ജോർജിയ

ലോകത്തിലെ ഏറ്റവും വിശുദ്ധമായതും ഒറ്റപ്പെട്ടതുമായ ദേവാലയം ഏതാണെന്ന് അറിയുമോ? ഒറ്റനോട്ടത്തില്‍ കാണണമെന്നില്ല. ജോര്‍ജിയയില്‍ കാറ്റ്സ്കി പില്ലറില്‍ സ്ഥിതി ചെയ്യുന്ന ദേവാലയമാണ് ഇത്. കാറ്റ്സ്കി പില്ലറില്‍ 130 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. പില്ലറിനു അടുത്തുവരെ വാഹനമെത്തുമെങ്കിലും അടുത്തേയ്ക്ക് പോകുവാന്‍ വീണ്ടും 20 മിനിട്ട് ദൂരം നടക്കണം. നടന്നു മാത്രമേ ഇവിടേക്ക് എത്തിച്ചേരുവാന്‍ സാധിക്കുകയുള്ളൂ. ആറാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം ശരിക്കും ഒരത്ഭുതം തന്നെയാണ്. പില്ലറിനു മുകളിലും താഴെയും ഓരോ മഠവും വലതു വശത്ത് ചെറിയ ചാപ്പലും കാണാം.
ഇവിടുത്തെ സന്യാസിമാര്‍ താഴേയാണ് താമസിക്കുന്നത്. ഓരോ ദിവസവും പ്രാര്‍ത്ഥനയ്ക്കായി അവര്‍ വശത്തു പിടിപ്പിച്ചിരിക്കുന്ന ഗോവണിയിലൂടെ മുകളിലേക്ക് പോകും. മുകളിലെ ദേവാലയത്തില്‍ സന്യാസിമാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിക്കില്ല. സന്ദര്‍ശകര്‍ക്ക് താഴത്തെ നിലയിലെ ചാപ്പല്‍ മാത്രമേ സന്ദര്‍ശിക്കുവാന്‍ അനുമതിയുള്ളൂ. സ്ത്രീകള്‍ക്കാവട്ടെ , ഇവിടെ ഒരിടത്തേയ്ക്കും പ്രവേശനം അനുവദിച്ചിട്ടില്ല. ജോര്‍ജിയയുടെ തലസ്ഥാനമായ ടിബിലിസിയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയാണ് ഇവിടമുള്ളത്.

PC:Johannesjom

 കാസ്റ്റെൽഫോളിറ്റ് ഡി ലാ റോക്ക, സ്പെയിൻ

കാസ്റ്റെൽഫോളിറ്റ് ഡി ലാ റോക്ക, സ്പെയിൻ

വടക്ക് കിഴക്കൻ സ്‌പെയിനിലെ ഒരു ബസാൾട്ട് നിരയിലാണ് മനോഹരമായ ഈ മധ്യകാലഘട്ടത്തിലെ ഗ്രാമം കാണുവാന്‍ സാധിക്കുക. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള കറുത്ത പാറകള്‍ കൊണ്ടാണ് ഇവിടുത്തെ മിക്ക വീ‌ടുകളും തെരുവുകളും നിര്‍മ്മിച്ചിരിക്കുന്നത്. നഗരം സ്ഥിതിചെയ്യുന്ന ബസാൾട്ട് ക്രാഗ് 50 മീറ്റർ (160 അടി) ഉയരത്തിലും ഏകദേശം ഒരു കിലോമീറ്റർ നീളത്തിലും ഉണ്ട്. രണ്ട് ലാവാ പ്രവാഹങ്ങളുടെ ഓവർലേ ചെയ്താണ് ഇത് രൂപംകൊണ്ടത്

PC: Severin.stalder

ചൈനയിലെ ഹാങിങ് ടെമ്പിള്‍

ചൈനയിലെ ഹാങിങ് ടെമ്പിള്‍

ഏകദേശം 1500 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ട ചൈനയിലെ ഹാങിങ് ടെമ്പിള്‍ ഒരു യഥാര്‍ത്ഥ നിര്‍മ്മാണ വിസ്മയമാണ്. ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ ഹെംഗ് പർവതത്തിനടുത്തുള്ള മലഞ്ചെരുവിലാണ് തടിത്തൂണുകളില്ലാതെ അതിശയിപ്പിക്കുന്ന രീതിയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലഞ്ചെരുവിലെ വിടവുകള്‍ വലുതാക്കി തുരന്ന് അതിലാണ് ഈ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പ‌െട്ടന്നു നോക്കുമ്പോള്‍ ആ മലഞ്ചെരുവില്‍ ഈ ക്ഷേത്രങ്ങള്‍ തൂങ്ങിക്കിടക്കുന്നതുപോലെ തോന്നിക്കും. അങ്ങനെയാണ് ഹാങിങ് ടെമ്പിള്‍ എന്ന പേര് ഇതിനു വന്നത്. 40 മുറികളാണ് ഈ ക്ഷേത്രത്തിലുള്ളത്.

PC:Zhangzhugang

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!

ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!ഇറ്റലി മുതല്‍ ബ്രസീല്‍ വരെ...ലോകത്തിലെ ഏറ്റവും മനോഹരങ്ങളായ പത്ത് രാജ്യങ്ങള്‍!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X