Search
  • Follow NativePlanet
Share
» »വിശ്വസിച്ചേ മതിയാവൂ! ഈ അത്ഭുതങ്ങൾ നമുക്ക് സ്വന്തമാണ്

വിശ്വസിച്ചേ മതിയാവൂ! ഈ അത്ഭുതങ്ങൾ നമുക്ക് സ്വന്തമാണ്

കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയിൽ കിടന്ന് കേട്ട കഥകളിലെയും പിന്നീട് വായിച്ചു തീർത്ത നാടോടിക്കഥകളിലെയും ഇടങ്ങൾ യഥാർഥത്തിലുള്ളതാണെന്ന് ഒരിക്കലെങ്കിലും വിശ്വസിച്ചിട്ടുണ്ടോ? അത്രയും നാൾ ഭാവനയിൽ മാത്രം കാണുവാൻ കഴിയുന്ന ഇടങ്ങൾ ഇന്ന് ശരിക്കും കാണാൻ സാധിക്കുമെന്നു കേൾക്കുമ്പോളോ? വിചിത്രം എന്നല്ലാതെ എന്താണ് പറയുക എന്നല്ലേ!! ഒരു സ്വപ്നത്തിൽ എന്നതുപോലെ മനസ്സിൽ കയറിയ സ്ഥലങ്ങൾ കണ്ടുതീർക്കുവാൻ പറ്റിയ ദൂരത്തിൽ നമ്മുടെ നാട്ടിലുണ്ട്. സ്വർഗ്ഗത്തിന്റെ ഒരു ചെറിയ പങ്ക് ഭൂമിയിൽ പതിച്ചപോലെ മനോഹരമായ കുറച്ചിടങ്ങൾ പരിചയപ്പെടാം....

മജൗലി

ഇന്ത്യയിലെ ഒന്നാം നമ്പർ സർ റിയൽ സ്ഥലങ്ങളിൽ ഒന്നാണ് ആസാമിലെ മജൗലി. നദിയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് മജൗലി. ആസാമിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണെങ്കിലും ഇന്ത്യയിൽ തന്നെ മിക്കവർക്കും ഈ സ്ഥലത്തെക്കുറിച്ച് വലിയ ധാരണയില്ല എന്നതാണ് സത്യം.

ദ്വീപിനുള്ളിലെ ആശുപത്രിയും സ്കൂളും

നദിയ്ക്കുള്ളിലെ ദ്വീപാണ് എന്നു പറഞ്ഞ് മജൗലിയെ അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിന് 352 സ്ക്വയർ കിലോമീറ്ററിലധികം വിസ്തൃതിയുണ്ട്. ഒരു ചെറിയ ഗ്രാമത്തിനു വേണ്ടതെല്ലാം ഇവിടെയുണ്ട്. സ്കൂളും കോളേജും ആശുപത്രികളുമെല്ലാം ഇവിടെ കാണാം

ആസാമിന്റെ സാംസ്കാരിക തലസ്ഥാനം

ഇവിടുത്തെ സമ്പന്നമായ ഗോത്ര സംസ്കാരം കൊണ്ട് മജൗലി ആസാമിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. വ്യത്യസ്ത വിഭാഗത്തിൽപെട്ട ഗോത്രവർഗ്ഗക്കാരാണ് ഇവിടം താമസിക്കുന്നത്.

ഗ്രേറ്റ് റാൻ ഓഫ് കച്ച്

ഒറ്റ കാഴ്ചയിൽ തന്നെ അത്ഭുതത്തിന്റെയും അമ്പരപ്പിന്‍റെയും അങ്ങേത്തലയ്ക്കൽ എത്തിക്കുന്ന സ്ഥലമാണ് ഗുജറാത്തിലെ ഗ്രേറ്റ് റാൻ ഓഫ് കച്ച്.ഉപ്പു പാടങ്ങളാൽ നിറഞ്ഞു കിടക്കുന്ന ഇവിടം വെളുത്ത മരുഭൂമി എന്നും അറിയപ്പെടുന്നുണ്ട്.

പാക്കിസ്ഥാനോട് ചേർന്ന്

ഗുജറാത്തിന്‍റെ പടിഞ്ഞാറേ അറ്റത്ത് പാക്കിസ്ഥാനോട് അതിർത്തി ചേർന്നാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഉപ്പു പാടങ്ങൾ കഴിഞ്ഞാൽ ഇവിടെ കൂടുതലും കാണാൻ സാധിക്കുന്നത് വെള്ളക്കെട്ടാണ്.

കുദ്രേമുഖ്

ഒരു കുതിരയുടെ മുഖത്തിന്റെ ആകൃതിയിൽ രൂപം കൊണ്ടിട്ടുള്ള മലനിരകളാണ് കുദ്രേമുഖിന്‍റെ പ്രത്യേകത. കർണ്ണാടകയിലെ ഏറ്റവും പ്രസിദ്ധമായ മലനിരകളില്‍ ഒന്നായ ഇവിടം ഒരു ദേശീയോദ്യാനം കൂടിയാണ്. ചിക്കമഗളുരു ജില്ലയിലാണ് ഇതുള്ളത്. 600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പ്രദേശമുള്ളത്

വെള്ളച്ചാട്ടത്തിൽ തുടങ്ങി കൊടുംകാട് വരെ

കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നായാണ് കുദ്രേമുഖ് അറിയപ്പെടുനന്ത്. കുദ്രേമുഖ് എന്നാൽ കുതിരയുടെ മുഖം എന്നാണ് അർഥം. അരുവികൾ, വെള്ളച്ചാട്ടങ്ങൾ, പുൽമേടുകൾ, കൊടുംകാടുകൾ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.

പൂമ്പാറ്റകളെ കാണാൻ ബട്ടർഫ്ലൈ ബീച്ച്

ചുറ്റുമുള്ള കാഴ്ചകളെ കുറച്ചെങ്കിലും മറയ്ക്കുന്ന വിധത്തിൽ പൂമ്പാറ്റകളെ കാണുവാൻ സാധിക്കുന്ന ഒരു ബീച്ചാണ് ഗോവയിലെ ബട്ടർഫ്ലൈ ബീച്ച്. ഗോവയിലെ സാധാരണ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി വളരെ കുറച്ച് ആളുകൾ മാത്രം എത്തിച്ചേരുന്ന സ്ഥലം കൂടിയാണിത്. പൂമ്പാറ്റകളുടെ സാന്നിധ്യം കൊണ്ടാണ് ഈ ബീച്ച് ബട്ടർഫ്ലൈ ബീച്ച് എന്നറിയപ്പെടുന്നത്.

ഡോൾഫിനുകൾ

ഡോൾഫിനുകൾ

സാഹസികമായി മാത്രം എത്തിപ്പെടുവാൻ സാധിക്കുന്ന ഇവിടെ പൂമ്പാറ്റകൾ മാത്രമല്ല ഉള്ളത്. സ്വർണ്ണ മത്സ്യങ്ങളും വിവിധ തരത്തിലുള്ള ഞണ്ടുകളും ഒക്കെ ഇവിടെ സന്ദർശകരുടെ മുന്നിലെത്താറുണ്ട്.

പനാജി കാദബ ബസ്റ്റാൻഡിൽ നിന്നും 69 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

സുന്ദർബൻ കണ്ടൽക്കാടുകള്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽക്കാട് എന്ന ബഹുമതിയുള്ളത് പശ്ചിമ ബംഗാളിലെ സുന്ദർബന്‍ കണ്ടൽക്കാടുകൾക്കാണ്. ഒരിക്കലും നേരിട്ട് കണ്ണുകൾ കൊണ്ട് വിശ്വസിക്കാനാവാത്ത വന്യമായ കാഴ്ചകളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ കാട് എന്നാണ് ബംഗാളി ഭാഷയിൽ സുന്ദർബൻ എന്ന വാക്കിനർഥം.

കണ്ടൽക്കാട്ടിലെ കടുവകൾ

പത്മ, ബ്രഹ്മപുത്ര, മേഘ്ന എന്നീ മൂന്നു നദികൾ സംഗമിക്കുന്ന സ്ഥലത്താണ് സുന്ദർഹൻ കാടുകൾ സ്ഥിതി ചെയ്യുന്നത്. കണ്ടൽക്കാട്ടിനുള്ളിൽ കടുവകളെ കാണാൻ സാധിക്കുന്ന ഏക സ്ഥലം കൂടിയാണിത്. .10000 ചതുരശ്ര കിലോമീറ്ററിലായാണ് ഈ വനം മൊത്തത്തിൽ വ്യാപിച്ചു കിടക്കുന്നത്. .യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സുന്ദർ വനം ഇടം നേടിയിട്ടുണ്ട്.

പാംഗോഗ് തടാകം

3 ഇഡിയറ്റ്സ് എന്ന സിനിമയിലൂടെ ആളുകളുടെ ഹൃദയത്തിസേക്ക് ഇടിച്ചു കയറിയ സ്ഥലങ്ങളിലൊന്നാണ് പാംഗോഗ് തടാകം. ഇന്ത്യയിലെ തന്നെ ഏറ്റവും അവിശ്വസനീയമായ ഇടങ്ങളിലൊന്നായ ഇവിടം ലേയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 4350 അടി ഉയരത്തിലാണ് പാംഗോഗ് തടാകമുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളിലൊന്നു കൂടിയാണിത്.

നിറം മാറുന്ന തടാകം

പാംഗോഗ് തടാകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഇടയ്ക്കിടയ്ക്ക് മാറുന്ന ഇതിന്റെ നിറമാണ്. ഒരു ദിവസത്തിൽ സമയത്തിനനുസരിച്ച് പലതവണ ഇതിന്റെ നിറം മാറും. ഫോട്ടോഗ്രഫിക്കും നൈറ്റ് ക്യാംപിങ്ങിനും അനുയോജ്യമായ സ്ഥലമാണിത്.

ഗുരുഡോങ്ക്മാര്‍ തടാകം

മാമലകളെ തൊട്ട് നിൽക്കുന്ന മേഘങ്ങൾകൊണ്ട് മറഞ്ഞിരിക്കുന്ന തടാകങ്ങളിൽ ഒന്നാണ് സിക്കിമിലെ ഗുരു ഡോങ്ക്മാർ തടാകം. നോർത്ത് സിക്കിം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലേക്ക് അത്യാവശ്യം തയ്യാറെടുപ്പുള്ള ട്രക്കിങ്ങ് വഴി മാത്രമേ എത്തിപ്പെടാനാവൂ. സമുദ്ര നിരപ്പിൽ നിന്നും 5210 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഞ്ഞു മൂടിക്കിടക്കുന്ന തടാകത്തിന്റെ കാഴ്ചയാണ് ഇവിടെ ഏറ്റവും ആകർഷിക്കുന്നത്.

വർഷത്തിൽ മിക്കവാറും സമയവും ഐസായ നിലയിലാണ് ഇവിടെ തടാകമുള്ളത്

ഡ്സ്കു വാലി, നാഗാലാൻഡ്

സ്വർഗ്ഗം എന്നൊരു സങ്കല്പം കഴിഞ്ഞാൽ അതിലും മനോഹരമായ മറ്റൊരു ഇടമാണ് നാഗാലാന്‍ഡിലെ ഡ്സ്കു വാലി. സമുദ്ര നിരപ്പിൽ നിന്നും 1500 മീറ്റർ ഇയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ചുവപ്പും വെള്ളയും നിറത്തിലുള്ള റിയോഡെൻഡ്രോണ്‍ ചെടികളും ലില്ലികളുമാണ് പ്രധാന ആകർഷണം. ഡ്സ്കു വാലിയ്ക്ക് ഇത്രയും മനോഹമായ ഭംഗി നല്കുന്നതിനു കാരണവും ഈ ചെടികൾ തന്നെയാണ്.

നുബ്രാ വാലി ലഡാക്ക്

മൂൺ ലാൻഡ് എന്ന പേരിൽ അറിയപ്പെടുന്ന മനോഹരമായ ഇടമാണ് നുബ്രാ വാലി. ഒരു കാലത്ത് ചന്ദ്രനിൽ എത്തുന്നതിലും ബുദ്ധിമുട്ടി മാത്രം ഇവിടെ എത്തിച്ചേരുവാന്‍ കഴിഞ്ഞിരുന്നതിനാൽ ഇവിടം മൂൺ വാലി എന്നും അറിയപ്പെടുന്നു. മ‍ഞ്ഞിൽ പുതഞ്ഞു കിടക്കുന്ന മലനിരകളാണ് ഇവിടുത്തെ മനോഹരമായ കാഴ്ച.

കീ മൊണാസ്ട്രി

ഇന്ത്യയിലെ തീരെ കുറച്ച് ആളുകൾ മാത്രം തേടിപ്പോകുന്ന മനോഹരമായ ഇടങ്ങളിലൊന്നാണ് സ്പ്തി വാലിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കീ മൊണാസ്ട്രി എന്ന ബുദ്ധാശ്രമം. സമുദ്ര നിരപ്പിൽ നിന്നും 4112 മീറ്റർ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

Read more about: mystery hill station lakes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X