Search
  • Follow NativePlanet
Share
» »ഉപദേവതകളില്ലാത്ത മഹാക്ഷേത്രം, ഇത് മുഖത്തല മുരാരിക്ഷേത്രം

ഉപദേവതകളില്ലാത്ത മഹാക്ഷേത്രം, ഇത് മുഖത്തല മുരാരിക്ഷേത്രം

വിശ്വാസത്തിന്‍റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഋഷിവര്യന്മാരും വേദങ്ങളും ഒക്കെ ചേര്‍ന്ന് സമ്പന്നമാക്കിയ ചരിത്രമാണ് ഭാരതത്തിന്റേത്. കാശിയും രാമേശ്വരവും ബദ്രിനാഥും ഹലേബിഡും ഋഷികേശുമെല്ലാം ഇത്തരത്തില്‍ ആത്മീയതയ്ക്കു മാത്രമല്ല, അവയുടെ പൗരാണികമായ ചരിത്രത്തിനും സംസ്കാരത്തിനും കൂടി പ്രസിദ്ധമാണ്. കലാരീതിയിലും നിര്‍മ്മാണ മികവിലും മുന്നിട്ടു നില്‍ക്കുന്ന വേറെയും ക്ഷേത്രങ്ങളും ക്ഷേത്രനഗരങ്ങളുമുണ്ട്. കൊണാര്‍ക്കും ഖജുരാഹോയും അവയില്‍ ചിലത് മാത്രമാണ്.എന്നാല്‍ പ്രതിഷ്ഠയുടെ പേരില്‍ മാത്രം പ്രസിദ്ധമായിരിക്കുന്ന ക്ഷേത്രങ്ങള്‍ അത്യപൂര്‍വ്വമാണ്. അതിലൊന്നാണ് മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. പകരം വയ്ക്കാനില്ലാത്ത മനോഹാരിതയും ശ്രീ കോവിലിന്‍റെ ദിവ്യത്വവും ചേര്‍ന്ന് പവിത്രമാക്കുന്ന അതേ ക്ഷേത്രം തന്നെ.

ചിത്രങ്ങള്‍ക്ക് കടപ്പാട്- മുഖത്തല ക്ഷേത്രം

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം

കൊല്ലത്തിന്‍റെ ക്ഷേത്ര പാരമ്പര്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രമാണ് മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. മുരാരി എന്ന പേരില്‍ മഹാവിഷ്ണുവിലെനയാണ് ഇവിടെ ആരാധിക്കുന്നത്. അതിപുരാതനമായ ഈ ക്ഷേത്രത്തിന് അയ്യായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്.

ഏക വിഗ്രഹ പ്രതിഷ്ഠ

ഏക വിഗ്രഹ പ്രതിഷ്ഠ

മറ്റു ക്ഷേത്രങ്ങളില്‍ നിന്നും മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ പ്രതിഷ്ഠ തന്നെയാണ്. ഏക വിഗ്രഹ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. മുരനെന്നു പേരായ അസുരനെ വധിക്കുവാനായി പ്രത്യക്ഷപ്പെട്ട മഹാവിഷ്ണുവിനെയാണ് ഇവിടെ മുരഹരിയായി ആരാധിക്കുന്നത്. ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദൂരം താണ്ടുന്ന തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്

ഉപദേവതയില്ല

ഉപദേവതയില്ല

അപാരമായ ശക്തിയാണ് ഇവിടുത്തെ മുഖത്തല മുരാരിക്ക് എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെയാണ് ഇവിടെ മറ്റു ഉപ ദേവതാ പ്രതിഷ്ഠകളില്ലാത്തത് എന്നാണ് വിശ്വാസം. ക്ഷേത്രച്ചിന്റെ വ‌‌ടക്കു ഭാഗത്തായി യക്ഷിയമ്മ പ്രതിഷ്ഠ മാത്രമാണുള്ളത്.

മുഖവും തലയും വീണയിടം

മുഖവും തലയും വീണയിടം

മുരാസുരമെന്ന അസുരന വധിച്ചതിനു ശേഷമുള്ള മഹാവിഷ്ണുവാണ് മുര-ഹരി എന്നറിയപ്പെടുന്നത്. അത് നടന്നതിനു സമീപത്തുള്ള പ്രദേശം മുഖത്തല എന്നും അറിയപ്പെടുന്നു എന്നാണ് വിശ്വാസം. മുഖവും തലയും വീണയി‌ടെ എന്ന അര്‍ത്ഥത്തിലാണ് ഈ സ്ഥലത്തിന് മുഖത്തല എന്ന പേരു ലഭിക്കുന്നത്. ഓലയില്‍കാവ്, ഉദയന്‍കാവ്, കുളത്തൂര്‍ക്കാവ്, കണ്ടോളിക്കാവ്. വാമനന്‍കാവ് തുടങ്ങിയവയെല്ലാം ഈ പ്രദേശത്തിനു സമീപത്തുള്ള പുണ്യ ഇടങ്ങളാണ്.

പുരാതന വാസ്തുവിദ്യ

പുരാതന വാസ്തുവിദ്യ

പുരാതനമായ കേരളീയ വാസ്തുവിദ്യയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു മഹാക്ഷേത്രത്തിനു വേണ്ട എല്ലാ ഗാംഭീര്യവും ഇവിടെ കാണാം. വലിയ ക്ഷേത്രമതിലിനു നാലു വലിയ വാതിലുകളുണ്ടെങ്കിലും പടിഞ്ഞാറ് ഭാഗത്തുള്ല വാതില്‍ വതില്‍ വഴിയാണ് സാധാരണ ഗതിയില്‍ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. ആനപ്പന്തല്‍, കൊടിമരം, ബലിക്കല്‍പ്പുര, വിളക്കുമാടം തുടങ്ങിയവയെല്ലാം ഇവിടെ കാണാം.

ഒറ്റക്കല്ലിലാണ് ചെമ്പുമേഞ്ഞ മണ്ഡപം നിര്‍മ്മിച്ചിരിക്കുന്നത്. വട്ട ശ്രീകോവിലും നവഗ്രഹപ്രതിഷ്ഠ കൊത്തിയ നവഖണ്ഡ പലകയും ചൂടും തണുപ്പും അനുഭവിക്കാത്ത ബലിക്കല്‍പുരയും കൂത്തമ്പലവും ഊട്ടുപുരയും മാളികയും വലിയചുറ്റുമതിലും ഇവിടെ കണ്ടിരിക്കേണ്ടത് തന്നെമാണ്.

ശില്പങ്ങള്‍

ശില്പങ്ങള്‍

കരിങ്കല്ലിലും കല്ലിലും കടഞ്ഞെടുത്തിരിക്കുന്ന മനോഹരമായ ശില്പങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ദശാവതാരങ്ങളെ ഇവിടെ കൊടിമരത്തിന്റെ വിളക്കു തറയില്‍ കൊത്തിയി‌ട്ടുണ്ട്. ഇത് കൂടാതെ പുരാണ കഥാസന്ദര്‍ഭങ്ങള്‍ മിക്കവയും ക്ഷേത്രത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊത്തിവച്ചിരിക്കുന്നതും കാണാം. ചെമ്പുമേഞ്ഞ മണ്ഡപത്തിന്റെ മേല്‍ക്കൂര നിറയെ മനോഹരങ്ങളായ ധാരാളം ദാരുശില്പങ്ങള്‍ കാണാം.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

കൊല്ലം-കുളത്തൂപ്പുഴ സംസ്ഥാന പാതയില്‍ തൃക്കോവില്‍വട്ടം ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊല്ലം നഗരത്തില്‍ നിന്നും എട്ടു കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്നും 8 കിലോമീറ്ററാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 63 കിലോമീറ്ററുണ്ട് ക്ഷേത്രത്തിലേക്ക്.

ശ്രീനാരായണ ഗുരു സ്ഥാപിച്ച കേരളത്തിലെ പ്രധാന ക്ഷേത്രങ്ങള്‍

കശ്യപമഹർഷിക്കായി വിശ്വകര്‍മ്മാവ് പണിത കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

ഭൂകമ്പം ഇല്ലാതാക്കിയ ക്ഷേത്രനഗരം, സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്ഷേത്രങ്ങള്‍, അത്ഭുതം ഈ ബഗാന്‍

മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന മരങ്ങള്‍...കാണാതാവുന്ന സന്ദര്‍ശകര്‍...ഇത് കരയിലെ ബർമുഡ ട്രയാങ്കിള്‍

Read more about: temple vishnu temples kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X