പുതിയ ക്ഷേത്രം
പുതുതായി നിർമ്മിച്ച ക്ഷേത്രമാണെങ്കിലും ഏകദേശം 200 വർഷത്തിൽ അധികം പഴക്കമുള്ള കഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പറയാനുണ്ട്. വർഷങ്ങളായി സർപ്പ ആരാധകരുടെ തീർത്ഥാടന കേന്ദ്രമാണ് ഈ ക്ഷേത്രം.
PC: Akshatha Vinayak
ചിതൽപ്പുറ്റ്
ഇവിടെയുള്ള ചിതൽപുറ്റിൽ നാഗത്താൻ വസിക്കുന്നുണ്ടെന്ന വിശ്വാസത്തിൽ 90 ദിവസം ഇവിടെ വന്ന് ഒൻപത് പ്രാവിശ്യം ചിതൽപുറ്റ് വലം വെച്ചാൽ ആഗ്രഹം നടക്കും എന്നാണ് പറയപ്പെടുന്നത്.
PC: Akshatha Vinayak
ജുഞ്ജപ്പയുടെ വയൽ
ജുഞ്ജപ്പയുടെ വയൽ എന്ന് അർത്ഥം വരുന്ന ജുഞ്ജപ്പന ബയലു എന്നാണ് ഈ സ്ഥലം തദ്ദേശീയരായ ആളുകളുടെ ഇടയിൽ അറിയപ്പെടുന്നത്.
PC: Akshatha Vinayak
ആചാര രീതി
ഇവിടെ എത്തുന്ന വിശ്വാസികൾ ആദ്യം ഒൻപത് പ്രാവിശ്വ്യം പ്രദക്ഷിണം ചെയ്യുന്നു. അതിന് ശേഷം കാര്യ സിദ്ധി വിനായകനെ തൊഴുതതിന് ശേഷമാണ് മുക്തിനാഗനെ തൊഴുന്നത്.
PC: Akshatha Vinayak
ക്ഷേത്ര സമുച്ഛയം
വിവിധ പ്രതിഷ്ഠകൾ ഉള്ള ക്ഷേത്ര സമുച്ഛയമാണ് മുക്തി നാഗ ക്ഷേത്രം. സുബ്രമണ്യനെയാണ് ഇവിടെ മുക്തി നാഗത്തിന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. ഇതിന് സമീപത്ത് തന്നെയാണ് കാര്യ സിദ്ധി വിനായകന്റെ പ്രതിഷ്ഠയും.
PC: Akshatha Vinayak
ശക്തിധര സുബ്രഹ്മണ്യ
കാര്യ സിദ്ധി വിനായക ക്ഷേത്രത്തിന്റെ ഇടത് വശത്തായി ശക്തിധര സുബ്രമണ്യന്റെ ഏകശിലാ നിർമ്മിതമായ ഒരു പ്രതിമയുണ്ട്. 21 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് 56 ടൺ ഭാരം വരും
PC: Akshatha Vinayak
ദേവി
ഈ പ്രതിമയ്ക്ക് കുറച്ച് അപ്പുറത്തായി ദേവിമാരുടെ പ്രതിഷ്ഠയും കാണാം.
PC: Akshatha Vinayak
107 നാഗങ്ങൾ
അതിനപ്പുറത്തായാണ് 107 നാഗങ്ങളുടെ പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. നടുവിലുത്തെ ഏഴ് നാഗങ്ങൾ വലുതും ഫണം വിടർത്തി നിൽക്കുന്നതുമാണ്.
PC: Akshatha Vinayak
റോഡിനപ്പുറം
ക്ഷേത്രത്തിന്റെ മുൻവശത്തെ റോഡിനപ്പുറത്തും ഒന്ന് രണ്ട് ദേവി ക്ഷേത്രങ്ങൾ കാണാം.
PC: Akshatha Vinayak
ദൂരം
ബാംഗ്ലൂർ ബസ് സ്റ്റേഷനിൽ നിന്ന് 18 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കെംഗേരിയിൽ നിന്ന് ബിഗ് ബാന്യൻ ട്രീ റോഡിലൂടെ 5 കിലോമീറ്റർ യാത്ര ചെയ്തൽ ഈ ക്ഷേത്രത്തിൽ എത്താം. രാമോഹള്ളി ബസ് സ്റ്റാൻഡിൽ നിന്ന് 1 കിലോമീറ്റർ ദൂരമുണ്ട് ഇവിടേയ്ക്ക്.
PC: Akshatha Vinayak
ബസ് യാത്ര
കെ ആർ മാർക്കറ്റിൽ നിന്ന് ഈ ക്ഷേത്രത്തിലേക്ക് ബസുകൾ ലഭിക്കും 227Y എന്ന ബസിൽ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
PC: Akshatha Vinayak
അഡ്രസ്
ശ്രീ മുക്തി നാഗ ക്ഷേത്ര, രാമോഹള്ളി, ബിഗ് ബാന്യൻ ട്രീൻ റോഡ്, കെംഗേരി ബാംഗ്ലൂർ 560060
PC: Akshatha Vinayak
തുളസിത്തറ
ക്ഷേത്രത്തിന് മുന്നിലെ തുളസിത്തറ
PC: Akshatha Vinayak
നാഗപ്രതിഷ്ഠ
ക്ഷേത്രത്തിലെ നാഗ പ്രതിഷ്ഠ
PC: Akshatha Vinayak
ചുവർ ചിത്രം
ക്ഷേത്ര ചുവരിലെ ചിത്രങ്ങളിൽ ഒന്ന്
PC: Akshatha Vinayak