Search
  • Follow NativePlanet
Share
» »ഒറ്റ ദിവസത്തെ മുംബൈ യാത്രയ്ക്കായി മുംബൈ ദർശൻ

ഒറ്റ ദിവസത്തെ മുംബൈ യാത്രയ്ക്കായി മുംബൈ ദർശൻ

ഒറ്റ ദിവസം കൊണ്ട് മുംബൈയിലെ പ്രധാന സ്ഥലങ്ങൾ കാണാൻ സാധിക്കുന്ന മുംബൈ ദർശൻ പാക്കേജ് കുറഞ്ഞ ചിലവിലും സമയത്തിലും മുംബൈ കാണാനെത്തുന്നവർക്ക് പറ്റിയ ഒന്നാണ്.

By Elizabath Joseph

മുംബൈ... എത്ര പോയാലും കണ്ടാലും മതിവരാത്ത ഒരിടം... ചുറ്റിലും കാണുന്ന ജീവിതങ്ങൾ ഒരു ജീവിതത്തിന്റെ പാഠങ്ങൾ തന്നെ പകർന്നു തരുന്ന ഈ നഗരത്തിന്റെ കഥ ഒരിക്കലും അവസാനിക്കാത്തതാണ്. കണ്ടവരിലൂടെയും കേട്ടവരിലൂടെയും തുടർന്നുകൊണ്ടേയിരിക്കുന്ന നഗരം.
ഉറങ്ങാന്‍ അനുവദിക്കാതെ, സ്വപ്നം കാണുന്നവരുടെ മാത്രം നഗരമാണ് മുംബൈ. ഒന്നുമില്ലായ്മയിൽ നിന്നുമിവിടെയത്തി എല്ലാം പടവെട്ടി നേടി തിരിച്ചു പോയവരും വീണ്ടും ഇല്ലായ്മയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടവരും ഇവിടുത്തെ മുഖങ്ങളാണ്.
ലോകത്തിന്‍റെ ഓരോ അറ്റങ്ങളിൽ നിന്നും സ്വപ്നങ്ങളുടെ ഭാണ്ഡവുമായി ഇവിടെ എത്തിയ ലക്ഷക്കണക്കിന് മനുഷ്യർ ചേർന്നൊരുക്കുന്ന ഇവിടുത്തെ സംസ്കാരവും വൈവിധ്യവും മറ്റൊരിടത്തും കാണാനാവില്ല. ഇങ്ങനെ പറഞ്ഞു തുടങ്ങിയാൽ പെട്ടന്നു നിർത്താൻ പറ്റില്ല. ഇത്രയൊക്കെ കേട്ടാൽ എങ്ങനെയാണ് ഒരിക്കലെങ്കിലും മുംബൈ കണ്ടില്ലെങ്കിൽ പിന്നെ എന്തു കാര്യം?
ഇവിടുത്തെ എല്ലാ സ്ഥലങ്ങളും കണ്ട് തീർക്കുക എന്നത് ഇത്തിരി പ്രയാസമാണ്. അതിന് ചിലപ്പോൾ ആഴ്ചകൾ തന്നെ വേണ്ടി വന്നേക്കും. ഒറ്റ ദിവസം കൊണ്ട് മുംബൈയിലെ പ്രധാന സ്ഥലങ്ങൾ കാണാൻ സാധിക്കുന്ന മുംബൈ ദർശൻ പാക്കേജ് കുറഞ്ഞ ചിലവിലും സമയത്തിലും മുംബൈ കാണാനെത്തുന്നവർക്ക് പറ്റിയ ഒന്നാണ്.

 മുംബൈ ദര്‍ശൻ പാക്കേജ്

മുംബൈ ദര്‍ശൻ പാക്കേജ്

മുംബൈയിലെത്തുന്ന സഞ്ചാരികൾക്ക് വളരെ കുറഞ്ഞ ചിലവിൽ ഒരു ദിവസം കൊണ്ട് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ കാണുവാനും അറിയുവാനുമായി മഹാരാഷ്ട്രാ ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്ന ടൂറിസം പാക്കേജാണ് മുംബൈ ദര്‍ശൻ.

ഒറ്റ ദിവസം ....60 ഇടങ്ങൾ

ഒറ്റ ദിവസം ....60 ഇടങ്ങൾ

ഒറ്റ ദിവസത്തെ യാത്രയിൽ മുംബൈായിൽ പ്രധാനപ്പട്ട, ഇവിടെ എത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളാണ് മുംബൈ ദർശൻ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ 60 ഇടങ്ങളിൽ 14 സ്ഥലങ്ങളിൽ സൈറ്റ് സീയിങ്ങും 43ഇടങ്ങളിൽ വണ്ടിയിലിരുന്നും കാണുവാനുള്ള സൗകര്യങ്ങളുണ്ടാവും. ഒരുക്കിയിരിക്കുന്നത്.
499 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്. എസി ബസിൽ പരിചയ സമ്പന്നരായ ലൈസൻസുള്ള ഗൈഡുമാരും യാത്രയിലുണ്ടാവും.
എന്നാൽ പ്രവേശനഫീസ് നല്കേണ്ട ഇടങ്ങളിൽ അവരവരാണ് ഇത് മുടക്കേണ്ടത്.

PC:PROArian Zwegers

പാക്കേജ് വേണ്ടെങ്കിൽ

പാക്കേജ് വേണ്ടെങ്കിൽ

ടൂറിസം വകുപ്പ് നല്കുന്ന പാക്കേജിൽ താല്പര്യമില്ലാത്തവർക്ക് കസ്റ്റമൈസ്ജ് പാക്കേജ് തയ്യാറാക്കുവാനും സൗകര്യമുണ്ട്. സമയവും താല്പര്യവും ഇഷ്ടവും ആളുകളുടെ എണ്ണവുമൊക്കെ അനുസരിച്ച് ഇവിടെ കാണേണ്ട സ്ഥലങ്ങള്‍ സ്വയം തിരഞ്ഞെടുക്കുവാനും സൗകര്യമുണ്ട്.

PC:Bobby Kaku

കടലിലൂടെ ഒരു യാത്ര

കടലിലൂടെ ഒരു യാത്ര

മുംബൈ ദർശൻ യാത്ര നടത്തുന്ന മിക്ക ടൂർ ഓപ്പറേറ്റർമാരും യാത്രയ്ക്ക് തുടക്കം കുറിക്കുന്നത് ഫെറി വാർഫില്‍ നിന്നുമാണ്. ബച്ചുവാ ധാക്കയ്ക്ക് സമീപമാണിത് സ്ഥിതി ചെയ്യുന്നത്. സാഘധാരണഗതിയിൽ രാവിലെ പത്തു മണിയോടു കൂടിയാണ് യാത്ര തുടങ്ങുക.ഇവിടെ ഏകദേശം 45 മിനിറ്റ് നീളുന്ന ബോട്ട് യാത്ര ഒരുക്കിയിട്ടുണ്ടാവും.

PC:Ana Raquel S. Hernandes

കാഴ്ച പുറമേ നിന്നു മാത്രം

കാഴ്ച പുറമേ നിന്നു മാത്രം

മുംബൈ ദർശൻ യാത്രയിൽ ചില സ്ഥലങ്ങൾ ബസിലിരുന്ന് കാണുവാൻ മാത്രമേ അനുവാദമുള്ളൂ. വേൾഡ് ട്രേഡ് സെന്റർ, മന്ത്രാലയ, അസംബ്ലി ഹാൾ, കമലാ നെഹ്റു പാർക്ക്, വാങ്കഡേ സ്റ്റേഡിയം, ഹാജി അലി, റേസ് കോഴ്സ്, ലിലാവതി ഹോസ്പിറ്റൽ , പ്രശസ്ത സിനിമാ താരങ്ങളുടെ വസതികൾ തുടങ്ങിയവയാണ് ബസിലിരുന്ന് മാത്രം കാണുവാൻ സാധിക്കുന്ന ഇടങ്ങൾ.

PC:Swaminathan

ഗേറ്റ് വേ ഓഫ് ഇന്ത്യ

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈയിലെത്തിയാൽ കണ്ടിരിക്കേണ്
പ്രധാന ഇടങ്ങളിലൊന്നാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ.
ബ്രിട്ടണിലെ ജോൺ അ‍ഞ്ചാമൻ രാജാവും മേരി രാജ്ഞിയും ഇന്ത്യ സന്ദർശിച്ചതിന്റെ സ്മരകമായാണ് ഇത് നിർമ്മിക്കുന്നത്. ഒരു കാലത്ത് കടൽ മാർഗ്ഗം മുംബൈയിലെത്തുന്നവർ ആദ്യം കാണുന്ന കാഴ്ചകളിലൊന്നായിരുന്നു ഇവിടം. സഞ്ചാരികൾക്കിടയിൽ ഇന്നും പ്രധാന്യം നഷ്ടപ്പെട്ടിട്ടില്ലാത്ത ഇവിടം മുംബൈയുടെ താജ്മഹൽ എന്നും അറിയപ്പെടുന്നു.

PC:Arjunaiesec

ശ്രീ സിദ്ധിവിനായക ക്ഷേത്രം

ശ്രീ സിദ്ധിവിനായക ക്ഷേത്രം

മുംബൈ സന്ദർശനം പൂർണ്ണമാകണമെങ്കില്‍ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട ഒരിടമാണ് ശ്രി സിദ്ധി വിനായക ക്ഷേത്രം. മുംബൈയിലെ പ്രഭാ ദേവിയിൽ സ്ഥിതി ചെയ്യുന്ന ഇവിടെ വിഘ്നങ്ങൾ അകറ്റുന്ന ഗണപതിയെയാണ് ആരാധിക്കുന്നത്. ഇന്ന് മുംബൈയിലുള്ള ക്ഷേത്രങ്ങളിൽ അതി സമ്പന്ന ക്ഷേത്രങ്ങൾക്കൊപ്പമാണ് ഇതിന്റെ സ്ഥാനം.

PC:Rakesh

പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം

പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം

ഭാരതത്തിന്റെ ഒരു കാലത്തെ വെളിപ്പടാത്ത ചരിത്രം പറയുന്ന ഇടമാണ് പ്രശസ്തമായ പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം. 1915 ൽ പ്രിൻസ് ഓഫ് വെയിൽസായിരുന്ന ജോർജ് അഞ്ചാമൻ രാജാവിൻറെ സന്ദർശനത്തോട് അനുബന്ധിച്ച് നിർമ്മിക്കപ്പെട്ട ഈ മ്യൂസിയം ഇന്ന് പക്ഷേ മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ് എന്നാണ് ഇതിന്റെ പുതിയ പേര്. മൂന്ന് ഏക്കർ സ്ഥലത്ത് വിക്ടോറിയ ഗാർഡനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Bernard Gagnon

മണി ഭവൻ

മണി ഭവൻ

1917 മുതല്‍ 1934 വരെ മഹാത്മാ ഗാന്ധിയുടെ മുംബൈയിലെ ആസ്ഥാനമായിരുന്ന ഇടമാണ് മണി ഭവൻ. മുബൈയിലെ ഗാം ദേവിയിൽ ലാബർനം റോഡിലാണിത് സ്ഥിതി ചെയ്യുന്നത്. രേവാശങ്കർ ജഗ്ജീവൻ എന്ന വ്യക്തിയുടെ ഭവനമായിരുന്നു ഇതിപ്പോൾ ഗാന്ധി സ്മാരകമായാണ് പ്രവർത്തിക്കുന്നത്.

PC:Jorge Láscar

ഹാജി അലി ദർഗാ

ഹാജി അലി ദർഗാ

അറബിക്കടലിൽ, കരയിൽ നിന്നും കുറച്ചകലെയായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ആരാധനാലയമാണ് ഹാജി അലി ദർഗ്. എ.ഡി. 1431 ല്‍ നിര്‍മ്മിച്ച ഈ ദേവാലയത്തിനു പിന്നില്‍ ഒരു കഥയുണ്ട്. ഉസ്‌ബൈക്കിസ്ഥാനിലെ ബുഖാറയില്‍ നിന്ന് മതപ്രചരണത്തിനായി മുംബൈയിലെത്തിയ ആളാണ് പീര്‍ ഹാജി അലി ഷാ. ലോക സുഖങ്ങളില്‍ നിന്ന് മോചിതനായി തന്റെ സ്വത്തെല്ലാം ദാനമായി നല്കി അദ്ദേഹം മക്കയിലേക്ക് യാത്ര തിരിച്ചു. യാത്രയ്ക്കിടിയില്‍ മരണമടഞ്ഞ അദ്ദേഹത്തിന്റെ മൃതദേഹം , അദ്ദേഹത്തിന്റെ തന്നെ മുന്‍നിര്‍ദ്ദേശ പ്രകാരം കടലില്‍ തള്ളി. വര്‍ളി തീരത്തു നിന്നും 500 അടി അകലെ പാറക്കൂട്ടങ്ങളില്‍ മൃതദേഹം വന്നടിഞ്ഞിടത്താണ് ഇന്നു കാണുന്ന ദര്‍ഗ പണിതുയര്‍ത്തിയിരിക്കുന്നത്.
വാർളിയില്‍ കരയിൽ നിന്നും ഏകദേശം 500 അടി അകലെയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.

PC: Patrick Findeiss

ഹാങ്ങിങ് ഗാർഡൻ

ഹാങ്ങിങ് ഗാർഡൻ

മുംബൈയിൽ മലബാർ ഹിൽസ് എന്ന കുന്നിന്റെ മുകളിലായി സ്ഥിതി ചെയ്യുന്ന ഹാംഗിങ് ഗാർഡൻ ഫിറോസ് ഷാ ഗാർഡൻ എന്നും അറിയപ്പെടുന്നുണ്ട്. കമലാ നെഹ്റു പാർക്കിന് എതിർവശത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC: Nichalp

കമലാ നെഹ്റു പാർക്ക്

കമലാ നെഹ്റു പാർക്ക്

ഹാംഗിങ് പാർക്കിന്റെ തൊട്ടടുത്തായാണ് കമലാ നെഹ്റു പാർക്ക് സ്ഥിതി ചെയ്യുന്നത്. ക്വീൻസ് നെക്ലേസ് എന്നറിയപ്പെടുന്ന മുംബൈ മറൈൻ ഡ്രൈവിന്റെ മനോഹരമായ ദൃശ്യങ്ങള്‍ ഇവിടെ നിന്നും കാണുവാൻ സാധിക്കും. നഗരത്തിലെ കുട്ടികളുടെയും ചെറുപ്പക്കാരുടെയും പ്രിയപ്പെട്ട ഇടം കൂടിയാണിത്,

PC:Pallavidoke

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X