Search
  • Follow NativePlanet
Share
» »മുംബൈയില്‍ നിന്ന് ഗോവയിലേക്കു‌ള്ള ട്രെയിന്‍ യാത്രയേക്കുറിച്ച്

മുംബൈയില്‍ നിന്ന് ഗോവയിലേക്കു‌ള്ള ട്രെയിന്‍ യാത്രയേക്കുറിച്ച്

By Maneesh

മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും ഫലപ്രദവും ചെലവുകുറഞ്ഞതുമായ മാര്‍ഗം ട്രെയിന്‍ യാത്രയാണ്. ആരും യാത്ര ചെയ്യാന്‍ കൊതിക്കുന്ന കൊ‌ങ്കണ്‍ പാതയിലൂടെയുള്ള ഈ യാത്ര അവി‌സ്മരണീയവും ആവേശകരവുമായ ഒന്നായി‌രിക്കും.

ബസ് യാത്രയേക്കാള്‍ കൂടുതല്‍ സൗകര്യവും കൊ‌ങ്കണിലെ ആശ്ചര്യകരമായ കാഴ്ചകള്‍ കാണാനുള്ള അവസരവുമാണ് മുംബൈ - ഗോവ ട്രെയിന്‍ യാത്രയിലൂടെ സഞ്ചാരികള്‍ക്ക് ലഭിക്കുന്നത്. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്നവര്‍, വളരെ മുന്‍കൂട്ടി ട്രെയിന്‍ ബുക്ക് ചെയ്യാന്‍ മറക്കരുത്. റെയില്‍വെ ടൈം ടേബിള്‍

യാത്രക്കാര്‍ അറിഞ്ഞിരിക്കേണ്ട കാ‌‌ര്യങ്ങ‌ള്‍ സ്ലൈഡുകളില്‍

മുംബൈ റെയി‌‌ല്‍വെ സ്റ്റേഷന്‍

മുംബൈ റെയി‌‌ല്‍വെ സ്റ്റേഷന്‍

മുംബൈയിലെ ഛത്ര‌പതി ശിവജി ടെര്‍മിനസ് ആണ് മുംബൈയിലെ ‌പ്രധാനപ്പെട്ട റെയി‌ല്‍വെ സ്റ്റേഷന്‍. സൗത്ത് മുംബൈയിലെ ഫോര്‍ട്ട് ഏരിയയിലാണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. വിക്ടോറിയ ടെര്‍മിനസ് എന്നായിരുന്നു ഈ സ്റ്റേഷന്റെ പഴയ പേര്. CST എ‌ന്നാണ് ‌സ്റ്റേ‌ഷന്‍ കോഡ്.
Photo Courtesy: Ramnath Bhat

കുര്‍ള

കുര്‍ള

കുര്‍ളയിലെ ലോക്‌മാന്യ തിലക് ടെര്‍മിനി‌സില്‍ നിന്നും ഗോവയിലേക്കുള്ള ട്രെയിന്‍ ലഭിക്കും. മുംബൈയിലെ വടക്ക് കിഴക്കന്‍ പ്രാന്ത സ്ഥലമാണ് കുര്‍ള.
Photo Courtesy: Superfast1111

ഗോവയിലേക്ക്

ഗോവയിലേക്ക്

മാര്‍ഗോവ എന്ന് അറിയപ്പെടുന്ന മഡ്ഗവോണ്‍ റെയില്‍വെ സ്റ്റേഷനാണ് ഗോവയിലെ പ്രമുഖ റെയില്‍വെ സ്റ്റേഷന്‍. MAO എന്നാണ് ഈ സ്റ്റേഷന്റെ കോഡ്. സൗത്ത് ‌ഗോവയിലാണ് ഈ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. നോര്‍ത്ത് ഗോവയിലെ ബീച്ചിലേക്കാണ് യാത്ര പോകുന്നതെങ്കില്‍ ‌തിവിം സ്റ്റേഷനില്‍ പോകുന്ന ട്രെയിനില്‍ കയറണം. സ്റ്റേഷന്‍ കോഡ് THVM.
Photo Courtesy: Vinayaraj

കൊങ്കണ്‍കന്യാ എക്സ്‌പ്രസ്

കൊങ്കണ്‍കന്യാ എക്സ്‌പ്രസ്

കൊങ്കണ്‍കന്യാ എക്സ്‌പ്രസ് (10111) ആണ് മുംബൈയില്‍ നിന്നുള്ള പ്രധാന ട്രെയിന്‍. ഛത്രപതി ശിവജി ടെര്‍മിനസി‌ല്‍ നിന്ന് രാത്രി. 11.05ന് ആണ് ഈ ട്രെയിന്‍ പുറപ്പെടുന്നത്. രാവിലെ 10. 45‌ന് ട്രെയിന്‍ ഗോവയില്‍ എത്തിച്ചേരുന്നു. പെര്‍നേം, തിവീം എന്നീ സ്റ്റേഷനുകളിലും ഈ ട്രെയിന് സ്റ്റോപ്പുണ്ട്. Time Table കാണാം

Photo Courtesy: PP Yoonus
ജ‌ന്‍ ശതാബ്ദി എക്സ്‌പ്രസ്

ജ‌ന്‍ ശതാബ്ദി എക്സ്‌പ്രസ്

മുംബൈ‌യിലെ ദാദര്‍ സെന്റ്രലില്‍ നിന്ന് രാവിലെ 5.25‌നാണ് ജനശതാബ്ദി എക്സ്‌പ്രസ് (12051) പുറപ്പെടുന്നത്. ഉച്ച കഴിഞ്ഞ് 2. 5ന് ഈ ട്രെയിന്‍ ഗോവ‌‌യില്‍ എത്തിച്ചേരും. Time Table കാണാം

Photo Courtesy: Amey Hegde
മാണ്ഡോവി എക്സ്‌പ്രസ്

മാണ്ഡോവി എക്സ്‌പ്രസ്

രാവിലെ 7.10നാണ് ഛത്രപതി ശിവാജി ടെര്‍മിനസില്‍ നിന്ന് മാണ്ഡോവി എക്സ്പ്രസ് (10103) പുറപ്പെടുന്നത്. വൈകുന്നേരം 6.30ന് ഈ ട്രെയിന്‍ ഗോവയില്‍ എ‌ത്തിച്ചേരും. Time Table കാണാം

Photo Courtesy: runran

Read more about: train journey mumbai goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X