ന്യൂയോർക്കിൽ നിന്ന് കിട്ടിയ ഐഡിയ
ന്യൂയോർക്കിലാണ് പ്രശസ്തമായ സെൻട്രൽ പാർക്ക് സ്ഥിതി ചെയ്യുന്നത് ഇതിൽ നിന്ന് ആശയം ഉൾക്കൊണ്ട് കൊണ്ട് നിർമ്മിച്ച ഒരു പാർക്ക് മുംബൈയിലും ഉണ്ട്. സെൻട്രൽ പാർക്ക് എന്ന് തന്നെയാണ് ഇതിന്റേയും പേര്. അധികം ജനത്തിരക്കില്ലാത്ത ഈ സ്ഥലത്ത് വെറുതെ ഇരിക്കുകയോ കാഴ്ചകൾ കണ്ട് നടക്കുകയോ ചെയ്യാം.
Photo Courtesy: Ojha.iiitm
തീം പാർക്ക്
80 ഹെക്ടര്‍ സ്ഥലത്ത് പരന്നുകിടക്കുന്ന ഈ പാർക്കിൽ ഒരു തീംപാർക്കിന്റെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഗോൾഫ് കോഴ്സും ഇവിടെയുണ്ട്.
Photo Courtesy: Dhavalbhatt16
ജൂഹുവിൽ പോയാലോ
മുംബൈയിലെ ഏറ്റവും പ്രശസ്തമായ ബീച്ച് ആണ് ജൂഹു. ബാന്ദ്രയില്‍ നിന്നും 30 മിനിറ്റ് സഞ്ചരിച്ചാല്‍ ഇവിടെ എത്താം. ബോറടിക്കാൻ മാറ്റൻ പറ്റിയ ഒരു സ്ഥലമാണ് ഈ ബീച്ച്.
Photo Courtesy: Rakesh from Bangalore
കടൽ രുചികൾ
ബീച്ച് രുചികള്‍, മുബൈയുടെ മറ്റ് തനതുരുചികളെല്ലാം പരീക്ഷിച്ച് കടല്‍ത്തീരത്ത് നടക്കുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യാം. ഗോലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. നിറങ്ങളണിഞ്ഞ് നില്‍ക്കുന്ന ഗോലകള്‍ കണ്ടാല്‍ നമ്മള്‍ പ്രായം മറക്കുമെന്നുറപ്പാണ്.
Photo Courtesy: Dharmadhyaksha
നെഹ്രു മ്യൂസിയം
വെറുതേ ബോറടിച്ചിരിക്കുമ്പോൾ പോകാൻ പറ്റിയ മറ്റൊരു സ്ഥലമാണ് നെഹ്രു മ്യൂസിയം. ഇതിന് അടുത്തായി ഒരു പ്ലാനറ്റേറിയവും ഉണ്ട്. ഹാജി അലി ജ്യൂസ് സെന്റര്‍, ആട്രിയ മാള്‍ എന്നിവ ഇതിനടുത്താണ്.
Photo Courtesy: Analizer
ജ്യൂസ് കുടിക്കാൻ മാത്രം ഒരു സ്ഥലം
മുംബൈ നഗരത്തിലൂടെ അലഞ്ഞ് നടന്നെങ്കിൽ നിങ്ങൾക്ക് ജ്യൂസ് കുടിക്കാൻ ഒരു സ്ഥലമുണ്ട്. ജ്യൂസുകൾക്ക് പേരു കേട്ട സ്ഥലമാണ് ഇത്. ഹാജി അലി പള്ളിയിലേക്ക് പോകുന്ന വഴിയിലാണ് ഈ ജ്യൂസ് സെന്റർ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Flunse (Patrick Geltinger)
പള്ളിയിലേക്കുള്ള വഴി
കാല്‍നടയാത്രക്കാര്‍ക്കും, പള്ളിയിലെത്തുന്നവര്‍ക്കും, നിശാപാര്‍ട്ടിക്ക് പോകുന്നവർ തുടങ്ങി നിരവധിപ്പേർ ജ്യൂസ്കുടിച്ച് ദാഹം മാറ്റാൻ ഇവിടെ എത്താറുണ്ട്.
Photo Courtesy: Jorge Láscar from Australia
വെള്ളത്തിൽ ഉയർന്ന് നിൽക്കുന്ന പള്ളി
മുംബൈയിലെ ഹാജി അലി പള്ളി എന്ന മുസ്ലീം പള്ളിക്ക് ചില പ്രത്യേകതകൾ ഉണ്ട്. ബോറടിക്കുവാണെങ്കിൽ ആ പള്ളിയൊന്ന് കാണാം. വെള്ളത്തിലൂടെ ഉയര്‍ത്തിക്കെട്ടിയ റോഡിലൂടെ നടന്നുവേണം പള്ളിയിലെത്താന്‍. വെള്ളത്തിന് നടുക്കായാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: Rakesh Krishna Kumar
തിരക്കുള്ള വെള്ളിയാഴ്ചകൾ
ജാതിമത ഭേദമില്ലാതെ ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലമാണെങ്കിലും വെള്ളിയാഴ്ച ദിവസം ഇവിടെ പോകുന്നത് നല്ലതല്ല. വെള്ളിയാഴ്ച നമസ്കാരത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്കുണ്ടാവും.
Photo Courtesy: Tewaryan
ബാബിലോണിൽ നിന്ന് വന്ന പേര്
ബാബിലോണിലെ ഹാംഗിംഗ് ഗാർഡൻ ഏറേ പ്രശസ്തമാണ്. അത് പോലെ തൂങ്ങിക്കിടക്കുന്നതല്ലെങ്കിലും മുംബൈയിലും ഒരു ഗാർഡൻ ഉണ്ട്. നഗരത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സുന്ദരവുമായ പാര്‍ക്കാണിത്. ചെടികളില്‍ രൂപപ്പെടുത്തിയ മൃഗങ്ങളുടെ രൂപങ്ങള്‍ വലിയ ഷൂ പ്രതിമ എന്നിവയെല്ലാം ചേര്‍ന്ന് പാര്‍ക്കിന് തീര്‍ത്തും വ്യത്യസ്തമായ ഒരു അന്തരീക്ഷമാണ് നല്‍കുന്നത്. കെംപ്‌സ് കോര്‍ണര്‍, പോര്‍ഷേ ഷോറൂം എന്നിവയ്ക്കടുത്താണ് ഈ പാര്‍ക്ക്.
Photo Courtesy: Ramesh Deuba
ഹാംഗിംഗ് ഗാർഡൻ
ഇവിടെ പ്രവേശനം തീർത്തും സൗജന്യമാണ്. സെൻട്രൽ മുംബൈയിൽ നിന്ന് 4.5 കിലോമീറ്റർ അകലെയാണ് ഇവിടേയ്ക്കുള്ള ദൂരം
Photo Courtesy: Gayatri Priyadarshini