Search
  • Follow NativePlanet
Share
» »വഴിപാടും തുലാഭാരവും മഞ്ച് കൊണ്ട്.. ബാലമുരുകനായ മഞ്ച് മുരുകന്‍റെ അതിശിപ്പിക്കുന്ന ക്ഷേത്രം

വഴിപാടും തുലാഭാരവും മഞ്ച് കൊണ്ട്.. ബാലമുരുകനായ മഞ്ച് മുരുകന്‍റെ അതിശിപ്പിക്കുന്ന ക്ഷേത്രം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ക്ഷേത്രം ലോകപ്രസിദ്ധി നേടിയിരിക്കുന്നത് ഇവിടുത്തെ മഞ്ച് വഴിപാടിൻറെ പേരിലാണ്

റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കിനെ ദൈവമായി ആരാധിക്കുന്ന ക്ഷേത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കും സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളും നമ്മുടെ നാട്ടിലുണ്ട്. വിശ്വാസങ്ങളിലും ആചാരങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ ക്ഷേത്രങ്ങളിൽ നിന്നെല്ലാം കുറച്ചുകൂടി വ്യത്യസ്തമാണ് ആലപ്പുഴ ജില്ലയിലെ തലവടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ബാലമുരുകനായി മുരുകനെ ആരാധിക്കുന്ന ഈ ക്ഷേത്രം ലോകത്തിന് കുറച്ചുകൂടി പരിചയം മഞ്ച് മുരുകന്‍റെ ക്ഷേത്രം (മഞ്ച് മുരുകൻ) എന്ന പേരിലാണ്. അതെങ്ങനെയെന്നല്ലേ?

Munch Muruguan Temple

തലവടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തലവടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഏകദേശം മുന്നൂറ് വർഷത്തിലധികം പഴക്കമുണ്ട് ക്ഷേത്രത്തിനെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. സുബ്രഹ്മണ്യ വിശ്വാസികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള തലവടി ക്ഷേത്രം അറിയപ്പെടുന്നതു പോലും തെക്കൻ പഴനി എന്നാണ്.

കാലങ്ങൾക്കു മുൻപ് ഈ പ്രദേശത്തു വസിച്ചിരുന്ന ഒരാൾ സ്ഥിരമായി മുരുകനെ കാണുവാൻ പഴനിക്ക് പോകുനായിരുന്നുവത്രെ. എന്നാൽ പ്രായാധിക്യം മൂലം പിന്നീട് പോകുവാന്‍ സാധിക്കാതെ, മുരുകനെ കാണുവാൻ കഴിയാതെ വന്നത് അദ്ദേഹത്തിന് വളരെ വിഷമമുണ്ടാക്കി. പിന്നീട് അദ്ദേഹത്തിന്റ പ്രാർത്ഥന കേട്ട മുരുകൻ ആ പ്രദേശത്ത് ഒരു ക്ഷേത്രം പണിയുവാനും താനവിടെ വന്നിരിക്കുമെന്നും സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞു. അങ്ങനെയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നും മുരുകനെ പ്രതിഷ്ഠിച്ചതെന്നുമാണ് പ്രദേശത്തെ വിശ്വാസം.

Munch Muruguan Temple

എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ക്ഷേത്രം ലോകപ്രസിദ്ധി നേടിയിരിക്കുന്നത് ഇവിടുത്തെ മഞ്ച് വഴിപാടിൻറെ പേരിലാണ്. അരവണ പായസവും പൂമാലയുമെല്ലാം വഴിപാടായുള്ള ക്ഷേത്രങ്ങളിൽ നിന്നും തലവടി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ മഞ്ച് വഴിപാടാണ്

നെസ്ലെ മഞ്ച് വഴിപാട് നടത്തുന്ന ക്ഷേത്രം

അപൂർവ്വമെന്നോ, കേട്ടുകേൾവിയില്ലാത്തത് എന്നൊക്കെ ആളുകൾ വിശേഷിപ്പിക്കുന്ന തരത്തിലാണ് ക്ഷേത്രത്തിലെ മഞ്ച് വഴിപാട് നടക്കുന്നത്. പതിറ്റാണ്ടുകളോളം സാധാരണ മുരുക ക്ഷേത്രമായിരുന്ന തലവഴി ക്ഷേത്രം, ഒരു നാൾ വളരെ അവിചാരിതമായിട്ടാണ് മഞ്ച് മുരുകന്റെ ക്ഷേത്രമാകുന്നത്. മഞ്ച് ചോക്ലേറ്റ് നമ്മൾ ഉപയോഗിക്കുവാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമാകാത്തതുകൊണ്ടുതന്നെ ഈ വഴിപാട് ക്ഷേത്രത്തിൽ വന്നിട്ടും ഒരുപാട് വർഷങ്ങളായിട്ടില്ല.

ശാപമോക്ഷത്തിന്‍റെ കഥ പറയുന്ന എറണാകുളത്തപ്പൻ ക്ഷേത്രം! വിജയത്തിനായി ഇവിടെവന്നു പ്രാർത്ഥിക്കാം!ശാപമോക്ഷത്തിന്‍റെ കഥ പറയുന്ന എറണാകുളത്തപ്പൻ ക്ഷേത്രം! വിജയത്തിനായി ഇവിടെവന്നു പ്രാർത്ഥിക്കാം!

എപ്പോഴോ ഇവിടെയത്തിയ രണ്ടര മൂന്ന് വയസുള്ള ഒരുകുട്ടി തന്‍റെ കയ്യിലിരുന്ന മഞ്ച് മുരുകൻറെ നടയ്ക്കൽ സമർപ്പിച്ചുവത്രെ. പിന്നീട് നോക്കിയപ്പോൾ ആ മഞ്ച് അവിടെ കണ്ടില്ലെന്നതുമാണ് ഇവിടുത്തെ വിശ്വാസത്തിൻറെ തുടക്കം. പിന്നീട് ആളുകൾ വ്യാപകമായി മഞ്ച് മുരുകന് സമർപ്പിക്കുന്നത് പതിവായി. കുട്ടികൾക്കൊപ്പം മുതിർന്നവരും മുരുകന് മ‍ഞ്ച് സമർപ്പിച്ച് പ്രാർത്ഥിക്കുന്നു. എന്തായാലും ഇപ്പോൾ ഒരു ദിവസം പതിനായിരത്തോളം മഞ്ച് ക്ഷേത്രത്തിലെത്താറുണ്ടത്രെ. മഞ്ച് സമർപ്പിച്ച് ആഗ്രഹപൂർത്തീകരണം വന്ന കഥകൾ ധാരാളം ഇവിടെ വിശ്വാസികൾക്ക് പറയുവാനുണ്ട്. അന്ന് തുടങ്ങിയ ഈ ആചാരം ഇന്നും ഇവിടുള്ളവര്‌ പിന്തുടർന്നു പോകുന്നു

Munch Muruguan Temple

മഞ്ചുവെച്ചു പ്രാർത്ഥിച്ചാൽ മുരുകൻ വിളികേൾക്കുമെന്നും എന്താഗ്രഹവും സാധിച്ചുതരുമെന്നുമാണ് ഇവിടുള്ളവരുടെ വിശ്വാസം. മഞ്ചുമാല, മഞ്ച് വഴിപാട്, മഞ്ച് തുലാഭാരം, മഞ്ച് പ്രസാദം എന്നിവയെല്ലാം ഇവിടെ ഭക്തർ നടത്തുന്നു. അഞ്ച് രൂപയുടെ മഞ്ച് ചോക്ലേറ്റ് ആണ് വഴിപാടായി സമർപ്പിക്കുന്നത്. ഒന്നോ രണ്ടോ മഞ്ച് മുതൽ പാക്കറ്റുകണക്കിന് മഞ്ച് വരെ വിശ്വാസികൾ ഇവിടെ സമർപ്പിക്കുന്നു. കുഞ്ഞുങ്ങൾക്ക് ഇവിടെ തുലാഭാരം നടത്തുന്നതും മഞ്ച് ചോക്ലേറ്റ് വെച്ചാണ്. മാത്രമലല്, ജനുവരി മാസത്തിൽ നടക്കുന്ന പ്രധാന ക്ഷേത്രോത്സവത്തിൽ പ്രസാദമായി നല്കുന്നതും മഞ്ച് തന്നെയാണ്. ഓരോ വർഷവും ഉത്സവത്തിനും ദർശനത്തിനും എത്തുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർധനവും ഉണ്ടാകുന്നുണ്ട്.

ആലപ്പുഴയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 7 കിലോമീറ്ററും ടൗണിൽ നിന്ന് നാലും കിലോമീറ്ററും മാത്രമേയുള്ളു മഞ്ച് മുരുകൻ ക്ഷേത്രത്തിലെത്തിച്ചേരുവാൻ.

കാട്ടിലൂടെ 60 കിമീ യാത്ര.. ഗവിയിലേക്ക് കിടിലൻ പാക്കേജുമായി കോട്ടയം കെഎസ്ആർടിസികാട്ടിലൂടെ 60 കിമീ യാത്ര.. ഗവിയിലേക്ക് കിടിലൻ പാക്കേജുമായി കോട്ടയം കെഎസ്ആർടിസി

വിശ്വരൂപത്തിൽ ശ്രീകൃഷ്ണനെ കാണാൻ 18 ദിനങ്ങൾ.. കണ്ടുതൊഴുതാൽ ഈ ഫലങ്ങൾ, പോകാം ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽവിശ്വരൂപത്തിൽ ശ്രീകൃഷ്ണനെ കാണാൻ 18 ദിനങ്ങൾ.. കണ്ടുതൊഴുതാൽ ഈ ഫലങ്ങൾ, പോകാം ശ്രീപുരുഷമംഗലം ക്ഷേത്രത്തിൽ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X