» » മേഘാലയയില്‍ ഉറപ്പായും കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

മേഘാലയയില്‍ ഉറപ്പായും കണ്ടിരിക്കേണ്ട അത്ഭുതങ്ങള്‍

Written By: Elizabath

മേഘങ്ങള്‍ ഒളിച്ചിരിക്കുന്ന മേഘാലയ സഞ്ചാരികള്‍ക്ക് എന്നും ഒരു അത്ഭുതമാണ്. അതിശയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന ഇവിടം ഭൂമിയിലെ ഏറ്റവും നനവാര്‍ന്ന പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ്. ലോകത്ത് ഏറ്റവുമധികം മഴ ലഭിക്കുന്ന സ്ഥലങ്ങളിലൊന്നായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്
മഴയെ ആശ്രയിച്ചു ജീവിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്.
മേഘങ്ങളുടെ കൂടാരമായ മേഘാലയയില്‍ എത്തുന്ന സഞ്ചാരികള്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.

ഷില്ലോങ് ലേദുഹ് ബാരാ ബസാര്‍

ഷില്ലോങ് ലേദുഹ് ബാരാ ബസാര്‍

വടക്കുകിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും പരമ്പരാഗത മാര്‍ക്കറ്റുകളില്‍ ഒന്നായ ലേദുഹ് ബാരാ ബസാര്‍ഷില്ലോങ്ങിന്‍രെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രധാന ഗോത്രവിഭാഗമായ ഖാസിവംശത്തിലെ സ്ത്രീകള്‍ തങ്ങളുടെ ഉല്പന്നങ്ങളുടെ വിപണനത്തിനായി ഇവിടെ എത്താറുണ്ട്.

ഗാരോ ഹില്‍സ്

ഗാരോ ഹില്‍സ്

മേഘാലയയില്‍ അധികമാരും അറിയപ്പെടാതെ കിടക്കുന്ന കൊടുംകാടുകളില്‍ ഒന്നാണ് ഗാരോ ഹില്‍സ്. മനുഷ്യസ്പര്‍ശം അധികം ഏറ്റിട്ടില്ലാത്ത ഇവിടം നോക്ക്‌റെക്ക് ബയോസ്ഫിയറിന്റെ ഭാഗം കൂടിയാണ്.

PC: Sai Avinash

മോഫലാഗ് സേക്രഡ് ഫോറസ്റ്റ്

മോഫലാഗ് സേക്രഡ് ഫോറസ്റ്റ്

ഷില്ലോങില്‍ നിന്നും 45 മിനിറ്റ് അകലെ സ്ഥിതി ചെയ്യുന്ന മോഫലാഗ് സേക്രഡ് ഫോറസ്റ്റ് ഖാസി വിഭാഗത്തിന്റെ വിശുദ്ധ സ്ഥലങ്ങളിലൊന്നാണ്. അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ ഔഷധസസ്യങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടെയാണ് ഖാസിക്കാര്‍ തങ്ങളുടെ മരിച്ചവരുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതും. കൂടാതെ ഇവിടെ അവര്‍ മൃഗബലി നടത്തുന്ന സ്ഥലം കൂടിയാണ്.

PC: Ritika74

ലിവിങ് റൂട്ട് ബ്രിഡ്ജ്

ലിവിങ് റൂട്ട് ബ്രിഡ്ജ്

മേഘാലയയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്നാണ് ഇവിടുത്തെ പ്രശസ്തമായ ലിവിങ് റൂട്ട് ബ്രിഡ്ജ്. വര്‍ഷം മുഴുവന്‍ മഴ ലഭിക്കുന്ന പ്രദേശമായ
ഇവിടെ വനത്തിനു നടുവിലാണ് ലിവിങ് റൂട്ട് ബ്രിഡ്ജ് ഉള്ളത്. പ്രത്യേക തരത്തിലുള്ള റബര്‍ മരങ്ങളുടെ വേര് കാലക്രമത്തില്‍ വളര്‍ന്ന് പാലത്തിന്റെ രൂപത്തില്‍ എത്തുന്നതാണ് ലിവിങ് റൂട്ട് ബ്രിഡ്ജ് എന്നറിയപ്പെടുന്നത്.

PC: Anselmrogers

 ഗുഹകള്‍

ഗുഹകള്‍

ഗുഹകള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ മേഘാലയ. ഇവിടെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന ഗുഹകള്‍ പുരാതന സംസ്‌കാരത്തിന്റെ ഭാഗങ്ങളാണെന്നാണ് കരുതുന്നത്. മോസ്മയി എന്ന സ്ഥലത്തെ ഗുഹകളാണ് ഇവിടെ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.

PC: Sujan Bandyopadhyay

Read more about: meghalaya north east caves

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...