» »സ്വപ്നങ്ങളുടെ നഗരത്തില്‍ കാണാന്‍...!!!

സ്വപ്നങ്ങളുടെ നഗരത്തില്‍ കാണാന്‍...!!!

Written By: Elizabath

സ്വപ്നം കാണുന്നവരുടെയും ഉറങ്ങാത്തവരുടെയും നഗരമാണ് മുംബൈ... വിവിധ സംസ്‌കാരങ്ങളും കാഴ്ചപ്പാടുകളും ഉള്ള മനുഷ്യര്‍ ഇണങ്ങിയും പിണങ്ങിയും വസിക്കുന്ന സ്ഥലം. എല്ലാത്തിനെയും വല്ലാത്തൊരു വശീകരണതയോടെ കാണുന്ന മുംബൈ അവധി ദിവസങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ്.
അറബിക്കടലിന്റെ സാമീപ്യവും വായില്‍ കപ്പലോടിക്കാന്‍ പറ്റുന്നത്രയും രുചി നിറഞ്ഞ ഭക്ഷണങ്ങളും ബീച്ചുകളും ചരിത്രസ്മാരകങ്ങളുമെല്ലാം ചേരുന്ന ഇവിടം ചുരുക്കത്തില്‍ കിടിലനാണ്.
ഇവിടെ സന്ദര്‍ശിക്കാനുള്ള സ്ഥലങ്ങളുടെ എണ്ണമെടുക്കുകയാണെങ്കില്‍ അതൊരിക്കലും തീരില്ല എന്നുമാത്രമല്ല ഓരോ കാഴ്ചകളും നമ്മെ വീണ്ടും വീണ്ടും ആകര്‍ഷിച്ചുകൊണ്ടേയിരിക്കും.
സ്വപ്നങ്ങളുടെ നഗരത്തില്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.

 ഗേറ്റ് വേ ഓഫ് ഇന്ത്യ

ഗേറ്റ് വേ ഓഫ് ഇന്ത്യ

മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ. ബ്രിട്ടീഷുകാര്‍ ഇന്തയ്യ ഭരിച്ചുകൊണ്ടിരുന്നപ്പോള്‍ 191124 ല്‍ ജോര്‍ജ്ജ് അഞ്ചാമനും റാണി മേരിയും ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അതിന്റെ സ്മരണയ്ക്കായി നിര്‍മ്മിച്ചതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ.

PC: Vijay Sharma

മുംബൈയുടെ താജ്മഹല്‍

മുംബൈയുടെ താജ്മഹല്‍

മുംബൈയുടെ താജ്ഹല്‍ എന്നാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്നും നഗരത്തില്‍ ഏറ്റവുമധികം സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണിത്.

PC:Gurjyot

ബാന്‍ഗംഗ ടാങ്ക്

ബാന്‍ഗംഗ ടാങ്ക്

വാക്കേശ്വര്‍ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ബാന്‍ഗംഗ ടാങ്ക് പളരെ പുരാതനമായ ഒരു ടാങ്കാണ്. പുരാണമനുസരിച്ച് രാവണന്‍ തട്ടിക്കൊണ്ടു പോയ സീതയെ രാമന്‍ ഇവിടെ തേടിയെത്തിയെന്നും ദാഹിച്ചപ്പോള്‍ ഇവിടെ നിന്നും വെള്ളം കുടിച്ചുമെന്നുമാണ്.

PC: Ekabhishek

12-ാം നൂറ്റാണ്ടിലെ ടാങ്ക്

12-ാം നൂറ്റാണ്ടിലെ ടാങ്ക്

ഒന്‍പത് മുതല്‍ പതിമൂന്നാം നൂറ്റാണ്ട് വരെ മുംബൈ ഭരിച്ചിരുന്ന സില്‍ഹാര വംശത്തിന്റെ കാലത്ത് 12-ാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിര്‍മ്മിക്കുന്നത്. ഇന്ന് ഒട്ടേറെ തീര്‍ഥാടകര്‍ എത്തുന്ന ബാന്‍ഗംഗ ടാങ്ക് ഇവിടുത്തെ ഒരു വിനോദകേന്ദ്രം കൂടിയാണ്.

PC: Oknitop

മഹാകാളി ഗുഹകള്‍

മഹാകാളി ഗുഹകള്‍

കൊണ്ടിവിതാ ഗുഹകള്‍ എന്നറിയപ്പെടുന്ന മഹാകാളി ഗുഹകള്‍ പ്രശസ്തമായ അന്ധേരിയിലാണ് സ്ഥിതി ചെയ്യുന്നത്. ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയില്‍ കല്ലില്‍ കൊത്തിയ 19ഗുഹകളാണ് ഇവിടുത്തെ ആകര്‍ഷണം.
ബുദ്ധമതവുമായി ബന്ധപ്പെട്ട ഗുഹകളാണ് ഇവിടെയുള്ളത്.

PC: Sainath Parkar

മഹാലക്ഷ്മി ധോബിഘട്ട്

മഹാലക്ഷ്മി ധോബിഘട്ട്

മുംബൈയില്‍ മഹലക്ഷ്മി റീജിയണില്‍ സ്ഥിതി ചെയ്യുന്ന മഹാലക്ഷ്മി ധോബിഘട്ട് നഗരത്തിന്റെ അഴുക്കുകള്‍ വെളുപ്പിക്കുന് ഇടമെന്ന് പറയാം... ധോബികളു തുണിയലക്കുന്നവരും പാര്‍ക്കുന്ന ഇടമാണിത്. 1890 ല്‍ പാര്‍സികളും ബ്രിട്ടീഷുകാരും വന്നപ്പോള്‍ അവര്‍ക്കായി സ്ഥാപിക്കപ്പെട്ടതാണ് ഇവിടം.

PC: Marina & Enrique

ധാരാവിയിലെ ചേരികള്‍

ധാരാവിയിലെ ചേരികള്‍

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശം എന്നു പേരുകേട്ട ധാരാവി 1882 ലാണ് സൃഷ്ടിക്കപ്പെടുന്നത്. വൃത്തിഹാനമായ സാഹചര്യത്തില്‍ ആലുകള്‍ തിങ്ങിനിറഞ്ഞു വസിക്കുന്ന ഇവിടം മുംബൈയുടെ മറ്റൊരു മുഖമാണ് കാണിച്ചുതരുന്നത്.

PC: Mark Hillary

Read more about: mumbai

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...