ചുർധാർ പീക്ക്
സിർമൗർ അറിയാനുള്ള യാത്ര ഇവിടുത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ നിന്നും ആരംഭിക്കുന്നതാണ് നല്ലത്. സമുദ്ര നിരപ്പിൽ വിവ്വും 3646 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹിമാചൽ പ്രദേശിലെ ഏറ്റവും ഉയരം കൂടിയ ഇടങ്ങളിലൊന്നുകൂടിയാണ്. ചുർധാർ പീക്കിന്റെ ഏറ്റവും മുകളിലുള്ള ഭാഗം ശൈവ ഭക്തരുടെ പ്രിയപ്പെട്ട തീർഥാടന കേന്ദ്രമാണ്. അവരുടെ വിശ്വാസനമുസരിച്ച് ഇവിടെ നിന്നുമാണ് ഹനുമാൻ മൃതസഞ്ജീവനി ശേഖരിച്ചത് എന്നാണ്.. അതുകൊണ്ടുതന്നെ അപൂർവ്വങ്ങളായ ഒട്ടേറെ സസ്യങ്ങൾ ഈ കുന്നിന്റെ മുകളിൽ കാണപ്പെടുന്നു എന്നും ഒരു വിശ്വാസമുണ്ട്. അതിനാൽ ഈ സ്ഥലത്തിന്റെ പുണ്യം വീണ്ടും വർധിക്കുന്നു. ഒരിക്കലെങ്കിലും സിർമൗറിലെത്തുന്നവർ ഇവിടം തീർച്ചയായും സന്ദർശിച്ചിരിക്കേണ്ടതാണ്.
PC- Hariom5463
രേണുകാ ജീ
ഹിമാചൽ പ്രദേശിലെ തന്നെ ഏറ്റവും പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് ഇവിടുത്തെ രേണുകാ തടാകം. ചുർധാർ പീക്കിലേക്കുള്ള യാത്രയ്ക്കു ശേഷം തീർച്ചയായും എളുപ്പത്തിൽ പോകുവാൻ സാധിക്കുന്ന ഒരിടം കൂടിയാണിത്. ആയിരക്കണക്കിന് സഞ്ചാരികളും തീർഥാടകരും ദിവസേന എത്തുന്ന ഇവിടെ പ്രശസ്തങ്ങളായ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു.
ഇവിടുത്തെ മറ്റൊരാകർഷണം എന്നു പറയുന്നത് അപൂർവ്വ ജീവജാലങ്ങളുള്ള ഇവിടുത്തെ കാടുകളാണ്. വ്യത്യസ്തങ്ങളായ വന്യജീവികളെയും ഇവിടെ കാണാം. കാർത്തിക ഏകാദശിയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.
PC- Harvinder Chandigarh
ഹരിപൂർ
സമുദ്രനിരപ്പിൽ നിന്നും687 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു സ്ഥലമാണ് ഹരിപ്പൂർ. ഇവിടുത്തെ പ്രധാന ചരിത്ര സ്ഥലങ്ങളിൽ ഒന്നായ ഇവിടുത്തെ പ്രധാന കാഴ്ച എന്നു പറയുന്നത് ഹരിപ്പൂർ ധാർ എന്നു പേരായ വർവ്വതമാണ്. ഏറെ വിശുദ്ധമായി കണക്കാക്കപ്പെടുന്ന ഇവിടെ ഒരു കോട്ടയും കാണാം. സിർമൗർ രാജാക്കൻമാർ നിർമ്മിച്ചതാണ് ഈ കോട്ട. ഈ കോട്ടയുടെ മുകളിൽ നിന്നും നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ കാണുവാൻ സാധിക്കും.
സാഹസിക വിനോദങ്ങൾക്കും ഇവിടം ഏറെ പേരുകേട്ടതാണ്.
PC- subhas4u
ഹബ്ബൻ വാലി
മുകളിൽ പറഞ്ഞ സ്ഥലങ്ങൾ കൂടാതെ ഇവിടെ സന്ദർശിക്കുവാൻ പറ്റിയ മറ്റൊരു സ്ഥലമാണ് ഹബ്ബൻ വാലി. വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ കൊണ്ടും അപൂർവ്വങ്ങളായ ക്ഷേത്രങ്ങളുടെ സാന്നിധ്യം കൊണ്ടും പ്രശസ്തമാണ് ഇവിടം. ആധുനിക ജീവിത ശൈലികളുടെ ഒരു സ്പർശം പോലും ഏൽക്കാത്ത ഇവിടം സംസ്കാരങ്ങൾ അനുവർത്തിക്കുന്ന തരത്തിൽ മുന്നോട്ടു പോകുന്ന ഇടമാണ്. രജ്പുത് രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ട ക്ഷേത്രങ്ങളാണ് ഇവിടെ കൂടുതലുള്ളത്.
PC- Ashish Gupta
എങ്ങനെ എത്താം?
ഹിമാചൽ പ്രദേശിലെ എല്ലാ പ്രധാന പട്ടണങ്ങളുമായും ഇവിടം ബന്ധപ്പെട്ടിരിക്കുന്നു. ഡെറാഡൂണിലാണ് അടുത്തുള്ള റെയിൽവേ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. റോഡ് വഴി വരുന്നവർക്ക് സിര്മൗറിൽ നേരിട്ടെത്താം.
PC- Ashish Gupta