മഴക്കാലം മലയാളിക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ്. മഴയിലെ ഓര്‍മ്മകളും മഴക്കളികളുമെല്ലാം എത്ര നാളുകള്‍ കഴിഞ്ഞാലും
വിലപ്പെട്ടവ തന്നെയായിരിക്കും. വീട്ടില്‍ വെറുതെയിരിക്കുന്ന ഒരു ദിവസം മഴ പെയ്താല്‍ പിന്നെ മുഴുവന്‍ പ്ലാനിങ്ങാണ്. മഴയത്ത് എവിടെ പോകണം എങ്ങോട്ട് പോകണം എന്നൊക്കെ...
ഒരിക്കലെങ്കിലും മഴക്കാലത്ത് കൂട്ടുകാരുമൊത്ത് പോയിരിക്കണ്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.
കടലും കായലും സംഗമിക്കുന്ന പൂവാര്‍
കടലും കായലും ചേര്‍ന്ന് അതിരു തീര്‍ക്കുന്ന അഴിമുഖമാണ് പൂവാറിന്റെ ആകര്‍ഷണം.. നെയ്യാര്‍ നദി അറബിക്കടലുമായി സംഗമിക്കുന്ന സ്ഥലവും പൂവാര്‍ തന്നെയാണ്. മഴയില്‍ കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിക്കേണ്ടവര്‍ ഒന്നും നോക്കണ്ട.. നേരേ വിട്ടോ പൂവാറിലേക്ക്.
സ്വര്‍ഗ്ഗത്തിലേക്കൊരു കിളിവാതില്‍ തുറന്ന് പൂവാര്‍
PC:pranav
അഷ്ടമുടിക്കായലിന്റെ ഓളങ്ങളിലൂടെ
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ അഷ്ടമുടിക്കായലിന്റെ ഓളങ്ങളിലൂടെ ഹൗസ് ബോട്ടില്‍ ഒരു യാത്ര ആരാണ് ആഗ്രഹിക്കാത്തത്. ചാഞ്ഞു കിടക്കുന്ന തെങ്ങിന്‍ തെങ്ങിന്‍തോപ്പുകളും സൂര്യനഭിമുഖമായി കിടക്കുന്ന ചീനവലകളും പിന്നിട്ട് ഒരു യാത്ര ഈ മഴക്കാലത്തു തന്നെ പോകണം. വഞ്ചി വീട്ടിലെ ഭക്ഷണവും കായലിലൂടെയുള്ള യാത്രയും മികച്ച ഒരു അനുഭവമായിരിക്കും.
ഏലമണമുള്ള ഗവി
ഏലക്കാടുകള്‍ നിറഞ്ഞ ഗവിയിലേക്കൊരു മഴയാത്ര നടത്തിയാലോ. പത്തനംതിട്ടയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ, ഏലക്കാടുകള്‍ നിറഞ്ഞ ഇവിടം ഏതൊരു സഞ്ചാരിയുടെയും സ്വപ്ന സങ്കേതമാണ്. ജീവിത്തതില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും ട്രക്കിങും ജംഗിള്‍ സഫാരിയുമെല്ലാം ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.
മഴമേഘങ്ങളെ തൊടാന്‍ ആലപ്പുഴ ബീച്ച്
തെങ്ങും കവുങ്ങുമൊക്കെ നിറഞ്ഞ ബീച്ചും നൂറ്റാണ്ട് പഴക്കമുള്ള കടല്‍പ്പാലവും ലൈറ്റ് ഹൗസുമെല്ലാം മണ്‍സൂണ്‍ ആംബിയന്‍സ് ഒരുക്കുമ്പോള്‍ ആലപ്പുഴയില്‍ ബീച്ച് തന്നെയാണ് മഴകൊള്ളാന്‍ പറ്റിയ ഇടം.
എ ട്രിപ് ടു വാഗമണ്‍
ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ ഈരാറ്റുപേട്ടയില്‍ നിന്നും വാഗമണ്ണിലേക്കുള്ള പോക്ക് ആലോചിച്ചാല്‍ തന്നെ മഴയോടുള്ള ഇഷ്ടം പിന്നെയും കൂടും. താഴ് വാരങ്ങളില്‍ നിന്നുയരുന്ന പുകമഞ്ഞും നിര്‍ത്താതെ പെയ്യുന്ന മരങ്ങളും ഒക്കെ വാഗണ്ണിലേക്കുള്ള മഴ യാത്രയ്ക്ക് അകമ്പടി തരും.
മണ്ണറിഞ്ഞ്..മഴയറിഞ്ഞ്..
കുട്ടിക്കാനം
ഇടുക്കിക്കാര്‍ക്ക് മഴ എന്നും ഒരാഘോഷമാണ്. വ്യത്യസ്ഥങ്ങളായ ഭക്ഷണങ്ങളും ഫെസ്റ്റുകളുമൊക്കെയായി മഴ ആഘോഷിക്കുന്നവരുടെ നാട്ടില്‍ എവിടെ പോയാലും മഴ ആസ്വദിക്കാം.
തേയിലത്തോട്ടങ്ങളും ചെറിയ വെള്ളച്ചാട്ടങ്ങളുമുള്ള കുട്ടിക്കാനം ഇടുക്കിയിലെ മഴയ്ക്ക് പറ്റിയ ഇടമാണ്.
PC: Geoshrad
ഫോര്‍ട്ട് കൊച്ചി
എന്ത് ആഘോഷമാണെങ്കിലും ഫോര്‍ട്ടു കൊച്ചിയുള്ളിടത്തോളം കാലം മറ്റൊന്നും അന്വേഷിക്കേണ്ടി വരില്ല. ഏതാഘോഷത്തിനും യോജിച്ച ഇവിടെ മഴയും കണ്ട് കായല്‍ തീരത്ത് ഇരിക്കുന്ന സുഖം മറ്റൊരിടത്തും കിട്ടില്ല.
ആതിരപ്പള്ളി
മഴ പെയ്യുമ്പോള്‍ രൗദ്രഭാവത്തില്‍ ഒഴുകുന്ന ആതിരപ്പള്ളി വെള്ളച്ചാട്ടം കലിപ്പിലാണെങ്കിലും കാണാന്‍ സുന്ദരിയാണ്. അടുത്തൊന്നും നില്‍ക്കാന്‍ പറ്റാത്ത വിധത്തില്‍ ആര്‍ത്തലച്ചെത്തുന്ന വെള്ളച്ചാട്ടം അപകടകാരിയാണ്.
മലപ്പുറം
മഴയുടെ വ്യത്യസ്തമായ ഭാവം കാണണമെങ്കില്‍ മലപ്പുറത്തിനു പോയാല്‍ മതി. തേക്ക് മ്യൂസിയവും തിരുന്നാവായ നാവ മുകുന്ദ ക്ഷേത്രവും നെടുംകയവുല്ലൊം ഒരുക്കുന്നത് ഒന്നിനൊന്നു മികച്ച മഴക്കാഴ്ചകളാണ്.
PC: Kamaljith K V
പാലക്കാട് ചുരം
പാലക്കാടു നിന്നും തമിഴ്‌നാട്ടിലേക്കു പോകുന്ന വഴിയുള്ള പാലക്കാട് ഗ്യാപ്പ് എന്നറിയപ്പെടുന്ന പാലക്കാട് ചുരത്തില്‍ പെയ്യുന്ന മഴ മനോഹരമായ കാഴ്ചയാണ്. പശ്ചിമ ഘട്ട മലനിരകളിലെ ഒരു വിടവാണിവിടം.
കണ്ടിരിക്കേണ്ട പാലക്കാടൻ ഗ്രാമങ്ങൾ
ബേപ്പൂര്‍ തുറമുഖം
പുരാതന തുറമുഖമായ ബേപ്പൂര്‍ പഴമയെയും പുതുമയെയും ഒരുപോലെ സ്വീകരിക്കുന്ന ഒരു നാടാണ്. ഇവിടുത്ത സൂര്യാസ്തമയത്തിന്റെ ദൃശ്യങ്ങള്‍ ഒരിക്കലെങ്കിലും കണ്ടിരിക്കണം.
വയനാട്
മഴയെ നെഞ്ചോട് ചേര്‍ത്ത് കൊണ്ടുനടക്കുന്ന വയനാട് മഴയുത്സവങ്ങളുടെ നാടാണ്. വെള്ളച്ചാട്ടങ്ങളും കുന്നുകളും ചുരവും ഒക്കെ മഴയെ ആസ്വദിക്കുന്ന ഇവിടെ എവിടെയിരുന്നും നമുക്കും മഴ ആസ്വദിക്കാം.
കണ്ണൂര്‍ ഫോര്‍ട്ട്
കണ്ണൂരില്‍ മണ നനയണമെങ്കില്‍ അത് കോട്ടയിലെ മഴ തന്നെയായിരിക്കണം. കടല്‍ കടന്നെത്തുന്ന മഴയെ അറിയണമെങ്കില്‍ കോട്ടയില്‍ ത്‌നനെ വരണം.



Click it and Unblock the Notifications














