ദേവീ സങ്കൽപ്പങ്ങൾക്ക് ഹൈന്ദവ ആരാധനാക്രമങ്ങളിൽ വലിയ സ്ഥാനമാണുള്ളത്. അഭയദായിനിയായ അമ്മയായും, ദുഷ്ടശക്തികൾക്ക് മേൽ വിജയം നേടി മനുഷ്യകുലത്തെ പാലിക്കുന്ന കാളിയായും, കന്യകയായും, വിദ്യാസ്വരൂപിണിയായ സരസ്വതിയായും, പ്രകൃതിയെയും പക്ഷി മൃഗാദികളെയും പരിപാലിക്കുന്ന വനദുർഗ്ഗയായും വൈവിധ്യമാർന്ന സങ്കൽപ്പങ്ങളിൽ ഭക്തർ ദേവിയെ ആരാധിക്കുന്നു. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി ശൈശവ ഭാവത്തിലുള്ള ദേവി സങ്കല്പത്തെ ആരാധിക്കുന്ന ഒരു ക്ഷേത്രമുണ്ട് കേരളത്തിൽ. ആലപ്പുഴ ജില്ലയിൽ കായംകുളത്തിന് സമീപമുള്ള പുല്ലുകുളങ്ങര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മുഴങ്ങോടിക്കാവ് ദേവീ ക്ഷേത്രം. ഇവിടെ ബാലദുർഗ്ഗാ ഭാവത്തിലാണ് ദേവി കുടികൊള്ളുന്നത്. ഐശ്വര്യ പ്രദായിനിയായി ബാലദുർഗ്ഗ കുടികൊള്ളുന്ന ഈ ക്ഷേത്രം തെക്കൻ കേരളത്തിലെ ഒരു പ്രധാന തീർത്ഥടന കേന്ദ്രമാണിന്ന്. ശിശു സഹജമായ നിഷ്കളങ്കതയോടെ ബാലദുർഗ്ഗാ ഭഗവതി വാണരുളുന്ന ക്ഷേത്രത്തിൽ അതേ പ്രാധാന്യത്തോടെ തന്നെ ഉഗ്ര മൂർത്തിയായ യക്ഷിയെയും ആരാധിച്ചു പോരുന്നു.
ബാല ദുര്‍ഗ്ഗയും യക്ഷിയമ്മയും
അപൂര്‍വ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുഴങ്ങോടിക്കാവ്. ഉപദേവതയാണെങ്കിലും പ്രധാന ക്ഷേത്രത്തിലെ ചടങ്ങുകളും വഴിപാടുകളുമെല്ലാം അതെപോലെ തന്നെ യക്ഷിയുടെ നടയിലും നടത്തപ്പെടുന്നു. പ്രധാന പ്രതിഷ്ഠയ്ക്ക് മുന്നിലായി കുടികൊള്ളുന്ന യക്ഷിയമ്മയുടെ നടയും അപൂർവതയാണ്. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളിലൊന്നും പ്രധാന ദേവതയ്ക്ക് മുൻപിലായി ഉപദേവതയെ കുടിയിരുത്തുന്ന പതിവില്ല. എന്നാൽ മുഴങ്ങോടിക്കാവിൽ അപ്രകാരമായതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
ചരിത്രം ഇങ്ങനെ
ബാലികാ രൂപത്തിൽ വന്ന ദേവി
ആദ്യമൊന്ന് സംശയിച്ചെങ്കിലും കുട്ടികളില്ലാത്ത കുറുപ്പ് ബാലികയെ കൂടെക്കൂട്ടി. അനാഥയായ ബാലികയെ കുറുപ്പും ഭാര്യയും സ്വന്തം മകളെപ്പോലെയാണ് വളര്‍ത്തിയത്. എന്നാല്‍ കുറുപ്പും ഭാര്യയും കാണ്‍കെ ബാലിക ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ഇത് ഒരേ സമയം അവരെ വിഷമിപ്പിക്കുകയും സംശയിപ്പിക്കുകയും ചെയ്തു.. അങ്ങനെയിരിക്കേ ഒരിക്കല്‍ കുറുപ്പ് ഇക്കാര്യത്തിന് ബാലികയെ ശകാരിക്കുകയും അരിശം തീരാഞ്ഞ് വടിയെടുക്കുകയും ചെയ്തു. അപ്പോൾ ബാലിക സമീപത്തെ ബ്രാഹ്മണ ഗൃഹത്തിലേക്ക് ഇറങ്ങിയോടി അവിടുത്തെ നിലവറയിൽ കയറി വാതിലടച്ചു. പിന്നീട് ആ കുഞ്ഞിനെ ആരും കണ്ടില്ല. തുടര്‍ന്ന് ദേവപ്രശ്നം വെച്ചപ്പോള്‍ ബാലികയുടെ രൂപത്തിൽ വന്നത് ബാലദുർഗ്ഗാ ഭഗവതിയാണെന്ന് വെളിപ്പെട്ടു. തനിക്ക് യഥാവിധി ക്ഷേത്രം നിർമിച്ചു നൽകി ആരാധിച്ചാൽ ദേശക്കാരുടെ പേടിസ്വപ്നമായ യക്ഷിയെ താൻ അടക്കി നിർത്തിക്കൊള്ളാമെന്നു ദേവി അരുൾ ചെയ്തു. അങ്ങനെയാണ് ഇന്ന് കാണുന്ന ബാലദുർഗ്ഗാ ക്ഷേത്രവും അതിനു മുന്നിലായി ദേവിയുടെ കണ്മുന്നിൽ യക്ഷിയമ്മയുടെ നടയും പണികഴിപ്പിക്കപ്പെട്ടത്. ബാലികയെ അടിക്കുവാനായി വടിയെടുത്തെ കുറുപ്പിനെ പിന്നീട് കോലെടുത്ത കുറുപ്പ് എന്നു വിളിക്കുകയും കാലക്രമേണ അദ്ദേഹത്തിന്‍റെ കുടുംബം കോലെടുത്ത് കുടുംബം എന്നറിയപ്പെടുകയും ചെയ്തു. ഇന്നും ദേവിയെ പുറത്തെഴുന്നെള്ളിക്കുന്നതിനു മുൻപ് കോലെടുത്തു കുറുപ്പിന്റെ അനുജ്ഞ വാങ്ങുന്നത് പതിവാണ്.
മുഴങ്ങോടിക്കാവ് ബാലദുര്‍ഗ്ഗയോട് പ്രാര്‍ത്ഥിച്ചാല്‍
ബാലഭാവത്തിലുള്ള മൂർത്തീ സങ്കല്പമായതിനാലാകണം ചെറിയ കുഞ്ഞുങ്ങള്‍ പൂജ കഴിക്കുന്നതാണ് ദേവിക്ക് ഇഷ്ടമെന്നാണ് വിശ്വാസം.സന്താന ഭാഗ്യത്തിനായും പഠന തടസ്സങ്ങള്‍ നീക്കുവാനും കുഞ്ഞുങ്ങള്‍ ബുദ്ധിയും കഴിവും ജ്ഞാനവുമുള്ളവരായി വളരുവാനും മുഴങ്ങോടിക്കാവില്‍ ഭഗവതിയെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. പഠന തടസങ്ങളും പഠന വൈകല്യങ്ങളുമുള്ളവര്‍ ഇവിടെയെത്തി ദേവിയെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചാൽ ഫലം ഉറപ്പ്. അത് കൊണ്ട് തന്നെ വിദ്യാരംഭ സമയത്തും പരീക്ഷാ സമയങ്ങളിലും ഇവിടെ പൊതുവെ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ദേവിയെ ദിനവും പ്രാര്‍ത്ഥിക്കുന്നത് വിവാഹ ഭാഗ്യത്തിനും ഉത്തമമാണ്. കുട്ടികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും ദേവിയുടെ അനുഗ്രഹം ഉത്തമമത്രേ.
പ്രധാന ഉത്സവങ്ങള്‍
എത്തിച്ചേരുവാന്‍
മുഴങ്ങോടിക്കാവ് ക്ഷേത്രം
മുഴങ്ങോടിക്കാവ് ക്ഷേത്രം



Click it and Unblock the Notifications













