Search
  • Follow NativePlanet
Share
» »മൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ എട്ടുവരെ

മൈസൂരൊരുങ്ങി...ദസറ ആഘോഷങ്ങൾ എട്ടുവരെ

ഇതാ പത്തു ദിവസം നീണ്ടു നിൽക്കുന്ന ദസറ ആഘേഷത്തിന്റെ വിശേഷങ്ങൾ

മുക്കിലും മൂലയിലും മിന്നിത്തെളിയുന്ന ദീപങ്ങള്‍, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം...ഒരിക്കലെങ്കിലും മൈസൂർ ദസറ കണ്ടവർക്ക് പിന്നെ അടങ്ങിയിരിക്കുവാനാവില്ല. അത്രയധികം കൊതിപ്പിക്കുന്ന കാഴ്ചകളാണ് ദസറക്കാലത്ത് മൈസൂർ ഒരുക്കിയിരിക്കുന്നത്. നാടും നഗരവും ദസറ ഉത്സവത്തിൽ അലിയമ്പോൾ അത് കാണാനും പകർത്തുവാനുമായി ലോകം തന്നെ ഇവിടെ എത്തും. ഈ പറയുന്നതിൽ അതിശയോക്തി ഒട്ടും കലർന്നിട്ടില്ല എന്ന് ഇവിടെ ദസറയിൽ ഒരുദിവസമെങ്കിലും പങ്കെടുത്തിട്ടുള്ളവർക്ക് അറിയാം. ദസറയുടെ മേളങ്ങൾ തുടങ്ങാൻ ഇനി അധികദിവസമില്ല. ഇതാ പത്തു ദിവസം നീണ്ടു നിൽക്കുന്ന ദസറ ആഘേഷത്തിന്റെ വിശേഷങ്ങൾ

 409 വർഷം പിന്നോട്ട്

409 വർഷം പിന്നോട്ട്

കൃത്യമായി പറഞ്ഞാൽ 409 വർഷത്തിന്റെ പാരമ്പര്യമാണ് മൈസൂർ ദസറയ്ക്ക് അവകാശപ്പെടുവാനുള്ളത്. പതിനാലാം നൂറ്റാണ്ടിലാണ് ഇവിടെ ദസറയ്ക്ക് തുടക്കമാകുന്നത്. കർണ്ണാടകയുടെ സംസ്ഥാന ഉത്സവമായി ആഘോഷിക്കുന്ന ദസറ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മയാണ്.
തിന്മയുടെ മേൽ നന്മ നേടിയ വിജയമായി കണക്കാക്കുന്ന ദസറ ആഘോഷങ്ങൾ പത്തു ദിവസമാണ് നീണ്ടു നിൽക്കുക. മൈസൂരിന് ആ പേരു വന്നതിനു പിന്നിലും ഈ കഥ തന്നെയാണ്.
മഹിഷാസുരനെ വധിച്ച ഊര് എന്ന അർഥത്തിൽ മഹിഷൂർ എന്നായിരുന്നുവത്രെ മൈസൂർ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീടത് മൈസൂർ എന്നായി മാറുകയായിരുന്നു.
PC:mysoredasara.org

2019 ൽ

2019 ൽ

ഈ വർഷത്തെ ദസറ ആഘോഷങ്ങൾക്ക് സെപ്റ്റംബർ 29 ന് തുടക്കമാകും, പത്തു ദിവസത്തെ ആഘോഷങ്ങൾ ഒക്ടോബർ എട്ടോടെ സമാപിക്കും. നവരാത്രിയുടെ ഭാഗമായിട്ടാണ് ഇവിടെ ദസറ ആഘോഷിക്കുന്നത്.

ദസറ ആഘോഷങ്ങളിങ്ങനെ

ദസറ ആഘോഷങ്ങളിങ്ങനെ

പ്രധാനമായും ആറു തരത്തിലാണ് ദസറ ആഘോഷങ്ങളെ തരംതിരിച്ചിരിക്കുന്നത്. റൂറൽ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കർഷകരുടെ ദസറ, സ്ത്രീകളുടെ ദസറ, യോഗ ദസറ എന്നിങ്ങനെയാണത്. പ്രധാനപ്പെട്ട ദസറകളുടെ പരിപാടികളും തിയ്യതിയും നോക്കാം

യോഗ ദസറ

യോഗ ദസറ

കൊട്ടാരങ്ങളോടും പൂന്തോട്ടങ്ങളോടുമൊപ്പം തന്നെ മൈസൂർ യോഗയുടെ പേരിലും പ്രസിദ്ധമാണ്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ ആറു വരെയുള്ള ദിവസങ്ങളിലാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി യോഗ ദസറ നടക്കുക. യോഗ അധ്യാപകരും വിദ്യാർഥികളും വിവിധ യോഗാസനങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടി ദസറയിലെ പ്രധാന ആകർഷണമാണ്.

ഹെറിറ്റേജ് ദസറ

ഹെറിറ്റേജ് ദസറ

ആർക്കിയോളജി വകുപ്പിന്റെ നേതൃത്വത്തിലാണ് ഹെറിറ്റേജ് ദസറ ഒരുക്കിയിരിക്കുന്നത്. ബസവനേശ്വർ സർക്കിളിനു സമീപം ഒക്ടോബർ മൂന്നിനാണ് ഹെറിറ്റേജ് ദസറ നടക്കുക. പരമ്പരാഗതമായ കളികളും മത്സരങ്ങളുമാണ് ഹെറിറ്റേജ് ദസറയുടെ ഭാഗമായിട്ടുള്ളത്.

ദസറ വാട്ടർ സ്പോർട്സ്

ദസറ വാട്ടർ സ്പോർട്സ്

ദസറയുടെ ജനപ്രീതിയുള്ള ഐറ്റങ്ങളിൽ ഒന്നാണ് ദസറ വാട്ടർ സ്പോർട്സ്. പ്രസിദ്ധമായ വരുണാ തടാകത്തിലാണ് വാട്ടർ സ്പോർട്സ് നടക്കുക. സെപ്റ്റംബർ 15ന് ആരംഭിച്ച വാട്ടർ സ്പോർട്സ് നവംബർ നാലിന് അവസാനിക്കും.
പെഡൽ ബോട്ട്, കയാക്കിങ്,കനോയിങ്, സ്പീഡ് ബോട്ട്,ബനാനാ റൈഡ്,വാട്ടർ ട്രാംപോലൈൻ, ജെറ്റ് സ്കീ, ലേക്ക് റാഫ്ടിങ്ങ്,തുടങ്ങിവ ചെയ്യുവാൻ ഇവിടെ സൗകര്യമുണ്ട്.

യൂത്ത് ദസറ

യൂത്ത് ദസറ

പ്രധാന ദസറ ആഘോഷങ്ങളോടൊപ്പം സന്ദർശകരെ ആകർഷിക്കുന്ന ഒന്നാണ് യൂത്ത് ദസറയും. സെപ്റ്റംബർ 17 മുതൽ 24 വരെയുള്ള തിയ്യതികളിലായി യൂണിവേഴ്സിറ്റി ഓഫ് മൈസൂരിലെ ഓപ്പൺ എയർ തിയേറ്ററിലാണ് ഇട് നടക്കുക.

ദസറ എക്സിബിഷൻ

ദസറ എക്സിബിഷൻ

കഴിഞ്ഞ 70ൽ അധികം വർഷമായി ദസറയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ദസറ എക്സിബിഷൻ. തെക്കേ ഇന്ത്യയിലെ വിവധ ഇടങ്ങളിൽ നിന്നുള്ള മാർക്കറ്റുകളും ഉത്പന്നങ്ങളും ഒക്കെ ഇതിന്റെ ഭാഗമാകാറുണ്ട്. നഗരത്തിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ് ഇത് നടക്കുന്നത്. സെപ്റ്റംബർ 21ന് തുടങ്ങുന്ന ഇത് 90 ദിവസം നീണ്ടു നിൽക്കും.

ദസറ ഫ്ലവർഷോ

ദസറ ഫ്ലവർഷോ

ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് കുപ്പണ്ണ പാർക്കിൽ നടക്കുന്ന ദസറ പുഷ്പനമേളയ്ക്കായി എത്തിച്ചേരുന്നത്.തീമിനനുസരിച്ച് അലങ്കരിച്ചിരിക്കുന്ന പൂക്കളും പ്രധാന കെട്ടിടങ്ങളുടെ രൂപം പൂക്കളിൽ ഒരുക്കിയിരിക്കുന്നതും ഇവിടെ കാണാം. ബാംഗ്ലൂരിലെ ലാൽ ബാഗ് ഫ്ലവർഷൊയുടെ മാതൃകയിലാണ് ഇത്. സെപ്റ്റംബർ 29ന് ദസറ ഫ്ലവർഷോയ്ക്ക് തുടക്കമാകും.

 ദസറ സ്പോർട്സ്

ദസറ സ്പോർട്സ്

കായിക താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ഒരു വേദി എന്ന നിലയിലാണ് ദസറ സ്പോർട്സ് നടത്തുന്നത്. ദേശീയ തലത്തിലുള്ള മത്സരമാണ് ഇവിടെ നടക്കുക. ബണ്ണി മണ്ഡപത്തിലുള്ള ചാമുണ്ഡി വിഹാർ സ്റ്റേഡിയത്തിലാണ് ദസറ സ്പോർട്സ് നടക്കുക.
ഈ വർഷത്തെ ദസറ സ്പോർട് ഉദ്ഘാടനം ചെയ്യുക ബാജ്മിന്റൺ ലോകചാംപ്യൻഷിപ്പ് കരസ്ഥമാക്കിയ പിവി സിന്ധുവാണ്.

 ദസറ റസ്ലിങ്

ദസറ റസ്ലിങ്

മൈസൂർ നാട്ടുരാജ്യം ഗുസ്തിയുടെ പേരിൽ ഏറെ പ്രശസ്തമായിരുന്നു. അതിന്റെ സ്മരണകളുമായാണ് ദസറ കാലത്ത് ഗുസ്തി മത്സരം നടത്തുന്നത്. ഇന്നും ഇവിടുത്തെ ഓരോ തെരുവുകളിലുപം ഗരാഡി അഥാവ ഗുസ്തി പരിശീലന കേന്ദ്രങ്ങൾ കാണാം. തെക്കേ ഇന്ത്യയിൽ നിന്നുള്ള ദുസ്തിക്കാരാണ് മത്സരത്തിൽ പങ്കെടുക്കുക.

കുട്ടികളുടെയും സ്ത്രീകളുടെയും ദസറ

കുട്ടികളുടെയും സ്ത്രീകളുടെയും ദസറ

സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി നടത്തുന്ന ആഘോഷമാണ്ഈ ദസറ. സെപ്റ്റംബർ 29 മുതൽ ഒക്ടോഹർ നാലുവരെ റെയിൽവേ സ്റ്റേഷനടുത്തുള്ള ജികെ ഗ്രൗണ്ട്സിൽ വെച്ചാണ് കുട്ടികളുടെയും സ്ത്രീകളുടെയും ദസറ നടക്കുക.

കർഷകരുടെ ദസറ

കർഷകരുടെ ദസറ

കർണ്ണാടക സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർക്കു മാത്രമായി ഒരുക്കിയിരിക്കുന്ന പ്രത്യേക ദസറയാണ് കർഷകരുടെ ദസറ. പരമ്പരാഗതമായ മത്സരങ്ങൾ ഇവിടെ അരങ്ങേറും. ഒക്ടോബർ 1 മുതൽ3 വരെ ജികെ ഗ്രൗണ്ട്സിലാണ് ഇത് നടക്കുക.

 ജംബൂ സവാരി

ജംബൂ സവാരി

ജംബൂ സവാരി അഥവാ മൈസൂർ ദസറ പ്രദക്ഷിണമാണ് ദസറ ആഘോഷത്തിൽ കണ്ടിരിക്കേണ്ട ചടങ്ങ്. മൈസൂർ നഗരത്തിൽ വിജയ ദശമി ദിനത്തിലാണ് ഇത് നടക്കുക. മൈസൂർ കൊട്ടാരത്തിൽ നിന്നും തുടങ്ങുന്ന ഈ ചടങ്ങിൽ ചാമുണ്ടേശ്വരിയുടെ വിഗ്രഹം സ്വർണ്ണത്തിൽ തീർത്ത സിംഹാസനത്തിൽ ആനപ്പുറത്ത് എഴുന്നള്ളിക്കുകയാണ് ചെയ്യുന്നത്. ദുർഗ്ഗാ ദേവിയുടെ ഭക്തിയുടെ പ്രതീകം കൂടിയാണ് ഈ പ്രദക്ഷിണം. മൈസൂർ രാജാവും ക്ഷണിക്കപ്പെട്ട പ്രത്യേക അതിഥികളും ഈ വിഗ്രഹത്തെ പ്രത്യേകമായി ആരാധിച്ചതിനു ശേഷമാണ് എഴുന്നള്ളിക്കുവാൻ കൊണ്ടുപോകുന്നത്. നൃത്തസംഘങ്ങൾ, മ്യൂസിക് ബാൻഡുകൾ, കുതിരകൾ, ഒട്ടകങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായിരിക്കും.

ഒരു ലക്ഷം ബൾബിലലങ്കരിച്ച കൊട്ടാരം

ഒരു ലക്ഷം ബൾബിലലങ്കരിച്ച കൊട്ടാരം

ദസറ കാലത്ത് മാത്രം ഒരു ലക്ഷത്തോളം ബള്‍ബുകളാണ് കൊട്ടാരം അലങ്കരിക്കുന്നത്. ദസറയുടെ പത്ത് ദിവസവും ഇത്രയും ബള്‍ബുകളാണ് കൊട്ടാരം ദീപാലങ്കൃതമാക്കുന്നതിനായി ഉപയോഗിക്കുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെ വൈകിട്ട് 7.00 മുതൽ 9.00 വരെയും ഒക്ടോബർ 19ന് രാത്രി 7.00 മുതൽ 10 മണി വരെയും കൊട്ടാരം ഈ വെളിച്ചത്തിൽ കാണാം.

PC:Abhishek Cumbakonam Desikan

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X