» »സ്വര്‍ണ്ണം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാലങ്കി മലനിരകളുടെ നിഗൂഢതകള്‍ അറിയുമോ

സ്വര്‍ണ്ണം ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കാലങ്കി മലനിരകളുടെ നിഗൂഢതകള്‍ അറിയുമോ

Posted By: Elizabath

മരണത്തെ ഇല്ലാതാക്കുന്ന ഔഷധങ്ങള്‍.. മലകള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന സ്വര്‍ണ്ണശേഖരങ്ങള്‍...കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്പം പാടുപെടുമെങ്കിലും സംഗതി സത്യമാണത്രെ. തമിഴ്‌നാട്ടിലെ സേലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കാലങ്കി മലനിരകളാണ് അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലം.
തമിഴ് സിദ്ധനായ ബോഗറുടെ ഗുരുനാഥനായ കാലങ്കിനാഥരുടെ പേരില്‍ അറിപ്പെടുന്ന കാലങ്കി മലനിരകളുടെ നിഗൂഢതകളിലേക്ക്...

കാലങ്കിനാഥര്‍

കാലങ്കിനാഥര്‍

തമിഴ്‌സിദ്ധന്‍മാരില്‍ പ്രധാനിയാണ് കഞ്ചമലൈ സിദ്ധര്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാലങ്കിനാഥര്‍.
ബോഗറുടെ ഗുരുനാഥനും ഇദ്ദേഹമാണ്.
തിരുമൂലരുടെ ശിഷ്യരില്‍ പ്രധാനികൂടിയാണ് ഇദ്ദേഹം.

കഞ്ചമലൈ

കഞ്ചമലൈ

കഞ്ചം എന്നാല്‍ തമിഴില്‍ സ്വര്‍ണ്ണം,ഇരുമ്പ് എന്നൊക്കെയാണ്.മലൈ എന്നാല്‍ മലയും. സേലത്തിനടുത്തുള്ള കഞ്ചമലൈയില്‍ സ്വര്‍ണ്ണത്തിന്റെ ധാരളം ശേഖരം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇവിടെ കാലങ്കിനാഥര്‍ താമസിച്ചിരുന്നതെന്നാണ് വിശ്വാസം.

PC: Thamizhpparithi Maari

എങ്ങനെ പോകാം

എങ്ങനെ പോകാം

സേലത്തു നിന്നും 16 കിലോമീറ്റര്‍ അകലെയായി ആണ് കാലങ്കിനാഥര്‍ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ കഞ്ചമലൈ സിദ്ധരെ ആദരിക്കുന്ന ഒരു ക്ഷേത്രവുമുണ്ട്.

PC: Thamizhpparithi Maari

കഞ്ചമലൈ സിദ്ധരെ ആരാധിക്കാം

കഞ്ചമലൈ സിദ്ധരെ ആരാധിക്കാം

കുട്ടികളില്ലാത്ത ദമ്പതിമാര്‍ ഇവിടെയെത്ത പ്രാര്‍ഥിച്ചാല്‍ കുട്ടികളുണ്ടാകുമെന്നാണ് വിശ്വാസം.

ചരിത്രത്തില്‍

ചരിത്രത്തില്‍

തമിഴിലെ വിവിധ പുരാതന ഗ്രന്ഥങ്ങളില്‍ കാലങ്കിനാഥര്‍ ഗുഹകളക്കുറിച്ചും ഇവിടുത്തെ കാര്യങ്ങളെപ്പറ്റിയും പറയുന്നുണ്ട്. ഗ്രന്ഥങ്ങളനുസരിച്ച് ഏകദേശം 1300 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിക്കപ്പെട്ടതാണിതെല്ലാമെന്നാണ് വിശ്വാസം.

PC: Thamizhpparithi Maari

കാലങ്കി നാഥര്‍ ഗുഹ

കാലങ്കി നാഥര്‍ ഗുഹ

കാലങ്കി നാഥര്‍ തപസ്സിനും ധ്യാനത്തിനുമായി ഉപയോഗിച്ചിരുന്ന ഗുഹയാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. ഈ മലനിരകളിലെ ഏറ്റവും വലിയ ഗുഹയും ഇതുതന്നെയാണ്.

ചൈനയില്‍ നിന്നാണോ കാലങ്കിനാഥ്?

ചൈനയില്‍ നിന്നാണോ കാലങ്കിനാഥ്?

ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ കുടുങ്ങിക്കിടക്കുന്ന ഒരിടം കൂടിയാണ് കാലങ്കിനാഥ് ഗുഹകള്‍. ചൈനീസ് സഞ്ചാരിയായിരുന്ന ലൊ ലൂന്‍ കീ എന്നൊരാള്‍ ഇവിടെ വന്ന് ധ്യാനിക്കുകയും പിന്നീട് യോഗി ആയിത്തീരുകയും ചെയ്തത്രെ. അദ്ദേഹമാണോ കാലങ്കിനാഥ് എന്ന സംശയം പല ചരിത്രകാരന്‍മാരും ഉന്നയിക്കുന്നുണ്ട്.

അസുഖങ്ങള്‍ ശമിപ്പിക്കാന്‍

അസുഖങ്ങള്‍ ശമിപ്പിക്കാന്‍

സിദ്ധന്‍മാരുടെ കാലത്ത് ഇവിടം ഒരു ലബോറട്ടറിക്ക സമാനമായ ഇടം ആയിരുന്നുവത്രെ. വിവധ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മ്മിക്കാന്‍ ഇവിടെ ധാരാളം പരീക്ഷണങ്ങല്‍ നടന്നിരുന്നുവത്രെ.

എത്തേണ്ട സമയം

എത്തേണ്ട സമയം

അമാവാസി നാളുകളിലും പൗര്‍ണ്ണമി നാളുകളിലുമാണ് ഇവിടെ പ്രത്യേക പൂജയും പ്രാര്‍ഥനകളും നടക്കാറുള്ളത്. അതിനാല്‍ ആ ദിവസങ്ങളില്‍ ഇവിടം സന്ദര്‍ശിക്കുന്നതാണ് നല്ലത്.

നല്ല ഊര്‍ജ്ജം ലഭിക്കാന്‍

നല്ല ഊര്‍ജ്ജം ലഭിക്കാന്‍

പൗര്‍ണ്ണമിയിലും അമാവാസിയിലും ഇവിടെ എത്തുന്ന ആളുകള്‍ രാത്രികാലം മുഴുവന്‍ ഇവിടെ ചെലവഴിക്കാറുണ്ട്. ഇതുവഴി പോസിറ്റീവ് എനര്‍ജി അവര്‍ക്ക് ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

സ്വര്‍ണ്ണത്തില്‍ മൂടിയ മല

സ്വര്‍ണ്ണത്തില്‍ മൂടിയ മല

സ്വര്‍ണ്ണത്തിന്റെയും ഇരുമ്പ് അയിരിന്റെയും വലിയ ശേഖരങ്ങള്‍ ഈ മലയില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചിദംബരം ക്ഷേത്രവുമായുള്ള ബന്ധം

ചിദംബരം ക്ഷേത്രവുമായുള്ള ബന്ധം

ചിദംബരം നടരാജ ക്ഷേത്ത്രിന്‍രെ മേല്‍ക്കൂര സ്വര്‍മ്ണത്തില്‍ നിര്‍മ്മിച്ചതാണല്ലോ.. ചോളരാജാവായിരുന്ന പാരന്തക ചോഴ തന്റെ ഭരണകാലത്ത് ഈ മലയില്‍ നിന്നും സ്വര്‍ണ്ണമെടുത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂരനിര്‍മ്മിച്ചു എന്നാണ് വിശ്വാസം.

അതിര്‍ത്തികള്‍

അതിര്‍ത്തികള്‍

ഒരു വശത്ത് വെള്ളയാങ്കിരി മലനിരകളും മറു വശത്ത്
സേലവുമാണ് കലിങ്കനാഥര്‍ മലനിരകള്‍ക്ക് കാവല്‍ നില്‍ക്കുന്നത്.

കനമണ്ഡല

കനമണ്ഡല

തമിഴിലെ കൊങ്മണ്ഡല സഗതം എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

സേലത്തു നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് കഞ്ചമലൈ സ്ഥിതി ചെയ്യുന്നത്. ദേശീയപാത 44 ഉം 421 ഉം ഇതുവഴിയാണ് കടന്നുപോകുന്നത്.

അടുത്തുള്ള സ്ഥലങ്ങള്‍

അടുത്തുള്ള സ്ഥലങ്ങള്‍

സിദ്ധ ക്ഷേത്രം,മുനിയപ്പന്‍ ക്ഷേത്രം,കഞ്ചമലൈ പെരുമാള്‍ ക്ഷേത്രം,ശിവക്ഷേത്രം, 1008 ശിവലിംഗ ക്ഷേത്രം തുടങ്ങിയവ കഞ്ചമലൈക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.

Read more about: caves tamil nadu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...