Search
  • Follow NativePlanet
Share
» »1063 പടികൾക്കു മുകളിലെ ക്ഷേത്രം...എത്തിയാൽ മരണം ഉറപ്പ്..

1063 പടികൾക്കു മുകളിലെ ക്ഷേത്രം...എത്തിയാൽ മരണം ഉറപ്പ്..

By Elizabath Joseph

നിഗൂഢതകളുടെ ഒരാവരണം എന്നും ക്ഷേത്രങ്ങൾക്കുണ്ട്. ചില ക്ഷേത്രങ്ങളിൽ നടക്കുന്ന കാര്യങ്ങൾ ഈ നിഗൂഢതകളെ ശരിവയ്ക്കുന്നതു കൂടിയാകുമ്പോൾ വിശ്വസിക്കാതെ ഒട്ടും തരമില്ല. എന്നാൽ ചിലപ്പോഴെൊക്ക ഇത് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും പ്രചരിക്കുന്ന കഥകളും അനുഭവങ്ങളും ഒക്കെ നമ്മളെ വിശ്വസിപ്പിക്കുവാൻ പ്രേരിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തിൽ ഒരു ക്ഷേത്രമുണ്ട്. സാധാരണ രീതിയിൽ ആളുകൾ നല്ല കാര്യങ്ങൾക്കു വേണ്ടി പ്രാർഥിക്കാനായി പോകുമ്പോൾ ഈ ക്ഷേത്രം തികച്ചും വ്യത്യസ്തമാണ്. ആയിരത്തിലധികം പടികൾ കയറി ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത് മരണമാണ്. ഇതറിഞ്ഞിട്ടും ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഒരു അപൂർവ്വ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ അറിയാം...

ശാരദാ ദേവി മെയ്ഹാർ ക്ഷേത്രം

ശാരദാ ദേവി മെയ്ഹാർ ക്ഷേത്രം

മധ്യപ്രദേശിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നായാണ് ശാരദാ ദേവി മെയ്ഹാർ ക്ഷേത്രം അറിയപ്പെടുന്നത്. മറ്റൊരിടത്തും കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിലുള്ള വിചിത്രമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഒരു കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. വർഷം തോറും ലക്ഷക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഈ ക്ഷേത്രത്തിൽ ഏറ്റവും അധികം വിശ്വാസികൾ എത്തുന്നത് നവരാത്രി കാലത്താണ്.

PC:LRBurdak

പേരുവന്ന വഴി

പേരുവന്ന വഴി

മാ എന്നും ഹർ എന്നുമുള്ള രണ്ട് വാക്കുകളിൽ നിന്നാണ് മാഹർ സ്ഥലത്തിനു ആ പേരു ലഭിക്കുന്നത്. മാ എന്നാൽ അമ്മ എന്നും ഹാർ എന്നാൽ ഹാരം അഥവാ മാല എന്നുമാണ് അർഥം. ഈ പേരു കിട്ടിയതിനു പിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ ശിവൻ സതീദേവിയുമൊത്ത് ചുറ്റിക്കറങ്ങുന്നതിനിടയിൽ ദേവിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാല നിലത്തു വീണുവത്രെ. അമമ്യയാ സതീദേവിയുടെ മാല വീണ സ്ഥലമാണ് മാഹർ എന്ന് അറിയപ്പെടുന്നത് എന്നാണ് വിശ്വാസം. പാർവ്വതി ദേവിയുടെ 51 ശക്തിപീഠങ്ങളിൽ ഒന്നുകൂടിയാണിത്.

1063 പടികൾക്കു മേലെ

1063 പടികൾക്കു മേലെ

മധ്യപ്രദേശിലെ സത്ന ജില്ലയിൽ ത്രികൂട കുന്നുകൾക്കു മുകളിലായി 1063 പടികൾ കയറിയാലാണ് ശാരദാ ക്ഷേത്രത്തിലെത്താൻ സാധിക്കുക. എത്ര ബുദ്ധിമുട്ടിയാണെങ്കിലും ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.ശാരീരിക പരിമികൾ ഉള്ളവർക്കും പ്രായമായവർക്കും വേണ്ടി എത്താച്ചേരാനായി പുതിയ റോപ് വേ സംവിധാനം ഇപ്പോഴിവിടയുണ്ട്.

1063 പടകൾ കയറിയാലാണ് ഈ ക്ഷേത്രത്തിൽ എത്താൻ സാധിക്കുക. എന്നാൽ ഇത്രയും ബുദ്ധിമുട്ടുകൾ താണ്ടി ഇവിടം എത്തുന്നവരെ കാത്തിരിക്കുന്നത് മരണമാണെന്നറിയാതെയാണ് ആയിരക്കണക്കിന് ആളുകൾ ഓരോ ദിവസവും ഇവിടെ എത്തുന്നത്.

PC:LRBurdak

ക്ഷേത്രത്തിലെത്തിയാൽ

ക്ഷേത്രത്തിലെത്തിയാൽ

ബാലഗണപതി, ബാലമുരുഗൾ, ശ്രീ ശങ്കരാചാര്യർ തുടങ്ങിയലർക്കെല്ലാമുള്ള ചെറിയ ക്ഷേത്രങ്ങൾ ഈ കുന്നിന്റെ മുകളിലുണ്ട്. ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠത്തിൽ എത്താൻ സാധിക്കാത്തവർക്ക് പകരം പോകാൻ പറ്റിയ ഒരു ക്ഷേത്രം കൂടിയാണിത്. ശൃംഗേരി മഠത്തിനു സമാനമായുള്ള പൂജകൾ ദിവസവും ഇവിടെയും നടക്കുന്നതിനാലാണ് അതിനു പകരമായി ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്.

ഇവിടുത്തെ ശാരജാ ദേവിയുടെ പ്രധാന വിഗ്രഹത്തിനരികെ 1500 ൽഅധികം വർഷം പഴക്കമുള്ള മറ്റൊരു വിഗ്രഹം കൂടി കാണാൻ സാധിക്കും. നർ സിംങ് ദേവൻറേതാണ് അതെന്നാണ് കണക്കാക്കുന്നത്. ഇതു കൂടാതെ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം ശിലാലിഖിതങ്ങളും ഉണ്ട്.

അൽഹായും ഉദാലും

അൽഹായും ഉദാലും

ഇവിടെ എത്തുന്നവർ ശാരദാ ദേവിയെ മാത്രമല്ല ആരാധിക്കുന്നത്. അൽഹാ എന്നും ഉദാൽ എന്നും പേരായ രണ്ടു പോരാളികൾ കൂടി ഈ ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗമാണ്. വീരൻമാരായ ഇവർ ചക്രവർത്തിയായിരുന്ന പൃഥ്വിരാജ് ചൗഹാനോട് വരെ ഏറ്റുമുട്ടിയിട്ടുണ്ട് എന്നാണ് വിശ്വാസം.ശാരദാ ദേവിയുടെ കടുത്ത ഭക്തരായിരുന്ന ഇവർ സഹോദരരായിരുന്നു. ഇതിൽ അൽഹായെ ദേവി 12 വർഷത്തെ മരണമില്ലാ വരം നല്കി അനുഗ്രഹിച്ചിരുന്നു എന്നും കഥകളുണ്ട്. അൽഹായുടെ പേരിൽ ക്ഷേത്രത്തിനടുത്ത് ഒരു കുളം വരെയുണ്ട്.

രണ്ടു മണി മുതൽ അഞ്ച് മണിവരെ ഇവിടം പ്രവേശിച്ചാൽ മരണം ഉറപ്പ്

രണ്ടു മണി മുതൽ അഞ്ച് മണിവരെ ഇവിടം പ്രവേശിച്ചാൽ മരണം ഉറപ്പ്

ക്ഷേത്രത്തെ സംബന്ധിച്ച് നിരവധി വിശ്വാസങ്ങളും നിഗൂഢതകളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതനുസരിച്ച് പുലർച്ചെ രണ്ടു മണിക്കും അഞ്ച് മണിക്കും ഇടയിൽ ഇവിടേക്കുള്ള പ്രവേശവ കവാടം അടച്ചിട്ടിരിക്കും. ആ സമയത്ത് ആരെങ്കിലും ക്ഷേത്രത്തിനുള്ളിൽ ഉണ്ടെങ്കിൽ അവർ മരണപ്പെടുമത്രെ. പോരാളികളായ അല്‍ഹായും ഉദാലും ക്ഷേത്രം സന്ദർശിക്കാനെത്തുന്നത് ഈ സമയത്താണത്രെ. ദിവസത്തിന്റെ ആരംഭത്തിൽ ദേവിയ ആദ്യം കാണുന്നത് തങ്ങളായിരിക്കണമെന്നും മറ്റാരെങ്കിലും ആ സമയത്ത് ക്ഷേത്രത്തിലുണ്ടെങ്കിൽ അവർക്ക് മരണമായിരിക്കും ഫലം എന്നുമാണ് വിശ്വാസം. അതുകൊണ്ട് അഞ്ച് മണിക്കു ശേഷം മാത്രമേ ഇവിടെ ആളുകളെ പ്രവേശിപ്പിക്കാറുള്ളൂ.

സ്വർണ്ണപ്പശുവും ക്ഷേത്രവും

സ്വർണ്ണപ്പശുവും ക്ഷേത്രവും

ക്ഷേത്രത്തിന്റെ ഉല്പത്തിയെക്കുറിച്ച് ഒരു കഥയുണ്ട്. . ഒരിക്കൽ പശുക്കളെ മേയിച്ചുകൊണ്ടിരുന്ന ഒരു ബാലൻ തന്റെ പശുക്കളുടെ കൂട്ടത്തിൽ ഒര സ്വർണ്ണപ്പശുവിനെ കാണാനിടയായി. തിരിച്ച് പോകാറായപ്പോഴേയ്ക്കും സ്വർണ്ണപ്പശു എവിടെയോ അപ്രത്യക്ഷമായി. പിറ്റേന്നും ഇതുതന്നെ ആവർത്തിച്ചു. തന്റെ പശുക്കളുടെ കൂടെ അതിനെ മേയിക്കുന്നതിനു സ്വർണ്ണപ്പശുവിന്റെ ഉടമസ്ഥനിൽ നിന്നും പണം വാങ്ങണമെന്ന് ബാലൻ തീരുമാനിക്കുകയും ചെയ്തു. പിറ്റേന്ന് പശുക്കളെ മേയിച്ചു കഴിഞ്ഞ് ഒരു സുഹൃത്തിന്റെ കൈവശം ഏൽപ്പിക്കുകയും ബാലൻ സ്വർണ്ണപ്പശുവിന്റെ പിന്നാലെ പോവുകയും ചെയ്തു. അങ്ങനെ പോയി പോയി ഒരു ഗുഹയിൽ കയറുകയും അവൻ കയറിയ പാടെ ഗുഹ അടയുകയുടം ചെയ്തു. മണിക്കൂറുകൾ കാത്തിരുന്നപ്പോൾ ഒരു വൃദ്ധ അവന്റെ അടുത്തെത്തുകയും അവൻ അവരോട് പശുവിന മേയിച്ചത് കൂലി ആവശ്യപ്പെടുകയും ചെയ്തു. തന്റെ കയ്യിൽ മറ്റൊന്നുമില്ല എന്നു പറഞ്ഞ് അവർ കുറേ ധാന്യം അവനു നല്കി. തിരിച്ച് ബാലൻ വീട്ടിലെത്തിയപ്പോഴേക്കും അതെല്ലാം വിലപിടിപ്പുള്ള കല്ലുകളായി മാറിയിരുന്നു. തനിക്ക് അതുകൊണ്ട് ഒരുപകാരവും ഇല്ലെന്ന് മനസ്സിലായ അവർ അതെല്ലാം രാജാവിനെ ഏൽപ്പിക്കുകയും സംഭവിച്ച കാര്യങ്ങൾ പറയുകയും ചെയ്തു. അന്ന രാത്രിയിൽ രാജാവ് ആ വൃദ്ധയെ സ്വപ്നം കാണുകയും അവർ രാജാവിനോട് താൻ സതീ ദേവിയാണെന്നും ആ ഗുഹ ഇരിക്കുന്ന സ്ഥലം വിശുദ്ധമാണെന്നും അവിടെ ക്ഷേത്രം പണിയണമെന്നും ആവശ്യപ്പെട്ടു. അങ്ങനെയാണത്രെ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടത് എന്നാണ് വിശ്വാസം.

Read more about: temples mystery madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more