01 ഐതിഹ്യം
പണ്ഡവന്മാരില്‍ ഒരാളായ ഭീമസേനന്‍ ആണ് ഈ തടാകം നിര്‍മ്മിച്ചതെന്നാണ് വിശ്വസം. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭീമന്‍ ഇവിടെ കൈമുട്ടുകൊണ്ട് ഒരു കുഴി കുഴിച്ചു. അതാണ് പ്രഷാര്‍ തടാകം എന്നാണ് വിശ്വാസം
Photo Courtesy: Ashish Gupta
02. കമ്രു താഴ്വര
ഭീമന്റെ കൈമുട്ടിന്റെ ആകൃതിയാണ് ഈ തടാകത്തിന് എന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഭീമസേനനോടൊപ്പം യാത്ര ചെയ്തിരുന്ന കമ്രുനാഗ് ദേവന് വേണ്ടിയാണ് ഈ തടാകം നിര്‍മ്മിച്ചത്. അതിനാല്‍ കമ്രുനാഗാഗ് തടാകമെന്നും ഈ തടാകം അറിയപ്പെടുന്നുണ്ട്. ഈ തടാകം സ്ഥിതി ചെയ്യുന്ന സ്ഥലം കമ്രുനാഗ് താഴ്വര എന്നാണ് അറിയപ്പെടുന്നത്.
Photo Courtesy: Anshuman Singh05
03. തടാകത്തിന്റെ ആഴം
പ്രഷാര്‍ തടാകത്തിന്റെ ആഴം സംബന്ധിച്ച് ഇക്കാലത്തും ആര്‍ക്കും തന്നെ വലിയ അറിവില്ല. വലിയ ഒരു ചുഴലിക്കാറ്റില്‍ ഒരു വന്‍ വൃക്ഷം ഈ തടാകത്തിലേക്ക് താഴ്ന്നു പോയി. അതിന്റെ ശിഖരങ്ങള്‍ തടാകത്തിന്റെ മുകളില്‍ നിന്ന് കാണാനെ കഴിയുമായിരുന്നില്ലന്നാണ് ആളുകള്‍ പറയുന്നത്.
Photo Courtesy: Wikimapia.org
04. പ്രഷാര്‍ ട്രെക്കിംഗ്
ഈ പ്രദേശത്തെ ഏറ്റവും പ്രശസ്തമായ ട്രെക്ക് റൂട്ട് ആണ് പ്രഷാര്‍ തടാക ട്രെക്ക്. ബാഗി ഗ്രാമത്തില്‍ നിന്നാണ് ഇവിടേയ്ക്കുള്ള ട്രെക്ക് ആരംഭിക്കുന്നത്. ധൗല്‍ധാര്‍ മലനിരകളിലെ മലഞ്ചെരുവുകളും വനങ്ങളും കടന്ന് വേണം ഇവിടെ എത്തിച്ചേരാന്‍.
Photo Courtesy: Manojkhurana
05. ട്രെക്കിംഗിലെ കാഴ്ചകള്‍
പിര്‍ പാന്‍ജാല്‍, കിന്നൗര്‍ കൊടുമുടി, തുടങ്ങിയ കൊടുമുടികള്‍ ഈ ട്രെക്കിംഗിനിടെ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും. സുന്ദരമായ പ്രഷാര്‍ തടാകവും അതിന് സമീപത്തുള്ള പഗോഡ ആകൃതിയിലുള്ള ക്ഷേത്രവുമാണ് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നത്.
Photo Courtesy: Tandon.arnav21
06. പോകാന്‍ പറ്റിയ സമയം
മഞ്ഞുകാലത്ത് ട്രെക്ക് റൂട്ട് അടയ്ക്കപ്പെടും. കാരണം വഴിമുഴുവന്‍ മഞ്ഞ് നിറഞ്ഞിട്ടുണ്ടാകും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാവുന്നതാണ്.
Photo Courtesy: Ritpr9
07. എത്തിച്ചേരാന്‍
റോഡ് മാര്‍ഗമൊ ട്രെക്കിംഗിലൂടെയൊ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിച്ചേരാം. മാണ്ഢിയില്‍ നിന്ന് ഒരു ബസ് ഇവിടേയ്ക്ക് പുറപ്പെടുന്നുണ്ട്. തടാകത്തിന്റെ ഏകദേശം അരികില്‍ വരെ ബസ് എത്തിച്ചേരുന്നുണ്ട്. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടക്കണം പ്രഷാര്‍ തടാകത്തിന് സമീപത്ത് എത്തിച്ചേരാന്‍. ഡല്‍ഹിയില്‍ നിന്ന് 430 കിലോമീറ്റര്‍ അകലെയാണ് മാണ്ഢി.
Photo Courtesy: Ermanon