Search
  • Follow NativePlanet
Share
» »ആളുകള്‍ കയറുവാന്‍ ഭയക്കുന്ന യമരാജ ക്ഷേത്രം..ഭജിച്ചാല്‍ മൃത്യു ഭയം ഇല്ലാതാകും! ഹിമാചലിലെ വിചിത്രവിശ്വാസങ്ങള്‍

ആളുകള്‍ കയറുവാന്‍ ഭയക്കുന്ന യമരാജ ക്ഷേത്രം..ഭജിച്ചാല്‍ മൃത്യു ഭയം ഇല്ലാതാകും! ഹിമാചലിലെ വിചിത്രവിശ്വാസങ്ങള്‍

യമരാജ് ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

എണ്ണമറ്റ ക്ഷേത്രങ്ങളാലും അതിന്റെ വിശ്വാസങ്ങളാലും സമ്പന്നമായ നാടാണ് ഹിമാചല്‍ പ്രദേശ്. എന്നാല്‍ സ്ഥിരം ഹിമാചല്‍ കാഴ്ചകളായ മഞ്ഞുവീഴ്ചയും പര്‍വ്വതങ്ങളും കുന്നുകളും എല്ലാം മാറ്റിനിര്‍ത്തി ഒരു ദിവസം കണ്ടെത്തിയാല്‍ മാത്രമേ ഇവിടുത്തെ വ്യത്യസ്തമായ ഇത്തരം ഇടങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുവാന്‍ സാധിക്കൂ. പുരാതന വിശ്വാസങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ക്ഷേത്രങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മഹാഭാരതത്തിലും മറ്റും പരാമര്‍ശിക്കപ്പെട്ടിട്ടുള്ള നിരവധി സംഭവങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. ബിജ്‌ലി മഹാദേവ ക്ഷേത്രവും പരാശര്‍ തടാകലുമെല്ലാം ഇത്തരത്തിലുള്ളവയാണ്. ഈ വിശ്വാസങ്ങളോട് ചേര്‍ത്തു നിര്‍ത്തുവാന്‍ പറ്റിയ മറ്റൊരു ക്ഷേത്രമാണ് ഭർമൗറിലെ യമരാജ് ക്ഷേത്രം. വിശ്വാസങ്ങളേക്കാള്‍ ചില നിഗൂഢതകളാണ് വിശ്വാസികളെ ക്ഷേത്രത്തിനു മുന്നില്‍വരെ എത്തിക്കുന്നത്. യമരാജ് ക്ഷേത്രത്തെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം...

യമരാജന്‍

യമരാജന്‍

യമരാജനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ വളരെ അപൂര്‍വ്വമാണ് നമ്മുടെ നാട്ടില്‍. എന്നാല്‍ ഇവിടെ ഹിമാചല്‍ പ്രദേശില്‍ ഇത്തരത്തിലൊരു ക്ഷേത്രമുണ്ടെങ്കിലും അതിനെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങള്‍ വളരെ വിചിത്രമെന്നു തോന്നിപ്പിക്കുന്നവയാണ്. ഹൈന്ദവ വിശ്വാസം അനുസരിച്ച് മരണത്തിന്റെ ദേവനാണ് യമരാജന്‍. ഒരാള്‍ മരിച്ചു കഴിയുമ്പോള്‍ അയാളുടെ ആത്മാവ് യമരാജന്റെ സന്നിധിയിലെത്തുമെന്നും അയാള്‍ ജീവിച്ചിരുന്നപ്പോള്‍ ചെയ്ത കൃത്യങ്ങള്‍ക്കനുസരിച്ച് ആത്മാവിനെ വിധിക്കുമെന്നും അതനുസരിച്ച് അതിനെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ അയക്കുമെന്നുമാണ് വിശ്വാസം.

PC:E. A. Rodrigues

ഭർമൗറിലെ യമരാജ് ക്ഷേത്രം

ഭർമൗറിലെ യമരാജ് ക്ഷേത്രം

ഹിമാചല്‍ പ്രദേശിലെ ഭർമൗറില്‍ സ്ഥിതി ചെയ്യുന്ന യമരാജ് ക്ഷേത്രം നിഗൂഢമായ വിശ്വാസങ്ങളാല്‍ സമ്പന്നമായ സ്ഥലമാണ്. യമരാജനും അദ്ദേഹത്തിന്റെ സഹായിയ ചിത്രഗുപ്തുമായി രണ്ടു മുറികള്‍ ഇവിടെയുണ്ട്.. ഇതു തന്നെയാണ് ഇവിടേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്നത്.

PC:Ashim D'Silva

ക്ഷേത്രത്തിനുള്ളില്‍

ക്ഷേത്രത്തിനുള്ളില്‍

ക്ഷേത്രത്തിനുള്ളില്‍ ശൂന്യമായ ഒരു മുറി കാണാം. ഇവിടെ യമരാജന്‍റെ കൂടെയുള്ള ചിത്രഗുപ്തനാണ് ഉള്ളതെന്നും ഓരോ മനുഷ്യരും ചെയ്ത നന്മയുടെയും തിന്മയുടെയും കണക്ക് ഇദ്ദേഹത്തിന്‍ കയ്യില്‍ സൂക്ഷിച്ചിരിക്കുന്നു എന്നുമാണ് വിശ്വാസിക്കപ്പെടുന്നത്. ഇതിനു നേരേ മുന്നിലായി മറ്റൊരു മുറിയുണ്ടെന്നും അത് യമരാജന്റെ കോടതിയാണെന്നും വിശ്വസിക്കപ്പെടുന്നു. യമരാജന്‍ ഇന്നും ഇവിടെ വസിക്കുന്നുണ്ടെന്നാണ് പ്രാദേശിക വിശ്വാസം എന്നതിനാല്‍ ആളുകള്‍ ക്ഷേത്രത്തിനുള്ളിലേക്ക് കടക്കുവാന്‍ ധൈര്യപ്പെടാറില്ല. പകരം പുറത്തു നിന്നുതന്നെ പ്രാര്‍ത്ഥിച്ചു മടങ്ങുകയാണ് പതിവ്.

PC:commons.wikimedia

ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!ഭീമന്‍ സൃഷ്ടിച്ച, ആഴമളക്കുവാന്‍ കഴിയാത്ത വിശുദ്ധ തടാകം, ഹിമാചലിന്‍റെ സമ്മാനം!!

നാലു കവാടങ്ങള്‍

നാലു കവാടങ്ങള്‍

വിശ്വാസങ്ങളനുസരിച്ച് ഏതൊരു ജീവിയും മരിക്കുമ്പോൾ അതിന്റെ ആത്മാവ് ആദ്യം എത്തുന്നത് ചിത്രഗുപ്തന്റെ മുമ്പാകെയാണ്. ആത്മാവിന്റെ പ്രവർത്തനങ്ങളുടെ മുഴുവൻ വിവരണവും ചിത്രഗുപ്ത അവലോകനം ചെയ്യുകയും തുടർന്ന് ആത്മാവിനെ യമരാജന്റെ കോടതിയിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. , അവിടെ യമരാജന്‍ പ്രവര്‍ത്തികള്‍ക്കനുസരിച്ച് ആത്മാവിന് വിധി നൽകുന്നു. ഈ ക്ഷേത്രത്തിന്റെ നാല് ചുവരുകളിലും സ്വർണ്ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവകൊണ്ട് നിർമ്മിച്ച നാല് അദൃശ്യ കവാടങ്ങളുണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. യമരാജന്റെ തീരുമാനം പ്രാവർത്തികമാക്കുന്നതിലൂടെ, ആത്മാവ് ഈ വാതിലിലൂടെ സ്വർഗത്തിലേക്കോ നരകത്തിലേക്കോ കൊണ്ടുപോകുന്നു. യമരാജ ദർബാറിൽ ഈ നാല് കവാടങ്ങൾ നാല് ദിശകളിലായി സ്ഥിതി ചെയ്യുന്നതിനെക്കുറിച്ചുള്ള പരാമർശം ഗരുഡപുരാണത്തിലും കാണാം.
ഇവിടെ വന്ന് യമരാജനെ ഭജിക്കുന്നയാൾക്ക് അകാല മൃത്യു ഭയം ഇല്ലാതാകുമെന്നാണ് പഴമൊഴി.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഭർമൗര്‍ എന്ന സ്ഥലത്തായാണ് യമരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചമ്പയില്‍ നിന്നും 60 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം. ചമ്പയിൽ നിന്ന് ഭർമൗറിലേക്ക് ടാക്സി, ബസ് സൗകര്യങ്ങൾ ലഭ്യമാണ്. ഭർമൗറിൽ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം 203 കിലോമീറ്റർ അകലെയുള്ള കാൻഗ്രയിലാണ്. . അടുത്തുള്ള റെയിൽവേ സ്റ്റേഷൻ 180 കിലോമീറ്റർ അകലെയുള്ള പത്താൻകോട്ടിലാണുള്ളത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും എയര്‍പോര്‍ട്ടില്‍ നിന്നും ഭൗര്‍മറിലേക്ക് ബസ്, ടാക്സി സര്‍വീസുകള്‍ ലഭ്യമാണ്.

ചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരംചിത്രഗുപ്ത ക്ഷേത്രവും സ്വര്‍ഗ്ഗം ലഭിക്കുന്ന ഇടവും! ഇത് കാഞ്ചീപുരം

ഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവുംഇടിമിന്നല്‍ തേടിയെത്തുന്ന ശിവലിംഗവും കുന്നിന്‍മുകളിലെ ക്ഷേത്രവും

Read more about: temple mystery himachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X