Search
  • Follow NativePlanet
Share
» »ദസറക്കാലത്ത് മൈസൂരില്‍ നിന്ന് 13 പ്രത്യേക വിനോദസഞ്ചാര പാക്കേജുമായി കെഎസ്ടിഡിസി, തു‌ടങ്ങുന്നത് 440 രൂപ മുതല്

ദസറക്കാലത്ത് മൈസൂരില്‍ നിന്ന് 13 പ്രത്യേക വിനോദസഞ്ചാര പാക്കേജുമായി കെഎസ്ടിഡിസി, തു‌ടങ്ങുന്നത് 440 രൂപ മുതല്

ദസറ കാലയളവില്‍ മൈസൂരില്‍ നിന്നും 13 ‌ടൂറിസം സര്‍ക്യൂട്ടുകളില്‍ യാത്രയൊരുക്കി കര്‍ണ്ണാടക

മൈസൂര്‍ ദസറ ആഘോഷങ്ങളു‌ടെ സമയമാണ്. ലോകമെമ്പാ‌ടും നിന്ന് സഞ്ചാരികള്‍ മൈസൂരിലെത്തുന്ന സമയം. നഗരത്തെയും അതൊളിപ്പിച്ച കാഴ്ചകളെയും കണ്ടുതീര്‍ക്കുവാന്‍ ഇതിലും മികച്ച ഒരു നേരം വേറെയില്ല. എന്നാല്‍ ഇത്തവണത്തെ യാത്ര നമുക്ക് കുറച്ച് വ്യത്യസ്തമാക്കിയാലോ... നേരമിരുളുവോളം ദസറക്കാഴ്ചകള്‍ കണ്ടി‌ട്ട് പെട്ടന്നു തിരികെ പോകാതെ, ഒന്നോ രണ്ടോ ദിവസം കൂടി ചിലവഴിച്ച് ജോഗ് വെള്ളച്ചാട്ടമോ ഊട്ടിയോ അല്ലെങ്കില്‍ ശ്രാവണബെലഗോളയോ ഹിമവദ് ഗോപാലസ്വാമി ക്ഷേത്രമോ
കണ്ട് പോയാലോ... ഇങ്ങനെ ഒരു പ്ലാനുള്ളവര്‍ക്ക് മികച്ച ചില യാത്രാ സര്‍ക്യൂട്ടുകളുമായി കര്‍ണ്ണാടക സ്റ്റേറ്റ് ‌ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ വന്നിരിക്കുകയാണ്.

ദസറ സ്പെഷ്യല്‍ ടൂറിസം പാക്കേജ്

ദസറ സ്പെഷ്യല്‍ ടൂറിസം പാക്കേജ്

ദസറ ആഘോഷങ്ങള്‍ക്കായി മൈസൂരില്‍ എത്തുന്ന സഞ്ചാരികളെ ലക്ഷ്യം വെച്ചാണ് കര്‍ണ്ണാടക സ്റ്റേറ്റ് ‌ടൂറിസം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ദസറ സ്പെഷ്യല്‍ ടൂറിസം പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്. മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, കുടക്, ഉത്തര കന്നഡ, ഊട്ടി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് ന‌ടത്തുക.

PC:Ashwin Kumar

എസി ബസില്‍ പോകാം

എസി ബസില്‍ പോകാം

മൈസൂരുവിലെ ജെ.എൽ.ബി. റോഡിലുള്ള കെഎസ്ടിഡിസി ഓഫീസിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്. എസി ബസുകളിലാണ് യാത്ര ലഭ്യമാക്കിയിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റങ്ങള്‍ വരും. ബസ് ടിക്കറ്റും താമസവുമാണ് യാത്രാ നിരക്കില്‍ ഉള്‍പ്പെടുക്കിയിരിക്കുന്നത്. യാത്രയിലെ ഭക്ഷണം, വിവിധ ഇ‌ടങ്ങളിലേക്കുള്ള പ്രവേശന നിരക്കുകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് സന്ദര്‍ശകര്‍ പണം മുടക്കേണ്ടി വരും.

PC:Ameya Gupta

മൈസൂര്‍ കാണാം 440 രൂപയ്ക്ക്

മൈസൂര്‍ കാണാം 440 രൂപയ്ക്ക്

ടൂറിസം സര്‍ക്യൂട്ടിലെ ഏറ്റവും ചിലവ് കുറ‍ഞ്ഞ യാത്ര മൈസൂര്‍ ടൂറിസം സര്‍ക്യൂട്ട് തന്നെയാണ്.
മൈസൂരു കൊട്ടാരം, ജഗൻമോഹൻ കൊട്ടാരം, മൃഗശാല, ചാമുണ്ഡിമല, സെയ്ന്റ് ഫിലോമിന പള്ളി, ശ്രീരംഗപട്ടണം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന ഒരുദിവസത്തെ പാക്കേജിന് ഒരാള്‍ക്ക് 440 രൂപയാണ് നിരക്ക്.

13 സര്‍ക്യൂട്ടുകള്‍

13 സര്‍ക്യൂട്ടുകള്‍

* മൈസൂരു കൊട്ടാരം, ജഗൻമോഹൻ കൊട്ടാരം, മൃഗശാല, ചാമുണ്ഡിമല, സെയ്ന്റ് ഫിലോമിന പള്ളി, ശ്രീരംഗപട്ടണ-ഒരുദിവസം- 440 രൂപ
* സോമനാഥപുര, തലക്കാട്, മുഡുകുത്തോറ ബെട്ട, ശിവനസമുദ്ര വെള്ളച്ചാട്ടം- ഒരുദിവസം- 550 രൂപ

* ബേലൂർ, ഹാലെബീഡ്, ശ്രാവണബെലഗോള- ഒരുദിവസം- 1,089 രൂപ
* ബെലക്കുപ്പ, സുവർണക്ഷേത്രം, കാവേരി നിസർഗധാമ, രാജാസ് സീറ്റ്, അബെ വെള്ളച്ചാട്ടം, ദുബാരെ ആന ക്യാമ്പ്- ഒരുദിവസം- 979 രൂപ
* മേലുകോട്ട, യെദിയുർ, ആദിചുൻചനഗിരി മഠം- ഒരുദിവസം- 660 രൂപ


* നഞ്ചൻകോട്, ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം, ബിലിഗിരി രംഗനാഥ ബെട്ട- ഒരുദിവസം- 728 രൂപ
* നഞ്ചൻകോട്, ബിലിഗിരി രംഗനാഥ ബെട്ട, മാലെ മഹാദേശ്വര ബെട്ട- ഒരുദിവസം- 795 രൂപ
* ബെലക്കുപ്പ, കാവേരി നിസർഗധാമ, അബെ വെള്ളച്ചാട്ടം, രാജാസ് സീറ്റ്, ഭാഗമണ്ഡല, തലക്കാവേരി, ദുബാരെ ആന ക്യാമ്പ്- രണ്ടുദിവസം- 2,860 രൂപ
* ഊട്ടി, ഊട്ടി തടാകം, ബൊട്ടാണിക്കൽ ഗാർഡൻ, ദൊഡ്ഡബെട്ട- രണ്ടുദിവസം- 2,750 രൂപ

* ജോഗ് വെള്ളച്ചാട്ടം, സിഗൻധൂരു ചൗദേശ്വരി ക്ഷേത്രം- മൂന്നുദിവസം- 2,145 രൂപ
* നഞ്ചൻകോട്, ഊട്ടി, കൂനൂർ, കൊടൈക്കനാൽ- നാലുദിവസം- 5,075 രൂപ
* തുംഗഭദ്ര അണക്കെട്ട്, ഹംപി, മന്ത്രാലയ- നാലുദിവസം-4,382 രൂപ
* ജോഗ് വെള്ളച്ചാട്ടം, ഗോവ, ഗോകർണ- അഞ്ചുദിവസം- 6,350 രൂപ

ഓഫ്ലൈന്‍ ആയി ബുക്ക് ചെയ്യാം

ഓഫ്ലൈന്‍ ആയി ബുക്ക് ചെയ്യാം

ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സൗകര്യമുണ്ട്. സര്‍വീസുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ മുന്‍കൂര്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ട്. യാത്രകള്‍ സെപ്റ്റംബര്‍ 5 മുതല്‍ തുടങ്ങും. മൈസൂരു കെഎസ്ടിഡിസി. ഓഫീസ് ((മയൂര ഹൊയ്‌സാല ഹോട്ടൽ)), മൈസൂരു കെഎസ്ആർടിസി. ബസ്‌സ്റ്റാൻഡ്, യെശ്വന്ത്പുർ സെൻട്രൽ കെഎസ്ആർടിസി. ഓഫീസ്, ബെംഗളൂരു മജസ്റ്റിക്ക് ബസ് ടെർമിനൽ എന്നിവി‌ടങ്ങളില്‍ നിന്നും ‌ടിക്കറ്റ് ഓഫ്ലൈന്‍ ആയി ബുക്ക് ചെയ്യാം

PC:ed Ahmad

ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം

ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം

കെഎസ്ടിഡിസി https://www.kstdc.co/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഓൺലൈൻ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഇതുകൂടാതെ, റെഡ് ബസ് പോർട്ടൽ, കെഎസ്ആർടിസി അവതാർ എന്നിവയിൽ നിന്നും അംഗീകൃത ടൂർ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. കെഎസ്ടിഡിസി സൈറ്റില്‍ നിന്നും 'Tour packages from Mysuru' ('മൈസൂരുവിൽ നിന്നുള്ള ടൂർ പാക്കേജുകൾ))എന്ന വിഭാഗത്തിനു കീഴിൽ തിരഞ്ഞെടുക്കാൻ നിരവധി ടിക്കറ്റ് ബുക്കിംഗും ലക്ഷ്യസ്ഥാനം കേന്ദ്രീകരിച്ചുള്ള ടൂർ ഓപ്ഷനുകളും ഉണ്ട്.

യാത്ര തു‌ടങ്ങുന്നത്

യാത്ര തു‌ടങ്ങുന്നത്

എല്ലാ ബസുകളും ജെഎൽബി റോഡിലെ (മയൂര ഹൊയ്‌സാല ഹോട്ടൽ) കെഎസ്‌ടിഡിസി ഓഫീസിൽ നിന്ന് പുറപ്പെടും. അഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവർക്കും നിരക്കുകൾ ബാധകമായിരിക്കും.ദസറയ്ക്ക് മാത്രമാണ് ഈ പാക്കേജുകൾ അവതരിപ്പിക്കുന്നത്.

PC:Raghavendra Prasad

മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!മഹിഷാസുരന്റെ മൈസൂരും 750 കിലോയുള്ള ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും...വിചിത്രം ഈ ദസറ!!

ബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാംബാംഗ്ലൂരില്‍ നിന്നും കെഎസ്ആര്‍ടിസിയില്‍ ജോഗ് വെള്ളച്ചാട്ടം കാണാന്‍ പോകാം... പോക്കറ്റ് കാലിയാകാതെ പോയി വരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X