» »ചിരഞ്ജീവികള്‍ ഉണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ... ഇതാ ചിരഞ്ജീവികള്‍ വസിക്കും അത്ഭുത കാട്

ചിരഞ്ജീവികള്‍ ഉണ്ടോ എന്ന് ചോദിക്കാന്‍ വരട്ടെ... ഇതാ ചിരഞ്ജീവികള്‍ വസിക്കും അത്ഭുത കാട്

Written By: Elizabath

കാടുകള്‍ കഥപറഞ്ഞാല്‍ എങ്ങനെയുണ്ടാകും. നിഗൂഢതകള്‍ ഒളിപ്പിക്കാത്ത കാടുകള്‍ ഇല്ലയെന്നുതന്നെ പറയാം. അത്തരത്തില്‍ വിശ്വസിക്കാന്‍ ബുദ്ധുമുട്ടുള്ള, എന്നാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റാത്ത കഥകള്‍ നിറഞ്ഞ ഒരിടം.
ഹിന്ദു പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി വസിക്കുന്ന, അപൂര്‍വ്വമായ ഉറുമ്പുകളും ചിലന്തികളും അധിവസിക്കുന്ന ഒരു കാട്. ഇവിടുത്തെ രഹസ്യങ്ങള്‍ ഷൂട്ട് ചെയ്യാനെത്തിയവര്‍ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്നു പറയുമ്പോള്‍ ഒരു ഭയം തോന്നുന്നില്ലേ..
ആന്ധ്രാപ്രദേശിലെ നല്ലമല കാടുകളുടെ നിഗൂഢതകളിലേക്ക്...

ലോകത്തിന്റെ ഭാവികാലം മുന്‍കൂട്ടി പറയുന്ന ക്ഷേത്രം

നല്ലമലയോ അത്ഭുത മലയോ...

നല്ലമലയോ അത്ഭുത മലയോ...

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമായ കുന്നുകളാണ് നല്ലമല കാടുകള്‍.
ആയിരത്തി ഒരുന്നൂറ് മീറ്റര്‍ വരെ ഉയരമുള്ള ഈ മല പല മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും പ്രഭവ കേന്ദ്രമാണ്. ലോകത്തിലെ തന്നെ പ്രായംചെന്ന ശിലകളാണ് ഇവിടെയുള്ളത്.

ചിരഞ്ജീവി വസിക്കുമിടം

ചിരഞ്ജീവി വസിക്കുമിടം

ഹിന്ദു പുരാണത്തിലെ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് ചിരഞ്ജീവിയായി ഇവിടെ നല്ലനല കാടിനുള്ളില്‍ വസിക്കുന്നുണ്ടെന്ന് ഒരു വിശ്വാസമുണ്ട്. അഞ്ച് ചിരചിരഞ്ജീവികളില്‍ ഒരാളായ അശ്വത്ഥാമാവിന്റെ പേരില്‍ ഭാരതത്തില്‍ ഒരു ക്ഷേത്രം മാത്രമേയുള്ളു. അതിപുരാതനമായ ഇത് നല്ലമല കാടുകള്‍ക്കുള്ളിലാണത്രെ.

തീര്‍ഥ

തീര്‍ഥ

നല്ലമല കാടുകള്‍ക്കുള്ളില്‍ ശിവന്റെ 12 ക്ഷേത്രങ്ങളാണുള്ളത്. വ്യത്യസ്ത ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങള്‍ തീര്‍ഥ എന്നപേരിലാണ് അറിയപ്പെടുന്നത്.

രഹസ്യപൂജകള്‍

രഹസ്യപൂജകള്‍

അഘോരകള്‍ ഉള്‍പ്പെടെ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള സന്യാസികള്‍ നല്ലമല കാടുകളിലെത്തി രഹസ്യപൂജകളും ആചാരങ്ങളും ഇവിടെവെച്ച് നടത്താറുണ്ടെന്ന് പറയപ്പെടുന്നു. ശിവലിംഗങ്ങളും വിഗ്രഹങ്ങളും പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും ഇവിടെ കാണാന്‍ സാധിക്കും.

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും കുളങ്ങളും

പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും കുളങ്ങളും

നല്ലമലയുടെ ഉള്‍ക്കാടുകളിലേക്ക് ഇറങ്ങുമ്പോള്‍ മറ്റൊരു ലോകത്തെത്തിയ പ്രതീതിയാണ്. അവിടവിടെയായി പൊട്ടിപ്പൊളിഞ്ഞ ക്ഷേത്രങ്ങളും കുളങ്ങളും ഗുഹകളും ഒക്കെ പേടിപ്പിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കും.

മരണത്തിന്റെ കാട്

മരണത്തിന്റെ കാട്

മരണത്തിന്റെ കാട് എന്നൊരു വിളിപ്പേരു കൂടിയുണ്ട് നല്ലമല കാടുകള്‍ക്ക്. കാടിന്റെ നിഗൂഢതകളെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും പഠിക്കാനായി എത്തിയ വിദേശത്തു നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെവെച്ച് മരണപ്പെട്ടിട്ടുണ്ടത്രെ. ഇവിടെ ഡോക്യുമെന്ററി എടുക്കാനായി എത്തിയവരും ജീവനോടെ പുറത്തെത്തിയിട്ടില്ല എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാം ഈ കാടിനെ ചുറ്റിപ്പറ്റിയുള്ള കഥകളുടെയും വിശ്വാസങ്ങളുടെയും ആഴം.

അപൂര്‍വ ജീവജാലങ്ങള്‍

അപൂര്‍വ ജീവജാലങ്ങള്‍

നിരവധി അപൂര്‍വ്വ ജീവികളുടെ വാസ സ്ഥലമാണ് നല്ലമല കാടുകള്‍. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത വിവിധയിനം ഉരഗജീവികളും പ്രാണികളും ഇവിടെയുണ്ട്.

17-ാം നൂറ്റാണ്ടിലെ ചിലന്തി

17-ാം നൂറ്റാണ്ടിലെ ചിലന്തി

ഈ അടുത്ത കാലത്ത് ശാസ്ത്രജ്ഞര്‍ ഇവിടെനിന്നും അപൂര്‍വ്വമായ ഒരു ചിലന്തിയെ കണ്ടെത്തിയിരുന്നു. 17-ാം നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ചുവെന്നു കരുതിയിരുന്ന പീകോക്ക് സ്‌പൈഡര്‍ എന്ന വിഷച്ചിലന്തിയെയാണ് കണ്ടെത്തിയത്.

PC: WIKIPEDIA

സുവോളജിക്കല്‍ പാര്‍ക്ക്

സുവോളജിക്കല്‍ പാര്‍ക്ക്

നല്ലമല കാടുകള്‍ക്കുള്ളിലെ ജൈവവൈവിധ്യത്തെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിന്‍രെ ഭാഗമായി ഇവിടെയൊരു സുവോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുണ്ട്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ ടൂറസം രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാകും.

ഇരുപതിനായിരം അടി കട്ടിയുള്ള ശിലകള്‍

ഇരുപതിനായിരം അടി കട്ടിയുള്ള ശിലകള്‍

ഏകദേശം 20,000 അടി വരെ കനമുള്ള ശിലാശ്രേണിയായ കുഡപ്പ ശിലാവ്യൂഹത്തിന്റെ ഭാഗമാണ് നല്ലമലയിലെ പാറകള്‍,
ഇവിടെയുള്ള പാറകളില്‍ ഭൂരുഭാഗവും ക്വാര്‍ട്ട്‌സൈറ്റുകളാണ. ലോകത്തിലെ തന്നെ പ്രായം ചെന്ന ശിലകളായ ഇവ കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പുനടന്ന അഗ്‌നിപര്‍വ്വത സ്‌ഫോടനം വഴിയാണ് രൂപപ്പെട്ടത്.

എവിടെയാണീ അത്ഭുതമല

എവിടെയാണീ അത്ഭുതമല

ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍, പ്രകാശം, കഡപ്പ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന പൂര്‍വ്വഘട്ടത്തിന്റെ ഭാഗമാണ് നല്ലമല. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തിന് സമാന്തരമായ രീതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിന്റെ ഒരറ്റം അവസാനിക്കുന്നത് പലനാട് പീഠഭൂമിയിലും മറുവശം തിരുപ്പതി കുന്നുകളിലും അവസാനിക്കുന്നു.

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കൊച്ചിയില്‍ നിന്നും ആയിരത്തോളം കിലോമീറ്റര്‍ യാത്രയുണ്ട് നല്ലമല ഫോറസ്റ്റില്‍ എത്തിച്ചേരാന്‍. പോകുന്നവര്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയതിനു ശേഷം വേണം പോകാന്‍.

Read more about: temple

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...