Search
  • Follow NativePlanet
Share
» »ആസാമിൽ തീർച്ചയായും കണ്ടിരിക്കേണ്ട നമേരി നാഷണൽ പാർക്ക്

ആസാമിൽ തീർച്ചയായും കണ്ടിരിക്കേണ്ട നമേരി നാഷണൽ പാർക്ക്

ആസാം എന്നാൽ നമുക്ക് ടീ ടീസ്റ്റാണ്. പക്ഷെ ഈ സുന്ദരമായ സംസ്ഥാനത്തിന് വെറും ചായത്തോട്ടങ്ങളുടെ കഥ മാത്രമല്ല പറയാനുള്ളത്. തോട്ടങ്ങളിലേയ്ക്കുള്ള വനങ്ങൾ, വനങ്ങളിലേക്കുള്ള തടാകങ്ങൾ, കൃഷിസ്ഥലങ്ങൾ, ദേശീയ പാർക്കുകൾ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ, നൂറ്കണക്കിന് ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയെല്ലാം അസം സന്ദർശിക്കുന്നവർക്കായി അവിടെ കാത്തിരിപ്പുണ്ട്. അധികം ആരും കടന്നു ചെന്നിട്ടില്ലാത്ത വഴികളിലൂടെ ഒരുയാത്ര ആസൂത്രണം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവിടത്തെ നമേരി നാഷണൽ പാർക്ക് മികച്ചൊരു സ്ഥലമാണ്. അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൂടെ ആസാമിന്റ യഥാർത്ഥ സൗന്ദര്യത്തെ നിങ്ങൾക്ക് അടുത്തറിയാൻ ഇതിലും നല്ലൊരു സ്ഥലം വേറെയില്ല. നാഷണൽ പാർക്കിന്റെ സ്ഥാനം, ചുറ്റുപാടുകൾ എന്നിവയെക്കുറിച്ചും അവിടെ എങ്ങനെയാണ് എത്തുന്നതെന്നുമുള്ള വിവരങ്ങൾതാഴെ വായിക്കാം

നമേരി നാഷണൽ പാർക്ക് സന്ദർശിക്കാൻ പറ്റിയ സമയം

നമേരി നാഷണൽ പാർക്ക് സന്ദർശിക്കാൻ പറ്റിയ സമയം

നമേരി നാഷനൽ പാർക്കിന് ചുറ്റുമുള്ള പ്രദേശത്ത് വർഷംമുഴുവൻ മിതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതായത് ഏത് സമയം വേണമെങ്കിലും ഇവിടെ സന്ദർശിക്കാം എന്ന് ചുരുക്കം. എന്നിരുന്നാലും നമേരി നാഷണൽ പാർക്കിന്റെ വേനൽക്കാലത്തുള്ള ചൂട് ഒഴിവാക്കണമെങ്കിൽ സെപ്റ്റംബർ അവസാനം മുതൽ മാർച്ച് അവസാനം വരെയാണ് പോകാൻ നല്ലത്.

PC:Frani Lowe

നാമേരി നാഷണൽ പാർക്കിന്റെ സ്ഥലവും ചുറ്റുവട്ടവും

നാമേരി നാഷണൽ പാർക്കിന്റെ സ്ഥലവും ചുറ്റുവട്ടവും

ചാരിദാർ ഗ്രാമത്തിന് സമീപത്തായി ഹിമാലയൻ മലനിരകളുടെ താഴ്വാരത്തിലാണ് നമേരി നാഷണൽ പാർക്ക്സ്ഥിതിചെയ്യുന്നത്. അപ്പോൾ തന്നെ ഊഹിക്കാലോ എന്തുമാത്രം സുന്ദരമായിരിക്കും ഈ സ്ഥലം എന്നത്. 1978 ലാണ് ഈ നാഷണൽ പാർക്ക് സ്ഥാപിച്ചത്. 200 ചതുരശ്ര കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ നമേരി നാഷണൽ പാർക്ക് ഇലപൊഴിയും വനങ്ങൾ നിറഞ്ഞ പച്ചപ്പ് നിറഞ്ഞ പുൽമേടുകളാൽ അനുഗ്രഹീതമായ ഒന്നാണ്. മനോഹരമായ ഈ ദേശീയോദ്യാനം ആസ്സാമിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണ്. പ്രകൃതി സൗന്ദര്യം അതിന്റെ തനത് ഭംഗിയിൽ ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും.

അഞ്ഞൂറിൽ അധികം സസ്യങ്ങളും മൃഗങ്ങളും ഇവിടെയുണ്ട് എന്നത് തീർച്ചയായും എടുത്തുപറയേണ്ട ഒരു പ്രത്യേകത തന്നെയാണ്. അതിനാൽ പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും ഒരുപോലെ പറ്റിയ സ്ഥലമാണിത് എന്നുറപ്പിച്ചു പറയാം. വെള്ള തേക്ക്, ഹോളോക്, നഹോർ തുടങ്ങിയ സസ്യവർഗ്ഗങ്ങളെയും കാട്ടുപന്നി, കരടി, പുള്ളിപ്പുലി, തുടങ്ങിയ ജീവികളെയും ഇവിടെ കാണാൻ കഴിയും. ഇതിന് പുറമെ മുന്നൂറിൽ അധികം ഇനം പക്ഷികളും ഇവിടെയുണ്ട്. ഐബിസ്ബിൽ, പ്ളേവറുകൾ എന്നിവ ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.

PC:Vikramjit Kakati

എന്തുകൊണ്ട് നമേരി നാഷണൽ പാർക്ക്

എന്തുകൊണ്ട് നമേരി നാഷണൽ പാർക്ക്

പക്ഷി നിരീക്ഷകർ, പ്രകൃതി സ്നേഹികൾ, ഫോട്ടോഗ്രാഫർമാർ, ക്യാംപുകൾ നടത്താൻ ആഗ്രഹിക്കുന്നവർ എന്നിങ്ങനെ നാമേരി നാഷണൽ പാർക്ക് എല്ലാ തരത്തിലുമുള്ള സന്ദർശകരെയും ഒരുപോലെ ആകർഷിക്കുന്നതും ആശ്ചര്യപ്പെടുത്തുന്നതുമാണ്. വന്യജീവി സഫാരി, ക്യാംപിങ്, അപൂർവ്വയിനം ജീവിവർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള സാഹസികയാത്രകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ നമ്മെ കാത്തിരിപ്പുണ്ട്. ഈ നാഷണൽ പാർക്കിലേക്ക് ഒരു യാത്ര പോകണം എന്നുപറയുന്നതിന്റെ പ്രധാന കാരണം അതിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം തന്നെയാണ്. അതിനാൽ തന്നെ തീർച്ചയായും ഇവിടെ സന്ദർശിക്കേണ്ട ഒന്നാണ്.

PC:Giridhar Appaji Nag Y

നമേരി നാഷണൽ പാർക്കിൽ എങ്ങനെ എത്തിച്ചേരാം

നമേരി നാഷണൽ പാർക്കിൽ എങ്ങനെ എത്തിച്ചേരാം

വിമാനമാർഗം: നാഷണൽ പാർക്കിനടുത്തുള്ള ദേശീയ വിമാനത്താവളം തെസ്പൂരിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ്. എയർപോർട്ടിൽ എത്തിയാൽ നമേരി നാഷനൽ പാർക്കിലേക്ക് നേരിട്ട് ക്യാബുകളാവും.

ഇനി ഗുവാഹത്തി അന്താരാഷ്ട്ര എയർപോർട്ടിലേക്ക് പോകുകയാണെങ്കിൽ നേരിട്ട് വിമാനസർവ്വീസുകളും അവിടെ നിന്ന് ടാക്സി അല്ലെങ്കിൽ ബസ് എന്നിവയും ലഭിക്കും. ദേശീയ പാർക്കിലേക്ക് ഏതാണ് അവിടെ നിന്നും തേസ്പൂരിലേക്ക് പോകണം. ഗുവാഹത്തിയും തേസ്പൂരും തമ്മിലുള്ള ദൂരം 170 കിലോമീറ്ററാണ്.

റെയിൽവെ വഴി: നമേരി നാഷണൽ പാർക്കിനകത്ത് എത്തിച്ചേരാൻ ഏറ്റവും നല്ല മാർഗം ഡെക്കാഗാവ് റെയിൽവേ സ്റ്റേഷനിലെത്തുക എന്നതാണ്. അവിടെ നിന്ന് ദേശീയ പാർക്കിലേക്ക് ഒരു ക്യാബ് വിളിക്കാം. പാർക്കിനും സ്റ്റേഷനും ഇടയിലുള്ള ദൂരം ഏകദേശം 35 കിലോമീറ്റർ വരും.

റോഡ് മാർഗം: നമേരി നാഷനൽ പാർക്കിലേക്ക് എത്താൻ റോഡ് മാർഗ്ഗവും അവലംബിക്കാവുന്നതാണ്. ഒരു സിയാബ് വഴിയോ അല്ലെങ്കിൽ ബസ് മാർഗ്ഗമോ നിങ്ങൾക്ക് അവിടെ എളുപ്പം എത്തിച്ചേരാൻ സാധിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X