» »ഒന്‍പതിടങ്ങളിലെ വ്യത്യസ്ത നവരാത്രി ആഘോഷങ്ങള്‍

ഒന്‍പതിടങ്ങളിലെ വ്യത്യസ്ത നവരാത്രി ആഘോഷങ്ങള്‍

Written By: Elizabath

ആഘോഷത്തിന്റെ നിറമാണ് ഒരോ നവരാത്രി ദിനങ്ങള്‍ക്കും. ആരാധനയും നൃത്തവും പൂജകളും പ്രാര്‍ഥനയുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ഒന്‍പത് ദിവസങ്ങള്‍ ഉത്സവതുല്യമാണ്.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നവരാത്രി ആഘോഷിക്കുമെങ്കിലും എല്ലായിടത്തും വ്യത്യാസങ്ങള്‍ കാണുവാന്‍ സാധിക്കും. ഒന്‍പതിടങ്ങളില്‍ വ്യത്യസ്തമായുള്ള നവരാത്രി ആഘോഷത്തെക്കുറിച്ചറിയാം.

കേരള

കേരള

കേരളത്തിലെ നവരാത്രി ആഘോഷം നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. വിദ്യയുടെ ദേവതയായ സരസ്വതിക്കാണ് നവരാത്രി നാളുകളില്‍ കുറച്ചധികം പ്രാധാന്യമുള്ളത്. കേരളീയരെ സംബന്ധിച്ചെടുത്തോളം പുണ്യകരമായി കണക്കാക്കുന്ന ഈ ദിവസങ്ങളില്‍ പുതുതായി എന്തെങ്കിലും പഠിക്കാനും ആരംഭം കുറിക്കാനും ശ്രമിക്കാറുണ്ട്.
അവസാനത്തെ മൂന്നു ദിവസങ്ങളിലാണ് പ്രധാനപ്പെട്ട പൂജവെപ്പ് ചടങ്ങ്. പുസ്തകങ്ങളും മറ്റുള്ള സാമഗ്രികളും സരസ്വതി ദേവിയുടെ മുന്നില്‍ കൊണ്ടുപോയി പൂജവയ്ക്കുന്നതാണ് ചടങ്ങ്. ക്ഷേത്രങ്ങളിലും വീടുകളിലും ഇത് ചെയ്യാറുണ്ട്. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്ന ചടങ്ങുകളും ഇതിനോടനുബന്ധിച്ച് നടത്താറുണ്ട്.

PC: Offical Site

തമിഴ്‌നാട്

തമിഴ്‌നാട്

നവരാത്രി ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ വലിയ ആഘോഷങ്ങള്‍ നടക്കാറുണ്ട്. കര്‍ണ്ണാടകയിലെയും ആന്ധ്രയിലെയും ആഘോഷങ്ങള്‍ക്കു സമാനമായി ബൊമ്മക്കൊലു എന്നു പേരായ പാവകളാണ് ഇവിടെയും താരം. ദേവന്‍മാരുടെയും ദേവികളുടെയും മാത്രമല്ല, മൃഗങ്ങളുടെയും പക്ഷികളുടെയും കര്‍ഷകരുടെയും രൂപങ്ങള്‍ പാവകളില്‍ ചേര്‍ക്കാറുണ്ട്. വീടുകളില്‍ ഇത്തരം രൂപങ്ങള്‍ പ്രത്യേക തീമുകള്‍ക്കനുസരിച്ച അലങ്കരിക്കുന്നതാണ് തമിഴ്‌നാടിന്റെ പ്രത്യേകത.

PC: Vijayakrishnan

കര്‍ണ്ണാടക

കര്‍ണ്ണാടക

കര്‍ണ്ണാടകയിലെ നവരാത്രി ആഘോഷങ്ങള്‍ നാദഹബ്ബ എന്ന പേരിലാണ് അറിയപ്പെടുന്നത്. മഹിഷാസുരനെ വധിച്ച ദേവിയുടെ ബഹുമാനാര്‍ഥമുള്ള ആഘോഷമാണ് ഇവിടുത്തെ പ്രത്യേകത.
വിജയനഗര രാജാക്കന്‍മാരാണ് ഈ രീതിയിലുള്ള ആഘോഷം കന്നടനാടിന് പരിചയപ്പെടുത്തിക്കൊടുത്തത്. നവരാത്രിയുടെ ഭാഗമായി നടക്കുന്ന മൈസൂര്‍ ദസറയില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്.

PC:Vinoth Chandar

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രക്കാരെ സംബന്ധിച്ചെടുത്തോളം പുത്തന്‍ വര്‍ഷത്തിന്‍രെ തുടക്കമായാണ് നവരാത്രി ആഘോഷങ്ങളെ കാണുന്നത്. സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടി ഒട്ടേറെ ആചാരങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ മറ്റു സ്ഥലങ്ങളിലെ പോലെ ആയുധപൂജയുമുണ്ട്.

PC: DoshiJi

ഹിമാചല്‍പ്രദേശ്

ഹിമാചല്‍പ്രദേശ്

മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി പത്താമത്തെ ദിവസമാണ് ഹിമാചല്‍ പ്രദേശില്‍ ആഘോഷങ്ങള്‍ നടക്കുന്നത്. രാമന്റെ അയോധ്യയിലേക്കുള്ള മടങ്ങി വരവിനെ അനുസ്മരിച്ച് കുളു ദസറ എന്ന പേരിലാണ് ഇവിടുത്തെ ആഘോഷങ്ങള്‍. കുളുവിലെ തെരുവുകളിലൂടെ നടക്കുന്ന രഥയാത്ര ഈ ആഘോഷങ്ങളുടെ പ്രധാനപ്പെട്ടഭാഗമാണ്.

PC: Kondephy

തെലങ്കാന

തെലങ്കാന

തെലുങ്കാനയില്‍ സ്ത്രീകളാണ് നവരാത്രി ആഘോഷത്തില്‍ കൂടുതലായി പങ്കുവഹിക്കുന്നത്. പൂക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന അലങ്കാരങ്ങളാണ് ഇവിടുത്തെ ആഘോഷത്തിന്റെ മുഖ്യഖടകം. സരസ്വതി, ലക്ഷ്മി, ദൂര്‍ഗ്ഗാ ദേവികളെ ഈ പൂക്കളുപയോഗിച്ച് ആരാധിച്ച ശേഷം ഏതെങ്കിലും ജലാശയത്തില്‍ പൂക്കള്‍ ഉപേക്ഷിക്കുകയാണ് ചെയ്യാറ്.

PC: Karun138

പഞ്ചാബ്

പഞ്ചാബ്

പഞ്ചാബില്‍ നവരാത്രിയുടെ ആദ്യത്തെ ഏഴു ദിവസങ്ങളില്‍ ആളുകള്‍ ഉപവാസമനുഷ്ഠിക്കുകയാണ് ചെയ്യുന്നത്. എട്ടാമത്തെ ദിവസം ഒന്‍പത് പെണ്‍കുട്ടികളെ അടുത്തുള്ള വീടുകളില്‍ നിന്നു വിളിച്ചു വരുത്തിയ ശേഷം അവര്‍ക്ക് പണം, വസ്ത്രം, ഉടുപ്പ് തുടങ്ങിയവ നല്കും. ഇതോടെ ഉപവാസം അവസാനിക്കും.

PC: Mahbubur Rahman Khoka

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് നവരാത്രിയും അതിനുടനുബന്ധിച്ചുള്ള പ്രാര്‍ഥനകളും പൂജകളും.
കളിമണ്ണില്‍ തീര്‍ത്ത ചെറിയൊരു കുടത്തിനു മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുകയാണ് ആദ്യഘട്ടം. കുടുംബത്തെയും ലോകം മുഴുവനെയുമാണ് ഈ കുടം സൂചിപ്പിക്കുന്നത്. കുടത്തിനടുത്തായി ഒരു ചെറിയ വെളിച്ചം കാണും. അത് അവനവനെത്തന്നെ സൂചിപ്പിക്കുന്നു.
നവരാത്രി ദിവസങ്ങളില്‍ നടക്കുന്ന നൃത്തമാണ് മറ്റൊന്ന്.

PC: anurag agnihotri

വെസ്റ്റ് ബംഗാള്‍

വെസ്റ്റ് ബംഗാള്‍

ദുര്‍ഗപൂജ എന്ന പേരിലാണ് വെസ്റ്റ് ബംഗാളില്‍ നവരാത്രി ആഘോഷങ്ങള്‍ നടത്തുന്നത്. ഇവിടുത്തെ ബിന്ദിക്കളുടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നുകൂടിയാണിത്. സംസ്ഥാനത്തുടനീളം നീണ്ടുനില്‍ക്കുന്ന ഈ ആഘോഷങ്ങള്‍ക്ക് സ്‌റ്റേജ് ഒരു പ്രധാന ഘടകമാണ്.
ദുര്‍ഗ്ഗാപൂജയുടെ ആറാമത്തെ ദിവസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. കളിമണ്ണില്‍ തീര്‍ക്കുന്ന രൂപങ്ങളുടെ കണ്ണുകള്‍ തുറന്ന് ദേവതകളെ സ്വാഗതം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദുര്‍ഗ്ഗാദേവിയെ ലക്ഷ്മി, സരസ്വതി, ഗണേശ, കാര്‍ത്തികേയ തുടങ്ങിയവരോടു കൂടി ആരാധിക്കും. തുടര്‍ന്ന് പത്താമത്തെ ദിവസംഘോഷയാത്രയായി ഈ രൂപങ്ങളെ വെള്ളത്തില്‍ ഒഴുക്കുകയാണ് ചെയ്യുന്നത്.

PC: Srijan Kundu

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...