Search
  • Follow NativePlanet
Share
» »ഇടുക്കിയിൽ മുൻപേ കുതിക്കുന്ന നെടുങ്കണ്ടം

ഇടുക്കിയിൽ മുൻപേ കുതിക്കുന്ന നെടുങ്കണ്ടം

മണ്ണിനോട് മല്ലടിച്ച് പഴമക്കാർ സ്വർഗ്ഗമാക്കിയ നാടാണ് നെടുങ്കണ്ടം. . മധ്യതിരുവിതാംകൂറിൽ നിന്നും പാലായിൽ നിന്നും കോട്ടയത്തുനിന്നുമൊക്കെ ആളുകൾ കുടിയേറി ഇന്ന് ഇടുക്കിയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരമായി ഇവിടം മാറിയെങ്കിൽ അതിനു പിന്നിലെ കരുത്ത് ഇവരുടേതാണ്. തേക്കടിക്കും മൂന്നാർ മലനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന നെടുങ്കണ്ടം ഇന്ന് ഇടുക്കിയെ തേടി എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്. സുഗന്ധ വ്യജ്ഞനങ്ങൾക്കും അസ്സൽ കാഴ്ചകൾക്കും പേരുകേട്ട നെടുങ്കണ്ടത്തിന്‍റെ വിശേഷങ്ങളും ഇവിടെ കാണേണ്ട കാഴ്ചകളും പരിചയപ്പെടാം...

തേക്കടിക്കും മൂന്നാറിനും മധ്യേ

തേക്കടിക്കും മൂന്നാറിനും മധ്യേ

ഇടുക്കിയിലെ പ്രധാനപ്പെട്ട ടൗണുകളിൽ ഒന്നാണ് നെടുങ്കണ്ടം. തേക്കടിയിലെ പെരിയാർ വന്യജീവി സങ്കേതത്തിനും മൂന്നാർ മലനിരകൾക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ നാടിന് കുറച്ചു പതിറ്റാണ്ടുകളുടെ പാരമ്പര്യം മാത്രമേ അവകാശപ്പെടാനുള്ളുവെങ്കിലും ഇന്ന് ഇവിടെ കാണുന്നതെല്ലാം വെട്ടിപ്പിടിച്ചത് ഇവിടേക്ക് കുടിയേറിയ പഴമക്കാർ തന്നെയാണ്.

കൃഷിയിലുറച്ച ജീവിതം

കൃഷിയിലുറച്ച ജീവിതം

കൃഷിയിലൂടെ മാത്രം ജീവിതം കെട്ടിപ്പടുത്തവരാണ് നെടുംങ്കണ്ടംകാർ. ഏലവും കാപ്പിയും കുരുമുളകും ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളാണ് ഇവിടെ കൂടുതലും ആളുകൾ കൃഷി ചെയ്യുന്നത്.

കുതിക്കുന്ന നഗരം

കുതിക്കുന്ന നഗരം

വികസനത്തിന്റെ കാര്യത്തിൽ ഇടുക്കിയിലെ മറ്റെല്ലാ നഗരങ്ങളെയുംകാൾ മുന്നിലാണ് നെടുങ്കണ്ടമുള്ളത്. സമുദ്ര നിരപ്പിൽ നിന്നും 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഹൈറേഞ്ചുകാരുടെ പ്രിയപ്പെട്ട ഷോപ്പിങ്ങ് ഡെസ്റ്റിനേഷൻ കൂടിയാണ്. കുമളി-മൂന്നാർ റൂട്ടിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇതിലൂടെയുള്ള സഞ്ചാരികൾ ഷോപ്പിങ്ങിനായി തിരഞ്ഞെടുക്കുന്ന സ്ഥലവും ഇതുതന്നെയാണ്.

PC:Anand2202

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പെരിയാർ വന്യജീവി സങ്കേതം, മൂന്നാർ, രാമക്കൽമേട്, കൈലാസപ്പാറ, തൂവൽ വെള്ളച്ചാട്ടം, കല്ലുമ്മേക്കല്ല്, മാങ്കുത്തിമേട്, നെയ്യാണ്ടിമല,

ചതുരംഗപ്പാറ,അഞ്ചുരുളി, ഇരട്ടയാർ, കാൽവരി മൗണ്ട് തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിന്നും പോയി വരുവാൻ സാധിക്കുന്ന ഇടങ്ങളാണ്.

PC:Bernard Gagnon

രാമക്കൽമേട്

രാമക്കൽമേട്

കേരള തമിഴ്നാട് അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഇടമാണ് രാമക്കൽമേട്. രാമായണത്തിൽ സീതയെ തിരഞ്ഞ് പോയ രാമന്റെ കാല്പ്പാട് പതിഞ്ഞ ഇടം എന്നാ കഥയിൽ നിന്നുമാണ് രാമക്കൽമേടിന് ആ പേരു ലഭിച്ചത്. ഇന്ത്യയിൽ ഏറ്റവും അധികം കാറ്റു വീശുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കാറ്റാടി യന്ത്രങ്ങളും കൃഷിടിയങ്ങളും കുറുവന്‍-കുറുവത്തി പ്രതിമയും പാറക്കൂട്ടങ്ങളുമൊക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

നെടുങ്കണ്ടത്തു നിന്നും 13.5 കിലോമീറ്റർ അകലെയാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്.

പ്രകൃതിയുടെ വികൃതിയുമായി രാമന്റെ കാല്‍ പതിഞ്ഞ രാമക്കല്‍മേട്

ചതുരംഗപ്പാറ

ചതുരംഗപ്പാറ

കുമളി-മൂന്നാർ സംസ്ഥാന പാതയിൽ ഉടുമ്പൻചോലയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ പ്രദേശമാണ് ചതുരംഗപ്പാറ. മുകളില്‍ നിന്നു കാണുന്ന തമിഴ്നാടിന്റെ അടക്കമുള്ള സ്ഥലങ്ങളുടെ മനോഹരമായ കാഴ്ചയാണ് ഇവിടുത്തെ ആകർഷണം. അണക്കരമെട്ട്, തേവാരംമെട്ട്, പുഷ്പക്കണ്ടം, മാൻകുത്തിമേട് തുടങ്ങിയ സ്ഥലങ്ങളുടെ കാഴ്ച ഇവിടെ നിന്നും കാണാം. തമിഴ്നാടിന്‍റെ കീഴിലാണ് ഈ പ്രദേശമുള്ളത്.

നെടുങ്കണ്ടത്തു നിന്നും 19 കിലോമീറ്ററാണ് ചതുരംഗപ്പാറയിലേക്കുള്ള ദൂരം.

PC:Augustine Joseph

ഇരട്ടയാർ അണക്കെട്ട്

ഇരട്ടയാർ അണക്കെട്ട്

നെടുങ്കണ്ടത്തു നിന്നും ചെറിയ യാത്രകൾക്ക് പോയി വരുവാൻ പറ്റിയ ഇടമാണ് ഇരട്ടയാർ. ഇവിടുത്തെ പ്രധാന ആകർഷണം ഇരട്ടയാർ അണക്കെട്ടാണ്. ഇരട്ടയാർ പുഴയിൽ നിർമ്മിച്ച ഇത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം എത്തിക്കുവാനുള്ള ഡൈവേർഷൻ ഡാം എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്.

നെടുങ്കണ്ടത്തു നിന്നും 13 കിലോമീറ്ററാണ് ഇരട്ടയാറിലേക്കുള്ള ദൂരം.

PC:Malayalam Express

കാൽവരി മൗണ്ട്

കാൽവരി മൗണ്ട്

ഇന്ന് ഇടുക്കിയിൽ ഏറ്റവും അധികം ആളുകൾ തേടി എത്തുന്ന വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കാൽവരി മൗണ്ട്. കോടമ‍ഞ്ഞും കാറ്റുംകൊണ്ട് യാത്രക്കാരെ ഇത്രയധികം ആകർഷിച്ച മറ്റൊരിടം ഇല്ല എന്നുതന്നെ പറയാം. ഇടുക്കിയിലെ കാഴ്ചകളിൽ ഏറ്റവും മനോഹരമായ ഇവിടം സമുദ്ര നിരപ്പിൽ നിന്നും 3600 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കി റിസർവ്വോയറിൻറെ മനോഹരമായ കാഴ്ചയാണ് ഇവിടെ കാണാനുള്ളത്.

ചെറുതോണി-കട്ടപ്പന റൂട്ടിലാണ് കാൽവരി മൗണ്ട് സ്ഥിതി ചെയ്യുന്നത്.

പത്തു രൂപയാണ് പ്രവേശന നിരക്ക്, വാഹനങ്ങൾക്കും പാർക്കിങ് ചാർജ് ഈടാക്കാറുണ്ട്.

ചെറുതോണിയിൽ നിന്നും 15 കിലോമീറ്ററും നെടുങ്കണ്ടത്തു നിന്നും 23.5 കിലോമീറ്ററുമാണ് കാൽവരി മൗണ്ടിലേക്കുള്ള ദൂരം.

PC: Wikimedia

അഞ്ചുരുളി തുരങ്കം

അഞ്ചുരുളി തുരങ്കം

ഇടുക്കിയിൽ ഒളിപ്പിച്ചിരിക്കുന്ന അത്ഭുത കാഴ്ചകളിൽ ഒന്നാണ് അഞ്ചുരുളി ടണൽ. ഇടുക്കിയിലെ ഇരട്ടയാര്‍ അണക്കെട്ടില്‍ വെള്ളം നിറയുമ്പോള്‍ തുറന്നു വിടാനായി നിര്‍മ്മിച്ച തുരങ്കമാണ് അഞ്ചുരുളി തുരങ്കം. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു. ഇടുക്കി അണക്കെട്ടിന്റെ ക്യാച്ച് ഡാമായ ഇവിടം അഞ്ചു മലകള്‍ക്ക് നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. കമഴ്ത്തിവെച്ച ഉരുളിയുടെ ആകൃതിയിലുള്ള അഞ്ച് മലകളുള്ളതിനാല്‍ ആദിവാസികളാണ് അഞ്ചുരുളി എന്ന പേരിട്ടത്.

ഇടുക്കി കാണാൻ ഈ കാരണങ്ങൾ മതിയാവില്ല! ഉറപ്പ്!!

കുട്ടപ്പൻ സിറ്റി മുതൽ കുവൈറ്റ് സിറ്റി വരെ, കൂടെ ആത്മാവ് സിറ്റിയും

സൂര്യന്‍ വരാത്ത സൂര്യനെല്ലി മലകള്‍

PC: Wiki

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X