Search
  • Follow NativePlanet
Share
» »പുതുവര്‍ഷം ആദ്യമെത്തുന്നത് ഈ ദ്വീപില്‍, ഒടുവിലെത്തുന്നി‌ടത്ത് ആളുകളുമില്ല!! കഥയിങ്ങനെ

പുതുവര്‍ഷം ആദ്യമെത്തുന്നത് ഈ ദ്വീപില്‍, ഒടുവിലെത്തുന്നി‌ടത്ത് ആളുകളുമില്ല!! കഥയിങ്ങനെ

ചിലയിടത്ത് പുതുവര്‍ഷാഘോഷം കഴിയുമ്പോഴായിരിക്കും മറ്റൊരു ടൈം സോണില്‍ പുതുവര്‍ഷം പിറക്കുക. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പുതുവര്‍ഷമെത്തുന്ന സമയവും അതിന്‍റെ പ്രത്യേകതകളും നോക്കാം

എങ്ങനെയാണ് 2022 നെ വരവേല്‍ക്കുവാന്‍ പ്ലാന്‍ ചെയ്യുന്നത്? ഉത്തരം പലതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ചിലര്‍ യാത്രകളിലൂടെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചിലര്‍ വീട്ടുകാര്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷിക്കും. ടിവി ഷോകള്‍ കണ്ടും പുറത്തിറങ്ങി ആഘോഷിച്ചും പുതുവര്‍ഷത്തെ സ്വീകരിക്കുന്നവരുമുണ്ട്.

ഓസ്ട്രേലിയയിലെ സിഡ്നി ഹാര്‍ബറിലെ വെടിക്കെട്ടോടെയാണ് ലോകം ഔദ്യോഗികമായി പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സിഡ്നിയിലല്ല ആദ്യം പുതുവര്‍ഷമെത്തുന്നത് വ്യത്യസ്ത ടൈം സോണുകള്‍ അനുസരിച്ച് ഓരോ രാജ്യത്തും ഓരോ നേരമാണ് പുതുവര്‍ഷമെത്തുക. ചിലയിടത്ത് പുതുവര്‍ഷാഘോഷം കഴിയുമ്പോഴായിരിക്കും മറ്റൊരു ടൈം സോണില്‍ പുതുവര്‍ഷം പിറക്കുക. ലോകത്തെ വിവിധ രാജ്യങ്ങളില്‍ പുതുവര്‍ഷമെത്തുന്ന സമയവും അതിന്‍റെ പ്രത്യേകതകളും നോക്കാം.

ആദ്യമെത്തുന്ന ടോംഗോ

ആദ്യമെത്തുന്ന ടോംഗോ

പൊടിപൊടിക്കുന്ന ആഘോഷങ്ങളോ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളോ ഇല്ലാതെ പുതുവര്‍ഷം ആദ്യമെത്തുന്നത് ടോംഗോയിലാണ്. പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യങ്ങളായ ടോംഗോ, സമോവ, കിരിബാട്ടി തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും ആദ്യം പുതുവര്‍ഷമെത്തുക.അന്താരാഷ്ട്ര ഡേറ്റ് ലൈനിന്റെ പടിഞ്ഞാറാണ് സമോവ സ്ഥിതി ചെയ്യുന്നത്. ജിഎംടി സമയം അനുസരിച്ച് വ്യാഴാഴ്ച 3.30ന് ഇവിടെ പുതുവര്‍ഷമെത്തും.സിഡ്നിയില്‍ നിന്നും മൂന്നു മണിക്കൂര്‍ അകലെയാണ് ടോംഗോ സ്ഥിതി ചെയ്യുന്നത്.

 ന്യൂസിലന്‍ഡും ഓസ്ട്രേലിയയും

ന്യൂസിലന്‍ഡും ഓസ്ട്രേലിയയും

ടോംഗോ അല്ലെങ്കില്‍ സമോവ കഴിഞ്ഞാല്‍ തൊട്ടടുത്തായി എത്തുന്നത് ന്യൂസിലന്‍ഡിലാണ്. ജിഎംടി സമയം3.45ന് ഇവിടം 2021 നെ വരവേല്‍ക്കും. അത് കഴിഞ്ഞ് ഓസ്ട്രേലിയ, റഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പുതുവര്‍ഷം എത്തും.

 ഒടുവിലെത്തുന്ന അമേരിക്ക

ഒടുവിലെത്തുന്ന അമേരിക്ക

ഏറ്റവും ഒടുവില്‍ പുതുവര്‍ഷം എത്തുന്നത് അമേരിക്കയിലെ ബേക്കര്‍ ഐലന്‍ഡിലും ഹോളാണ്ട് ഐലന്‍ഡിലുമാണ്. ഇന്ത്യന്‍ സമയം ജനുവരി 1ന് 5.50 നാണ് ഇവിടെ പുതുവര്‍ഷമെത്തുക. ജിഎംടി സമയം ഉച്ചയ്ക്ക് 12 മണിയായിരിക്കും ഇത്. എന്നാല്‍ ഇവിടെ ജനവാസമില്ലാത്തതിനാല്‍ ഏറ്റവും ഒടുവിലായി ജനവാസമുള്ളിടത്ത് പുതുവര്‍ഷം എത്തുന്നച് സമോവ ദ്വീപിലാണ്. അമേരിക്കന്‍ സമോവ എന്നാണ് ഈ ദ്വീപ് അറിയപ്പെടുന്നത്.

രണ്ടു പുതുവര്‍ഷം കാണാം

രണ്ടു പുതുവര്‍ഷം കാണാം

ഒരു വര്‍ഷം തന്നെ രണ്ടു തവണ പുതുവര്‍ഷത്തെ ,സ്വാഗതം ചെയ്യുവാന്‍ സാധിക്കും. ടോംഗോയില്‍ പുതുവര്‍ഷത്തെ വരവേറ്റതിനു ശേഷം 558 മൈല്‍ അകലെയുള്ള അമേരിക്കല്‍ സവോമയിലേക്ക് പോയാല്‍ ഇങ്ങനെ 2021 നെ രണ്ടു തവണ സ്വീകരിക്കുവാന്‍ സാധിക്കു. ഓകദേശം 25 മണിക്കൂര്‍ വ്യത്യാസമാണ് രണ്ടു പുതുവര്‍ഷാഘോഷങ്ങളും തമ്മിലുള്ളത്.

പുതുവര്‍ഷം പുലരുന്നതിങ്ങനെ!

പുതുവര്‍ഷം പുലരുന്നതിങ്ങനെ!

•5:30 pm IST: റഷ്യയുടെ ഭാഗങ്ങൾ

• 6:30 pm IST: ഓസ്‌ട്രേലിയയുടെ മെൽ‌ബൺ, സിഡ്‌നി, കാൻ‌ബെറ, ഹോനിയാര

•7 pm IST: അഡ്‌ലെയ്ഡ്, ബ്രോക്കൺ ഹിൽ, സെദുന

• 7:30 pm IST: ബ്രിസ്‌ബേൻ, പോർട്ട് മോറെസ്ബി, ഹഗത്‌ന

• 8 pm IST: ഡാർവിൻ, ആലീസ് സ്പ്രിംഗ്സ്, ടെന്നന്റ് ക്രീക്ക്

• 8:30 pm IST: ജപ്പാനും ദക്ഷിണ കൊറിയയും (ടോക്കിയോ, സിയോൾ, പ്യോങ്‌യാങ്, ഡിലി, എൻ‌ഗെറുൽ‌മുഡ്)

• 9:30 pm IST: ചൈനയും ഫിലിപ്പൈൻസും

• 10:30 pm IST: ഇന്തോനേഷ്യയും തായ്ലൻഡും

•11 pm IST: മ്യാൻമർ

• 11:30 pm IST: ബംഗ്ലാദേശ്

• 11:45 pm IST: നേപ്പാളിലെ കാഠ്മണ്ഡു, പോഖാറ, ബിരത്‌നഗർ, ധാരൻ

• 12:00 am IST: ഇന്ത്യ, ശ്രീലങ്ക

• 12:30 am IST: പാകിസ്ഥാൻ

• 1.00 am IST: അഫ്ഗാനിസ്ഥാൻ

• 5:30 am IST: യുണൈറ്റഡ് കിംഗ്ഡം

• രാവിലെ 9:30 മുതൽ ഉച്ചക്ക് 1:30 വരെ IST: കാനഡ, യുഎസ്എ

പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!

വെറൈറ്റിയായി പുതുവര്‍ഷത്തെ സ്വീകരിക്കാം!! വഴികളിതാവെറൈറ്റിയായി പുതുവര്‍ഷത്തെ സ്വീകരിക്കാം!! വഴികളിതാ

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

Read more about: new year celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X