കേരളത്തിന്‍റെ അങ്ങേയറ്റത്തു നിന്നും ഇങ്ങു കണ്ണൂരിലേക്ക് ഒരു യാത്ര പോയാലോ.. കണ്ണൂരിന്‍റെ സ്വന്തം പൈതല്‍മലയും പറശ്ശിനിക്കടവ് ക്ഷേത്രവും ഏഴരക്കുണ്ട് വെള്ളച്ചാട്ടവുമെല്ലാം കണ്ടൊരു യാത്ര. അധികം അവധിയൊന്നും എടുക്കാതെ ശനിയും ഞായറും ചേര്‍ത്ത് ഒരു മൂന്നു ദിവസം മാറ്റിവയ്ക്കുവാനുണ്ടെങ്കില്‍ പോകാം. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഒരുക്കുന്ന കണ്ണൂര്‍ യാത്രയുടെ ബുക്കിങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. വിശദമായി വായിക്കാം

നെയ്യാറ്റിന്‍കര-കണ്ണൂര്‍ യാത്ര
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ഒക്ടോബർ 2, 3, 4 തിയ്യതികളില്‍ പറശ്ശിനിക്കടവ്,വിസ്മയ അമ്യൂസ്മെന്റ് പാർക്ക്, പൈതൽ മല, ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നിവിടങ്ങളിലേക്ക് ആണ് നെയ്യാറ്റിന്‍കര യൂണിറ്റ് ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

ഒന്നാം ദിവസം
ഒക്ടോബർ 2 ഞായറാഴ്ച നെയ്യാറ്റിൻകരയിൽ നിന്ന് യാത്ര പുറപ്പെട്ട് ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തിച്ചേരുകയും . എട്ടുമണിയോടെ ഭക്ഷണം കഴിച്ച്, ഒൻപതു മണിയോടെ സ്നേക്ക് പാർക്കുവാനായി പോകും, 10:30 ന് തിരിച്ച് വിസ്മയ അമ്യുസ്മെന്റ് പാർക്കിൽ എത്തി അവിടത്തെ വിനോദങ്ങൾക്ക് ശേഷം വൈകിട്ട് 5:00 ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തും ക്ഷേത്ര ദര്‍ശനത്തിനും പറശ്ശിനിക്കടവ് ബോട്ടിങ്ങിനും അവസരമുണ്ടായിരിക്കും, തുടര്‍ന്ന് 07:30ന് വിസ്മയ പാർക്കിൽ തിരിച്ച് എത്തി ക്യാമ്പ് ഫയറും, ഭക്ഷണവും. തുടർന്ന് വിസ്മയ പാർക്കിൽ സ്റ്റേ.
PC:Sreelalpp
മലബാറുകാരുടെ ശക്തിയും ധൈര്യവുമായ പറശ്ശിനി മുത്തപ്പൻ

രണ്ടാം ദിവസം
ഒക്ടോബർ 4 ന് രാവിലെ വിസ്മയ പാർക്കിൽ നിന്ന് യാത്ര പുനരാരംഭിക്കും. ഒൻപതു മണിയോടെ പൈതൽ മലയിൽ എത്തി 12:30 വരെ അവിടത്തെ കാഴ്ചകൾ കണ്ടതിനു ശേഷം 02:00 മണിക്ക് ഏഴരക്കുണ്ട് , പാലക്കയം തട്ട് എന്നീ സ്ഥലങ്ങളിലേക്കു പോകും. അതിനുശേഷം രാത്രി എട്ടു മണിയോടെ നെയ്യാറ്റിൻകരയിലേയ്ക്ക് യാത്ര തിരിക്കുന്നു.

ടിക്കറ്റ് തുക
ഒരാളിൽ നിന്നും ടിക്കറ്റ് ചാർജ്ജ് 3990 - രൂപ മാത്രമാണ് ഈടാക്കുന്നത് എൻട്രീഫീസ് ഉൾപ്പെടെയുള്ള തുകയാണിത്. ഭക്ഷണം ഇതില്‍ ഉൾപ്പെടില്ല എന്ന കാര്യം ഓര്‍മ്മിക്കുക.

ബുക്കിങ്
ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും
കെ എസ് ആർ ടി സി നെയ്യാറ്റിൽകര ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ:- 9846067232
ഈ മെയിൽ- nta@kerala.gov.in
കെഎസ്ആര്‍ടിസിയുടെ പഴനി തീര്‍ത്ഥാടനം, 1200 രൂപയ്ക്ക് പോയി വരാം