Search
  • Follow NativePlanet
Share
» »മിത്തും പെരുമയും നിറഞ്ഞ നിലമ്പൂർ പാട്ടുത്സവം.. പങ്കെടുക്കാൻ വരുവല്ലേ!

മിത്തും പെരുമയും നിറഞ്ഞ നിലമ്പൂർ പാട്ടുത്സവം.. പങ്കെടുക്കാൻ വരുവല്ലേ!

നോലി പ്ലോട്ടും കോവിലകവും ഒക്കെ ചേരുന്ന നിലമ്പൂർ കാഴ്ചകൾക്കൊപ്പം ഇപ്പോൾ ഇവിടേക്ക് വന്നാൽ നിലമ്പൂർ പാട്ടുത്സവം കൂടി ആസ്വദിക്കാം.

നിലമ്പൂരിന്‍റെ ഗോത്രസ്മൃതികളിലേക്ക് ഒരു യാത്ര പോയാലോ? നിലമ്പൂർ ഒരുക്കിയിരിക്കുന്ന പ്രകൃതി വിസ്മയങ്ങൾ നമുക്ക് പരിചിതമാണ്. ചാലിയാറിന്‍റെ തീരത്ത്, മനസ്സിനെ കുളിർപ്പിക്കുന്ന കാഴ്ചകളുമായി നിൽക്കുന്ന ഈ നാട് എന്നും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ ഇത്തവണത്തെ യാത്രയ്ക്കു കുറച്ച് പ്രത്യേകതകൾ അധികമുണ്ട്, കനോലി പ്ലോട്ടും കോവിലകവും ഒക്കെ ചേരുന്ന നിലമ്പൂർ കാഴ്ചകൾക്കൊപ്പം ഇപ്പോൾ ഇവിടേക്ക് വന്നാൽ നിലമ്പൂർ പാട്ടുത്സവം കൂടി ആസ്വദിക്കാം.

Vettakkorumakan Temple, Nilambur

PC:keralatourism.

നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്ന നിലമ്പൂർ പാട്ടുത്സവം വര്‍ഷങ്ങളായി നിലവിലുള്ളതാണ്. എന്നാൽ, കഴിഞ്ഞ രണ്ടു തവണയും കൊവിഡ് കാരണം ചടങ്ങുകളിൽ മാത്രമായി ഒതുക്കിയിരുന്ന പാട്ടുത്സവംഈ വർഷം അതിന്‍റെ പ്രതാപത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. ജനുവരി 4-ാ തിയതി ബുധനാഴ്ച ഉത്തവണത്തെ പാട്ടുത്സവത്തിന് കൊടിയേറിയിരുന്നു. രണ്ടു ദിവസം നടത്തുന്ന പന്തീരായിരം തേങ്ങയേറും ഇത്തവണത്തെ ആകര്‍ഷണമാണ്. ആദ്യപന്തിരായിരം തേങ്ങയേറ് കൊടിയേറ്റ് ദിവസം തന്നെ നടന്നിരുന്നു. രണ്ടാമത്തേത്, എട്ടാം തിയതി ഞായറാഴ്ച നടക്കും.

സർവാണി സദ്യ ശനിയാഴ്ചയാണ് നടത്തുന്നത്. ഇതില്‍ പങ്കെടുക്കുവാനായി നിലമ്പൂർ മുഴുവനും ഇവിടെയെത്തുമെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ഇവിടുത്തെ വനപ്രദേശങ്ങളിലെ ആദിവാസികളും ഗോത്രക്കാരും കാടിറങ്ങി വന്ന് ഈ സർവാണി സദ്യയിൽ പങ്കുചരും. എല്ലാ വർഷവും ധനു 23 നാണ് ഈ ചടങ്ങ് നടക്കുന്നത്. പിറ്റേന്ന്, ഞായറാഴ്ച പ്രസിദ്ധമായ പാലും വെള്ളരി ചടങ്ങ് നടത്തും. നാടിന്റെ ഐശ്വര്യത്തിനായി കരുവൻകാവിൽ വെച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. ഒൻപതാം തിയതി തിങ്കളാഴ്ച നടക്കുന്ന അയ്യപ്പൻ കളംപാട്ടോടുകൂടി ഈ വർഷത്തെ ഉത്സവം സമാപിക്കും. വീണ്ടും അടുത്ത വർഷത്തേയ്ക്കുള്ള കാത്തിരിപ്പിൽ പിരിയും.

പത്താം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ചാലിയാറിലൂടെ നിലമ്പൂരിലെത്തിയ തച്ചറക്കാവിൽ ഏറാടിമാർ സ്ഥാപിച്ച നിലമ്പൂർ 'കോവിലകം ടിപ്പു സുൽത്താൻറെ പടയോട്ട കാലത്ത് മലബാറിലെ പ്രബല ശക്തിയായി തീർന്നിരുന്നു എന്നാണ് ചരിത്രം.

കൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെകൊടികുത്തിമല- മലപ്പുറംകാരുടെ ഊട്ടി! കോടമഞ്ഞിലൂടെ കയറിച്ചെല്ലാം! കണ്ടില്ലെങ്കിൽ നഷ്ടംതന്നെ

ഗൂഡല്ലൂർ നമ്പാലക്കോട് പ്രദേശത്തെ വനവാസികളും ഗ്രാമീണരും ആരാധന നടത്തിയിരുന്ന ക്ഷേത്രമാണ് നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിലെ ഭക്തനായിരുന്ന ഒരു കോവിലകം അംഗത്തിന് അദ്ദേഹത്തിന്റെ വാർദ്ധക്യ കാലത്ത് ഗൂഡല്ലൂർ എത്തി ക്ഷേത്ര ദർശനം നടത്തുവാൻ സാധിക്കാതെ വന്നപ്പോൾ വന്നപ്പോൾ ഭക്തന്റെ ആഗ്രഹപ്രകാരം ഭഗവാനെ നിലമ്പൂരിൽ കൊണ്ടുവന്ന് കുടിയിരുത്തി എന്നാണ് വിശ്വാസം.

നിലമ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നിലമ്പൂർ പ്രകൃതി പഠന കേന്ദ്രം പാട്ടുത്സവത്തിനെത്തുന്ന സഞ്ചാരികൾക്കായി പ്രകൃതി സഹവാസ ഒത്തുചേരല്‍ നടത്തുന്നു. 9497627053 എന്ന നമ്പറിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

ഗവിയും മൂന്നാറും നെല്ലിയാമ്പതിയും കണ്ടു വരാം.. പാലക്കാട് കെഎസ്ആർടിസിയുടെ കിടിലൻ ബജറ്റ് യാത്രകൾഗവിയും മൂന്നാറും നെല്ലിയാമ്പതിയും കണ്ടു വരാം.. പാലക്കാട് കെഎസ്ആർടിസിയുടെ കിടിലൻ ബജറ്റ് യാത്രകൾ

തിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രംതിരക്കിലും തണുപ്പിലും തിങ്ങി മൂന്നാർ; ചില്ലാകണേൽ വേഗം വിട്ടോ..കാഴ്ചകൾ 31 വരെ മാത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X