» »തേക്കുകള്‍ കഥപറയുന്ന നിലമ്പൂര്‍ കാണാം

തേക്കുകള്‍ കഥപറയുന്ന നിലമ്പൂര്‍ കാണാം

Written By: Elizabath

മുളകളുടെ നാട് എന്നറിയപ്പെടുന്ന നിലമ്പൂരിന് പറയാന്‍ ഏറെ കഥകളുണ്ട്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന തേക്കിന്‍തോട്ടവും അലസമായൊഴുകുന്ന ചാലിയാറും നെടുങ്കയം മഴക്കാടും മണ്‍പാത്ര നിര്‍മ്മാണത്തില്‍ പേരുകേട്ട അരുവാക്കോടുമൊക്കെ നിലമ്പൂര്‍ കാഴ്ചക്കാര്‍ക്കും സഞ്ചാരികള്‍ക്കുമൊക്കെയായി സൂക്ഷിച്ചിരിക്കുന്ന കുറച്ച് അത്ഭുതങ്ങളാണ്. മലപ്പുറത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായ സംസ്‌കാരവും രീതികളും നിലനില്‍ക്കുന്ന നിലമ്പൂരില്‍ കാണാന്‍ കുറേ കാഴ്ചകളുണ്ട്. മലപ്പുറം കാഴ്ചയ്ക്ക് മോശമല്ല!

നിലമ്പൂരിന്റെ കഥ

നിലമ്പൂരിന്റെ കഥ


ലോകത്തിനു മുന്നില്‍ നിലമ്പൂരിനെ അടയാളപ്പെടുത്തിയിരിക്കുന്നത് ഏറ്റവും പഴക്കമുള്ള തേക്കിന്‍ തോട്ടം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന പേരിലാണ്. മലപ്പുറം ജില്ലയിലെ ഗ്രാമമായ നിലമ്പൂര്‍ കോവിലകങ്ങളുടെ പേരിലും ജൈവ സമ്പത്തിന്റെ പേരിലും പ്രശസ്തമാണ്. അഞ്ചര ഏക്കറിലധികം സ്ഥലത്തായാണ് തോട്ടം വ്യാപിച്ചു കിടക്കുന്നത്.

PC:Kamaljith K V

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം


ലോകത്തിലെ ഏറ്റവും പഴക്കമേറിയ തേക്കിന്‍തോട്ടമാണ് നിലമ്പൂരിലുള്ളത്. കനോലി പ്ലോട്ട് എന്നറിയപ്പെടുന്ന ഈ തോട്ടം നിര്‍മ്മിക്കാന്‍ ബ്രിട്ടീഷ് കാലത്ത് മലബാര്‍ ജില്ലാ കളക്ടര്‍ ആയിരുന്ന എച്ച്.വി. കൊണോലിയാണ് നേതൃത്വം വഹിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന ചാത്തുമേനോനാണ് ഇവിടെ തൈകള്‍ നട്ടുപിടിപ്പിച്ചത്. ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതാണിവിടുത്തെ തേക്കിന്‍തോട്ടം. ലോകത്തിലെ ഏറ്റവും പ്രായമേറിയതും വലുതുമായ തേക്ക് ഇവിടെയാണുള്ളത്.

PC: Vengolis

കേരളത്തിലെ ഏക തേക്ക് മ്യൂസിയം

കേരളത്തിലെ ഏക തേക്ക് മ്യൂസിയം


നിലമ്പൂര്‍ തേക്കിന്റെ ചരിത്രം പറയുന്ന തേക്ക് മ്യൂസിയം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. തേക്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇവിടെ ലഭ്യമാണ്.

PC:Reji Jacob

നെടുങ്കയം മഴക്കാടുകള്‍

നെടുങ്കയം മഴക്കാടുകള്‍


നിലമ്പൂരില്‍ നിന്നും 18 കിലോമീറ്റര്‍ അകലെയുള്ള നെടുങ്കയം മഴക്കാടുകളാല്‍ സമൃദ്ധമാണ്. നിത്യഹരിത വനപ്രദേശമായ ഇവിടുത്തെ കമ്പിപ്പാലം പ്രശസ്തമാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച വിശ്രമകേന്ദ്രം ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. പണ്ടുകാലങ്ങളില്‍ ആനെയ പിടിക്കാനായി ഒരുക്കിയിരുന്ന വാരിക്കുഴികളും ആനപ്പന്തികളും ഒക്ക ഇവിടെ കാണാന്‍ സാധിക്കും.

PC: Sreejithk2000

നിലമ്പൂര്‍ കോവിലകം

നിലമ്പൂര്‍ കോവിലകം


കോവിലകങ്ങളുടെ നാടാണ് നിലമ്പൂര്‍. പഴയ നാട്ടുരാജക്കാന്‍മാരുടെ വസതികളായിരുന്ന കോവിലകങ്ങള്‍ കൊത്തുപണികളാല്‍ സമ്പന്നമാണ്. നിലമ്പൂര്‍ പാട്ട് അഥവാ നിലമ്പൂര്‍ വേട്ടക്കൊരുമകന്‍ പാട്ട് ഇവിടുത്ത മാത്രം പ്രത്യേതതയാണ്. കോവിലകം ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്ന വാര്‍ഷിക പരിപാടിയാണിത്.

PC: Sadhi2007

ആഡ്യന്‍പാറ വെള്ളച്ചാട്ടം

ആഡ്യന്‍പാറ വെള്ളച്ചാട്ടം


പേരു പോലെതന്നെ ആഢ്യനാ് വറ്റാത്ത നീരുറവയുള്ള ആഡ്യന്‍പാറ വെള്ളച്ചാട്ടം. കാടിനു നടുവില്‍ പാറക്കെട്ടുകളിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം കാഞ്ഞിരപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്. നിലമ്പൂരിന്റെ സ്വകാര്യ അഭിമാനമായ ഈ വെള്ളച്ചാട്ടം ഇവിടുത്തെ മികച്ച വീക്കെന്‍ഡ് ഡെസ്റ്റിനേഷനാണ്.

PC: നിരക്ഷരൻ

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...