Search
  • Follow NativePlanet
Share
» »മലപ്പുറം കാഴ്ചയ്ക്ക് മോശമല്ല!

മലപ്പുറം കാഴ്ചയ്ക്ക് മോശമല്ല!

By Maneesh

കേരളത്തിലെ മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കുറവാണെന്ന് കരുതുന്ന പലരും ഉണ്ട്. എന്നാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കാര്യത്തില്‍ മലപ്പുറം അത്ര മോശമല്ല എന്നതാണ് സത്യം. ഒരു വശത്ത് കടലും മറുവശത്ത് മലനിരകളും നിറഞ്ഞ മലപ്പുറത്ത് കൂടെയാണ് ഭാരതപ്പുഴയും ചാലിയാറും ഒഴുകുന്നത്. അതിനാല്‍ തന്നെ മലപ്പുറത്ത് കാഴ്ചകള്‍ക്ക് പഞ്ഞമില്ലെന്ന് വ്യക്തമാണല്ലോ?

മലപ്പുറത്ത് സഞ്ചാരം നടത്തുകയാണെങ്കിൽ പോകാൻ പറ്റി ചില ടൂറിസ്റ്റ് കേന്ദ്രങ്ങൾ നമുക്ക് പരിചയപ്പെടാം. ഇതിൽ വിട്ടുപോയിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ താഴത്തെ കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ ശ്രമിക്കുമല്ലോ?

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ടൂറിസ്റ്റ് കേന്ദ്രങ്ങൾ

കോട്ടക്കൽ ആര്യവൈദ്യശാലയാണ് മലപ്പുറത്തിനെ ഏറ്റവും പ്രശസ്തമാക്കുന്നത്. കടലുണ്ടി പക്ഷി സങ്കേതവും മാമാങ്കം നടന്നിരുന്ന തിരുനാവായ നാവ മുകുന്ദ ക്ഷേത്രവും മലപ്പുറത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. കടലോര മേഖലയായ പൊന്നാനി മുതൽ മലയോര മേഖലയായ നിലമ്പൂർ വരെ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങൾ മലപ്പുറത്തുണ്ട്.Photo Courtesy: Dhruvaraj S

കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതം

കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ഭാഗത്തോട് ചേർന്ന് മനോഹരമായ ചെറുദ്വീപുകളുണ്ട്. ഈ പ്രദേശമാണ് കടലുണ്ടി പക്ഷി സങ്കേതത്തിന്റെ പരിധിയിലുള്ളത്. വാഹനത്തില്‍ കടലുണ്ടിയിലത്തെിയ ശേഷം ബോട്ടില്‍ സഞ്ചാരിച്ചാലാണ് പക്ഷികളെ കാണാനാവുക.

Photo Courtesy: Dhruvaraj S

പക്ഷി സങ്കേതം

പക്ഷി സങ്കേതം

കടലുണ്ടി പക്ഷി സങ്കേതത്തിൽ നിന്നുള്ള ഒരു കാഴ്ച. ഒക്ടോബര്‍ മുതല്‍ മാർച്ച് വരെയുള്ള സമയത്ത് ഇവിടെ ദേശാടനപക്ഷികളെ ധാരാളമായി കാണാം.

Photo Courtesy: Dhruvaraj S

നിലമ്പൂർ

നിലമ്പൂർ

മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്താണ് നിലമ്പൂർ സ്ഥിതി ചെയ്യുന്നത്. മലപ്പുറത്ത് നിന്ന് 40 കിലോമീറ്ററും കോഴിക്കോട് നിന്ന് 72 കിലോമീറ്ററും തൃശൂരില്‍ നിന്ന് 120 കിലോമീറ്ററും ഗുഡല്ലൂരില്‍ നിന്ന് 50ഉം ഊട്ടിയില്‍ നിന്ന് 100ഉം കിലോമീറ്ററാണ് നിലമ്പൂരിലേക്കുള്ളത്. കൂടുതൽ വായിക്കാം

Photo Courtesy: Kamaljith K V
തേക്ക് മ്യൂസിയം

തേക്ക് മ്യൂസിയം

നിലമ്പൂരിന്റെ തേക്ക് പെരുമയുടെ ചരിത്രം സന്ദര്‍ശകന് പകര്‍ന്നു നല്‍കുന്ന തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 1995ല്‍ സ്ഥാപിച്ച ഈ മ്യൂസിയം തേക്ക് മരത്തെ കുറിച്ച് അറിയേണ്ടതെല്ലാം സന്ദര്‍ശകന് പകര്‍ന്ന് നല്‍കുന്നു. കൂടുതൽ വായിക്കാം
/nilambur/attractions/teak-museum/
Photo Courtesy: Reji Jacob

ആഢ്യൻപാറ വെള്ളച്ചാട്ടം

ആഢ്യൻപാറ വെള്ളച്ചാട്ടം

നിലമ്പൂരില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ കുറുമ്പലങ്ങോട് ഗ്രാമത്തിലാണ് ആഡ്യന്‍പാറ വെള്ളച്ചാട്ടം. അതിമനോഹര വെള്ളച്ചാട്ടവും പാറക്കെട്ടുകളും മരങ്ങളുമൊക്കെയുള്ള ഇവിടം വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. വെള്ളരിമലനിരകളില്‍ ഉല്‍ഭവിക്കുന്ന വെള്ളച്ചാട്ടം 300 അടി ഉയരത്തില്‍ നിന്ന് താഴേക്ക്പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. കൂടുതൽ വായിക്കാം

Photo Courtesy: Sidheeq
കനോലി പ്ലോട്ട്

കനോലി പ്ലോട്ട്

നിലമ്പൂര്‍ ടൗണില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ വാദാപുരത്ത് ചാലിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന കനോലി പ്ളോട്ടില്‍ നിന്നാണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സാമ്രാജ്യത്തിന് ആവശ്യമുണ്ടായിരുന്ന തടി കൊണ്ടുപോയത്.

Photo Courtesy: PP Yoonus

തൂക്കുപാലം

തൂക്കുപാലം

കനോലി പ്ലോട്ടിലേക്ക് നടന്നു പോകാൻ നിർമിച്ച തൂക്കുപാലം. ഇതുകൂടാതെ കനോലി പ്ലോട്ടിലേക്ക് ചങ്ങാട സർവീസും ഉണ്ട്.

Photo Courtesy: Dpradeepkumar

നെടുംകയം

നെടുംകയം

ഇടതൂര്‍ന്ന മഴക്കാടുകളാണ് നിലമ്പൂര്‍ ടൗണില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയുള്ള നെടുംകയത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. വനവും വന്യജീവികളെയും ആസ്വദിക്കാന്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച മരം കൊണ്ടുണ്ടാക്കിയ റസ്റ്റ്ഹൗസുകളാണ് നെടുങ്കയത്തെ പ്രധാന ആകര്‍ഷണം. കൂടുതൽ വായിക്കാം

Photo Courtesy: Dhruvaraj S
ചമ്രവട്ടം പാലം

ചമ്രവട്ടം പാലം

മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഒന്നിപ്പിക്കാൻ ഭാരതപ്പുഴയുടെ കുറുകേ നിർമ്മിച്ചതാണ് ഈ പാലം. 2012ൽ ആണ് ഉദ്ഘാടനം ചെയ്ത ഈ പാലമാണ് കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം. 978 മീറ്റർ ആണ് ഈ പാലത്തിന്റെ നീളം.

Photo Courtesy: Danyprasad

പൊന്നാനി

പൊന്നാനി

കേരളത്തിലെ പുരാതനമായ തുറമുഖനഗമാണ് പൊന്നാനി. മലപ്പുറം ജില്ലയില്‍ അറബിക്കടലിന്റെ തീരത്തുകിടക്കുന്ന ഈ സ്ഥലം പുരാവൃത്തങ്ങളുടെയും ഐതീഹ്യങ്ങളുടെയും നാടുകൂടിയാണ്. കൂടുതൽ വായിക്കാം

Photo Courtesy: Sharada Prasad CS

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

ചെറിയ മെക്കാ എന്ന് അറിയപ്പെടുന്ന പൊന്നാനിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. പൊന്നാനിയിലെ വിനോദ സഞ്ചാര ആകർഷണങ്ങളിൽ ഒന്നാണ് ക്ഷേത്രത്തിന്റെ ആകൃതിയിൽ നിർമ്മിച്ചിട്ടുള്ള ഈ പള്ളി. കേരളത്തിലെ പ്രശസ്തമായ മുസ്ലീം മതപഠന കേന്ദ്രമായിരുന്ന പൊന്നാനിയിലെ ഈ പള്ളിക്ക് ഏറേ ചരുത്ര പ്രാധാന്യമുണ്ട്.

Photo Courtesy : Vicharam

ബിയ്യം കായൽ

ബിയ്യം കായൽ

പൊന്നാനിയിലെ ഒരു പ്രധാന ആകര്‍ഷണമാണ് ബിയ്യം കായല്‍. പൊന്നാനി നഗരത്തിനടുത്തായുള്ള തടാകം കാണാൻ എല്ലാവര്‍ഷവും ഒട്ടേറെയാളുകള്‍ എത്താറുണ്ട്. ഓണക്കാലത്ത് നടക്കുന്ന വള്ളംകളിയാണ് ആളുകളെ ഇങ്ങോട്ട് കാര്യമായി ആകര്‍ഷിയ്ക്കുന്നത്. വള്ളം കളി സമയത്ത് ഇവിടെ ആളുകള്‍ക്കിരിക്കാന്‍ പവലിയനും മറ്റും ഒരുക്കാറുണ്ട്. കൂടുത‌ൽ വായിക്കാം

Photo Courtesy : Riyaz Ahamed

കൂട്ടായി അഴിമുഖം

കൂട്ടായി അഴിമുഖം

ഭാരതപ്പുഴ അറബിക്കടലിനോടു ചേരുന്ന ഭാഗമാണ് കൂട്ടായി അഴിമുഖം. തിരൂരിൽ നിന്ന് 18 കിലോമീറ്റർ അകലെയാണ് കൂട്ടായി സ്ഥിതി ചെയ്യുന്നത്. ഈ അഴിമുഖത്തിന്റെ എതിർവശമാണ് പൊന്നാനി അഴിമുഖം സ്ഥിതി ചെയ്യുന്നത്.

Photo Courtesy : Shahinmusthafa

ഭാരതപ്പുഴ

ഭാരതപ്പുഴ

തിരൂര്‍ പുഴയും ഭാരതപ്പുഴയും ചേരുന്ന ഭാഗം ദേശാടനക്കിളികളുടെ വിഹാരകേന്ദ്രമാണ്. പക്ഷികളെക്കുറിച്ച് ഗൗരവത്തോടെ പഠിയ്ക്കുന്നവര്‍ക്ക് മാത്രമല്ല, വിനോദത്തിനായി പക്ഷിനീരീക്ഷണം നടത്തുന്നവര്‍ക്കും ഈ സ്ഥലം ഇഷ്ടപ്പെടും. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ചെന്നാലും ഭാരതപ്പുഴയുടെ ഭംഗി ആസ്വദിക്കാം.

Photo Courtesy : Jjvellara

കുറ്റിപ്പുറം പാലം

കുറ്റിപ്പുറം പാലം

ശരിക്കും വടക്കൻ കേരളത്തെ തെക്കൻകേരളവുമായി ബന്ധപ്പെടുത്തുന്നത് കുറ്റിപ്പുറം പാലമാണെന്ന് വേണമെങ്കിൽ പറയാം. ഭാരതപ്പുഴയ്ക്ക് കുറുകേയാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy : Sajetpa at ml.wikipedia

വാളമംഗലം

വാളമംഗലം

മലപ്പുറം ജില്ലയിലെ മഞ്ചേരിക്ക് അടുത്തായാണ് വാളമംഗലം എന്ന സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. മലപ്പുറം നഗരത്തിൽ നിന്ന് 13 കിലോമീറ്റർ യാത്ര ചെയ്തൽ ഇവിടെയെത്താം.

Photo Courtesy: Dhruvaraj S

ചാലിയാർ

ചാലിയാർ

മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന മറ്റൊരു പ്രശസ്തമായ നദിയാണ് ചാലിയാർ. മലപ്പുറം ജില്ലയിലെ നിലമ്പൂർ, എടവണ്ണ, അരീക്കോട് എന്നീ സ്ഥലങ്ങളിലൂടെയാണ് ചാലിയാർ ഒഴുകുന്നത്. കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചാണ് ചാലിയാർ കടലിൽ ചേരുന്നത്.
Photo Courtesy: Dhruvaraj S

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്താണ് തിരുമാന്ധാംകുന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭഗവതി ക്ഷേത്രമായ ഈ ക്ഷേത്രം കേരളത്തിലെ പ്രശസ്തമായ മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ്.

Photo Courtesy: Rojypala

മംഗല്യ പൂജ

മംഗല്യ പൂജ

വിവാഹം നടക്കാത്ത യുവതികൾ തിരുമന്ധാം കുന്ന് ക്ഷേത്രത്തിൽ മംഗല്യപൂജ നടത്തുക പതിവാണ്. ഈ ക്ഷേത്രത്തിലെ ഗണപതിക്കാണ് മംഗല്യപൂജ നടത്തുന്നത്.

Photo Courtesy: Dhruvaraj S

വള്ളിക്കുന്ന്

വള്ളിക്കുന്ന്

മലപ്പുറം ജില്ലയിലെ സുന്ദരമായ ഒരു സ്ഥലമാണ് വള്ളിക്കുന്ന്
Photo Courtesy: Navaneeth KN

കോട്ടയ്ക്കൽ

കോട്ടയ്ക്കൽ

മലപ്പുറത്തിന് വളരെ അടുത്തുള്ള സ്ഥലമാണ് കോട്ടയ്ക്കൽ. പ്രശസ്തമായ കോട്ടയ്ക്കൽ ആയുർവേദ വൈദ്യശാലയാണ് കോട്ടയ്ക്കലിനെ ഇത്രയും പ്രശസ്തമാക്കിയത്.

Photo Courtesy: Mohammedshafit

താനൂർ

താനൂർ

മലപ്പുറത്തെ ഒരു തീരപ്രദേശമാണ് തനൂർ. പരപ്പനങ്ങാടിയിൽ നിന്ന് വളരെ വേഗം ഇവിടെ എത്തിച്ചേരാം

Photo Courtesy: Akkukp

തുഞ്ചൻപറമ്പ്

തുഞ്ചൻപറമ്പ്

മലയാ‌ള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛൻ ജനിച്ചത് മലപ്പുറം ജില്ലയിലെ തിരൂരിൽ ആണ്. തിരൂരിൽ നിന്ന് ഒന്നരക്കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തുഞ്ചൻപറമ്പ് എന്നാണ് അറിയപ്പെടുന്നത്.

Photo Courtesy: Shahinmusthafa

അരിമ്പ്ര

അരിമ്പ്ര

മലപ്പുറത്ത് നിന്ന് 23 കിലോമീറ്റർ അകലെയായാണ് അരിമ്പ്ര എന്ന ഹിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Dhruvaraj S

മഞ്ചേരി

മഞ്ചേരി

മലപ്പുറം ജില്ലയിലെ ഒരു പ്രധാനപ്പെട്ട നഗരമാണ് മഞ്ചേരി. ഏറനാട് താലുക്കിന്റെ ആസ്ഥാനം കൂടിയാണ് മഞ്ചേരി. മലപ്പുറം ജില്ലയിലെ മറ്റു നഗരങ്ങളായ കൊണ്ടോട്ടി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലേക്ക് വളരെ എളുപ്പത്തിൽ മഞ്ചേരിയിൽ നിന്ന് എത്തച്ചേരാം.

Photo Courtesy: Dhruvaraj S

കൊണ്ടോട്ടി

കൊണ്ടോട്ടി

മലപ്പുറം ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്ന് കൊണ്ടോട്ടിയെ വിശേഷിപ്പിക്കാം. കൊണ്ടോട്ടിയിൽ നിന്ന് 2 കിലോമീറ്റർ അകലെയായിട്ടാണ് കരിപ്പൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. മാപ്പിള കവി മോയിൻകുട്ടി വൈദ്യരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത് കൊണ്ടോട്ടിയിലാണ്. അദ്ദേഹത്തിന്റെ ജന്മസ്ഥലം കൂടിയാണ് കൊണ്ടോട്ടി.

Photo Courtesy: Nmkuttiady

തിരുവർച്ചനാം കുന്ന്

തിരുവർച്ചനാം കുന്ന്

മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ മലയായ തിരുവർച്ചനാം കുന്ന് സ്ഥിതി ചെയ്യുന്നത് കൊണ്ടോട്ടിക്ക് അടുത്തായാണ്. തിരുവോണം മല എന്നും ഇത് അറിയപ്പെടുന്നു. 2500 വർഷത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. കോഴിക്കോട്‌ - മലപ്പുറം റോഡില്‍ കോളനി റോഡില്‍നിന്നും വേങ്ങര - മലപ്പുറം റോഡില്‍ പൂളാപ്പീസില്‍നിന്നും ക്ഷേത്രത്തിലെത്താം.
Photo Courtesy: Dhruvaraj S

കൊടികുത്തിമല

കൊടികുത്തിമല

മലപ്പുറം ജില്ലയിലെ മിനി ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തിമല സ്ഥിതി ചെയ്യുന്നത് പെരിന്ത‌ൽമണ്ണയ്ക്ക് അടുത്തായാണ്. പെരിന്തൽമണ്ണയിൽ നിന്ന് 12 കിലോമീറ്റർ അകലെയായിട്ടാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കാം

Photo Courtesy: Quraishie

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X