Search
  • Follow NativePlanet
Share
» »നീലേശ്വരത്തു നിന്നും പഴനിയ്ക്ക് പോകാം, ഇന്‍ർസിറ്റിക്ക് സ്റ്റോപ്പ് വന്നതോടെ ഇഷ്ടംപോലെ യാത്രകൾ

നീലേശ്വരത്തു നിന്നും പഴനിയ്ക്ക് പോകാം, ഇന്‍ർസിറ്റിക്ക് സ്റ്റോപ്പ് വന്നതോടെ ഇഷ്ടംപോലെ യാത്രകൾ

നീലേശ്വരത്തു നിന്നും പളനിയിലേക്ക് ഒരു യാത്ര എന്നുപ്ലാൻ ചെയ്യുമ്പോൾ ആദ്യം പലർക്കും മടിയായിരുന്നു. ഏറ്റവും എളുപ്പത്തിൽ പോകാൻ ട്രെയിൻ ഉണ്ടെങ്കിലും നാട്ടിൽ നിർത്തി കയറാൻ പറ്റില്ല്ലോ എന്ന സങ്കടം. എന്നാൽ ഇപ്പോൾ സംഗതിയാകെ മാറി കളറായിരിക്കുകയാണ്. കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പ് വന്നതോടെ നീലേശ്വരംകാരുടെ യാത്രാ പ്ലാനുകളും മാറ്റാനായിട്ടുണ്ട്.

നീണ്ട കാലത്തെ ആവശ്യത്തിനു ശേഷം അനുവദിക്കപ്പെട്ട സ്റ്റോപ്പ് ആഘോഷമാക്കുകയാണ് ഇവിടുത്തുകാർ. ഇനി ഇഷ്ടംപോലെ യാത്രകളുടെ സമയമാണ്. തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മുരുക ക്ഷേത്രങ്ങളിലൊന്നായ പഴനിയിലേക്ക് ഇനി നീലേശ്വരത്തു നിന്നും യാത്രകൾ എളുപ്പമാവുകയാണ്. രണ്ടു ട്രെയിൻ കയറി പോയാൽ സമയവും പണവും ലാഭം ആകുന്ന പരിപാടി.

Nileshwar To Palani Temple Trip

നീലേശ്വരത്തു നിന്നും ഊട്ടിയും കൊടൈക്കനാലും അടക്കമുള്ള നിരവധി ഇടങ്ങളിലേക്ക് യാത്രകൾ എളുപ്പമാക്കുന്നതാണ് ഇന്‍റർസിറ്റി എക്സ്പ്രസ്. കേരളത്തിൽ നിന്നും നിരവധി തീർത്ഥാടകർ എത്തുന്ന പളനിയിലേക്ക് നീലേശ്വരത്തു നിന്നും കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്പ്രസിൽ എങ്ങനെ പോകാം എന്നു വിശദമായി നോക്കാം.

നീലേശ്വരത്തു നിന്നും ഉച്ചയ്ക്ക് 12.15 മണിക്കാണ് ഇന്‍ർസിറ്റി എക്സപ്രസ് വരുന്നത്. ഇതിൽ കയറിയാൽ വൈകിട്ട് 6.30ന് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങാം. കാപ്പിയൊക്കെ കുടിച്ച് ഒന്നു വിശ്രമിച്ച് എണീക്കുമ്പോഴേക്കും പഴനിക്ക് പോകാനുള്ള അടുത്ത ട്രെയിൻ പിടിക്കാന്‍ സമയമാകും. കോയമ്പത്തൂരില് നിന്നും രാത്രി 8.30ന് പുറപ്പെടുന്ന മേട്ടുപ്പാളയം - തിരുനെല്‍വേലി എക്‌സ്പ്രസിൽ ആണ് ഇനിയുള്ള യാത്ര. രാത്രി 11.10 മണിയോടെ പളനി സ്റ്റേഷനില്‍ എത്തിച്ചേരും. തിങ്കളാഴ്ചകളിലാണ് ഈ ട്രെയിൻ ഉള്ളത്. MTP TEN SPL (06029).

 Coimbatore Intercity Express-

സ്പെഷ്യൽ ട്രെയിൻ സവീസ് ആയതിനാൽ ലഭ്യത മുൻകൂട്ടി അന്വേഷിക്കണം. അല്ലെങ്കിൽ ബസിൽ കോയമ്പത്തൂരിൽ നിന്നും പളനിയിലേക്ക് പോകാം. റോഡ് മാർഗം കോയമ്പത്തൂർ-പളനി യാത്രയ്ക്ക് 107 കിലോമീറ്റർ ഉണ്ട്. രണ്ടര മണിക്കൂറാണ് സാധാരണ സമയം.

പളനിയിലെത്തി റെയിൽവേ സ്റ്റേഷനിലോ പുറത്ത് റൂം എടുത്തോ വിശ്രമിച്ച ശേഷം രാവിലെയോടെ പളനി മുരുകനെ കാണാനായി ക്ഷേത്രത്തിലേക്ക് പോകാം. ദർശനം കഴിഞ്ഞ് വന്നാൽ ഒന്നെങ്കിൽ പളനി ചുറ്റിയടിച്ച് കാണാം. അന്നേ ദിവസം മുഴുവൻ ക്ഷേത്ര ദർശനവും മറ്റു കാഴ്ചകളുമായി ചെലവഴിച്ച് രാത്രിയോടെ കോയമ്പത്തൂരിന് മടങ്ങാം. കോയമ്പത്തൂരിൽ രാവിലെ 6.00 മണിക്ക് ഇന്‍ർസിറ്റി എക്സ്പ്രസ് യാത്ര ആരംഭിച്ച് 11.30ന് നീലേശ്വരത്ത് എത്തും. പളനി മാത്രമാണ് നിങ്ങളുടെ ലിസ്റ്റിൽ ഉള്ളതെങ്കിൽ ഇപ്രകാരം യാത്ര പ്ലാൻ ചെയ്യാം.

Palani Temple

നീലേശ്വരം-കോയമ്പത്തൂർ യാത്ര

നീലേശ്വരത്തു നിന്നും ഇന്‍റർസിറ്റി എക്സ്പ്രസ് എല്ലാ ദിവസവും ഉച്ചയ്ക്ക് 12.15ന് പുറപ്പെട്ട് വൈകിട്ട് 6.20ന് കോയമ്പത്തൂരിൽ എത്തും. 06 മണിക്കൂർ 05 മിനിറ്റാണ് യാത്രാ സമയം.
സെക്കൻഡ് സിറ്റിങ്ങിന് 145 രൂപയും എസി ചെയർ കാറിന് 525 രൂപയുമാണ് നിരക്ക്.

തിരികെ കോയമ്പത്തൂരിൽ നിന്നും തിരികെ നീലേശ്വരത്തേയ്ക്ക് ഇന്‍റർസിറ്റി രാവിലെ 06:00ന് യാത്ര ആരംഭിക്കും. അഞ്ചരമണിക്കൂർ യാത്രയ്ക്കൊടുവിൽ 11.30ന് ട്രെയിൻ നീലേശ്വരത്ത് എത്തും. ഇത് കൂടാതെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളുരു എക്സ്പ്രസ്, തുടങ്ങിയ ട്രെയിനുകളും കോയമ്പത്തൂർ-നീലേശ്വരം റൂട്ടിലും തിരികെയും സർവീസ് നടത്തുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+