» »വിശ്വസിക്കാന്‍ പാടുപെടും ഈ സ്ഥലങ്ങള്‍ ഇന്ത്യയിലാണെന്നറിഞ്ഞാല്‍...

വിശ്വസിക്കാന്‍ പാടുപെടും ഈ സ്ഥലങ്ങള്‍ ഇന്ത്യയിലാണെന്നറിഞ്ഞാല്‍...

Written By: Elizabath

29 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന നമ്മുടെ രാജ്യത്ത് കാഴ്ചകള്‍ക്കും സ്ഥലങ്ങള്‍ക്കും ഒരു പഞ്ഞവുമില്ല. പ്രശസ്തമായ ഒട്ടേറ സ്ഥലങ്ങള്‍ക്കിടയില്‍ കുറച്ചുമാത്രം പ്രശസ്തമായ സ്ഥലങ്ങളുമുണ്ട്. എന്നാല്‍ ഇതില്‍ രണ്ടിലും പെടാതെ ആരാലും അറിയപ്പെടാതെ കിടക്കുന്ന കുറച്ചു സ്ഥലങ്ങള്‍ക്കൂടി നമ്മുടെ രാജ്യത്തുണ്ട്.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പ്രത്യേതകകളുള്ള സ്ഥലങ്ങള്‍ ഇവിടെയുണ്ട്. അത്തരത്തിലൊരിടമാണ് ഷിംല. കുടുംബത്തോടൊപ്പം വിനോദത്തിന് പോകാന്‍ പറ്റിയ കേന്ദ്രമായാണ് ഇവിടം അറിയപ്പെടുന്നത് തന്നെ.
കുറച്ചുകൂടി ഉള്ളിലേക്കിറങ്ങിയുള്ള യാത്രയില്‍ താല്പര്യമുള്ളവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ധര്‍മ്മശാലയും ധനുഷ്‌കോടിയും ഗയയും ഹംപിയും പോലുള്ള സ്ഥലങ്ങള്‍.

ഇതാ അതുപോലെ കുറച്ചുസ്ഥലങ്ങള്‍...മുഖ്യധാരാ ടൂറിസത്തിന്റെ പട്ടികയില്‍ ഇതുവരെയും ഉള്‍പ്പെടാത്ത, അപൂര്‍വ്വ ഭംഗിയുള്ള, നിങ്ങള്‍ ഇതുവരെ കേട്ടിട്ടുപോലുമില്ലെന്ന് ഉറപ്പുള്ള പത്തു സ്ഥലങ്ങള്‍ പരിചയപ്പെടാം.

മെയ്ന്‍പട്ട്, ഛത്തീസ്ഗഡ്

മെയ്ന്‍പട്ട്, ഛത്തീസ്ഗഡ്

ധര്‍മ്മശാലയിലും സിക്കിമിലും ലഡാക്കിലും കര്‍ണ്ണാടകയിലെ ബൈലക്കുപ്പയിലുമൊക്കെയുള്ള ബുദ്ധാശ്രമങ്ങങ്ങളെക്കുറിച്ച് നമ്മള്‍ക്ക് അറിയാം. എന്നാല്‍ ഇന്ത്യയുടെ മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഛത്തീസ്ഗഡിലെ മെയ്ന്‍പത് ടിബറ്റന്‍ സെറ്റില്‍മെന്റിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല.
ഇവിടെ ഏകദേശം മൂവായിരം ഏക്കറോളം സ്ഥലമാണ് സര്‍ക്കാര്‍ ഇവര്‍ക്കായി നല്കിയിരിക്കുന്നത്. ഏഴ് ക്യാംപുകളാണ് ടിബറ്റില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കായുള്ളത്.
ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്നു പറയുന്നത് തപ്‌കോ ഷെഡ്യൂപ്ലിങ് ആശ്രമമാണ്. 1970 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ആശ്രമത്തില്‍ ധാരാളം ചുമര്‍ചിത്രങ്ങളും വ്യൂ പോയിന്റുകളും കാണുവാന്‍ സാധിക്കും.
PC: MartinPosta

 ജവായ്, രാജസ്ഥാന്‍

ജവായ്, രാജസ്ഥാന്‍

രാജസ്ഥാനിലെ ലോകപൈതൃക സ്മാരകങ്ങളിലൊന്നായ കുംഭാല്‍ഗഡ് കോട്ടയില്‍ നിന്നും ഒന്നരമണിക്കൂര്‍ ദൂരം സഞ്ചരിച്ചാല്‍ മറ്റൊരു അത്ഭുത ലോകത്തെത്താന്‍ സാധിക്കും. ഒട്ടേറെ ദേശാടനപക്ഷികള്‍ക്ക് ആവാസകേന്ദ്രമൊരുക്കുന്ന ഇവിടം പുള്ളിപ്പുലികളുടെ കേന്ദ്രം കൂടിയാണ്.

PC: Rasikdave

പോപ്പല്‍വാഡി, ഗോവ

പോപ്പല്‍വാഡി, ഗോവ

ഗോവയില്‍ വളരെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ കര്‍മ്ണാടകയുടെയും ഗോവയുടെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന പോപ്പല്‍വാഡിയിലേക്ക് പോകാം. പുറംലോകത്തുനിന്നും തീര്‍ത്തും വ്യത്യസ്തമായി, പ്രകൃതിയോട് ചേര്‍ന്നുള്ള ഒരനുഭവമാണ് നിങ്ങളം ഇവിടെ കാത്തിരിക്കുന്നത്. വളരെ വിരളമായി മാത്രം ഫോണിനു റേഞ്ച് ലഭിക്കുന്ന ഇവിടം ഗോവയുടെ സ്ഥിരം ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ്.

PC: Offical Site

മജൗലി, ആസാം

മജൗലി, ആസാം

നദിയില്‍ നിന്നും രൂപംകൊണ്ടിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹമാണ് ആസാമില്‍ സ്ഥിതി ചെയ്യുന്ന മജൗലി.
1200 സ്‌ക്വയര്‍ കിലോമീറ്ററുണ്ടായിരുന്ന ഈ ദ്വീപസമൂഹം ഇപ്പോള്‍ 400 സ്‌ക്വയര്‍ കിലോമീറ്ററായി ചുരുങ്ങിയിരിക്കുകയാണ്. യുനസ്‌കോയുടെ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാനിരിക്കുന്ന ഇവിടം ബ്രഹ്മപുത്രനദിയിലാണ് സ്ഥിതി ചെയ്യുന്നത്.

PC: Udit Kapoor

നെടുഞ്ചേരി, തമിഴ്‌നാട്

നെടുഞ്ചേരി, തമിഴ്‌നാട്

ചിദംബരം ക്ഷേത്രത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നെടുഞ്ചേരി തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലൊന്നാണ്.
ചോള കാലഘട്ടത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്ന ഇവിടം ശാന്തമായ ഒഴിവുദിനങ്ങള്‍ ആഗ്രഹിച്ചെത്തുന്നവര്‍ക്കുള്ളതാണ്.

PC: Syamamegham

ഡാംറോ അരുണാചല്‍പ്രദേശ്

ഡാംറോ അരുണാചല്‍പ്രദേശ്

അരുണാചല്‍ പ്രദേശില്‍ യമുനാ നദിയുടെ കുറുക കെട്ടിയിരിക്കുന്ന നീളമേറിയ തൂക്കുപാലമുള്ള സ്ഥലമാണ് ഡാംറോ എന്നറിയപ്പെടുന്നത്. യുദ്ധങ്ങള്‍ക്ക് പേരുകേട്ട ആദി പാദം ഗോത്രവിഭാഗക്കാര്‍ താമസിക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് പുതിയ ഒരനുഭവമാകുമെന്നതില്‍ തര്‍ക്കമില്ല.

PC: goldentakin

ഹന്‍കന്‍ കര്‍ണ്ണാടക

ഹന്‍കന്‍ കര്‍ണ്ണാടക

പ്രകൃതിയെ ഇത്രയധികം അടുത്തറിയാന്‍ സഹായിക്കുന്ന സ്ഥലം കര്‍ണ്ണാടകയില്‍ മറ്റൊന്നും കാണില്ല. അത്രയും ഭംഗിയുള്ള സ്ഥലമാണ് കര്‍വാറില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹന്‍കന്‍ എന്ന സ്ഥലം ഇക്കോ അഡ്വെഞ്ചര്‍ ക്യാംപുകളും വാട്ടര്‍ സ്‌പോര്‍സുകളും ഒക്കെയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.

PC: Vaibhavipakhare

 പരുലെ ആന്‍ഡ് ബോഗ്വേ മഹാരാഷ്ട്ര

പരുലെ ആന്‍ഡ് ബോഗ്വേ മഹാരാഷ്ട്ര

കൊങ്കണി വിഭാഗക്കാരുടെ താമസ സ്ഥലമാണ് മഹാരാഷ്ട്രയിലെ പരുലെ എന്ന സ്ഥലം. പണ്ട് ഇവിടെയുണ്ടായിരുന്ന സൂര്യക്ഷേത്രത്തിനു ചുറ്റുമായി പണിതുയര്‍ത്തിയ ഇവിടെ സുര്യന്‍ ചക്രവാളത്തില്‍ മറയുന്നതിനു മുന്‍പുള്ള കിരണങ്ങള്‍ ഇവിടുത്തെ വിഗ്രഹത്തില്‍ പതിക്കുമായിരുന്നുവത്രെ. പിന്നീച് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചപ്പോള്‍ ആ പ്രതിഭാസം അപ്രത്യക്ഷമാവുകയും ചെയ്തു.
ഇവിടെനിന്നും കുറച്ചുകൂടി മുന്നോട്ട് നടന്നാല്‍ എത്തുന്നയിടമാണ് ബോഗ്വേ. തര്‍ക്കാര്‍ലിക്ക് സമീപം സ്ഥിതി ചെയ്യുന്നയിവിടം കടല്‍ത്തീരങ്ങളുടെ അപാര സൗന്ദര്യമാണ് നമ്മളെ കാണിക്കുന്നത്.

PC: ASIM CHAUDHURI

അമാഡുബി, ജാര്‍ഖണ്ഡ്

അമാഡുബി, ജാര്‍ഖണ്ഡ്

വിവിധ തരത്തിലുള്ള കലാരൂപങ്ങളെക്കുറിച്ച് അറിവുള്ളവരാണെങ്കിലും പെയ്റ്റ്കാര്‍ ചിത്രങ്ങള്‍ നമുക്ക് പലര്‍ക്കും അന്യമായിരിക്കും. ഇലകളും മരത്തിന്റെ തൊലികളുമുപയോഗിച്ച് തീര്‍ക്കുന്ന ഇത്തരം ചിത്രങ്ങള്‍ വരച്ചെടുക്കുന്നത് കണ്ടിരിക്കുക എന്നു പറയുന്നത് തന്നെ വലിയ കാര്യമാണ്.

PC: Mike Prince

Read more about: travel yathra north east

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...