Search
  • Follow NativePlanet
Share
» » ഓണപ്പൂക്കൾ കാണാൻ എറണാകുളംകാർക്ക് തെങ്കാശിയിലേക്ക് പോകേണ്ട, ജമന്തിപ്പൂ വിളവെടുപ്പ് ഇതാ ഇവിടെ

ഓണപ്പൂക്കൾ കാണാൻ എറണാകുളംകാർക്ക് തെങ്കാശിയിലേക്ക് പോകേണ്ട, ജമന്തിപ്പൂ വിളവെടുപ്പ് ഇതാ ഇവിടെ

മഞ്ഞയും ഓറഞ്ചും നിറത്തിൽ പൂത്തുലഞ്ഞു നിൽക്കുന്ന ജമന്തിപൂക്കൾ. വിളവെടുപ്പും ഫോട്ടോഷൂട്ടും ഒക്കെയായി ഒരു നാട് അതങ്ങനെ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം, ഒട്ടും പരിചിതമല്ലാത്ത കാഴ്ച കാണാൻ നാട്ടുകാരും സമീപത്തെ സഞ്ചാരികളുമെല്ലാം എത്തിയിട്ടുണ്ട്.

ഓണത്തിനു പൂത്തുലഞ്ഞു നിൽക്കുന്ന പൂപ്പാടങ്ങളുടെ കാഴ്ച കാണാൻ എറണാകുളംകാർക്കും കോട്ടയംകാർക്കും ഇനി കിലോമീറ്ററുകളും മണിക്കൂറുകളും യാത്ര ചെയ്ത് തമിഴ്നാട്ടിലെ തെങ്കാശിയോ സുന്ദരപാണ്ഡ്യപുരമോ ഇനി കടന്ന കൈയ്ക്ക് കർണ്ണാടകയിലെ ഗുണ്ടൽപേട്ട വരെയോ പോകേണ്ട. വിടർന്നു പൂത്തു നിൽക്കുന്ന ജമന്തിപ്പൂക്കളുടെ അതിമനോഹരമായ കാഴ്ച ഇതാ ഇവിടെ തൊട്ടടുത്ത് മൂവാറ്റുപുഴയിലുണ്ട്.

muvattupuzha-onam-flowers

ഓറഞ്ചും മഞ്ഞയും നിറത്തിൽ പൂത്തുനിൽക്കുന്നതും മൊട്ടിട്ടു ഇനി വിടരാൻ ബാക്കിയുള്ളതുമായ ജമന്തിത്തോട്ടത്തിന്‍റെ കൗതുകമുണർത്തുന്ന കാഴ്ചയാണ് മുവാറ്റുപുഴയിയിലെ ആനിക്കാട് ചിറക്ക് അടുത്തുള്ള ആവോലി എന്ന സ്ഥലത്തു കാണാനുള്ളത്. സുന്ദരപാണ്ഡ്യപുരത്തോടെ തോവാളയോടോ ഒന്നും താരതമ്യപ്പെടുത്തുവാൻ സാധിക്കുന്ന പൂകൃഷിയോ കാഴ്ചകളോ അല്ല ഇവിടെയുള്ളതെങ്കിലും അടുത്തുള്ളവർക്ക് ഒരു ചെറിയ യാത്ര പോയി കാണാൻ പറ്റിയ മനോഹരമായ ഭംഗി ഇവിടെയുണ്ട്.

എറണാകുളം ജില്ലയിൽ മുവാറ്റുപുഴയിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ ദൂരം മാറി ആനിക്കാട് ചിറക്ക് സമീപം ആവോലി കുടുംബാരോഗ്യ കേന്ദ്രത്തിനു തൊട്ടു പുറകിലുള്ള പറമ്പിലാണ് ഈ ജമന്തികൃഷിയുള്ളത്. കുട്ടികളെയും കുടുംബത്തെയും ഒക്കെ കൂട്ടി ഒരു ചെറിയ യാത്ര നടത്തി ഫോട്ടോ എടുത്ത് മടങ്ങുവാൻ താല്പര്യമുള്ളവര്‍ക്ക് ഇവിടം സന്ദർശിക്കാം.

jamathi flowers in muvattupuzha

ഇവിടുത്തെ പഞ്ചായത്തിന്‍റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഒരുമിച്ച് പരിപാലിക്കുന്ന ഈ ജമന്തിത്തോട്ടത്തിലേക്കുള്ള യാത്രയുടെ മറ്റൊരു ആകർഷണം ഇവിടേക്ക് പ്രവേശിക്കുവാൻ പ്രവേശന ഫീസ് വേണ്ടാ എന്നതാണ്. ഓണത്തിന് ഓണക്കോടിയിൽ ഫോട്ടോഷൂട്ട് നടത്താൻ ആഗ്രഹിക്കുന്നവർക്കും കുട്ടികളെ പൂപ്പാടം പരിചയപ്പെടുത്തുവാൻ മാതാപിതാക്കള്‍ക്കും ധൈര്യമായി ഇവിടേക്ക് വരാം,

ഓണം അടുക്കാറായതിനാൽ പൂക്കൾ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണ്. വളരെ കുറച്ച് ദിവസങ്ങൾകൂടിയേ ഇവിടെ പൂന്തോട്ടം കാണുകയുള്ളൂ എന്നതിനാൽ കാണണമെന്നുള്ളവർ വേഗം യാത്ര പ്ലാൻ ചെയ്യുന്നതാവും നല്ലത്. വെയിലില്ലാത്ത രാവിലെകളോ അല്ലെങ്കിൽ വൈകുന്നേരമോ ഇവിടേക്ക് വരാം.

ആനിക്കാട് ആവോലി ഫാമിലി ഹെൽത്ത് സെന്‍ററിന് പുറകിലാലുള്ള തൊടുപുഴയാറിനോട് ചേർന്നാണ് ഈ ജമന്തിപ്പൂക്കളുടെ കൃഷിയുള്ളത്. വരന്നവർ തോട്ടത്തിൽ നിന്ന് പൂപറിക്കാതിരിക്കുവാനും അതുപോലെ തോട്ടം മോശമാക്കാതിരിക്കാനും ശ്രദ്ധിക്കണം. മാലിന്യങ്ങളും പ്ലാസ്റ്റിക് വസ്കുക്കളും പൂന്തോട്ടത്തിൽ വലിച്ചെറിയാതിരിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: onam ernakulam ഓണം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+