നവംബർ മാസം ഇതാ ഇങ്ങെത്തി.. എത്ര വേഗത്തിലാണല്ലേ ഇവിടെ എത്തിയത്. ജനുവരിയിൽ നിന്നും ഇവിടെ വരെ കണ്ണുചിമ്മി തുറക്കുന്ന പോലെയാണ് വന്നത്. വർഷം തീരാറായതു കൊണ്ടുതന്നെ ബാക്കിയുള്ള അവധികളൊക്കെ എടുത്ത്, ഇഷ്ടപ്പെട്ട യാത്രകൾ ഒക്കെ പോയി പുതിയ സ്ഥലങ്ങളും നാടുകളും കണ്ട് വരാൻ പറ്റിയ സമയമാണിത്. എന്നാല്‍ അവധി എടുക്കാൻ ഇല്ലാത്തവരോ.. അതിനല്ലേ നീണ്ട വാരാന്ത്യങ്ങളും മറ്റു ദിവസങ്ങളും..
ഈ വർഷത്തിലെ മറ്റു മാസങ്ങൾ പോലെ നിറയെ അവധിയും നീണ്ട വാരാന്ത്യങ്ങളും ഇല്ലെങ്കിലും ഒന്നു പ്ലാൻ ചെയ്താൽ കുറേയധികം ദിവസങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കാം. അത് കൂടാതെ, പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാനും യാത്രകൾ പോകാനുമൊക്കെ മറ്റു ദിവസങ്ങളും ഉണ്ടല്ലോ...ഇതാ നവംബർ മാസത്തിലെ അവധി, വാരാന്ത്യങ്ങൾ, നീണ്ട വാരാന്ത്യങ്ങള്‍ എന്നിവ ഏതൊക്കെയെന്ന് നോക്കാം.

നവംബർ 2024- നീണ്ട വാരാന്ത്യങ്ങൾ
ഇത്തവണ അവധികളുടെ കാര്യമെടുത്താൽ കുറച്ച് നിരാശപ്പെടുത്തുന്ന സമയമാണ് നവംബർ മാസം. സെപ്റ്റംബറിലെയും ഓഗസ്റ്റിലെയും ഒക്കെ നീണ്ട വാരാന്ത്യങ്ങൾ പോലെ അല്ലെ നവംബര്‍. ആഘോഷങ്ങൾക്ക് കുറവില്ലെങ്കിലും ലീവ് എടുത്തു പോകേണ്ടി വരും. ഒക്ടോബറിലെ ദീപാവലിയുടെ ഭാഗമായെത്തുന്ന വാരാന്ത്യവും കേരളത്തിലുള്ളവർക്ക് കേരളപ്പിറവിയും കർണ്ണാടകയിലുള്ളവർക്ക് കന്നഡ രാജ്യോത്സവയും ആണ് പ്രധാന ദിവസങ്ങൾ.
നവംബർ 2024- പ്രധാന ദിവസങ്ങൾ
ഒക്ടോബർ 31 വ്യാഴം - ദീപാവലി
നവംബര‍് 1 വെള്ളി - കേരളപ്പിറവി, കന്നഡ രാജ്യോത്സവ
നവംബര‍് 2 ശനി - ഗോവർധൻ പൂജ
നവംബര‍് 7 വ്യാഴം - ഛത്ത് പൂജ
നവംബർ 15 വെള്ളി - ഗുരു നാനാക്ക് ജയന്തി
നവംബർ 15 വെള്ളി -കാർത്തിക് പൂർണ്ണിമ, ദേവ് ദീപാവലി (വാരണാസി)

നവംബർ 2024- നീണ്ട വാരാന്ത്യങ്ങൾ
നേരത്തെ സൂചിപ്പിച്ചതു പോലെ നവംബർ മാസം ഒരുപാട് അവധികളുള്ള സമയമല്ല. എന്നാലും ബാംഗ്ലൂരുകാർക്ക് അല്ലെങ്കിൽ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ദീപാവലി, കർണ്ണാട രാജ്യോത്സവ, തുടർന്ന് വരുന്ന ശനി, ഞായർ എന്നിവ ചേർത്ത് പ്ലാൻ ചെയ്യാം. നാല് ദിവസമാണ് അടുപ്പിച്ച് ഇതിലൂടെ കിട്ടുന്നത്.
അതായത് ഒക്ടോബർ 31 വ്യാഴാഴ്ച ദീപാവലി, നവംബർ 1 വെള്ളി കേരളപ്പിറവി, കന്നഡ രാജ്യോത്സവ, തുടർന്ന് നവംബർ 2,3 എന്നിവ ശനിയും ഞായറും എന്നിങ്ങനെയാണ് വരുന്നത്. ഇതനുസരിച്ച് വ്യാഴം, വെള്ളി, ശനി, ഞായർ എന്നിങ്ങനെ നാല് ദിവസങ്ങൾ അടുപ്പിച്ച് കിട്ടും. അധിക ലീവ് എടുക്കേണ്ട എന്ന പ്രത്യേകതയും ഇതിനുണ്ട്.
അതേസമയം കേരളത്തിൽ കേരളപ്പിറവി ദിവസം അവധിയില്ല. ഇതിനാൽ ദീപാവലി കഴിഞ്ഞ് വെള്ളിയാഴ്ച ഒരു വീസ് എടുത്താൽ ശനിയും ഞായറും കൂട്ടി നാല് ദിവസം കിട്ടും.
ദീപാവലി
രാജ്യത്ത് എല്ലായിടത്തും ഒരുപോലെ ആഘോഷിക്കുന്നതാണ് ദീപാവലി. ഐതിഹ്യങ്ങളിലും വിശ്വാസങ്ങളിലും ചില വ്യത്യാസങ്ങളുണ്ടെങ്കിലും തിന്മയ്ക്കു മേൽ നന്മ നേടിയ വിജയമാണ് ഇതിന്‍റെ കാതൽ. വെളിച്ചത്തിന്‍റെ ആഘോഷം കൂടിയാണിത്. ദീപങ്ങൾ തെളിയിച്ചും അലങ്കരിച്ചും ആണ് ഇതിന്റെ ആഘോഷങ്ങളെല്ലാം. ജാതിമത ഭേദമന്യേ ദീപാവലി ആഘോഷിക്കുമെങ്കിലും ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾക്കാണ് ഇതിന് കൂടുതൽ പ്രധാന്യം.
ദേവ് ദീപാവലി
ദീപാവലി ആഘോഷങ്ങളുടെ പതിനഞ്ചാം ദിവസം വാരണാസിയിൽ ആഘോഷിക്കുന്ന ചടങ്ങാണ് ദേവ് ദീപാവലി. ഇവിടെ മാത്രമാണ് ഇങ്ങനെയൊരു ആഘോഷമുള്ളത്. കാർത്തിക മാസത്തിലെ പൗർണ്ണമി ദിവസം ആചരിക്കുന്ന ഈ
ദേവ് ദീപാവലി ഈ വർഷം നവംബർ 15 നാണ്. വാരണാസി നഗരം മുഴുവൻ ദീപങ്ങളാൽ അലങ്കരിച്ചുള്ള ആഘോഷങ്ങളാണ് ഇതിന്‍റെ പ്രത്യേകത. ഈ ദിവസത്തെ ഗംഗാ ആരതിയും ബോട്ട് യാത്രയും ഒക്കെ മനോഹരമായ അനുഭവം നല്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













