» »നവംബറിന്റെ ആകര്‍ഷകമായ യാത്രകള്‍ ഏതൊക്കെയാണ് എന്നറിയാവോ...??

നവംബറിന്റെ ആകര്‍ഷകമായ യാത്രകള്‍ ഏതൊക്കെയാണ് എന്നറിയാവോ...??

Written By: Elizabath

ശരത്കാലവും ശിശിരകാലവുമാണ് ഇന്ത്യയില്‍ സഞ്ചാരികളെ സംബന്ധിച്ച് യാത്രകള്‍ക്ക് ഏറെ അനുയോജ്യമായത്. മഴയുടെ മാറിനില്‍പ്പും അന്തരീക്ഷത്തിന്റെ തണുപ്പുമെല്ലാം ചേര്‍ന്ന് ആരെയും യാത്ര ചെയ്യാന്‍ കൊതിപ്പിക്കുന്ന ഈ നവംബറില്‍ കിട്ടുന്ന ഒരു യാത്ര ആര്‍ക്കും വേണ്ടന്ന് വെക്കാന്‍ സാധിക്കില്ല. കൂടാതെ ഒരു ബോണസായി നവംബറില്‍ തന്നെയാണ് നമ്മുടെ രാജ്യത്ത് ഏറ്റവുമധികം ഉത്സവങ്ങളും ഫെസ്റ്റിവലുകളും നടക്കുന്നതും...
യാത്രകളും സംഗീതവും ഭക്ഷണവും ഒക്ക ആസ്വദിക്കുന്ന ഒരു സഞ്ചാരിയാണെങ്കില്‍ ഈ നവംബറില്‍ കാണാന്‍ പറ്റിയ കിടിലന്‍ ഫെസ്റ്റിവലുകള്‍ പരിചയപ്പെടാം...

 രാജസ്ഥാനിലെ പുഷ്‌കര്‍ ഉത്സവം

രാജസ്ഥാനിലെ പുഷ്‌കര്‍ ഉത്സവം

ഒക്ടോബര്‍ 29-നവംബര്‍ 4
ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് രാജസ്ഥാനിലെ പുഷ്‌കര്‍ ഉത്സവം. പൂര്‍ണ്മ ചന്ദ്രന്‍ വരുന്ന കാര്‍ത്തിക പൂര്‍ണ്ണിമ നാളിനോടനുബന്ധിച്ച് നടത്തുന്ന ഈ ഉത്സവത്തില്‍ ഒട്ടകങ്ങളുടെ മേളയും നടക്കാറുണ്ട്.
വര്‍ണ്ണങ്ങളുടെ ഉത്സവമായി മാറുന്ന പുഷ്‌കര്‍ ഫെസ്റ്റിവലില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുക്കാനെത്തുന്നത്. ഇതോടൊപ്പം തന്നെ ഇന്റര്‍നാഷണല്‍ ഹോട്ട് എയര്‍ ബലൂണ്‍ ഫെസ്റ്റിവലും ഇവിടെ നടക്കാറുണ്ട്.

ട്രാവല്‍ ടിപ്പ്

ട്രാവല്‍ ടിപ്പ്

ഹോട്ട് എയര്‍ ബലൂണില്‍ കയറാന്‍ താല്പര്യമുള്ളവര്‍ അതിരാവിലെ ഇതിനായി പോവുക. സൂര്യോദയമാണ് ഹോട്ട് എയര്‍ ബലൂണില്‍ തറി കാണാന്‍ പറ്റിയ ഏറ്റവും മികച്ച കാഴ്ച.
വെയില്‍ കൂടിയാല്‍ സഞ്ചാരം ബുദ്ധിമുട്ടേറിയതായിരിക്കും.

PC:Meeta

വാരണാസിയിലെ ഗംഗാ മഹോത്സവം

വാരണാസിയിലെ ഗംഗാ മഹോത്സവം

നവംബര്‍ 1-3
ഗംഗയും വാരണാസിയും സന്ദര്‍ശിക്കേണ്ടവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് നവംബര്‍ 1 മുതല്‍ 3 വരെയുള്ള ദിവസങ്ങള്‍. ആ സമയം ഇവിടെ നടക്കുന്ന ഗംഗാ മഹോത്സവം വ്യത്യസ്തമായ ഒരനുഭവമായിരിക്കും എന്നതില്‍ സംശയമില്ല.
ഭാരതത്തിന്റെ ആത്മീയ തലസ്ഥാനമായ ഇവിടെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നു തന്നെയാണ് ഗംഗാ മഹോത്സവം.
കലയിലും രുചിയിലും ആഘോഷങ്ങളിലും വാരണാസിയെ വെല്ലാന്‍ മറ്റൊരു നഗരത്തിനും ഇതുവരെയും ഴിഞ്ഞിട്ടില്ല. ഗുസ്തിയും പട്ടം പറത്തലും ബോട്ടിങ്ങും ഒക്കെയാണ് ഇവിടുത്തെ മറ്റ് വിനോദങ്ങള്‍.

ട്രാവല്‍ ടിപ്പ്

ട്രാവല്‍ ടിപ്പ്

ഗംഗയില്‍ ദീപങ്ങള്‍ ഒഴുക്കി വിടുന്ന ചടങ്ങ് ഒരിക്കലും
ഒഴിവാക്കാനാവാത്തതാണ്. ഘട്ടിനു സമീപമുള്ള ഉയരമേറിയ കെട്ടിടങ്ങളില്‍ നിന്നു ഇത് കണ്ടാല്‍ മാത്രമേ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ സാധിക്കൂ.

PC:dalbera

റാന്‍ ഓഫ് കച്ചിലെ റാന്‍ ഉത്സവം

റാന്‍ ഓഫ് കച്ചിലെ റാന്‍ ഉത്സവം

നവംബര്‍ 1- ഫെബ്രുവരി 20,2018
ഗുജറാത്തിലെ ഉപ്പ് പാടങ്ങളുടെ മനോഹാരിത ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലമാണ് റാന്‍ ഓഫ് കച്ച്. ഇവിടെ നടക്കുന്ന റാന്‍ ഉത്സവം റാന്‍ ഓഫ് കച്ചിന്റെ ഭംഗി മുഴുവനായും എടുത്തു കാട്ടുന്നതാണ്.
ഗുജറാത്തിന്റെ സാംസ്‌കാരവും പാരമ്പര്യവും എടുത്തു കാണിക്കുന്ന ഈ ഉത്സവത്തിന്റെ ഒരാകര്‍ഷണമാണ് ടെന്റുകളിലെ താമസം.

PC: Rann Utsav

ട്രാവല്‍ ടിപ്പ്

ട്രാവല്‍ ടിപ്പ്

പൗര്‍ണ്ണമി ദിനത്തില്‍ ഇവിടേക്ക് യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. ഉപ്പു പാടത്തിന്റെ മനോഹാരിത നിലാവില്‍ തന്നെ കാണേണ്ടതാണ്.

PC: Bhargavinf

ഗുരുനാനാക്ക് ജയന്തി

ഗുരുനാനാക്ക് ജയന്തി

നവംബര്‍ 4
അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സമയമാണ് നവംബര്‍ 4. പ്രകാശ് ഉത്സവ് എന്ന പേരില്‍ ആചരിക്കുന്ന ഗുരു നാനാക് ജയന്തി ആണ് ഇവിടുത്തെ പ്രാധാന്യമുള്ള ആഘോഷങ്ങളിലൊന്ന്. ഇന്ത്യയില്‍ എല്ലായിടത്തും ഇത് ആചരിക്കുന്നുണ്ടെങ്കിലും അമൃത്സറിലാണ് ഏറ്റവും ഗംഭീരമായി ഇത് കൊണ്ടാടുന്നത്.

ട്രാവല്‍ ടിപ്പ്

ട്രാവല്‍ ടിപ്പ്

ഗോള്‍ഡന്‍ ടെമ്പിളില്‍ എത്തുന്നവര്‍ക്കായി അവിടെ നിന്നും നല്കുന്ന ഭക്ഷണം കഴിക്കുവാന്‍ ശ്രദ്ധിക്കുക. കൂടാതെ വാഗാ അതിര്‍ത്തിയും ജാലിയന്‍വാലാ ബാഗും സന്ദര്‍ശിക്കാനുള്ള അവസരം വിനിയോഗിക്കുക.

PC:Prashant Ram

ചെറിപ്പൂക്കളുടെ ഉത്സവം

ചെറിപ്പൂക്കളുടെ ഉത്സവം

നവംബര്‍ 8- 11
ഇന്ത്യയിലെ സഞ്ചാരികള്‍ക്ക് ഏറെ പുതുമയുള്ള ആഘോഷമാണ് ഷില്ലോങ്ങിന്‍ നടക്കുന്ന ചെറിപ്പൂക്കളുടെ ഉത്സവം. ഷില്ലോങ്ങില്‍ ഒരുപാട് സ്ഥലങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്. 2016 ലാണ് ആദ്യമായി ഇന്ത്യയില്‍
ചെറിപ്പൂക്കളുടെ ഉത്സവം തുടങ്ങിയത്.

ട്രാവല്‍ ടിപ്പ്

ട്രാവല്‍ ടിപ്പ്

ഫെസ്റ്റിവലിന്റെ മുഖ്യാകര്‍ഷണങ്ങളിലൊന്ന് ഇവിടുത്തെ രുചികളാണ്. ആസ്വദിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് മേളയില്‍ നിന്നുള്ള പ്ലം വൈന്‍ രുചിക്കാം.

PC: Anup Rou

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...