» »അരുണാചലിലെ പുരാവസ്തു കേന്ദ്രങ്ങള്‍

അരുണാചലിലെ പുരാവസ്തു കേന്ദ്രങ്ങള്‍

Written By: Elizabath Joseph

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് അരുണാചല്‍ പ്രദേശ് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇതുവരെ സഞ്ചാരികള്‍ കാര്യമായി എത്തിയിട്ടില്ലാത്ത സ്ഥലങ്ങളും സങ്കേതങ്ങളുമുള്ള അരുണാചല്‍ എന്നും യാത്രക്കാര്‍ക്ക് നിഗൂഢതകളും വിസ്മയങ്ങളും സമ്മാനിക്കുന്ന ഇടമാണ്.
പ്രദേശവാസികള്‍ക്കും ഓഫ് ബീറ്റ് ട്രാവലേഴ്‌സിനും മാത്രം അറിയുന്ന മറ്റൊരു ഹിമാചലും ഉണ്ട്.അതില്‍ ഇവിടുത്തെ ആര്‍ക്കിയോളജിക്കല്‍ സൈറ്റുകളും ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുരാവസ്തു കേന്ദ്രങ്ങളെ അറിയാം.

ഇതാ ഫോര്‍ട്ട്

ഇതാ ഫോര്‍ട്ട്

ചുടീയ രാജാക്കന്‍മാരുടെ ഭരണകാലമായ പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതാണാണ് ഇതാ ഫോര്‍ട്. അരുണാചല്‍ പ്രദേശിലെ പ്രസിദ്ധമായ ചരിത്ര സ്മാരകവും പുരാവസ്തു കേന്ദ്രവും കൂടിയാണ് ഇവിടം.ഇതാ കോട്ടയില്‍ നിന്നും കുറച്ചകലെ സ്ഥിതി ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു മ്യൂസിയത്തില്‍ ഇവിടം ഖനനം ചെയ്തപ്പോള്‍ കണ്ടെത്തിയ കാര്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചരിത്ര സ്‌നേഹികളും ചരിത്രകാരന്‍മാരുമാണ് ഏറെക്കുറെ തകര്‍ന്നു കിടക്കുന്ന ഈ കോട്ടയിലേക്ക് എത്തുന്നത്.

PC: AshLin

മാലിനിതന്‍

മാലിനിതന്‍

അരുണാചല്‍പ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട പൂരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് മാലിനിതന്‍. മതപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഇവിടം ഒരു കുന്നിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മപുത്ര നദിയുടെ തീരത്ത് ലോവര്‍ സിയാങ് ജില്ലയിലാണ് ഇവിടമുള്ളത്. തകര്‍ന്നടിഞ്ഞ ഒരു പറ്റം ഹൈന്ദവ ക്ഷേത്രങ്ങളുള്ള മാലിനിതന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ചുടീയ രാജാവായ ലക്ഷ്മി നാരായണനാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് വിശ്വാസം. കരിങ്കല്ലില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ദുര്‍ഗ്ഗാ ദേവിയെ ശക്തി രൂപത്തിലാണ് ആരാധിക്കുന്നത്. പുരാണങ്ങള്‍ അനുസരിച്ച് കൃഷ്ണനും രുഗ്മിണി ദേവിയും തങ്ങളുടെ ദ്വാരകയിലേക്കുള്ള യാത്രാ മധ്യേ വിശ്രമിച്ചത് ഇവിടെയാണത്രെ.
ശിവന്‍, ,ദുര്‍ഗ്ഗാ ദേവി, ആനകള്‍,തുടങ്ങിയവയുടെ രൂപങ്ങള്‍ ഇവിടെ കാണാം.

PC: Dalq95

ഗോംസി

ഗോംസി

ഈസറ്റ് സിയാങ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഗോംസി മറ്റൊരു പ്രധാനപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സൈറ്റാണ്. മധ്യകാലഘട്ടം മുതല്‍ നിലനില്‍ക്കുന്നു എന്നു വിശ്വസിക്കുന്ന ഇവിടം അത്രയധികമൊന്നും തുറക്കപ്പെട്ടിട്ടുള്ള ഇടമല്ല. എന്നാല്‍ അരുണാചലിന്‍രെ ചരിത്രത്തെയും മതവിശ്വാസങ്ങളെയും കുറിച്ച് പഠിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.
രേഖകള്‍ അനുസരിച്ച് ചുടിയ രാജാക്കന്‍മാരുടെ കാലഘട്ടം മുതലാണ് ഇവിടെ ജനവാസം ഉണ്ടായിരുന്നത്.

PC: MacCreator

ഭീംശങ്കര്‍ ഫോര്‍ട്ട്

ഭീംശങ്കര്‍ ഫോര്‍ട്ട്

ദിബാംഗ് വാലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭീംശങ്കര്‍ ഫോര്‍ട്ട് ഇവിടുത്തെ പ്രധാനപ്പെട്ട പുരാവസ്തുകേന്ദ്രമാണ്. ചുടിയ രാജാക്കന്‍മാരുടെ ആസ്ഥാനം ആയിരുന്നുവത്രെ ഇവിടം. എട്ടാം നൂറ്റാണ്ടില്‍ ഗൗരി നാരായണന്‍ എന്നു പേരായ ചുടിയ രാജാവാണ് ഈ കോട്ട നിര്‍മ്മിച്ചത്. വിശ്വാസവുമായി ബന്ധപ്പെട്ട ഒട്ടേറെ ഇടങ്ങള്‍ ഇവിടെയുണ്ട്. ചുട്ടെടുത്ത ഇഷ്ടികകളുെ ഒക്കെ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ കോട്ട അക്കാലത്തെ വാസ്തുവിദ്യ എത്രത്തോളം വളര്‍ന്നിരുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...