» »മേഘങ്ങള്‍ക്കിടയിലെ വെള്ളച്ചാട്ടങ്ങള്‍!!

മേഘങ്ങള്‍ക്കിടയിലെ വെള്ളച്ചാട്ടങ്ങള്‍!!

Written By: Elizabath Joseph

മേഘാലയ...മേഘങ്ങള്‍ വസിക്കുന്ന ഇടം അഥവാ മേഘങ്ങളുടെ ആലയം...ഇന്ത്യയിലെ ഏറ്റവും പച്ചപ്പു നിറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നായാണ് വടക്കു കിഴക്കന്‍ ഇന്ത്യയിലെ മേഘാലയ അറിയപ്പെടുന്നത്. കാടുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഇടം കൂടിയാണ്.
അത്തര്തതില്‍ സഞ്ചാരികള്‍ ഇവിടെ തേടിവരുന്ന ഇടങ്ങളാണ് ഇവിടുത്തെ വെള്ളച്ചാട്ടങ്ങള്‍. ലോകത്ത് ഏറ്റവും അധികം മഴ ലഭിക്കുന്ന ഇവിടെ മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങള്‍ ഇല്ലങ്കിലല്ലേ അത്ഭുതമുള്ളൂ. സഞ്ചാരികള്‍ക്കിടയില്‍ ഏറെ അറിയപ്പെടാത്ത ഇവിടുത്തെ വെള്ളച്ചാട്ടങ്ങളെ അറിയാം...

സ്വീറ്റ് ഫാള്‍സ്

സ്വീറ്റ് ഫാള്‍സ്

മേഘാലയയിലെ പ്രസിദ്ധമായ ഹാപ്പി വാലിക്ക് സമീപമാണ് സ്വീറ്റ് ഫാള്‍സ് സ്ഥിതി ചെയ്യുന്നത്. 315 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം മേഘാലയയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നുകൂടിയാണ്. പൈന്‍മരങ്ങള്‍ക്കും കാടുകള്‍ക്കും നടുവിലായി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം ഓഫ് ബീറ്റ് ട്രാവലേഴ്‌സിന്റെ ഇഷ്ടസ്ഥലം കൂടിയാണ്.
സ്വീറ്റ് ഫാള്‍സ് എന്ന പേരിനു വിപരീതമായി ഇതൊരു ഹോണ്ടഡ് സ്ഥലമായി പലരും കണക്കാക്കാറുണ്ട്. ഇതിനു കാരണമായി പറയുന്നത് സമീപകാലങ്ങളിലായി വെള്ളച്ചാട്ടത്തിനടുത്തുവെച്ചു നടന്ന മരണങ്ങലാണ്. ഒറ്റ അക്കത്തിലുള്ള എണ്ണത്തില്‍ ആളുകള്‍ പോയാല്‍ ഇരട്ട അക്കത്തിലായിരിക്കും തിരിച്ചുവരികയത്രെ.

PC: zak11527

 റെയിന്‍ബോ ഫാള്‍സ്

റെയിന്‍ബോ ഫാള്‍സ്

അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകളില്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണ് റെയിന്‍ബോ ഫാള്‍സ്. തിങ്ങിയ കാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന റെയിന്‍ബോ ഫാള്‍സിലേക്ക് ട്രക്ക് ചെയ്തു മാത്രമേ എത്താന്‍ സാധിക്കു. പാറകളില്‍ തട്ടിച്ചിതറി വെള്ളം താഴേക്ക് പതിക്കുമ്പോള്‍ ഇവിടെ രൂപപ്പെടുന്ന മഴവില്ലുകളുടെ കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്.

PC:Saurabhsawantphoto

എലിഫെന്റ് വെള്ളച്ചാട്ടം

എലിഫെന്റ് വെള്ളച്ചാട്ടം

മേഘാലയയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ഷില്ലോങ്ങിനു സമീപം സ്ഥിതി ചെയ്യുന്ന എലിഫെന്റ് വെള്ളച്ചാട്ടം.മൂന്നു തുല്യ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ എല്ലാ ഭാഗങ്ങളും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ ഭാഗങ്ങളിലേക്കുള്ള പാതകള്‍ വൃത്തിയായി നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇവിങ്ങളിലേക്കുള്ള പോക്കും വരവും ഏറെ എളുപ്പമാണ്.

PC: pulak datta

സ്‌പ്രെഡ് ഈഗിള്‍ ഫാള്‍സ്

സ്‌പ്രെഡ് ഈഗിള്‍ ഫാള്‍സ്

സതി ഫാള്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളച്ചാട്ടമാണ് സ്‌പെഡ് ഈഗിള്‍ ഫാള്‍സ്. ഒരു വലിയ കുളത്തിലേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം പ്രദേശവാസികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്. കുളിക്കാനായാണ് സമീപത്തുള്ളവര്‍ ഇവിടെ എത്തുന്നത്. മരങ്ങള്‍ക്കു നടുവിലായി സ്ഥിതി ചെയ്യുന്നതിനാല്‍ ഈ വെള്ളച്ചാട്ടം ഫോട്ടോഗ്രാഫേഴ്‌സിനും പ്രിയപ്പെട്ടതാണ്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...