Search
  • Follow NativePlanet
Share
» »ഓണം 2023: അപ്പോൾ യാത്ര പോകുവല്ലേ.. വൈകിയില്ല..ഓണത്തിന് കറങ്ങാനിതാ പത്ത് ഇടങ്ങൾ.. പത്തും പൊളിയാണ്!

ഓണം 2023: അപ്പോൾ യാത്ര പോകുവല്ലേ.. വൈകിയില്ല..ഓണത്തിന് കറങ്ങാനിതാ പത്ത് ഇടങ്ങൾ.. പത്തും പൊളിയാണ്!

ഓണം 2023: ഓണാഘോഷം നാട്ടിലും വീട്ടിലും തുടങ്ങിക്കഴിഞ്ഞു. നാളുകൾ കൂടി നാട്ടിലെത്തിയ സന്തോഷത്തിലണ് പലരും. അതുകൊണ്ടുതന്നെ വീട്ടുകാരുമൊത്ത് പുറത്തു പോകാനും യാത്രകൾ നടത്താനും ഒക്കെ നേരത്തെ തന്നെ പ്ലാന്‍ ചെയ്തു വരുന്നവരാണ് അധികവും. ഓണം വീട്ടിൽ സദ്യയുണ്ട് ആഘോഷിച്ച് വൈകിട്ടോടെ യാത്ര പോകാനാണ് പലരുടെയും പ്ലാൻ. കേരളത്തിലേ ഏതിടങ്ങളാണെങ്കിലും ഏറ്റവും ഭംഗിയിൽ നിൽക്കുന്ന സമയം കൂടിയാണിത്.

സന്ദർശകരെ സ്വീകരിക്കാൻ കേരളം മുഴുവനായും ഒരുങ്ങിക്കഴിഞ്ഞു. അങ്ങ് തിരുവനന്തപുരം മുതൽ ഇങ്ങ് കാസർകോഡ് വരെ ഇഷ്ടംപോലെ സ്ഥലങ്ങളുണ്ടെങ്കിലും ഓണം യാത്ര നമുക്ക് ഇത്തിരി വ്യത്യസ്തമാക്കണ്ടേ.. ഇതാ കേരളത്തിൽ ഓണാവധിക്കാലത്ത് പോകാന്‍ പറ്റിയ രസകരമായ സ്ഥലങ്ങൾ പരിചയപ്പെടാം.

Kerala-Onam-Travel -2023

1. തേക്കടി

കുട്ടികൾക്കൊപ്പം അവരെന്നും ഓർമ്മിക്കുന്ന ഒരവധി ദിവസമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അതിനേറ്റവും പറ്റിയ ഇടം തേക്കടി തന്നെയാണ്. കാടിനുള്ളിലെ കാഴ്ചകൾ, കാടിനു നടുവിലെ തടാകത്തിലൂടെയുള്ള യാത്ര, കാടിന്റെ വഴികള‍് താണ്ടിയുള്ള നടത്തം എന്നിങ്ങനെ ഇവിടെ ചെയ്യാൻ നിരവധി കാര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് ഇതിഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇനി രണ്ടുമൂന്നു ദിവസം കയ്യിലുണ്ടെങ്കിൽ ഇവിടെ താമസവും സെറ്റ് ചെയ്യാം.

2. ഒട്ടകത്തലമേട്

ഇടുക്കിയാണ് നിങ്ങളുടെ മനസ്സിലെ ഓണം യാത്രയിലെ പ്ലാൻ എങ്കിൽ സ്ഥിരം സ്ഥലങ്ങൾ നമുക്ക് ഇത്തവണ ഒഴിവാക്കാം. പകരം കുമളിക്ക് സമീപത്തുള്ള ഒട്ടകത്തലമേട് തിരഞ്ഞെടുക്കാം. ഇടുക്കിയിലെ ഒളിഞ്ഞു കിടക്കുന്ന ഇവിടം കാഴ്ചകളാലും യാത്രകളാലും സമ്പന്നമാണ്. കുമളിയിൽ നിന്നും നാലര കിലോമീറ്റർ ദൂരെയായതിനാൽ തന്നെ അധികമാരും ഇവിടേക്ക് എത്തിയിട്ടില്ല. കോടമഞ്ഞും തണുപ്പും ഹരംപിടിപ്പിക്കുന്ന കാഴ്ചകൾ എന്നിവയ്ക്കൊപ്പം വ്യൂ പോയിന്‍റം, വാച്ച് ടവർ എന്നിവ ഇവിടെയുണ്ട്. തേക്കടി യാത്രയാണെങ്കിലും ഇവിടം കണ്ടേ മടങ്ങാവൂ.

lerala travel places

3. ഓണാട്ടുകര

ഓണത്തിന്‍റെ ചരിത്രം അറിഞ്ഞിട്ടുള്ളവർ അവരുടെ യാത്രയിൽ തീർച്ചയായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് ഓണാട്ടുകര. ഓണത്തിന്‍റെ കാഴ്ചകളേക്കാൾ അധികം കൗതുകമുണർത്തുന്ന, രസകരമായ വിവരങ്ങളും അതിന്റെ ചരിത്രവും ഒക്കെയാണ് ഇവിടെ കാണാനുള്ളത്. മഹാബലിയെ ഊട്ടിയ നാട് എന്നാണ് ഓണാട്ടുകര അറിയപ്പെടുന്നത്. ക്ഷേത്രങ്ങൾ തന്നെയാണ് ഇവിടുത്തെ ആകർഷണം.

4. വയനാട്

ഏത് യാത്രയാണെങ്കിലും അതിൽ വയനാട് വന്നില്ലെങ്കിൽ ഒരു രസമില്ല. അതുകൊണ്ടുതന്നെ ഓണം യാത്രയിൽ നമുക്ക് വയനാട്ടിലും പോകാം. കൃത്യമായി പ്ലാൻ ചെയ്തില്ലെങ്കിൽ പ്രതീക്ഷിച്ച പോലെ കണ്ടുവരാൻ വഴിയില്ല എന്നതാണ് വയനാടിന്റെ പ്രശ്നം. ഒരു ദിവസത്തേന് മാത്രമാണ് പോകുന്നതെങ്കിൽ ഇവിടുത്തെ പ്രധാന ഇടങ്ങള്‌ മാത്രം കണ്ടുവരാം. എന്നാല്‍ വയനാട് യാത്രയുടെ ത്രില്ല് ലഭിക്കണമെങ്കിൽ കുറഞ്ഞത് ഒന്നോ രണ്ടോ ദിവസം അവിടെ ചിലവഴിക്കുക തന്നെ വേണം.

kerala places to visit

5. നിലമ്പൂര്‍

കേരളത്തിന്‍റെ ഗൃഹാതുരത്വങ്ങളിലേക്കും മനസ്സിൽ കണ്ടുമറന്ന കാഴ്ചകളിലേക്കുമുള്ള തിരിഞ്ഞുനടപ്പാണ് നിലമ്പൂർ യാക്ര തരുന്നത്. നമ്മുടെ നട്ടിൽ ഒരു റെയിൽവേ റൂട്ടിന്റെ ഭംഗി അതിന്റെ പൂർണ്ണതയിൽ ആസ്വദിക്കണമെങ്കിൽ ഇവിടേക്ക് വരണം. നിലമ്പൂർ-ഷൊർണൂർ റൂട്ടിലൂടെ ട്രെയിനിൽ പോകുമ്പോൾ തന്നെ ഒരു അരങ്ങാണ്. പുഴകളും കാടും വയലും അരുവികളും പിന്നെ പടുകൂറ്റൻ തേക്കിൻ മരങ്ങളും കൺമുന്നിലെത്തിക്കുന്ന അത്ഭുതം.

സ്വന്തം വണ്ടിയിൽ ഇവിടം കാണാനിറങ്ങുന്നതിനേക്കാൾ നല്ലക് ട്രെയിനിൽ വന്ന് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ കണ്ട് വൈകിട്ടോടെ മടങ്ങുന്ന രീതിയാണ്.
കനോലി പ്ലോട്ട്, പ്രസിദ്ധമായ തേക്ക് മ്യൂസിയം, ആഢ്യൻ പാറ, നെടുങ്കയം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള കാഴ്ചകൾ.

boat trip in kerala

6. കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര

അവധി ദിവസം കൂട്ടുകാരോട് വീമ്പുപറയാനും ആരുംകൊതിക്കുന്നൊരു യാക്ര സ്വന്തമാക്കാവാനുമാണ് ഉള്ളിലെ ആഗ്രഹമെങ്കിൽ കോട്ടയം-ആലപ്പുഴ ജലപാതയിൽ ഒരു യാത്ര പോകാം,
കോടിമത ബോട്ട് ജെട്ടിയിൽ നിന്ന് . കൊടുരാറ് - പുത്തൻതോട് -പള്ളിക്കായൽ - ആർ ബ്ലോക്ക്-പുന്നമട-വഴി ആലപ്പുഴയിലെത്തുന്ന വിധത്തിലാണ് യാത്ര. രണ്ടര മണിക്കൂറാണ് യാത്രാ സമയം. ടിക്കറ്റ് വെറും 29 രൂപയും.

7. പറമ്പിക്കുളം വന്യജീവി സങ്കേതം

ഒരൊറ്റ പകൽ മുഴുവനും യാത്രയ്ക്കായി മാറ്റിവെക്കാന്‍ കഴിയുമെങ്കിൽ സന്ദര്‍ശിക്കേണ്ട സ്ഥലമാണ് പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വന്യജീവി സങ്കേതം. ഭാഗ്യം തുണയ്ക്കുന്നതനുസരിച്ച് കടുവയും ആനയും എന്തിനധികം പുള്ളിപ്പുലികളും വരെ കൺമുന്നിൽ എത്താൻ സാധ്യതയുള്ള സ്ഥലം. കാട്ടിലൂടെയുള്ള യാത്രയും സഫാരിയും തൂണക്കടവ് അണക്കെട്ടും വുഡ് ഹൗസിലെ താമസവും ഒക്കെ ഇവിടെ പരീക്ഷിക്കുവാൻ പറ്റിയ കാര്യങ്ങളാണ്. പാലക്കാട് നിന്നും 98 കിലോമീറ്റർ ദൂരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

8. കൊല്ലങ്കോട്

ഈ ഓണക്കാലത്ത് ഏറ്റവും
കൂടുതൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള ഒരിടമാണ് കൊല്ലങ്കോട്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ഗ്രാമങ്ങളിൽ മൂന്നാം സ്ഥാനം നേടിയ കൊല്ലങ്കോട് വളരെ പെട്ടന്നാണ് സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ ഇടം നേടിയത്. ഗ്രാമീണ കാഴ്ചകളും പച്ചപ്പും വയലുകളും പാടങ്ങളും ആണ് ഇവിടുത്തെ കാഴ്ചകൾ. വാമല ക്ഷേത്രം, ചിങ്ങൻചിറ ക്ഷേത്രം, പെരിങ്ങോട്ടുകുറിശ്ശി കളവ്, കാച്ചാംകുറിശ്ശി ക്ഷേത്രം, മുതലമട റെയിൽവേ സ്റ്റേഷൻ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

9. റാണിപുരം

കാസർകോഡ് ജില്ല സഞ്ചാരികൾക്കായി ഒളിപ്പിച്ചിരിക്കുന്ന രഹസ്യമാണ് റാണിപുരം. കോടമഞ്ഞിലൂടെയുള്ള യാത്ര, പുൽമേടുകൾ കടന്നുള്ള നടത്തം, കയറ്റം, രസകരമായ കാഴ്ചകൾ, വ്യൂ പോയിന്റെ എന്നിങ്ങനെ നിങ്ങളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. കാസർകോഡ്, കണ്ണൂർ, കോഴിക്കോച് ജില്ലക്കാർക്ക് ഒരുദിവസ യാത്രകൾക്ക് പറ്റിയ സ്ഥലം കൂടിയാണ് റാണിപുരം. കേരളത്തിന്റെ ഊട്ടിയെന്നാണ് റാണിപുരം അറിയപ്പെടുന്നത്.

10. കോളാവി ബീച്ച്

കോഴിക്കോടുകാർക്ക് പറ്റിയ യാത്രാ ലക്ഷ്യസ്ഥാനമാണ് കോളാവി ബീച്ച്. കോഴിക്കോടുകാരുടെ മിനിഗോവ എന്നറിയപ്പെടുന്ന ഈ സ്ഥലം കോഴിക്കോടുകാരുടെ മിനി ഗോവയും ബീച്ചും ഒക്കെയാണ്. ഓണസദ്യയുണ്ട് വൈകുന്നേരം ചെലവഴിക്കാൻ പറ്റിയ ഇവിടം കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. കോഴിക്കോട് നിന്ന് 48 കിലോമീറ്റർ അകലെയാണ് കൊളാവി ബീച്ച് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+