Search
  • Follow NativePlanet
Share
» »ഗോത്രവർഗ്ഗക്കാർ ഉപേക്ഷിച്ച ഇടം ദേശീയോദ്യാനമായി മാറിയ കഥ

ഗോത്രവർഗ്ഗക്കാർ ഉപേക്ഷിച്ച ഇടം ദേശീയോദ്യാനമായി മാറിയ കഥ

ആസാമില ദരാങ്, സോനിത്പൂർ എന്നീ ജില്ലകളിലായാണ് പ്രശസ്തമായ രാജീവ് ഗാന്ധി ഒറാങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നും മിനി കാസിരംഗ ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു

By Elizabath Joseph

രാജീവ് ഗാന്ധി ഒറാങ് ദേശീയോദ്യാനം...മലയാളികൾക്ക് ഈ പേര് അത്ര പരിചിതമല്ലെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ ഒരിക്കലെങ്കിലും പോയിരിക്കണം എന്നാഗ്രഹിക്കുന്ന ഇടമാണിത്. ചെറിയ കാസിരംഗ ദേശീയോദ്യാനം എന്നറിയപ്പെടുന്ന ഒറങ്ങ് ദേശീയോദ്യാനത്തിന് കഥകൾ ഒട്ടേറെ പറയുവാനുണ്ട്.

എവിടെയാണിത്?

എവിടെയാണിത്?

ആസാമില ദരാങ്, സോനിത്പൂർ എന്നീ ജില്ലകളിലായാണ് പ്രശസ്തമായ രാജീവ് ഗാന്ധി ഒറാങ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നും മിനി കാസിരംഗ ദേശീയോദ്യാനം എന്നും ഇതറിയപ്പെടുന്നു ഇത് ബ്രഹ്മപുത്ര നദിയുടെ തീരത്താണുള്ളത്.

PC:Deepraj

 ഗോത്രവർഗ്ഗക്കാർ ഉപേക്ഷിച്ച ഇടം

ഗോത്രവർഗ്ഗക്കാർ ഉപേക്ഷിച്ച ഇടം

ഒറാങ് ദേശീയോദ്യാനം രൂപംകൊണ്ടതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. 1900-ൽ ഇവിടം ഗോത്ര വര്‍ഗ്ഗക്കാരുടെ മേഖലയായിരുന്നുവത്രെ. തങ്ങൾ കുടിയേരി പാർത്ത സ്ഥലം എന്ന നിലയിലായിരുന്നു അവർ ഈ സ്ഥലത്തെ കണ്ടിരുന്നത്. എന്നാൽ പെട്ടന്നൊരു ദിവസം അവർക്കിടയിൽ ഒരു പ്രത്യേക തരത്തിലുള്ള ത്വക്ക് രോഗം വ്യാപിച്ചു. അങ്ങനെ അവർ ഈ പ്രദേശം ഉപേക്ഷിക്കുകയും ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയും ചെയ്തു

PC:Nikhilchandra81

ബ്രിട്ടീഷുകാരുടെ കയ്യിൽ കിട്ടിപ്പോൾ

ബ്രിട്ടീഷുകാരുടെ കയ്യിൽ കിട്ടിപ്പോൾ

ഈ സ്ഥലത്തിന്‍റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാരാണ് 1915 ൽ ഓറഞ്ച് ഗെയിം റിസർവ്വായി ഈ പ്രദേശത്തെ പ്രഖ്യാപിക്കുന്നത്. പിന്നീട് 1985 ൽ ഇവിടം വന്യമൃഗ സംരക്ഷണ കേന്ദ്രമാവുകയും പിന്നീട് രാജീവ് ഗാന്ധി ദേശീയോദ്യാനം എന്നു പേരു മാറ്റിയെങ്കിലും എതിർപ്പിനെ തുടർന്ന് അത് പിൻവലിക്കുകയായിരുന്നു.

PC:Monalishah2016

വൈവിധ്യങ്ങളുടെ ദേശീയോദ്യാനം

വൈവിധ്യങ്ങളുടെ ദേശീയോദ്യാനം

88.81 സ്ക്വയർ കിലോമീറ്റർ പ്രദേശത്താി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം ഒട്ടേറെ പ്രത്യേകതകളുള്ള ഒന്നാണ്. മഴക്കാലങ്ങളിൽ 12 പ്രകൃതിദത്ത തണ്ണീർത്തടങ്ങളും 26 മനുഷ്യ നിർമ്മിത തണ്ണീർത്തടങ്ങളും ഇവിടെ കാണുവാൻ കഴിയും. ഇൻഡോ-ബർമ്മ ജൈവവൈവിധ്യത്തിന്‍റെ പ്രധാന കേന്ദ്രം കൂടിയാണിത്.

PC:Nikhilchandra81

 മിനി കാസിരംഗ

മിനി കാസിരംഗ

കാസിരംഗ ദേശീയോദ്യാനത്തിന്റെ അത്ര ഇല്ലെങ്കിലും ഇവിടെയും ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സാന്നിധ്യം ഉണ്ട്. കാസിരംഗയുടെയത്രയും തിക്കും തിരക്കുമില്ലാതെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ കാണാൻ പറ്റിയ ഇടം കൂടിയാണിത്. അതിനാൽ ഒറാങ്ങിനെക്കുറിച്ച് അറിയുന്ന സഞ്ചാരികൾ സാധാരണ ഗതിയിൽ കാസിരംഗയിലേക്ക് പോകുന്നതിനു പകരം ഇവിടെ വന്നാണ് കാണ്ടാമൃഗങ്ങളെ കാണുവാൻ ശ്രമിക്കുന്നത്.

PC:Kangkan.it2004

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

അസമിലെ തന്നെ ഗോലാഘട്ട്, മാഗോവൻ ജില്ലകളിലായാണ് ലോക പ്രശസ്തമായ കാസിരംഗ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സാന്നിധ്യം കൊണ്ടാണ് പ്രശസ്തമായിരിക്കുന്നത്. കൂടാതെ കാട്ടുപോത്ത്., ഹൂലോക്ക് ഗിബ്ബൺ എന്ന കുരങ്ങ്, ആന, കടുവ, ഗംഗാ ഡോൾഫിൻ, ഗൗർ, സംഭാർ തുടങ്ങിയവയെയും ഇവിടെ കാണാം.

PC:Diganta Talukdar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X