» »കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

കേരള സര്‍ക്കാരിന്റെ തമിഴ്‌നാട്ടിലെ കൊട്ടാരം

Written By: Elizabath

തമിഴ്‌നാട്ടില്‍ കേരള പുരാവസ്തുവകുപ്പിന്റെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഒരു കൊട്ടാരം ഉണ്ടെന്നു കേട്ടിട്ടുണ്ടോ? കേരളത്തിനു പുറത്ത് കേരള സര്‍ക്കാരിന്റെ അധീനതയില്‍ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് കന്യാകുമാരി, തക്കലയില്‍ സ്ഥിതി ചെയ്യുന്ന പത്മനാഭപുരം കൊട്ടാരം.

കേരള വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ കൊട്ടാരം ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനവും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു എന്ന് ചരിത്രം പറയുന്നു.

 കേരളത്തിന്റെ കൊട്ടാരം തമിഴ്‌നാട്ടിലെത്തിയ കഥ

കേരളത്തിന്റെ കൊട്ടാരം തമിഴ്‌നാട്ടിലെത്തിയ കഥ

എ.ഡി. 1592 മുതല്‍ 1609 വരെ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഇരവിപിള്ള ഇരവിവര്‍മ്മ കുലശേഖര പെരുമാളാണ് 1601 ല്‍ കൊട്ടാര നിര്‍മ്മാണത്തിന് തുടക്കമിട്ടത്. പിന്നീട് അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് കൊട്ടാരം പുതുക്കിപ്പണിതു. 1741 ല്‍ ഇന്നു കാണുന്ന രീതിയില്‍ കൊട്ടാരം മാറ്റിപ്പണിതത് മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്.
പതിനെട്ടാം നൂറ്റാണ്ടുവരെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്, തൃപ്പടിദാനം നടത്തി, രാജ്യം പത്മനാഭനു സമര്‍പ്പിച്ചതോടെയാണ് പത്മനാഭപുരമെന്ന പേരു ലഭിക്കുന്നത്. തിരുവിതാംകൂറിന്റെ ആസ്ഥാനവും രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു ഈ കൊട്ടാരം. പിന്നീട് സംസ്ഥാനം പുനസംഘടിപ്പിച്ചപ്പോള്‍ കന്യാകുമാരി തമിഴ്‌നാടിന്റെ ഭാഗമാവുകയും കൊട്ടാരം തമിഴ്‌നാട്ടിലാവുകയും ചെയ്തു.

PC:Aviatorjk

 തമിഴ്‌നാട്ടിലെ കേരള കൊട്ടാരം

തമിഴ്‌നാട്ടിലെ കേരള കൊട്ടാരം

കൊട്ടാരം തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും ഇവിടുത്തെ ജീവനക്കാരും വസ്തുവകകളും കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ്.

PC: Nicholas.iyadurai

90 പൂക്കള്‍ കൊത്തിയ പൂമുഖം

90 പൂക്കള്‍ കൊത്തിയ പൂമുഖം

കൊട്ടാരത്തിലെത്തുന്ന അതിഥികളെ രാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം എന്നറിയപ്പെടുന്നത്. പേരിനെ അന്വര്‍ഥമാക്കും വിധം കൊത്തുപണികള്‍ ചെയ്ത തടികൊണ്ടുണ്ടാക്കിയ മേല്‍ത്തട്ടില്‍ തികച്ചും വ്യത്യസ്തങ്ങളായ 90 പൂക്കള്‍ കൊത്തിയിരിക്കുന്നത് കാണാന്‍ സാധിക്കും. കേരളീയ വാസ്തുശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന പൂമുഖത്തിന്റെ കവാടം ത്രികോണാകൃതിയിലാണ്.

PC: Jagadhatri

കുതിരക്കാരന്‍ വിളക്ക്

കുതിരക്കാരന്‍ വിളക്ക്

ഒട്ടനവധി കരകൗശല വസ്തുക്കളുടെയും അപൂര്‍വ്വങ്ങളായ നിര്‍മ്മിതികളുടെയും ഒരു ശേഖരം തന്നെ പത്മനാഭപുരം കൊട്ടാരത്തില്‍ കാണാന്‍ സാധിക്കും.
ഏറെ പ്രത്യേകതകളുള്ള, അപൂര്‍വ്വമായ കുതിരക്കാരന്‍ വിളക്കും കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച കട്ടിലും ചീനകസേരയും ഇവിടെ കാണാം.

PC: Bibinca

 മന്ത്രശാല

മന്ത്രശാല

രാജാവ് ഭരണകാര്യങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്ന മന്ത്രശാല എന്ന മുറിയാണ് ഇവിടുത്തെ അടുത്ത ആകര്‍ഷണം. പതിനൊന്ന് കിളിവാതിലുകളും ദാരുശില്പങ്ങളും ചൈനീസ് മാതൃകയിലുള്ള ഇരിപ്പിടങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.

PC: Sailesh

 മണിമാളിക

മണിമാളിക

കൊട്ടാരത്തില്‍ സമയമറിയാനായി ഉപയോഗിച്ചിരുന്ന സംവിധാനമാണ് മണിമാളിക. ഇവിടുത്തെ നാഴികമണിയുടെ ശബ്ദം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കാമത്രെ.
PC: Martin Maravattickal

 തായ്‌കൊട്ടാരം

തായ്‌കൊട്ടാരം

ഈ കൊട്ടാരത്തിലെ ഏറ്റവും പഴക്കമുള്ള തായ്‌കൊട്ടാരമാണ് ഇവിടുത്തെ രേഖകള്‍ അനുസരിച്ച് ഏറ്റവും പഴയത്. 1550ല്‍ രണ്ടു നിലകളിലായി തായ്‌കൊട്ടാരം പണിതത് ഇരവിവര്‍മ്മ കുലശേഖരപ്പെരുമാളാണ്. നാലുകെട്ട് മാതൃകയില്‍ പണിതിരിക്കുന്ന ഇവിടെ ധാരാളം ശില്പങ്ങളും കന്നിത്തൂണും വളയങ്ങളും കാണാന്‍ സാധിക്കും. ദര്‍ഭക്കുളങ്ങര കൊട്ടാരം എന്നും ഇതിനു പേരുണ്ട്.

PC: LIC Habeeb

 ജനലില്ല..പകരം ജാളികള്‍ മാത്രം

ജനലില്ല..പകരം ജാളികള്‍ മാത്രം

ജനലില്ല..പകരം ജാളികള്‍ മാത്രമാണ് പത്മനാഭപുരം കൊട്ടാരത്തില്‍ കാണുവാന്‍ സാധിക്കുന്നത്. കേരളീയ വാസ്തുവിദ്യയുടെ തനത് ഉദാഹരണമായ ഈ കൊട്ടാരത്തിന് വാസ്തുപരമായ ധാരാളം പ്രത്യേകതകളുണ്ട്. ഇവിടെ തറയില്‍ നിന്നാണ് ജാളികള്‍ തുടങ്ങുന്നത്.

PC: Nicholas.iyadurai

ഊട്ടുപുര

ഊട്ടുപുര

തായ്‌ക്കൊട്ടാരത്തിനു സമീപമാണ് അന്നദാനം നടത്തിയിരുന്ന ഊട്ടുപുര സ്ഥിതി ചെയ്യുന്നത്. ദിവസേന ഇവിടെവെച്ച് രണ്ടായിരം ബ്രാഹ്മണന്‍മാര്‍ക്ക് അന്നദാനം നടത്തിയിരുന്നുവത്രെ.

PC : LIC Habeeb

 14 പ്രധാന എടുപ്പുകള്‍

14 പ്രധാന എടുപ്പുകള്‍

പത്മനാഭപുരം കൊട്ടാരത്തിന് 14 പ്രത്യേക എടുപ്പുകളാണുള്ളത്. പൂമുഖത്തില്‍ തുടങ്ങി പ്ലാമൂട്ടില്‍ കൊട്ടാരം, വേപ്പിന്‍മൂട് കൊട്ടാരം, തായ്‌കൊട്ടാരം, ഊട്ടുപുര, ഹോമപ്പുര, ഉപ്പിരിക്ക മാളിക, ആയുധപ്പുര, ചന്ദ്രവിലാസം, ഇന്ദ്രവിലാസം, നവരാത്രി മണ്ഡപം, ലക്ഷ്മിവിലാസം, തെക്കേക്കൊട്ടാരം, പടിപ്പുരയില്‍ അവസാനിക്കുന്ന 14 എടുപ്പകളാണിത്.

PC: Nicholas.iyadurai

നാഗവല്ലിയുടെ നവരാത്രി മണ്ഡപം

നാഗവല്ലിയുടെ നവരാത്രി മണ്ഡപം

മലയാളമടക്കമുള്ള ഒട്ടേറെ ചിത്രങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തില്‍ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.മലയാളികള്‍ ഒരിക്കലും മറക്കാത്ത ഫാസിലിന്റെ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ അവസാന ഭാഗങ്ങളില്‍ നാഗവല്ലി നൃത്തം ചെയ്യുന്നത് ഇവിടുത്തെ നവരാത്രി മണ്ഡപത്തിലാണ്.
PC: Hans A. Rosbach

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റൂട്ടില്‍ തക്കല എന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരത്തു നിന്നും 50 കിലോമീറ്റര്‍ വേണം ഇവിടെയെത്താന്‍. നാഗര്‍ കോവിലില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരമുണ്ട്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...