Search
  • Follow NativePlanet
Share
» »സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

സഞ്ചാരികളെ ഇതിലേ...കുളിരുകോരും കാഴ്ചയൊരുക്കി പാലക്കയംതട്ട്

നയനമനോഹരമായ കാഴ്ചകളൊരുക്കി നിങ്ങളെ കാത്തിരിക്കുകയാണ് കണ്ണൂരിന്റെ മലയോരങ്ങൾ. അതിൽതന്നെ വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ ഇടമായി മാറിയിരിക്കുകയാണ് പാലക്കയംതട്ട്. അറബിക്കടൽ മുതൽ മലയടിവാരം വരെ ഒരു കാൻവാസിലെന്നപോലെ ഇവിടെനിന്നും കാണാം; കോടമഞ്ഞിന്റെ നനുത്ത സ്പർശം ആസ്വദിച്ച്.

ടൂറിസം വകുപ്പ് ഏറ്റെടുത്തതോടെ പാലക്കയംതട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. മറ്റൊരു മനോഹരകാഴ്ചയായ പൈതൽമലയിൽ നിന്നും 15 കിലോമീറ്റർ അകലെയായാണ് ഇത് സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ കിടക്കുന്ന പാലക്കയംതട്ടിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്...

ആരാരും കാണാതെ..!!

ആരാരും കാണാതെ..!!

കണ്ണൂർ ജില്ലയിലുള്ളവർക്കുപോലും അധികമറിയപ്പെടാതിരുന്ന സ്ഥലമായിരുന്നു നാലഞ്ചുവർഷം മുമ്പുവരെ പാലക്കയംതട്ട്. എന്നാൽ മലയിലെ വിനോദസഞ്ചാര സാധ്യതകൾ കണ്ട് അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചതോടെ സ്തിതി മാറി. പണ്ട് മലമുകളിൽ ഒരു പാലമരം ഉണ്ടായിരുന്നു. അതിനാൽ പാലക്കായ് മരം തട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇതാണ് പിന്നീട് പാലക്കയംതട്ടായതെന്ന് നാട്ടുകാർ പറയുന്നു. ഇപ്പോൾ ദൂരസ്ഥലങ്ങളിൽ നിന്നുപോലും സഞ്ചാരികൾ വൻതോതിൽ എത്തിത്തുടങ്ങി. തുടർച്ചയായി സോഷ്യൽ മീഡിയയിൽ വരുന്ന പാലക്കയംതട്ട് സെൽഫികൾ, കുറിപ്പുകൾ, യാത്രാവിവരണങ്ങൾ, വീഡിയോകൾ എന്നിവയും പാലക്കയംതട്ടിനെ ഒരു 'ന്യൂജെൻ' ടൂറിസ്റ്റ് സ്‌പോട്ടാക്കി മാറ്റുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

എങ്ങനെയെത്താം?

എങ്ങനെയെത്താം?

കണ്ണൂരിൽ നിന്നും 50 കിലോമീറ്റർ അകലെ നടുവിൽ പഞ്ചായത്തിൽ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സർവീസ് ഉണ്ട്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് മലയുടെ ഒന്നര കിലോമീറ്റർ താഴെ കോട്ടയംതട്ടുവരെ എത്താം. അവിടെ നിന്ന് മലമുകളിലേക്ക് നടക്കുകയോ വാടക ജീപ്പിൽ പോവുകയോ ചെയ്യാം. ബൈക്കുകളിലാണെങ്കിൽ മലമുകളിലെ ഡി.ടി.പി.സി. ഗേറ്റുവരെ വരെ എത്താം. റോഡ് മെച്ചപ്പെടുത്തുന്ന പണി പൂർത്തിയായാൽ പ്രവേശന കവാടം വരെ എല്ലാ വാഹനങ്ങൾക്കും എത്തിച്ചേരാം. തളിപ്പറമ്പ്-കരുവഞ്ചാൽ-വെള്ളാട് വഴി വന്നാൽ തുരുമ്പിയിൽ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സർവീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.

എപ്പോൾ പോകണം?

എപ്പോൾ പോകണം?

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വികസന പ്രവർത്തനങ്ങൾ നടന്നതോടെ സന്ദർശകർക്ക് ഏതു കാലാവസ്ഥയിലും പാലക്കയത്ത് എത്താൻ കഴിയും. എന്നാലും പെരുമഴയത്തും ഇടിമിന്നലുള്ളപ്പോഴും മലയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

പ്രവേശനസമയം

പ്രവേശനസമയം

പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെയാണ് മലമുകളിലേക്ക് പ്രവേശനം അനുവദിക്കുക. പ്രവേശനഫീസായി മുതിർന്നവർക്ക് 30 രൂപയും 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് നൽകേണ്ടത്. പ്രവേശന കവാടത്തിൽ നിന്നും മലമുകളിലേക്ക് 150 മീറ്ററോളം നടന്നുകയറാനുണ്ട്. കുത്തനെയുള്ള കയറ്റമല്ലാത്തത് കൊണ്ട് തന്നെ മലകയറ്റം പ്രയാസമായി തോന്നില്ല.

കാണാൻ എന്തുണ്ടവിടെ?

കാണാൻ എന്തുണ്ടവിടെ?

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണത തിരിച്ചുകിട്ടിയ പോലുള്ള അനുഭവമായിരിക്കും അവിടേക്കുള്ള വഴികളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുക. ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചകൾ കണ്ട് മലമുകളിലെത്തുമ്പോൾ പ്രകൃതി ഒരുക്കിവെച്ചിരിക്കുന്ന മനോഹര ദൃശ്യങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. കിഴക്ക് ഭാഗത്ത് കുടക് മലനിരകൾ, പിന്നെ നോക്കെത്താ ദൂരത്തോളം താഴ്‌വരക്കാഴ്ച‌കൾ. പുകമഞ്ഞുവന്നുമൂടിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളം, വളപട്ടണം പുഴ, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ ഇവിടെ നിന്നാൽ കാണാം. തൊട്ടടുത്ത് തലയുയർത്തി നിൽക്കുന്ന പൈതൽമല വിരുന്നൊരുക്കിവെച്ച് നമ്മെ മാടിവിളിക്കുന്ന പോലെ തോന്നും. പൈതൽമലയിലെത്താൻ കിലോമീറ്ററുകൾ നടക്കേണ്ടിടത്ത് പാലക്കയംതട്ടിലെത്താൻ വളരെ കുറച്ചുമാത്രം നടന്നാൽ മതി എന്നതാണ് പാലക്കയംതട്ടിനെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടതാക്കുന്നത്‌. അട്ടകടിയും കൊള്ളേണ്ടതില്ല.

ഉദയാസ്തമയ സൂര്യനെ കാണാം

ഉദയാസ്തമയ സൂര്യനെ കാണാം

ഉദയസൂര്യനെ കാണാൻ പുലർച്ചെയുള്ള മലകയറ്റം അല്പം കഠിനമെങ്കിലും ദേഹത്തെ മൂടുന്ന ചെറു കോടയുടെ തണുപ്പ് കൈകാട്ടി വിളിക്കുമ്പോൾ ആരും യാത്ര തുടരും. മഞ്ഞിൻ ഇളംതലോടൽ നമ്മെ ക്ഷീണിപ്പിക്കില്ല. നോക്കിനിൽക്കെ കുടക് മലനിരകൾക്ക് മുകളിലൂടെ ഉയർന്നുവരുന്ന സ്വർണവർണമുള്ള സൂര്യരശ്മികൾ നമ്മുടെ അരികിലെത്തും. ഈ ഉദയം പോലെ തന്നെ മനോഹരമാണ് ഇവിടുത്തെ അസ്തമയവും.

രാത്രികാഴ്ചയും അതിമനോഹരം

രാത്രികാഴ്ചയും അതിമനോഹരം

ഇരുട്ടുപരക്കുമ്പോൾ അടുത്തുള്ള ചെറുപട്ടണങ്ങളിലെ വൈദ്യുത വെളിച്ചവും വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെ പോകുന്ന വാഹനങ്ങളിൽ നിന്നുള്ള വെളിച്ചവും താഴ്‌വരയെ ഒരു ദീപക്കടലാക്കി മാറ്റും. മട്ടന്നൂരിനടുത്ത് മൂർഖൻ പറമ്പിൽ സ്ഥിതിചെയ്യുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സിഗ്നൽ ലൈറ്റും മറ്റും ഇവിടെ നിന്നും കാണാം.

സാഹസിക റൈഡുകൾ

സാഹസിക റൈഡുകൾ

സാഹസികത ഇഷ്ടപ്പെടുന്നവർക്കായി അഞ്ചോളം റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സോർബിങ് ബോൾ, സിപ്പ്‌ലൈൻ, ഗൺ ഷൂട്ടിങ്ങ്, ആർച്ചറി, റോപ്പ് ക്രോസ് എന്നിവയാണവ. അതിന് പ്രത്യേകം ടിക്കറ്റെടുക്കണമെന്നുമാത്രം. വെള്ളവും ലഘു ഭക്ഷണവും മലമുകളിലെ കഫറ്റീരിയയിൽ നിന്നു ലഭിക്കും. സോളാർ എൽ.ഇ.ഡി. വിളക്കുകൾ രാത്രിയിൽ മലമുകളിൽ പ്രകാശം ചൊരിയും.

 താമസിക്കാൻ റിസോർട്ടുകൾ

താമസിക്കാൻ റിസോർട്ടുകൾ

അസ്തമയ സൂര്യനേയും കണ്ട് ഏറെ വൈകിയാണ് മലയിറങ്ങുന്നതെങ്കിൽ മലയുടെ അടിവാരത്ത് താമസിക്കാൻ റിസോർട്ടുകൾ ലഭ്യമാണ്. പക്ഷേ നേരത്തേ ബുക്ക് ചെയ്യണമെന്നുമാത്രം. ഭക്ഷണവും അവിടെ തയ്യാറാക്കിത്തരും. റിസോർട്ടിന് പുറത്ത് രാത്രി തണുപ്പിൽ മുറ്റത്ത് തീ കൂട്ടി, പാട്ടുവച്ച് അതിനു ചുറ്റും നൃത്തം ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് അതിനുള്ള അവസരവുമുണ്ട്.

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കാഴ്ചകൾ

പാലക്കയം തട്ടിലെ കൂടുതൽ കാഴ്ചകൾ പരിചയപ്പെടാം

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

ക്യാമറയുമെടുത്ത് കറങ്ങാം കണ്ണൂരിലെ ഈ ഇടങ്ങളിൽ

ഫോട്ടോയ്ക്കും വിവരണത്തിനും കടപ്പാട് Ranjith Kumar KV

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X