Search
  • Follow NativePlanet
Share
» »കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!

കണി കാണുവാൻ കാട്ടുപോത്തുകൾ...താമസിക്കുവാൻ മരവീട്...സംഭവം പൊളിയാണ്!

നാട് മൊത്തത്തിൽ ചുട്ടു പൊള്ളുമ്പോൾ പ്രകൃതി ഒരുക്കിയിരിക്കുന്ന എസി കൂടാരത്തിലേക്ക് പോയാലോ...വേനൽ കടുത്തെങ്കിലും ഇനിയും മാറിയിട്ടില്ലാത്ത തണുപ്പുമായി ഒരിടം സ‍ഞ്ചാരികളെയും സാഹസികരെയും കാത്തിരിക്കുന്നുണ്ട്. ഒരു ഫാനിന്‍റെയും എസിയുടെയും സഹായമില്ലാതെ തണുത്തു വിറയ്ക്കുന്ന രാത്രികളും പുലർച്ചെ ഉണരുമ്പോൾ കണി കാണുന്ന കാട്ടുപോത്ത് കൂട്ടങ്ങളും ഒക്കെയായി കിക്കിടിലൻ കാഴ്ചകൾ കാണിച്ചു തരുന്നൊരിടം...പാമ്പാടുംചോല .. പാമ്പുകൾ നൃത്തമാടുന്ന ഇടം എന്നു വിശേഷിപ്പിക്കപ്പെടുന്ന പാമ്പാടുംചോലയുടെ വിശേഷങ്ങളിലേക്ക്!!

 പാമ്പാടുംചോല

പാമ്പാടുംചോല

കേരളം മൊത്തത്തിൽ ചുട്ടുപൊള്ളുമ്പോൾ തണുപ്പിക്കുവാൻ പോകുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് പാമ്പാടുംചോല. മൂന്നാറിൽ നിന്നും വട്ടവടയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശീയോദ്യാനം ഒട്ടേറെ പ്രത്യേകതകൾ കൊണ്ട് അനുഗ്രഹീതമായ ഇടമാണ്.

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം

കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം

2003 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട പാമ്പാടുംചോല കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനങ്ങളിലൊന്നാണ്. വെറും 1.318 ചതുരശ്ര കിലോമീറ്റർ ആണ് അതിൻരെ വിസ്തൃതി. മൂന്നാറിലെ മറയൂർ വില്ലേജിന്റെ ഭാഗമാണ് ഈ ദേശീയോദ്യാനം.

PC:Jaseem Hamza

പെട്ടന്നു തണുക്കുവാൻ

പെട്ടന്നു തണുക്കുവാൻ

ചൂടിൽ ഉരുകി നിൽക്കുമ്പോൾ ഒരു ആശ്വാസത്തിനായി നമ്മുടെ നാട്ടിൽ എളുപ്പത്തിൽ പോകുവാൻ പറ്റിയ ഇടമാണ് പാമ്പാടുംചോല. ഇടുക്കിയിലെ, പ്രത്യേകിച്ച് മൂന്നാറിലെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കൂടുതൽ തണുപ്പ് ഇവിടെയുണ്ട്. വീട്ടിൽ പുതപ്പ് പോലും വേണ്ടാതെ ഫാനിന്റെ ചുവട്ടിൽ മാത്രം കിടക്കുന്നവരാണെങ്കിലും ഇവിടെ എത്തിയാൽ കമ്പിളിയും ജാക്കറ്റും പോരാതെ വരും എന്നാണ അനുഭവസ്ഥർ പറയുന്നത്. നിറഞ്ഞ മഞ്ഞിലുണരുന്ന പ്രഭാതങ്ങളാണ് ഇവിടെ എത്തുന്നവരെ ആകർഷിക്കുന്ന കാഴ്ച.

PC:Varkey Parakkal

 തടിവീട്ടിലെ താമസം

തടിവീട്ടിലെ താമസം

ഇവിടെ എത്തി കാഴ്ചകൾ മാത്കം കണ്ടു മടങ്ങി വരേണ്ട. ഇവിടെ തടികൊണ്ടുണ്ടാക്കിയ മരവീടുകളിൽ താമസിക്കുവാൻ പ്രത്യേക പാക്കേജുകളുണ്ട്. തടികൊണ്ട് നിർമ്മിച്ചിരിക്കുന്ന രണ്ട് വീടുകൾ, മണ്ണുകൊണ്ട് നിർമ്മിച്ച ഒന്ന്, ഒരു അമിനിറ്റി സെന്റർ, ഡോർമെറ്ററി തുടങ്ങിയവയാണ് വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ഇവിടെ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ.

ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം

ഒരിക്കലെങ്കിലും അറിഞ്ഞിരിക്കണം

കാട്ടുപോത്തുകളും ഇടയ്ക്കിടെ പുലികളും ഒക്കെ വിരുന്നു വരുന്ന കാടിനുള്ളിൽ ഈ മരവീട്ടിലൊക്കെ ഒരിക്കലെങ്കിലും താമസിക്കുക എന്നത് ഒരു ഭാഗ്യം തന്നെയാണ്. ഒരു തടിവീട്ടിൽ രണ്ട് പേർക്ക് 4050 രൂപയ്ക്കാണ് ഒരു ദിവസത്തെ താമസത്തിന് ചിലിവഴിക്കേണ്ടത്. മൺവീട്ടിൽ ഡബിൾ റൂമുകളാണുള്ളത്. അതിന്റെ വാടക 4050 രൂപയും. ഒരേ സമയം 30 പേർക്ക് കിടക്കാവുന്ന ഡോർമിറ്ററിയിൽ ഒരു ബെഡിന് 165 രൂപയും 15 പേർക്കു കിടക്കാവുന്ന അമിനിറ്റി സെന്ററിൽ ഒരു ബെഡിന് 500 രൂപയുമാണ് ഒരു ദിവസത്തേയ്ക്ക് ഈടാക്കുന്നത്.

PC:commons.wikimedia.org

കണികാണുന്ന കാട്ടുപോത്തുകൾ

കണികാണുന്ന കാട്ടുപോത്തുകൾ

ഇവിടെ രാവിലെ കണികാണുക മിക്കവാറും കാട്ടുപോത്തുകളെയായിരിക്കും. വീടിനു മുന്നിൽ മേയാൻ വരുന്ന ഇവ കൂട്ടമായും അല്ലാതെയും എത്താറുണ്ട്. കുറച്ചു നേരം അവിടിവിടെ നിന്ന് അവസാനം മടങ്ങിപ്പോവും.

ഇത് കൂടാതെ വല്ലപ്പോഴും മാത്രം ദർശനം തരുന്ന കടുവയും ആനയും ഉണ്ട്. മ്ലാവ്, കാട്ടുനായ തുടങ്ങിയവയെ യഥേഷ്ടം കാണാം. ഇതൊന്നും കൂടാതെ അപൂർവ്വമായി മാത്രം കണ്ണിൽപ്പെടുന്ന ഒരാൾ കൂടിയുണ്ട്. നീലഗിരി മാർട്ടെൻ എന്നറിയപ്പെടുന്ന മരനായയാണ് ആ ആൾ. വളരെ അപൂർന്നമാിയ മാത്രം കാണപ്പെടുന്ന ഇവയുടെ പ്രധാന ആവാസ മേഖല പശ്ചിമഘട്ടം ഉൾപ്പെടുന്ന പാമ്പാടും ചോലയാണ്.

PC: Varkeyparakkal

താമസം മാത്രമല്ല

താമസം മാത്രമല്ല

ഇവിടെ എത്തുന്നവർക്ക് ദേശീയോദ്യാനത്തിനുള്ളിലെ താമസം മാത്രമല്ല ഉള്ളത്. ട്രക്കിങ്ങ് പാക്കേജുകളും ലഭ്യമാണ്. ഇത് കൂടാതെ താമസം, ഭക്ഷണം, ട്രക്കിങ്ങ്. തുടങ്ങിയവ എല്ലാം കൂടി ഉൾപ്പെടുന്ന പാക്കേജുകളും വനംവകുപ്പ് ഇവിടെ നല്കിവരുന്നു.

PC:Arayilpdas

വഴിയിലെ കാഴ്ചകൾ

വഴിയിലെ കാഴ്ചകൾ

മൂന്നാർ, ടോപ് സ്റ്റേഷൻ, വട്ടവട, മാട്ടുപെട്ടി, കുണ്ടള ഡാമുകൾ, തുടങ്ങിയവയാണ് ഇവിടേക്കുള്ള യാത്രയിൽ കൂട്ടിച്ചേർക്കുവാൻ കഴിയുന്ന മറ്റിടങ്ങൾ.

PC: Vinay Robin Antony

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

മൂന്നാറിൽ നിന്നും വട്ടവടയിലേക്കുള്ള വഴിയിൽ 35 കിലോമീറ്റർ അകലെയാണ് പാമ്പാടുംചോല ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. കൊച്ചിയിൽ നിന്നും 135 കിലോമീറ്ററും കോട്ടയത്തു നിന്നും 148 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. കൊച്ചി-കൊടൈക്കനാൽ പാത കടന്നു പോകുന്നതും ഇതു വഴിയാണ്. കൊച്ചി എയർ പോർട്ടിൽ നിന്നും 170 കിലോമീറ്ററും കോയമ്പത്തൂർ എയർപോർട്ടിൽ നിന്നും 160 കിലോമീറ്ററുമാണ് ഇവിടെ എത്തുവാൻ സഞ്ചരിക്കേണ്ടത്. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കേരളത്തിൽ 180 കിമീ അകലെയുള്ള ആലുവയും തമിഴ്നാട്ടിൽ 110 കിലോമീറ്റർ അകലെയുള്ള ഉദുമൽപേട്ടുമാണ്.

തേക്കടിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ...നാട്ടിലെ ഈ സ്വർഗ്ഗം കണ്ടില്ലെങ്കിൽ കനത്ത നഷ്ടം തന്നെ!!!

രാവും പകലും തിരിച്ചറിയാനാവാത്ത കാട്ടിലൂടെ ഒരു ട്രക്കിങ്ങ്!കേരളത്തിൽ ഇതിലും മികച്ച ഒരിടമില്ല..ഉറപ്പ്!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more