Search
  • Follow NativePlanet
Share
» »കള്ളിയങ്കാട്ട് നീലി‌യെ കുടിയിരുത്തിയ സ്ഥലം

കള്ളിയങ്കാട്ട് നീലി‌യെ കുടിയിരുത്തിയ സ്ഥലം

പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാർക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്

By Maneesh

കടമറ്റത്ത് കത്തനാ‌രേക്കുറിച്ചുള്ള ഐതിഹ്യ കഥകളിലൂടെ ‌പ്രശസ്ത‌യായ യക്ഷിയാണ് കള്ളിയങ്കാട്ട് നീലി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെ പ്രശസ്തമാ‌ണ് നീലി. കടമുറ്റത്തച്ചൻ യഥാർത്ഥത്തിൽ ജീവിച്ചിരുന്ന ആളോണോ. നീലിയുടെ കഥ കെട്ടുകഥ ആണോ എന്നൊന്നും അറിയില്ലെങ്കിലും ഇരുവരുമായി ബന്ധമുണ്ടെ‌ന്ന് പറയുന്ന നിരവധി സ്ഥലങ്ങൾ ‌പത്തനം‌തിട്ട ജി‌ല്ലയിൽ ഉണ്ട്. അതിലൊന്നാണ് നീലിയെ കുടിയിരുത്തിയ സ്ഥലം.

പത്തനംതിട്ട ജില്ലയിലെ പരുമലയിലെ പനയന്നാർക്കാവ് ക്ഷേത്രത്തിലാണ് കള്ളിയങ്കാട്ട് നീലിയെ കുടിയിരിത്തിയിട്ടുള്ളത്. പനയന്നാ‌ർക്കാവ് ക്ഷേത്രത്തേക്കുറിച്ച് വായിക്കാം

01. ഭദ്രകാളി ക്ഷേത്രം

01. ഭദ്രകാളി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രാധാന്യമുള്ള മൂന്ന് ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. മലപ്പുറം ജില്ലയിൽ തിരുമാന്ധാംകുന്നും എറണാകുളം ജില്ലയിലെ കൊടുങ്ങല്ലൂർ ക്ഷേത്രവുമാണ് മറ്റു ക്ഷേത്രങ്ങ‌ൾ.
Photo Courtesy: Dvellakat

02. ശിവ സാന്നിധ്യം

02. ശിവ സാന്നിധ്യം

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവന്റെ സാന്നിധ്യമാണ് ഈ മൂന്ന് ക്ഷേത്രങ്ങളുടേയും മറ്റൊരു പ്രത്യേകത. പനയന്നാർ കാവിൽ പരമശിവനോടൊപ്പം കാളി കരിങ്കാളി, കൊടുങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡീശ്വരി, ലളിതാധിവാസമേരുചക്രം, ഗണപതി, വീരഭദ്രൻ ക്ഷേത്രപാലകൻ, കടമറ്റത്തുനിന്നുള്ള യക്ഷിയമ്മ , രക്ഷാധിപൻ, ഭദ്രകാളി എന്നീ പ്രതിഷ്ഠകളുണ്ട്.
Photo Courtesy: Dvellakat

03. അഞ്ച് കാവുകൾ

03. അഞ്ച് കാവുകൾ

നാഗരാജാക്കന്മാരുടെയും നാഗയക്ഷികളുടെയും സന്തതി പരമ്പരകളുടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ഈ ക്ഷേത്രത്തിന് ചുറ്റുമായിട്ടുണ്ട്.
Photo Courtesy: Dvellakat

04. കള്ളിയങ്കാട്ട് നീലി

04. കള്ളിയങ്കാട്ട് നീലി

കടമറ്റത്ത് കള്ളിയങ്കാട്ട് നീ‌ലി‌യെ കുടിയിരുത്തിയ ‌സ്ഥലം ഈ ക്ഷേത്രം സന്ദർശിക്കുന്നവർക്ക് കാണാൻ കഴിയും. പനയന്നാർ കാവാണ് ചിത്രത്തിൽ
Photo Courtesy: Dvellakat

05. കള്ളിയങ്കാട്ട് നീലിയുടെ കഥ

05. കള്ളിയങ്കാട്ട് നീലിയുടെ കഥ

കാർവേണി എന്ന ദേവദാസിയുടെ പുത്രി അല്ലിയെ പൂജാരിയും ദുർനടപ്പുകാരനുമായ നമ്പി അവളുടെ പണം മോഹിച്ച് വി‌വാഹം ചെയ്യുന്നു. എന്നാൽ ദുർനടപ്പുകാരനായ നമ്പിയെ കാർവേണി വീട്ടിൽ നിന്നും അടിച്ചോടിക്കുന്നു. പനയന്നാർ കാവാണ് ചിത്രത്തിൽ
Photo Courtesy: Dvellakat

06. നമ്പിയും അല്ലിയും

06. നമ്പിയും അല്ലിയും

വീട് വിട്ട് ഇറങ്ങിയ നമ്പിയെ അല്ലി പിൻതുടരുന്നു. യാത്ര മ‌ധ്യേ നമ്പിയുടെ മടിയിൽ കിട‌ന്ന് അല്ലി ഉറ‌ങ്ങ‌വേ അ‌വളുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ അല്ലിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊല്ലുന്നു. ഈ സമയം അല്ലിയ അന്വേക്ഷിച്ച് അവിടെ എത്തിയ അനുജൻ അമ്പി ഇതു കാണുന്നു. പനയന്നാർ കാവാണ് ചിത്രത്തിൽ
Photo Courtesy: Dvellakat

07. അമ്പിയുടെ മരണം

07. അമ്പിയുടെ മരണം

ഇതു കണ്ട് സഹിക്കാനാവാതെ അമ്പി തല തല്ലി മരിക്കുന്നു. പിന്നീട് ചോള രാജാവിന്റെ മക്കളായി ഇവർ പുനർജനിക്കുന്നു. നീലൻ, നീലി എന്നിങ്ങനെയാ‌ണ് ഇവരുടെ പേര്. പനയന്നാർ കാവാണ് ചിത്രത്തിൽ
Photo Courtesy: Dvellakat

08. നീലനും നീലിയും

08. നീലനും നീലിയും

ഇവരുടെ ജനനത്തോടെ ‌നാട്ടിൽ ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. ഇതിന് കാ‌രണം കുട്ടികളാണെന്ന് മനസിലാക്കിയ ചോളരാജാവ് പഞ്ചവങ്കാട്ടിൽ ഉപേക്ഷിച്ചു. എന്നാൽ കുട്ടികൾ സമീപത്തുള്ള ഗ്രാമീണർക്ക് ശല്ല്യമായി മാറി. പനയന്നാർ കാവാണ് ചിത്രത്തിൽ
Photo Courtesy: Dvellakat

09. നാഗർകോവി‌ൽ നമ്പി

09. നാഗർകോവി‌ൽ നമ്പി

നാഗർകോവിൽ നമ്പി എന്ന മാന്ത്രികൻ വ‌ന്ന് നീലനെ തളച്ചെങ്കിലും നീലിയെ ത‌ളയ്ക്കാനായില്ല. നീലി നമ്പിയെ വകവരുത്തി. എന്നാൽ ആനന്ദൻ എന്ന പേരിൽ നമ്പി പുനർ ജന്മം എടുത്തെങ്കിലും കൗശല ‌പൂർവം ആനന്ദനെ നീലി വകവരുത്തുന്നു. പനയന്നാർ കാവാണ് ചിത്രത്തിൽ
Photo Courtesy: Dvellakat

10. ദേവത

10. ദേവത

നീലി പിന്നെ മാതൃ ദേവതയായി ഒരു കള്ളിപ്പാലയുടെ ചുവട്ടിൽ കുടിയിരുന്നെ‌ന്നാണ് നീലിയുടെ കഥാ ചു‌രുക്കം. എന്നാൽ കടമറ്റത്ത് കത്തനാരാണ് നീലിയെ തളച്ചതെന്നും പറയപ്പെടുന്നു.
Photo Courtesy: Mohonu at en.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X