» »കേരളത്തിലെ പഞ്ചപാണ്ഡവ തിരുപ്പതികള്‍

കേരളത്തിലെ പഞ്ചപാണ്ഡവ തിരുപ്പതികള്‍

Written By: Elizabath

ഐതിഹ്യങ്ങള്‍ക്കും പുരാണങ്ങള്‍ക്കും ഏറെ പ്രിയപ്പെട്ടവരാണ് പാണ്ഡവന്‍മാര്‍.
ഹിന്ദുമതവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഐതിഹ്യങ്ങളിലും ഇവര്‍ക്ക് പ്രത്യേക പങ്കുണ്ട.് ഇത്തരത്തില്‍ പഞ്ചപാണ്ഡവന്‍മാര്‍ ആരാധിച്ചിരുന്ന ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഇടങ്ങളാണ്.
തങ്ങളുടെ അജ്ഞാതവാസക്കാലത്ത് പഞ്ചപാണ്ഡവര്‍ ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ താമസിച്ചിരുന്നു എന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ക്ഷേത്രങ്ങളില്‍ പൂജനടത്തിയിരുന്നുവെന്നുമാണ് വിശ്വാസം.
പഞ്ച പാണ്ഡവരും കുന്തിയും ആരാധന നടത്തിയ ക്ഷേത്രങ്ങളെക്കുറിച്ചറിയാം. ഒരേ ദിവസം തന്നെ ഈ ക്ഷേത്രങ്ങള്‍ ദര്‍ശിക്കുന്നത് പുണ്യകരമായാണ് കണക്കാക്കുന്നത്.

പാണ്ഡവന്‍പാ

പാണ്ഡവന്‍പാ

അജ്ഞാതവാസക്കാലത്ത് പാണ്ഡവര്‍ താമസിച്ചിരുന്ന സ്ഥലമാണ് പാണ്ഡവന്‍പാറ എന്ന പേരില്‍ അറിയപ്പെടുന്നത്. ഇവിടെ നിന്നും പോയി ഓരോരുത്തരും സമീപത്തുള്ള ക്ഷേത്രങ്ങളില്‍ ആരാധന നടത്തിയിരുന്നു എന്നു പറയപ്പെടുന്നു.

PC:Dvellakat

വിചിത്ര ആകൃതിയിലുള്ള പാറ

വിചിത്ര ആകൃതിയിലുള്ള പാറ

വിചിത്രമായ ആകൃതികളിലുള്ള നിരവധി പാറകള്‍ ഈ പാണ്ഡവന്‍പാറയില്‍ കാണുവാന്‍ സാധിക്കും. പാണ്ഡവന്‍മാര്‍ ഇവിടെ താമസിച്ചതിന്റെ തെളിവുകളാണിതെന്നാണ് വിശ്വാസം.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെങ്ങന്നൂരില്‍ നിന്നും 1.1 കിലോമീറ്റര്‍ അകലെയാണ് ഉവിടം സ്ഥിതി ചെയ്യുന്നത്. ചെറിയനാട് റൂട്ടിലാണ് ഇവിടെയെത്താന്‍ സഞ്ചരിക്കേണ്ടത്.

തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം

തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം

പഞ്ചപാണ്ഡവരില്‍ യുധിഷ്ഠിരന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം. കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണിത്.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെങ്ങന്നൂര്‍ ടൗണില്‍ നിന്നും ഒരുകിലോമീറ്റര്‍ അകലെ മുണ്ടങ്കാവിലാണ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം

തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം

പഞ്ചപാണ്ഡവരില്‍ ഭീമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് തൃപ്പുലിയൂര്‍ മഹാവിഷ്ണു ക്ഷേത്രം. ഭാരതത്തിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. ഭീമസേന തിരുപ്പതി എന്നും ഇവിടം അറിയപ്പെടുന്നു.

PC:Dvellakat

സപ്തര്‍ഷികള്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

സപ്തര്‍ഷികള്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രം

തൃപ്പുലിയൂരിലെ ക്ഷേത്രം ഭീമന്‍ അല്ല പ്രതിഷ്ഠിച്ചതെന്നും മറിച്ച് സപ്തര്‍ഷികള്‍ പ്രതിഷ്ട നടത്തുകയും വ്യാഘ്രപാദമഹര്‍ഷി ഉവിടെ വസിച്ച് പൂജകള്‍ നടത്തി എന്നുമൊരു വിശ്വാസം ഇവിടെയുണ്ട്. ഐതിഹ്യങ്ങളനുസരിച്ച് പുലിയൂര്‍ എന്ന പേര് അങ്ങനെ വന്നതാണത്രെ.

PC:Dvellakat

കാവടിയാട്ടം

കാവടിയാട്ടം

മകരസംക്രമി നാളില്‍ ഇവിടെ നടക്കുന്ന കാവടി ഉത്സവം ഏറെ പ്രശസ്തമാണ്. ആയിരത്തിലധികം കാവടികളാണ് അന്നേ ദിവസം ഇവിടെ അരങ്ങേറുന്നത്. കാവടിയാട്ടം നടത്തുന്ന ഏക വിഷ്ണു ക്ഷേത്രം കൂടിയാണിത്.

PC:Ssriram mt

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെങ്ങന്നൂരില്‍ നിന്നും ചെറിയനാട് വഴി പുലിയൂരില്‍ നിന്നാണ് തൃപ്പുലിയൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്നത്.

ആറന്‍മുള ക്ഷേത്രം

ആറന്‍മുള ക്ഷേത്രം

പാണ്ഡവരിയെ അര്‍ജുനനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. യുദ്ധക്കളത്തില്‍ നിരായുധനായ കര്‍ണ്ണനെ കൊന്നതു മൂലമുണ്ടായ പാപഭാരം തീര്‍ക്കാനാണ് അര്‍ജുനന്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.

PC:Sudhirn

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

പത്തനംതിട്ട ജില്ലയില്‍ പമ്പാ നദിയുടെ തീരത്തായാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂരില്‍ നിന്നും 11 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരിതിരുവല്ലചെങ്ങന്നൂര്‍ വഴിയും പോകാം.

തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണക്ഷേത്രം

തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണക്ഷേത്രം

പാമ്പണയപ്പന്‍ തിരുപ്പതി എന്ന പേരിലറിയപ്പെടുന്ന തിരുവന്‍വണ്ടൂര്‍ മഹാവിഷ്ണു-ഗോശാലകൃഷ്ണക്ഷേത്രം പാണ്ഡവരിലെ നകുലന്‍ നിര്‍മ്മിച്ചതാണെന്നാണ് വിശ്വാസം. ഗോശാല കൃഷ്ണനും ഈ ക്ഷേത്രത്തില്‍ തുല്യപ്രാധാന്യമുണ്ട്.
പടിഞ്ഞാറോട്ട് ദര്‍ശനമുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

PC:Dvellakat

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ചെങ്ങന്നൂരില്‍ നിന്നും തിരുവല്ല ഭാഗത്തേക്ക് എം സി റോഡ് വഴി 4 കിലോമീറ്റര്‍ പോയാല്‍ പ്രാവിങ്കൂട് കവല എത്തും. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 കിലോമീറ്റര്‍ പോയാല്‍ ഇടതുവശത്തായി ക്ഷേത്രം കാണാം

തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം

വിഷ്ണുവിന്റെ ദിവ്യദേശങ്ങളില്‍ ഉള്‍പ്പെടുന്ന തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം
പാണ്ഡവരിലെ സഹദേവന്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം.
മഹാവിഷ്ണുവിന്റെ 108 ക്ഷേത്രങ്ങളിലും സ്വര്‍ഗ്ഗീയ വാസസ്ഥലങ്ങളിലും ഒന്നായാണ് ഇത് അറിയപ്പെടുന്നത്. അഗ്നിദേവന്‍ സമ്മാനമായി നല്കിയ ലവിഷ്ണുവിഗ്രഹമാണ് സഹദേവന്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്ഷേത്രത്തിലെ മൂലവിഗ്രഹം അത്ഭുതനാരായണന്‍ എന്നും അമൃതനാരായണന്‍ എന്നും അറിയപ്പെടുന്നു. നില്‍ക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹമുള്ളത്.

PC:Raji.srinivas

 എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലാണ് തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരിയില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

മുതുകുളം പാണ്ഡവര്‍കാവ് ദേവീക്ഷേത്രം

മുതുകുളം പാണ്ഡവര്‍കാവ് ദേവീക്ഷേത്രം

പാണ്ഡവമാതാവായ കുന്തി ദേവി ചെളി കൊണ്ട് നവിഗ്രഹമുണ്ടാക്കി പ്രതിഷ്ഠിച്ച മുതുകുളം പാണ്ടവര്‍കാവ് ദേവീക്ഷേത്രം കേരളത്തിലെ പ്രധാനപ്പെട്ട ദേവീ ക്ഷേത്രങ്ങളില്‍ ഒന്നാണ്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി മുതുകുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Dvellakat

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...