Search
  • Follow NativePlanet
Share
» »നൂറുകണക്കിന് ക്ഷേത്രങ്ങള്‍ സ്ഥാപിച്ച പരശുരാമനെ ആരാധിക്കുന്ന രണ്ടേരണ്ടു ക്ഷേത്രങ്ങള്‍

നൂറുകണക്കിന് ക്ഷേത്രങ്ങള്‍ സ്ഥാപിച്ച പരശുരാമനെ ആരാധിക്കുന്ന രണ്ടേരണ്ടു ക്ഷേത്രങ്ങള്‍

നൂറു കണക്കിന് ക്ഷേത്രങ്ങള്‍ സ്ഥാപിച്ച പരശുരാമെന ആരാധിക്കുവാനായി വെറും രണ്ടേ രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണ്. ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...

ഭാരതീയ ഹൈന്ദവ വിശ്വാസങ്ങളനുസരിച്ച് ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കുകയും പ്രതിഷ്ഠ നടത്തുകയും ചെയ്തയാളാണ് പരശുരാമന്‍. മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിക്കപ്പെടുന്ന പരശുരാമനെ ആരാധിക്കുന്ന ക്ഷേത്രങ്ങളുടെ കാര്യമെ‌ടുത്താല്‍ വെറും രണ്ട് ക്ഷേത്രങ്ങളില്‍ അത് ഒതുങ്ങും. നൂറു കണക്കിന് ക്ഷേത്രങ്ങള്‍ സ്ഥാപിച്ച പരശുരാമെന ആരാധിക്കുവാനായി വെറും രണ്ടേ രണ്ട് ക്ഷേത്രങ്ങള്‍ മാത്രമാണ്. ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളറിയാം...

പരശുരാമന്‍

പരശുരാമന്‍

ഭാരതീയ വിശ്വാസങ്ങളനുസരിച്ച് മഹാവിഷ്ണുവിന്‍റെ അവതാരമായ മുനിയാണ് പരശുരാമന്‍. പുരാണങ്ങളിലെ പലയുഗങ്ങളിലും പരശുരാമന്റെ സാന്നിധ്യം കാണാം. തേത്രായുഗത്തില്‍ രാമന്‍റെ ഗുരുവായും ദ്വാപര യുഗത്തില്‍ ഭീഷ്മരുടെയും കര്‍ണ്ണന്‍റെയും ഗുരുവായും പരശുരാമന‍ വരുന്നുണ്ട്. പരശു അഥവാ മഴു ആയുധമാക്കിയതിനാലാണ് അദ്ദേഹക്കെ പരശുരാമന്‍ എന്നു വിളിക്കുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC: കാക്കര

പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍

പരശുരാമന്‍ സ്ഥാപിച്ച ക്ഷേത്രങ്ങള്‍

108 ശിവാലയങ്ങളും 108 ദുര്‍ഗ്ഗാലയങ്ങളുമടക്കം നൂറു കണക്കിന് ക്ഷേത്രങ്ങള്‍ പരശുരാമന്‍ കേരളത്തില്‍ മാത്രം സ്ഥാപിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് മറ്റിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങള്‍. പിതാവിൻറെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് എന്നുമൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ട്.

PC:Drshenoy

രണ്ടേ രണ്ടു ക്ഷേത്രങ്ങള്‍

രണ്ടേ രണ്ടു ക്ഷേത്രങ്ങള്‍

എന്തുതന്നെയായാലും പരശുരാമനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ വെറും രണ്ട് എണ്ണം മാത്രമേയുള്ളൂ ഭാരതത്തില്‍. അതിലൊന്ന് സ്ഥിതി ചെയ്യുന്നത് നമ്മുടെ കേരളത്തിലാണ്. തിരുവനന്തപുരത്ത് കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രമാണിത്. രണ്ടാമത്തെ ക്ഷേത്രം അരുണാചല്‍ പ്രദേശില്‍ ലോഹിത് നദിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന പരശുരാമ ക്ഷേത്രമാണ്.

തിരുവല്ലം പരശുരാമ ക്ഷേത്രം

തിരുവല്ലം പരശുരാമ ക്ഷേത്രം

കേരളത്തിലെ ഏക പരശുരാമ ക്ഷേത്രമാണ് തിരുവല്ലം പരശുരാമ ക്ഷേത്രം. ശങ്കരാചാര്യര്‍ പ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ബലിതര്‍പ്പണത്തിന് ഏറെ പ്രസിദ്ധമാണ്.

PC:Edwin549

എല്ലാ ദിവസവും ബലിയര്‍പ്പണം

എല്ലാ ദിവസവും ബലിയര്‍പ്പണം

സാധാരണ ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവു ദിവസമാണ് ബലിയര്‍പ്പണമെങ്കില്‍ ഇവി‌ടെ വര്‍ഷത്തിലെന്നും ബലിയര്‍പ്പണം നടത്താം. പിതാവിൻറെ വാക്കു കേട്ട് സ്വന്തം മാതാവിനെ വധിച്ചതിന്റെ പാപം തീർക്കാനായാണ് പരശുരാമൻ ഈ ക്ഷേത്രം സ്ഥാപിച്ചതെന്നാണ് വിശ്വാസം. പാപമോചനത്തിനായി ശിവനോട് പ്രാർഥിച്ചപ്പോൾ ശിവനിൽ നിന്നും കിട്ടിയ നിർദ്ദേശമനസരിച്ച് ത്രിവേണി സംഗമവേദിയായ തിരുവല്ലത്തു വന്നെത്തി ഇവിടെ അമ്മയുടെ ആത്മാവിന്റെ ശാന്തിക്കായി ബലിതർപ്പണം നടത്തി എന്നാണ് വിശ്വാസം. അതുതൊണ്ടു തന്നെ ഇവിടെ എത്തി ബലിയര്‍പ്പിച്ചാല്‍ ഇരട്ടി പുണ്യം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

PC:pranav

വര്‍ഷം മുഴുവനും ബലിയര്‍പ്പിക്കുന്ന പുണ്യം

വര്‍ഷം മുഴുവനും ബലിയര്‍പ്പിക്കുന്ന പുണ്യം

കര്‍ക്കിടക വാവുനാളില്‍ ഇവിടെ എത്തി ബലിയര്‍പ്പിച്ചാല്‍ വര്‍ഷം മുഴുവന്‍ ബലിയര്‍പ്പിക്കുന്ന പുണ്യം ലഭിക്കുമെന്നൊരു വിശ്വാസമുണ്ട്. അത് കൂടാതെ സാധാരണ ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തിനു പുറത്ത് ബലിതര്‍പ്പണം നടത്തുമ്പോള്‍ ഇവി‌ടെ ക്ഷേത്രത്തിനുള്ളില്‍ തന്നെയാണ് ബലിതര്‍പ്പണം നടത്തുന്നത്.
PC:Arayilpdas

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തിരുവനന്തപുരം ജില്ലയിൽ മൂന്നു നദികളുടെ സംഗമ സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരമനയാറും പാർവ്വതി പുത്തനാറും കിള്ളിയാറും സംഗമിക്കുന്ന ത്രിവേണി സംഗമത്തിനടുത്ത് കഴക്കൂട്ടം -കോവളം ബൈപ്പാസ് റോഡിലാണ് തിരുവല്ലം ക്ഷേത്രമുള്ളത്. കോവളം ബീച്ചിൽ നിന്നും ആറു കിലോമീറ്ററും തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്ററും സഞ്ചരിക്കണം ക്ഷേത്രത്തിലേക്ക്.

പരശുരാം കുണ്ഡ്

പരശുരാം കുണ്ഡ്

പരശുരാമനെ ആരാധിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അരുണാചല്‍ പ്രദേശിലാണ്. ലോഹിത് നദിയുടെ തീരത്തായാണ് പരശുരാം കുണ്ഡ് സ്ഥിതി ചെയ്യുന്നത്.

PC:Trideep Dutta Photography

പാപമോചനം ലഭിക്കുവാന്‍

പാപമോചനം ലഭിക്കുവാന്‍

അരുണാചല്‍ പ്രദേശിലെ തെസു എന്ന സ്ഥലത്തു നിന്നും 13 കിലോമീറ്റര്‍ അകലെയാണ് പരശുരാം കുണ്ഡ് സ്ഥിതി ചെയ്യുന്നത്. അരുണാചലിലെ ഏറ്റവും പ്രസിദ്ധമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്. തങ്ങള്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങൾക്ക് ഇവിടെ എത്തി പ്രാർഥിച്ചാൽ പാപമോചനം ലഭിക്കുമെന്നാണ് വിശ്വാസം.

PC:Anupom_sarmah

വിശ്വാസം ഇങ്ങനെ

വിശ്വാസം ഇങ്ങനെ

പരശുരാമൻ ഋഷി ജമദാഗ്നിയുടെ പുത്രനായിരുന്നു. ഒരിക്കൽ ഋഷിയുടെ നിർദ്ദേശപ്രകാരം പരശുരാമൻ തന്റെ ആയുധമായ മഴു ഉപയോഗിച്ച് അമ്മയുടെ കഴുത്തറത്ത് കൊലപ്പെടുത്തി. ഏറ്റവും ക്രൂരമായ പാപം ചെയ്ത പരശുരാമന്റെ കയ്യിൽ ആ മഴു ഉറച്ചിരുന്നു പോയി. എത്ര ശ്രമിച്ചിട്ടും അത് കളയാൻ സാധിക്കാതെ കയ്യോട് ചേർന്നിരുന്നു. അങ്ങനെ ഭാരതം മുഴുവനും തന്റെ പാപത്തിനു പ്രാശ്ചിത്തം ചെയ്യാനായി അദ്ദേഹം അല‍ഞ്ഞു നടന്നു. ഒരിക്കൽ ലോഹിത് നദിയുടെ തീരത്ത് എത്തിയ അദ്ദേഹം ഇവിടുത്തെ ശുദ്ധമായ ജലത്തിൽ കൈകൾ വെച്ചപ്പോൾ മഴു തനിയെ ഊർന്നു വന്നു. അങ്ങനെ അവിടെ വെച്ച് പരശുരാമ്‍റെ പാപങ്ങൾക്കെല്ലാം മോചനം കിട്ടി എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ ഇവിടെ പ്രാർഥിച്ചാൽ പാപങ്ങൾക്കു പരിഹാരം ലഭിക്കും എന്നാണ് വിശ്വാസം.

നദിയുടെ നടുവില്‍

നദിയുടെ നടുവില്‍

യഥാര്‍ഥ പരശുരാം കുണ്ഡ് ഇപ്പോഴുള്ള ഇടത്തു തന്നെയായിരുന്നുവെങ്കിലും രൂപത്തില്‍ അല്പം വ്യത്യാസമുണ്ടായിരുന്നു. 1950 ല്‍ ഇവിടെയുണ്ടായ ഭൂമികുലുക്കത്തില്‍ പലതും നശിച്ച കൂടെ ഇതും നശിക്കപ്പെട്ടു, എന്നാല്‍ പണ്ടുണ്ടായിരുന്ന പരശുരാം കുണ്ഡിനു ചുറ്റുമായി വെള്ളം ഒഴുകുന്നതു കാണാം. വലിയ പറക്കെട്ടുകൾ പോലെ ഒരിടം ഈ നദിയുടെ നടുവിലായി രൂപപ്പെടുകയും അതിനുള്ളില്‌ ഒരു കുണ്ഡ് സ്ഥിതി ചെയ്യുകയും ചെയ്യുന്നു.
മകരസംക്രാന്തിയാണ് ഇവിടെ ആഘോഷങ്ങള്‍ നടക്കുന്ന സമയം.
കമലാംഗ് എന്ന സംരക്ഷിത വനത്തിനുള്ളിലാണ് പരശുരാംകുണ്ഡ് സ്ഥിതി ചെയ്യുന്നത്. കൊടുംകാടിനു നടുവിലൂടെ ഒഴുകുന്ന നദിയിലാണ് ഏറെ വിശേഷപ്പെട്ട ഈ കുണ്ഡുള്ളത്

PC:Rocky Expeditor

എത്തിച്ചേരാൻ

എത്തിച്ചേരാൻ

അരുണാചല്‍ പ്രദേശില്‍ ലോഹിത് നദിയുടെ ഏറ്റവും താഴ്ന്ന പ്രദേശത്താണ് പരശുരാംകുണ്ഡ് സ്ഥിതി ചെയ്യുന്നത്. തിൻസുകിയ എന്ന സ്ഥലത്തു നിന്നും 165 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 97 കിലോമീറ്റർ അകലെയുള്ള തേസുവിലാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മോഹൻബാരിയിലാണ് അടുത്തുള്ള വിമാനത്താവളം.

പാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കുംപാതിമുങ്ങിയ നരസിംഹ പ്രതിഷ്ഠ, തുരങ്കത്തിനുള്ളിലെ ഗുഹാ ക്ഷേത്രം... ഇത് വിസ്മയിപ്പിക്കും

150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രംഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X